പൂരങ്ങളുടെ പൂരം തുടങ്ങി. 36 മണിക്കൂറിനു ശേഷം ഉപചാരം ചൊല്ലിപ്പിരിയും വരെ ഇനി ഈ മഹാനഗരത്തിൽ വേറൊന്നിനെക്കുറിച്ചും പറയാനും ചിന്തിക്കാനും കേൾക്കാനുമില്ല….പൂരം മാത്രം… തിരമാലകൾ പോലെ നാദവർണങ്ങൾ ഒന്നിനു പിറകെ ഒന്നായ് വന്നലയടിക്കുന്ന പൂരസാഗരത്തിൽ ജനലക്ഷങ്ങൾ മുങ്ങിനീരാടിക്കൊണ്ടിരിക്കുകയാണ്. ആദ്യമായ് പൂരക്കാഴ്ചകൾ കാണുന്നവരും എത്രയോ തവണ കണ്ടിട്ടും മതിവരാതെ വീണ്ടും വീണ്ടും കാണുന്നവരും കൂട്ടത്തിലുണ്ട്. വിസ്മയക്കാഴ്ചകളുടെ സിന്ദൂരച്ചെപ്പു തുറന്ന് ഓരോ നിമിഷത്തിലും ഓരോ പുതിയ കാഴ്ചകളും ഓരോ പുതിയ നാദവിസ്മയവും ആസ്വാദർക്കു മുന്നിലെത്തിക്കൊണ്ടിരിക്കുന്നു. വർണത്തിന്റെയും നാദത്തിന്റെയും മഴ തന്നെയാണ് എന്നും തൃശൂർ പൂരം. പറഞ്ഞു പഴകിയതെങ്കിലും പറയാതെ വയ്യ…പൂരം പ്രൗഢിയോടെ പൂത്തുലഞ്ഞുകൊണ്ടിരിക്കുന്നു. തിരുവന്പാടിയുടെ മഠത്തിലേക്കുള്ള വരവും നായ്ക്കനാൽ പന്തലിലെത്തിയപ്പോഴുള്ള ആചാരവെടിക്കെട്ടും തിരിച്ച് മഠത്തിൽ നിന്നുള്ള വരവും അതിന് കോങ്ങാട് മധുവൊരുക്കിയ പഞ്ചവാദ്യസദ്യയും കെങ്കേമം. മേടവെയിലിന്റെ തീവെട്ടിത്തിളക്കത്തിൽ പാറമേക്കാവ് ഭഗവതിയുടെ പൂരം പുറപ്പാട് എത്ര കണ്ടാലും മതിവരാത്ത പൂരക്കാഴ്ച. തേക്കിൻകാട്ടിലേക്ക്…
Read MoreCategory: Today’S Special
പ്രിയതമയെ ഇന്ത്യയിൽ തനിച്ചാക്കി ഭർത്താവ് പാക്കിസ്ഥാനിലേക്ക് പോയി… രാജ്യാതിർത്തിയിലെ യാത്ര പറച്ചിൽ സങ്കടക്കടലായി
വാഗാ അതിർത്തി: ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയായ പഞ്ചാബിലെ അട്ടാരി -വാഗായിലെ വഴിയോരങ്ങൾ വികാരനിർഭരമായ ചില യാത്ര പറച്ചിലുകൾക്ക് വേദിയാകുന്ന ദിനങ്ങളാണ് കടന്നുപോകുന്നത്. വിവാഹത്തിനുശേഷം പങ്കാളിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാൻ കഴിയാത്തവർ മുതൽ ബന്ധുക്കളോടു യാത്ര പറഞ്ഞ് രാജ്യം വിടേണ്ടിവരുന്നവരെയും അതിർത്തി വഴികളിൽ കണ്ടു. പഹൽഗാം ആക്രമണത്തിനു തൊട്ടു മുമ്പായിരുന്നു പാക്കിസ്ഥാൻ പൗരനായ മുന്നാദി അഹമ്മദിന്റെ വിവാഹം. വധു ഇന്ത്യക്കാരിയായ സാക്കിയ ഫിർദോ. വിവാഹം നടന്നത് ഇന്ത്യയിൽ. വിവാഹശേഷം ഔദ്യോഗിക രേഖകൾ ക്രമപ്പെടുത്തുന്നതിന് മുമ്പുതന്നെ പഹൽഗാം സംഭവത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ പൗരന്മാർ രാജ്യം വിടണമെന്ന ഇന്ത്യയുടെ പ്രഖ്യാപനം വന്നതാണ് മുന്നാദി അഹമ്മദിനെയും നവവധുവിനെയും പ്രതിസന്ധിയിലാക്കിയത്. പാക്കിസ്ഥാൻ പൗരന്മാർ ഇന്ത്യ വിടാനുള്ള സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മുന്നാദി അഹമ്മദിന് സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ടി വന്നു. വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുമ്പേ ഭർത്താവിനെ യാത്രയാക്കേണ്ടി വന്ന സാക്കിയ ഫിർദോയുടെ കണ്ണുനീരണിഞ്ഞ മുഖം വാഗ…
Read Moreഹൽദി ചടങ്ങിനിടെ ഗംഭീര നൃത്തം: അവശയായപ്പോൾ ശുചിമുറിയിലേക്കു പോയി; ഏറെ നേരമായിട്ടും നവവധു പുറത്ത് വന്നില്ല, വാതിൽ പൊളിച്ചപ്പോൾ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നത്
ലക്നോ: ഹൽദി ആഘോഷങ്ങൾക്കിടെ നവവധു ഹൃദയാഘാതത്തെത്തുടർന്നു മരിച്ചു. ഉത്തർപ്രദേശിലെ ഇസ്ലാംനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ നൂർപുർ പിനൗനി ഗ്രാമത്തിലാണു സംഭവം. ഞായറാഴ്ച രാത്രി ഹൽദി ചടങ്ങിനിടെ സഹോദരിമാർക്കും ബന്ധുക്കൾക്കുമൊപ്പം നൃത്തം ചെയ്യുകയായിരുന്നു ദിക്ഷ (22). ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ഇവർ ശുചിമുറിയിലേക്കു പോയി. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും ദിക്ഷ പുറത്തു വരാതിരുന്നതിനെത്തുടർന്ന് കുടുംബാംഗങ്ങൾ വാതിലിൽ മുട്ടി. എന്നാൽ പ്രതികരണമൊന്നും ലഭിക്കാതിരുന്നതിനെത്തുടർന്ന് ബന്ധുക്കൾ വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ ദിക്ഷ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടു. സംഭവസ്ഥലത്തുവച്ച് ഇവർ മരിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreജീവനക്കാർക്ക് ഒരു കോടി രൂപയുടെ ഇൻഷ്വറൻസ് പദ്ധതിയുമായി കെഎസ്ആർടിസി
പ്രീമിയം അടയ്ക്കാതെ തന്നെ ജീവനക്കാർക്ക് ഒരു കോടി രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയുമായി കെഎസ്ആർടിസി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചു നടപ്പിലാക്കുന്ന പദ്ധതിയുടെ കരാർ ഒപ്പുവച്ചതായി മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. ജൂണ്‍ നാലിന് പദ്ധതി പ്രാബല്യത്തിൽ വരും. അക്കൗണ്ട് തല ഇൻഷ്വറൻസ് പരിരക്ഷയ്ക്ക് പ്രീമിയം ജീവനക്കാർ അടയ്ക്കേണ്ടതില്ല. 22,095 സ്ഥിരം ജീവനക്കാർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. കെഎസ്ആർടിസിയുടെ എല്ലാ അക്കൗണ്ടുകളും എസ്ബിഐയിലേക്ക് മാറ്റിയതിന്റെ ഭാഗമായിട്ടാണ് ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ടാണ് പ്രഖ്യാപനം. പദ്ധതി പ്രകാരം വ്യക്തിഗത അപകടത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് ഒരു കോടി രൂപ ലഭിക്കും. എയർ ആക്സിഡന്റിൽ മരിക്കുന്നവരുടെ കുടുംബത്തിന് ഒരു കോടി അറുപത് ലക്ഷം രൂപ ലഭിക്കും. അപകടത്തിൽ സ്ഥിരമായ പൂർണ വൈകല്യം സംഭവിച്ചാലും ഒരു കോടി രൂപ വരെ…
Read Moreഇനി എല്ലാം പഴയ പോലെ … എല്ലു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ താടിയിലെ ട്യൂമര്‍ നീക്കി, വീട്ടമ്മയുടെ മുഖം പൂര്‍വ രൂപത്തിലാക്കി
മുഖത്തെ എല്ലു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ, തൃശൂര്‍ സ്വദേശിനിയായ അന്‍പത്തേഴുകാരിയുടെ താടിയിലെ ട്യൂമര്‍ നീക്കം ചെയ്തു. കഴിഞ്ഞ ഏപ്രില്‍ 25നു നടത്തിയ ശസ്ത്രക്രിയയില്‍ കാലില്‍നിന്ന് ഫിബുല എന്ന എല്ലെടുത്താണു പുനരുദ്ധാരണ ശാസ്ത്രക്രിയയിലൂടെ വീട്ടമ്മയുടെ മുഖം പൂര്‍വ രൂപത്തിലാക്കിയത്. ഇതിനു മുമ്പ് രണ്ടു തവണ മറ്റ് ആശുപത്രികളില്‍ ശസ്ത്രക്രിയ ചെയ്തിരുന്ന രോഗിക്കു വീണ്ടും ഇതേ ഭാഗത്ത് ട്യൂമര്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയില്‍ എത്തിച്ച രോഗിയുടെ ഇടതുകാല് ഭാഗം തുറന്ന് ചെവിയുടെ താഴെ മുതല്‍ താടിയെല്ല് വരെയുള്ള ഭാഗം നീക്കം ചെയ്ത് കണ്‍സ്ട്രക്ഷന്‍ സര്‍ജറി നടത്തി. സീനിയര്‍ പ്ലാസ്റ്റിക് സര്ജന് ഡോ. ജയകുമാറിന്റെ നേതൃത്വത്തില്‍ ഡോ. ആശ സിറിയക്, ഡോ. ദിവ്യ, ഡോ. ആര്. ഗോപിനാഥ്, ഡോ. ബീന ഡേവിസ്, ഡോ. മോനി, ഡോ. ജോര്‍ജ് എന്നിവരുടെ സഹകരണത്തോടെയാണ് 12 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ട്യൂമര്‍ നീക്കം ചെയ്തത്.
Read Moreസമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം: ഇക്കാര്യങ്ങൾ നോക്കാം…
കൊച്ചി: സൈബര്‍ ലോകം പലര്‍ക്കും മനോഹരവും സൗഹൃദപരവുമാണ്. പഠനത്തിനും സ്വന്തം സംരംഭങ്ങള്‍ക്ക് പ്രചാരം നല്‍കാനും അഭിരുചികള്‍ വളര്‍ത്താനുമൊക്കെ സമൂഹ മാധ്യമങ്ങള്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. പക്ഷേ, അതിന്റെ മറവില്‍ സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ച് കൂടുതല്‍ ശ്രദ്ധ വേണമെന്നാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പു സംഘങ്ങളുടെയും ഫേക് ഐഡിയില്‍നിന്ന് സുഹൃത്തുക്കളാകുന്നവരുടെയും പിടിയില്‍ അകപ്പെട്ട് പണം നഷ്ടപ്പെടുന്നതും ബ്ലാക്ക് മെയിലിംഗ് സംബന്ധിച്ചും ധാരാളം പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിങ്ങളെ നിരീക്ഷിക്കുന്ന മൂന്നാം കണ്ണ് സദാ സജീവമാണെന്നതു മറക്കരുതെന്നും എല്ലാ പ്രവര്‍ത്തനത്തിലും ജാഗ്രത വേണമെന്നുമാണ് പോലീസ് മുന്നറിയിപ്പിലുളളത്. ഇതു ശ്രദ്ധിക്കാം…സൈബര്‍ ലോകത്ത് സൗഹൃദം നടിച്ചെത്തി ചതിക്കുഴിയില്‍ പെടുത്തുന്നവര്‍ ഏറെയുണ്ട്. അതിനാല്‍ സ്വകാര്യ വിവരങ്ങള്‍ ഒരിക്കലും ആരുമായും പങ്കുവയ്ക്കരുത്. ഓണ്‍ലൈനില്‍ നമ്മള് കാണുന്നവര്‍ക്ക് മറ്റൊരു മുഖം കൂടി ഉണ്ടായേക്കാം. ഫേക്ക് പ്രൊഫൈലുകള്‍, തട്ടിപ്പുകള്‍, ബ്ലാക്ക്മെയിലിംഗ് എന്നിവയ്ക്കെതിരേ ജാഗ്രത…
Read Moreപെൺകുട്ടി സൗഹൃദത്തിൽനിന്നു പിന്മാറി; 17കാരിയോട് രാത്രി കൃഷിയിടത്തിൽ വരാൻ ആവശ്യപ്പെട്ട് സുഹൃത്ത്; പിന്നീട് നടന്നത്…
മധ്യപ്രദേശിൽ സൗഹൃദത്തിൽനിന്നു പിന്മാറിയതിനു വിദ്യാർഥി സഹപാഠിയെ കുത്തിക്കൊലപ്പെടുത്തി. 17കാരിയായ പ്ലസ് ടു വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. ധാർ ജില്ലയിൽ ഉമർബാൻ പോലീസ് പോസ്റ്റിന്റെ പരിധിയിലുള്ള കൃഷിയിടത്തിൽ ശനിയാഴ്ചയാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിൽ വിദ്യാർഥിനിയെ സഹപാഠി ശല്യം ചെയ്തിരുന്നുവെന്ന് കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രി കൃഷിയിടത്തിൽ വരണമെന്ന് ഇയാൾ പെൺകുട്ടിയോട് ആവശ്യപ്പെടുകയും അവിടെവച്ച് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പ്രതി പെൺകുട്ടിയെ കുത്തിക്കൊല്ലുകയായിരുന്നു. പെൺകുട്ടി സൗഹൃദം അവസാനിപ്പിച്ചതോടെയാണു താൻ കൃത്യം നടത്താൻ തീരുമാനിച്ചതെന്നു പ്രതി പോലീസിനോട് പറഞ്ഞു.
Read Moreസർവത്ര പ്രശ്നമാണല്ലോ… മുതലശല്യത്തിൽ പൊറുതിമുട്ടി സുട്ടാട്ടി ഗ്രാമം
കർണാടക അത്താണി താലൂക്കിലെ സുട്ടാട്ടി ഗ്രാമം മുതലശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ്. കടുത്ത വേനലിൽ കൃഷ്ണാ നദിയും പോഷക നദികളും വറ്റിയതോടെ മുതലകൾ കൃഷിയിടങ്ങളിലേക്കും വാസസ്ഥലത്തേക്കും നിരന്തരം എത്തുന്നു. കഴിഞ്ഞദിവസം അളഗുര പ്ലാന്റേഷനു സമീപമുള്ള ഫാം ഹൗസിനു സമീപമെത്തിയ കൂറ്റൻ മുതലയെ നാട്ടുകാർ പിടികൂടി വനം വകുപ്പിനു കൈമാറി. മുതലയ്ക്ക് പതിനഞ്ചടി നീളമുണ്ടായിരുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച മുതലയെ യുവാക്കൾ സാഹസികമായാണ് പിടികൂടിയത്. കയർ ഉപയോഗിച്ച് ബന്ധിച്ചശേഷം വനംവകുപ്പിനു കൈമാറി. വനം വകുപ്പ് പിന്നീട് മുതലയെ മറ്റൊരിടത്ത് കൊണ്ടുപോയി അഴിച്ചുവിടുകയായിരുന്നു.
Read Moreബന്ധുക്കളും അയൽവാസികളുമെല്ലാമെത്തി ആദരാഞ്ജലിയർപ്പിച്ചു: മൃതദേഹം അന്ത്യകർമങ്ങൾക്കായി കുളിപ്പിക്കാനെടുത്തു; പിന്നീട് നടന്നത് അവിശ്വസനീയമായ കാര്യങ്ങൾ
ആശുപത്രിയിൽനിന്നു വിട്ടുനൽകിയ മൃതദേഹം മാറിപ്പോയതു മരണ വീട്ടിൽ നാടകീയരംഗങ്ങൾ സൃഷ്ടിച്ചു. മരണമടഞ്ഞ തെക്കൻ പറവൂർ പേയ്ക്കൽ പി.കെ. രവി (71)യുടെ മൃതദേഹമാണു തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽനിന്നു ബന്ധുക്കൾ മാറിക്കൊണ്ടുപോയത്. അസുഖ ബാധിതനായ രവിക്ക് ശനിയാഴ്ച രാത്രിയോടെ രോഗം മൂർച്ഛിക്കുകയായിരുന്നു. ഇയാളെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഞായറാഴ്ച രാവിലെ വീട്ടിൽ കൊണ്ടുവന്നപ്പോഴാണ് അബദ്ധം സംഭവിച്ചത്. തുടർച്ചയായി ചികിത്സയിലായിരുന്നതിനാൽ പോസ്റ്റ്മോർട്ടം ഒഴിവാക്കി നൽകിയ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ മുതൽ മാറിപ്പോയതായി സംശയമുയർന്നിരുന്നു. ബന്ധുക്കളും അയൽവാസികളുമെല്ലാമെത്തി ആദരാഞ്ജലിയർപ്പിച്ച മൃതദേഹം അന്ത്യകർമങ്ങൾക്കായി കുളിപ്പിക്കാനെടുത്തപ്പോഴാണ് മൃതദേഹം രവിയുടേതല്ല എന്ന സംശയം കലശലായത്. തുടർന്ന് ആശുപത്രിയുമായി ബന്ധപ്പെട്ട ബന്ധുക്കൾ ഉടൻതന്നെ മൃതദേഹവുമായി ആശുപത്രിയിലെത്തി യഥാർഥ മൃതദേഹം ഏറ്റുവാങ്ങി വീട്ടിലെത്തിക്കുകയായിരുന്നു. പിന്നീട് ഉച്ചകഴിഞ്ഞ് രണ്ടോടെ തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. ഭാര്യ: ഓമന. മക്കൾ: വിജിമോൾ, രജിമോൾ, സുജിമോൾ. മരുമക്കൾ:…
Read Moreപിടിക്കപ്പെടാതിരിക്കാൻ മൂന്ന് സ്ഥലങ്ങളിൽ നിന്ന് മൂന്ന് സ്ത്രീകളെ വിവാഹം കഴിച്ചു, പക്ഷേ യുവാവിന് സംഭവിച്ചത്
കല്യാണ വീരൻമാർ പല തരത്തിലുണ്ട്. പണത്തിനും വേണ്ടി മാത്രം വിവാഹം കഴിക്കുന്നവർ, ചിലർ ആദ്യ ജീവിതം മടുത്തു കഴിയുന്പോൾ പുതിയ ഇണയെത്തേടാൻ വിവാഹം കഴിക്കുന്നവർ അങ്ങനെ പോകുന്നു കല്യാണമേളങ്ങൾ. ഇത്തരത്തിൽ ഒരു കല്യാണ കള്ളന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു നഗരത്തില്‍ നിന്ന് കൂടുതല്‍ വിവാഹം കഴിച്ചാല്‍ കള്ളി വെളിച്ചത്താകുമെന്ന് കരുതിയ യുവാവ്, കൂടുതല്‍ സുരക്ഷയ്ക്ക് വേണ്ടി മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി മൂന്ന് യുവതികളെ വിവാഹം കഴിച്ചു. ഹെന്റി ബെറ്റ്സി ജൂനിയർ എന്ന 38 -കാരനാണ് മൂന്ന് സ്ത്രീകളെ മൂന്ന് സ്ഥലങ്ങളിൽ നിന്നായി വിവാഹം ചെയ്തത്. ടിന്റര്‍, ബംബിൾ തുടങ്ങിയ ടേറ്റിംഗ് ആപ്പുകൾ വഴിയാണ് ഇയാൾ വിവാഹം ചെയ്യാൻ പെൺകുട്ടികളെ കണ്ടെത്തിയത്. മൂന്ന് സ്ത്രീകളും വിവാഹ മോചിതരായവരാണ്. ‘ജീവിതത്തിന്റെ ഉയർച്ച താഴ്ചകളെ തിരിച്ചറിയാന്‍ കഴിയുന്ന വിശ്വസനീയമായ ഒരു സുന്ദരിയായ സ്ത്രീയെയാണ് താന്‍ തിരയുന്നത്’ എന്നാണ് ഹെന്റി…
Read More