പൊതു സ്ഥലത്ത് നിന്ന് വസ്ത്രം കഴുകുന്നത് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. അത്തരത്തിലൊരു വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. കാനഡയിൽ നിന്നുള്ള വീഡിയോ ആണിത്. ഇന്ത്യക്കാരനായ നീതീഷ് അദ്വിതി എന്ന യുവാവ് ആണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
വസ്ത്രങ്ങൾ കഴുകുന്നതിനായി ഒരാൾ പൊതുസ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ഒരു ഫൗണ്ടെയ്നു മുന്നിൽ നിൽക്കുന്നതാണ് വീഡിയോയുടെ തുടക്കം. അയാളുടെ സമീപം കുറച്ച് ബാഗുകളും വച്ചിട്ടുണ്ട്. തുണി കഴുകിയ ശേഷം അയാൾ ബാഗിൽ നിന്നും കുപ്പിയെടുത്ത് വെള്ളം ശേഖരിക്കുകയും പിന്നീട് മുഖം കഴുകുന്നതും കാണാം.
കാനഡയിൽ ഇത്തരം ഒരു കാഴ്ച കാണും എന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ല എന്ന് വീഡിയോ എടുത്തുകൊണ്ട് നിതീഷ് പറയുന്നു. ആ മനുഷ്യൻ വീടില്ലാത്ത ഒരാളാണ് എന്നാണ് തോന്നുന്നത്, അങ്ങനെയുള്ള ആളുകളുടെ ഇവിടുത്തെ അവസ്ഥ ഇതാണെന്നും നിതീഷ് പറയുന്നു.
നിരവധിപ്പേരാണ് നിതീഷ് ഷെയർ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. അവസരങ്ങളുടെ നാടെന്നാണ് കാനഡ പൊതുവെ അറിയപ്പെടുന്നത്. എന്നാൽ ഇത്തരമൊരു കാഴ്ച അവിടെ നിന്നും കാണാൻ സാധിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ലന്ന് വീഡിയോ കണ്ടവർ കുറിച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.