ഒരു ബസ് ഡ്രൈവ്രർക്ക് സംഭവിച്ച അബദ്ധവും അതിനെത്തുടർന്നുണ്ടായ സംഭവങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ന്യൂസിലാൻഡിലെ ഒരു സർവകലാശാലയ്ക്ക് സമീപം ശ്രിയ എന്ന യുവതി കാർ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. യുവതി കാർ ഇട്ടിട്ട് പോയ സമയത്ത് ഒരു ബസ് ഡ്രൈവർ അറിയാതെ കാറിൽ ഇടിക്കുകയും ചെയ്തു. എന്നാൽ കാർ അപകടം ഉണ്ടായ ശേഷം ഞാനൊന്നുമറിഞ്ഞില്ലേ എന്ന് പറഞ്ഞ് അദ്ദേഹം സ്ഥലം വിട്ടില്ല. പകരം വണ്ടി തട്ടിയെന്നും അറിയാതെ സംഭവിച്ചതാണെന്നും ഒരു കുറിപ്പ് കൂടി അദ്ദേഹം എഴുതിവച്ചു. യുവതി കാറിനടുത്ത് എത്തിയപ്പോഴാണ് വണ്ടി തട്ടിയ കാര്യം മനസിലായത്. കാർ പരിശോധിച്ചപ്പോൾ കാറിന്റെ വിൻഡ്ഷീൽഡ് വൈപ്പറിന് അടിയിൽ ഒരു കുറിപ്പ് ഇരിക്കുന്നത് കണ്ട് യുവതി ആദ്യമൊന്നു പേടിച്ചു. ‘ക്ഷമിക്കണം, ഞാൻ നിങ്ങളുടെ കാറിലിടിച്ചു’ എന്നായിരുന്നു അതിൽ എഴുതിയിരുന്നത്. ഇതൊരു ‘ഹിറ്റ്-ആൻഡ്-റൺ’ (ഇടിച്ചിട്ട് നിർത്താതെ പോയ) കേസ് ആയിരിക്കുമെന്നാണ് താൻ കരുതിയതെന്ന്…
Read MoreCategory: Today’S Special
ലോകത്തില്‍ ഏറ്റവും ഉച്ചത്തില്‍ അലറുന്ന മനുഷ്യന് ; ഗിന്നസ് റിക്കാർഡ് സ്വന്തമാക്കി 58കാരൻ
ലോകത്തിലെ ഏറ്റവും ഉച്ചത്തില്‍ അലറുന്ന മനുഷ്യനായി ഗിന്നസ് ലോക റിക്കാർഡ് ഓസ്ട്രേലിയക്കാരന്. ഓസ്ട്രേലിയയലില്‍ എയര്‍ കണ്ടീഷണര്‍ ക്ലീനറായ 58കാരനായ ജോസഫ് മക്ഗ്രെയ്ല്‍ ബേട്ടപ്പാണ് റിക്കാർഡ് നേട്ടം സ്വന്തമാക്കിയത്. 122.4 ഡെസിബെല്ലില്‍ ‘നൗ’ എന്ന് ഉറക്കെ വിളിച്ചാണ് ഇദ്ദേഹം ഗിന്നസ് റിക്കാർഡ് സ്വന്തമാക്കിയത്. 1994 ല്‍ വടക്കന്‍ അയര്‍ലന്‍ഡിലെ സ്കൂള്‍ അധ്യാപികയായ അന്നലീസ ഫ്ലാനഗന് ‘ക്വയറ്റ്’ എന്ന് 121.7 ഡെസിബെല്ലില്‍ ഉറക്കെ വിളിച്ച് സ്ഥാപിച്ച മുന്‍ റിക്കാർഡിനെയാണ് മറികടന്നത്. ജോസഫ് അലറിവിളിച്ച ശബ്ദം ഒരു ചെയിന്‍ സോ, ടേക്ക് ഓഫ് ചെയ്യുന്ന ജെറ്റ് വിമാനം, തൊട്ടടുത്ത് കൂടി സൈറണ്‍ മുഴക്കി പാഞ്ഞുപോകുന്ന ഒരു ആംബുലന്‍സ് എന്നിവയുടെ ശബ്ദത്തിന് തുല്യമാണ്. കാന്‍ബറ നിവാസിയായ ജോസഫ് കഴിഞ്ഞ ആഴ്ച ഗിന്നസ് വേള്‍ഡ് റിക്കാർഡ്സിൽ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ഉച്ചത്തില്‍ വിളിക്കുന്ന വ്യക്തിയായി ഗിന്നസ് അധികൃതര്‍ സാക്ഷ്യപ്പെടുത്തി. ഇങ്ങനെ അലറിവിളിക്കുന്നത് പ്രത്യേകം…
Read Moreഓടിയെത്താൻ വാനിൽ ലിഫ്റ്റ്; ഓടി രക്ഷപെടാൻ നോക്കിയ പ്രതിയെ പിടികൂടാൻ പോലീസിന് തുണയായി ഡ്രൈവർ; യുകെയിൽ നിന്നൊരു ഹീറോ സ്റ്റോറി
യുകെയിലെ കെന്റിൽ പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സിനിമയെ വെല്ലുന്ന രീതിയിൽ പിന്തുടർന്ന് പിടികൂടാൻ സഹായിച്ച വാൻ ഡ്രൈവർക്ക് സോഷ്യൽ മീഡിയയിൽ കയ്യടി. സായുധ പോലീസുകാർക്ക് തന്റെ വാനിൽ ലിഫ്റ്റ് നൽകിയാണ് ഈ ഡ്രൈവർ പോലീസിന്റെ രക്ഷകനായത്. യുകെയിലെ താനെറ്റ് ജില്ലയിൽ നടന്ന ഈ സംഭവത്തിന്റെ വീഡിയോ കെന്റ് പോലീസ് തന്നെ ഔദ്യോഗികമായി പങ്കുവെച്ചതോടെയാണ് വാർത്ത പുറംലോകമറിഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഈസ്റ്റ് കെന്റിലെ ഹൈസ്ട്രീറ്റിൽ വെച്ച് നടന്ന ഒരു അതിക്രമത്തെക്കുറിച്ചുള്ള വിവരമറിഞ്ഞാണ് കെന്റ് പോലീസ് സ്ഥലത്തെത്തുന്നത്. പോലീസ് വരുന്നത് കണ്ടതോടെ അക്രമി ഓടി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥർക്ക് പിന്നാലെ ഓടിയെങ്കിലും പ്രതി ദൂരേക്ക് ഓടി മറഞ്ഞു. ഈ സമയത്താണ് ആ വഴി കടന്നുപോയ വാൻ ഡ്രൈവർ പോലീസുകാരുടെ സഹായത്തിനെത്തുന്നത്. ഓടി തളർന്ന സായുധ പോലീസ് ഉദ്യോഗഥനോട് വാനിന്റെ പിന്നിലേക്ക് കയറാൻ…
Read Moreമരണവക്ത്രത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെടൽ; കാനഡയിൽ കൂറ്റൻ കരടിയുടെ മുന്നിൽ അസാമാന്യ ധൈര്യം കാണിച്ച് യുവതി; നടുക്കുന്ന ദൃശ്യങ്ങൾ വൈറൽ
കാനഡയിലെ ആൽബർട്ടയിൽ വളർത്തുനായ്ക്കൊപ്പം രാവിലത്തെ നടത്തത്തിനിറങ്ങിയ യുവതി 180 കിലോഗ്രാം ഭാരമുള്ള കൂറ്റൻ ഗ്രിസ്ലി കരടിയുടെ പിടിയിൽ നിന്നും രക്ഷപെട്ടത് അത്ഭുതകരമായി. വനപാതയിലൂടെ തങ്ങളെ വേട്ടയാടാനെന്ന വണ്ണം പിന്തുടരുകയും പലതവണ ആക്രമിക്കാൻ ആഞ്ഞടുക്കുകയും ചെയ്ത കരടിയുടെ മുന്നിൽ അസാമാന്യമായ ആത്മസംയമനത്തോടെയാണ് യുവതി നിലകൊണ്ടത്. ഈ ഭയപ്പെടുത്തുന്ന നിമിഷങ്ങളുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കരളലിയിപ്പിക്കുന്ന രീതിയിൽ വൈറലായിരിക്കുകയാണ്. ആൽബർട്ട ഫോറസ്ട്രി ആൻഡ് പാർക്ക്സ് വകുപ്പ് നൽകുന്ന വിവരമനുസരിച്ച്, മൗണ്ട് എംഗാഡിൻ ലോഡ്ജിന് സമീപമാണ് സംഭവം നടന്നത്. കയ്യിൽ ഒരു കപ്പ് കോഫിയുമായി തന്റെ വളർത്തുനായെയും കൂട്ടി നടക്കാനിറങ്ങിയതായിരുന്നു യുവതി. വൈറലായ 1 മിനിറ്റും 21 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോയിൽ, ഇവർ മുന്നോട്ട് നീങ്ങുമ്പോൾ തൊട്ടുപിന്നാലെ അക്രമണ സ്വഭാവത്തോടെ കരടി പിന്തുടരുന്നത് വ്യക്തമായി കാണാം. കരടിയെ കണ്ട് വളർത്തുനായ് പലതവണ തിരിഞ്ഞുനിന്നു കുരച്ചെങ്കിലും, യുവതി പരിഭ്രാന്തയാകാതെ ഉറച്ച ശബ്ദത്തിൽ…
Read More85 ലക്ഷം രൂപ ശമ്പളം, എന്നിട്ടും സമ്പാദ്യം വെറും 1 ലക്ഷം? എൻആർഐയുടെ ബംഗളൂരു ബജറ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
വിദേശത്തുനിന്നും 15 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന ഒരു പ്രവാസി പങ്കുവെച്ച ബംഗളൂരു നഗരത്തിലെ പ്രതിമാസ ലിവിംഗ് ബജറ്റ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. എന്റെ ബജറ്റ് യാഥാർഥ്യത്തോട് അടുത്തതാണോ അതോ എനിക്ക് പൂർണമായും തെറ്റുപറ്റിയതാണോ?’ എന്ന തലക്കെട്ടോടെ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ബംഗളൂരു ആസ്ഥാനമായുള്ള ഒരു കമ്പനിയിൽ പ്രതിവർഷം 85 ലക്ഷം രൂപ സ്ഥിര ശമ്പളമുള്ള ഒരു ജോലിയാണ് ഈ എൻആർഐയ്ക്ക് ലഭിച്ചിരിക്കുന്നത്. നികുതികളെല്ലാം കഴിഞ്ഞ് പ്രതിമാസം ഏകദേശം 4.6 ലക്ഷം രൂപ ഇദ്ദേഹത്തിന് കൈയിൽ കിട്ടും. എന്നാൽ ഈ തുകയിൽ നിന്നും മാസാവസാനം സമ്പാദ്യമായി മാറ്റിവെക്കാൻ വെറും ഒരു ലക്ഷം രൂപ മാത്രമാണ് അവശേഷിക്കുന്നത്. “ഈ ബജറ്റ് അനുസരിച്ച് സാധാരണ സമ്പാദ്യത്തിലേക്കോ നിക്ഷേപങ്ങളിലേക്കോ മാറ്റിവെക്കാൻ എനിക്ക് ഒരു ലക്ഷത്തിന് മുകളിൽ മാത്രമേ ബാക്കി ലഭിക്കുന്നുള്ളൂ. ഇത് ഒരു നല്ല…
Read Moreശാന്തം, വൃത്തിഹൃദ്യം; ആദ്യ ദക്ഷിണേന്ത്യൻ സന്ദർശനത്തിന്റെ അനുഭവം പങ്കുവെച്ച് യുവാവ്; സോഷ്യൽ മീഡിയയിൽ വൈറൽ
തന്റെ ജീവിതത്തിൽ ആദ്യമായി ദക്ഷിണേന്ത്യ സന്ദർശിച്ചതിന്റെ വേറിട്ട അനുഭവങ്ങളും നിരീക്ഷണങ്ങളും പങ്കുവെച്ച് വടക്കേന്ത്യൻ യുവാവ്. ഉത്തരേന്ത്യയെ അപേക്ഷിച്ച് ദക്ഷിണേന്ത്യൻ നഗരങ്ങൾ കൂടുതൽ ശാന്തവും വൃത്തിയുള്ളതുമാണെന്നും, പൊതുസ്ഥലങ്ങളിലെ ജനങ്ങളുടെ പെരുമാറ്റത്തിലും നഗര ആസൂത്രണത്തിലും വ്യക്തമായ വ്യത്യാസങ്ങളുണ്ടെന്നും 27കാരനായ അവിജീത് കുറിച്ചു. തന്റെ ജീവിതത്തിൽ ഇതുവരെ മുംബൈയ്ക്ക് തെക്കോട്ട് യാത്ര ചെയ്തിട്ടില്ലാത്ത വ്യക്തിയാണ് പേഴ്സണൽ ബ്രാൻഡിംഗ് സ്ട്രാറ്റജിസ്റ്റായ അവിജീത്. ചെന്നൈയിൽ എത്തിയതിന് പിന്നാലെ തന്റെ എക്സ് ഹാൻഡിലിലൂടെയാണ് അദ്ദേഹം ഈ അനുഭവങ്ങൾ പങ്കുവെച്ചത്. “ഞാൻ ചെന്നൈയിൽ ഇറങ്ങിയതേയുള്ളൂ. ഡൽഹിയിൽ നിന്നും തികച്ചും വ്യത്യസ്തമായ അന്തരീക്ഷമാണ് ഇവിടെയുള്ളതെന്ന് പറയാതിരിക്കാൻ കഴിയില്ല. എന്റെ 27 വർഷത്തെ ജീവിതത്തിനിടയിൽ ആദ്യമായാണ് ഞാൻ തെക്കേ ഇന്ത്യയിലേക്ക് വരുന്നത്. അതുകൊണ്ട് തന്നെ ഇവിടുത്തെ നല്ലതും ചീത്തയുമായ എല്ലാ അനുഭവങ്ങളും എനിക്ക് പുതിയതാണ്,” അവിജീത് കുറിച്ചു. തന്റെ പോസ്റ്റിനൊപ്പം ചെന്നൈ റെയിൽവേ സ്റ്റേഷന്റെയും ക്യാബ് പാർക്കിംഗ് ഏരിയയുടെയും ചിത്രങ്ങളും,…
Read Moreഡൽഹിയിൽ ഒറ്റപ്പെട്ടുപോയ അമേരിക്കൻ യുവതിക്ക് തുണയായി ഇന്ത്യൻ അപരിചിതൻ; ഹൃദയം തൊടുന്ന അനുഭവം പങ്കുവെച്ച് സോഷ്യൽ മീഡിയ
ഇന്ത്യക്കാരുടെ കാരുണ്യവും അതിഥിസത്കാര മര്യാദയും ലോകപ്രശസ്തമാണ്. അത് അടിവരയിടുന്ന ഒരു അമേരിക്കൻ യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. “ഡൽഹിയിൽ ഒറ്റപ്പെട്ടുപോയി. ഭാരതീയരുടെ കാരുണ്യത്താൽ രക്ഷപെട്ടു,” എന്ന അടിക്കുറിപ്പോടെ സിയറ ലിലിയൻ എന്ന വിദേശ യുവതി പങ്കുവെച്ച ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവരുന്നത്. ഋഷികേശിലേക്ക് പോകാനായി സ്ലീപ്പർ ബസ് ബുക്ക് ചെയ്ത സിയറയ്ക്ക് വഴിമധ്യേ ബസ് രണ്ടുതവണ കേടായതിനെ തുടർന്ന് യാത്ര നിർത്തിവെക്കേണ്ടി വന്നു. തുടർന്ന് യാത്ര തുടരാനായി അവർ ഊബർ ക്യാബ് ബുക്ക് ചെയ്തു. എന്നാൽ ക്യാബ് കാത്തുനിൽക്കുന്നതിനിടയിൽ സിയറയുടെ ഫോണിലെ ചാർജ് പൂർണമായും തീർന്നുപോയി. അപരിചിതമായ സ്ഥലത്ത്, ഫോൺ പോലുമില്ലാതെ എന്തുചെയ്യണമെന്നറിയാതെ ഭയന്നുപോയ ആ നിമിഷത്തെക്കുറിച്ച് യുവതി വീഡിയോയിൽ വിവരിക്കുന്നുണ്ട്. “ഞാൻ എന്തുചെയ്യണമെന്നറിയാതെ ഭയന്ന് നിലത്തിരിക്കുകയായിരുന്നു. പെട്ടെന്നാണ് ഒരാൾ എന്റെ അടുത്ത് വന്ന് ഓഫീസിനുള്ളിലേക്ക് വന്നിരിക്കാമോ എന്ന് ചോദിക്കുന്നത്. അദ്ദേഹം…
Read Moreയുപിഐ പണമിടപാടുകളിൽ പുതിയ തട്ടിപ്പ്: അക്കൗണ്ടിലേക്ക് പണം വന്നോ? തിരികെ അയയ്ക്കാൻ പറഞ്ഞാൽ സൂക്ഷിക്കുക
ഓൺലൈൻ പണമിടപാടുകൾ സർവസാധാരണമായതോടെ തട്ടിപ്പുകാർ പുതിയ കെണികളുമായി രംഗത്ത്. നിങ്ങളുടെ യുപിഐ അക്കൗണ്ടിലേക്ക് അജ്ഞാതനായ ഒരാൾ പണം അയയ്ക്കുകയും, പിന്നീട് അബദ്ധത്തിൽ വന്നതാണെന്നു പറഞ്ഞ് അതു തിരികെ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് തട്ടിപ്പുരീതി. നിരപരാധിത്വത്തോടെ പണം തിരികെ നൽകുന്നവർ വലിയ നിയമക്കുരുക്കുകളിലേക്കും അക്കൗണ്ട് മരവിപ്പിക്കുന്നതിലേക്കുമാണ് ചെന്നുപെടുകയെന്ന് സൈബർ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. തട്ടിപ്പ് നടക്കുന്നത് ഇങ്ങനെപരിചയമില്ലാത്ത ഒരാൾ നിങ്ങളുടെ യുപിഐ അക്കൗണ്ടിലേക്ക് ആദ്യം ഒരു തുക നിക്ഷേപിക്കും. തുടർന്ന് നിങ്ങളെ ഫോണിൽ ബന്ധപ്പെട്ട്, അബദ്ധത്തിൽ പണം അയച്ചതാണെന്നും അത്യാവശ്യമായതിനാൽ ഉടൻ തിരികെ നൽകണമെന്നും ആവശ്യപ്പെടും. വിശ്വസിപ്പിക്കാനായി അവർ പല കാരണങ്ങളും നിരത്തിയേക്കാം. ഇത് സത്യമാണെന്ന് കരുതി പലരും പണം തിരികെ നൽകുന്നതോടെയാണ് തട്ടിപ്പുകാരുടെ കെണിയിൽ വീഴുന്നത്. മറ്റ് ഓൺലൈൻ തട്ടിപ്പുകളിലൂടെയോ മോഷണത്തിലൂടെയോ സൈബർ കുറ്റവാളികൾക്ക് ലഭിക്കുന്ന പണമാണ് ഇത്തരത്തിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റുന്നത്. നിങ്ങൾ ആ പണം തിരികെ…
Read Moreയൂറോപ്യന്‍ യൂണിയന് യോഗത്തില്‍ കുഞ്ഞുമായി സ്വീഡിഷ് കാലാവസ്ഥാ മന്ത്രി; സമൂഹ മാധ്യമങ്ങളിലെങ്ങും വീഡിയോ വൈറൽ
യൂറോപ്യൻ യൂണിയന്റെ യോഗത്തിന് തന്റെ മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞുമായെത്തി സ്വീഡന്റെ കാലാവസ്ഥാ മന്ത്രി റൊമിനാ പൗർമോഖ്താരി. കാലാവസ്ഥാ വ്യതിയാന നയങ്ങളെ കുറിച്ച് ചർച്ച ചെയ്യാനായി വ്യാഴാഴ്ച ചേർന്ന ഒരുദിവസം നീണ്ട യോഗത്തിലാണ് റൊമിന മകൻ ആദവുമായി എത്തിയത്. യൂറോപ്യൻ യൂണിയന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരംഗം കുഞ്ഞുമായി എത്തുന്നതെന്ന് യൂറോപ്യൻ യൂണിയൻ കൗൺസിൽ ഉദ്യോഗസ്ഥൻ പറഞ്ഞു. ലക്സംബർഗിലാണ് യോഗം നടന്നത്. 2022-ൽ അധികാരമേറ്റ സമയം സ്വീഡന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയെന്ന റിക്കാർഡ് 30കാരിയായ റൊമിന സ്വന്തമാക്കിയിരുന്നു. അതിന് ശേഷം യൂറോപ്യൻ യൂണിയൻ യോഗത്തിൽ കുഞ്ഞുമായെത്തി വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് അവർ. ഇടയ്ക്ക് ഒരുതവണ ഒന്ന് കരഞ്ഞത് ഒഴിച്ചാൽ ബാക്കി സമയം മുഴുവൻ പരിപൂർണമായി ആദം യോഗത്തോട് സഹകരിച്ചു. റൊമിന യോഗത്തിൽ സംസാരിക്കവെയാണ് കുഞ്ഞ് ആദം കരഞ്ഞത്. ഉടൻ അവനെ ആശ്വസിപ്പിച്ചുകൊണ്ട്, ‘നല്ല…
Read Moreഡൽഹിയിൽ മത്സരിച്ചാൽ ലക്ഷക്കണക്കിന് വോട്ട് കിട്ടും; ജോർജിയ മെലോനിയെ പരിഹസിച്ച് ഡെപ്യൂട്ടി പ്രധാനമന്ത്രി അന്റോണിയോ താജാനി, സമൂഹ മാധ്യമങ്ങളിൽ രസകരമായ ചർച്ചകൾക്ക് തുടക്കം
2023ലെ ഇന്ത്യ സന്ദർശനത്തെക്കുറിച്ചുള്ള രസകരമായ ഓർമ്മകൾ തന്റെ പുതിയ പുസ്തകത്തിൽ പങ്കുവെച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. താൻ എത്തിയപ്പോൾ ന്യൂഡൽഹിയിലെ റോഡുകളിൽ ഉടനീളം തന്റെ പുഞ്ചിരിക്കുന്ന ചിത്രമുള്ള സ്വാഗത ബോർഡുകൾ സ്ഥാപിച്ചിരുന്നതായും, മടങ്ങിപ്പോകുമ്പോൾ നന്ദി അറിയിച്ചുകൊണ്ടുള്ള ബോർഡുകൾ വെച്ചിരുന്നതായും അവർ പറയുന്നു. പ്രമുഖ മാധ്യമപ്രവർത്തകൻ അലസ്സാൻഡ്രോ സല്ലുസ്തിയുമായുള്ള സംഭാഷണങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ “ജോർജിയാസ് വിഷൻ” എന്ന പുസ്തകത്തിലാണ് അവർ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. തന്റെ സന്ദർശന വേളയിൽ കൂടെയുണ്ടായിരുന്ന ഇറ്റലിയുടെ ഡെപ്യൂട്ടി പ്രധാനമന്ത്രി അന്റോണിയോ താജാനി ഇതിനെക്കുറിച്ച് തമാശ രൂപേണ പറഞ്ഞ കാര്യവും മെലോനി പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്. ഇത്രയധികം പോസ്റ്ററുകൾ ഉള്ള സ്ഥിതിക്ക്, നിങ്ങൾ ന്യൂഡൽഹിയിലെ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കുകയാണെങ്കിൽ ചുരുങ്ങിയത് ഒരു ലക്ഷം വോട്ടുകളെങ്കിലും ഉറപ്പായും നേടും. 2023ൽ രണ്ട് തവണയാണ് മെലോനി ഇന്ത്യ സന്ദർശിച്ചത്; മാർച്ചിൽ റൈസിന ഡയലോഗിലും സെപ്റ്റംബറിൽ ജി20 ഉച്ചകോടിയിലും പങ്കെടുക്കാനായിരുന്നു…
Read More