പണ്ടൊക്കെ പാസ്പോർട്ട് പുതുക്കി കിട്ടുമ്പോൾ പേരും വിലാസവും കൃത്യമാണോ എന്ന് മാത്രമാണ് നമ്മൾ നോക്കാറുള്ളത്. എന്നാൽ ഇന്ന് സാങ്കേതികവിദ്യ മാറിയതോടെ പാസ്പോർട്ടിന്റെ രൂപത്തിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. അത്തരത്തിൽ, സ്ഥിരമായി യാത്ര ചെയ്യുന്നവർക്കിടയിൽ സാധാരണയായി ഉണ്ടാകാറുള്ള ഒരു കൗതുകം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. പൂജ എന്ന യുവതി തന്റെ പുതുക്കിയ പാസ്പോർട്ടിന്റെ കവറിൽ കണ്ട ഒരു ചെറിയ സ്വർണ്ണ ചതുരക്കട്ട ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. തന്റെ പഴയ പാസ്പോർട്ടിൽ ഇല്ലാതിരുന്ന ഈ പ്രത്യേക ചിഹ്നം എന്തിനുള്ളതാണെന്ന് അറിയാതെ അവർ സോഷ്യൽ മീഡിയയിൽ ഒരു ചോദ്യം പങ്കുവെക്കുകയായിരുന്നു. എന്റെ പാസ്പോർട്ട് പുതുക്കി ലഭിച്ചപ്പോഴാണ് താഴെയായി കാണുന്ന ആ വിചിത്രമായ ചെറിയ ചതുരം ശ്രദ്ധയിൽപ്പെട്ടത്. രസകരമായ കാര്യം, എന്റെ പഴയ പാസ്പോർട്ടിൽ ഇത് ഉണ്ടായിരുന്നില്ല എന്നതാണ്. ഇതെന്താണെന്ന് ആലോചിച്ച് ഞാൻ കുറേ നേരം അതിലേക്ക് തന്നെ നോക്കിയിരുന്നു. ഇത് പുതിയ എന്തെങ്കിലും…
Read MoreCategory: Today’S Special
പുതിയ ജോലിയിൽ വെൽകം കിറ്റായി ഗാർബേജ് ബാഗ്; ഓഫീസിലെ സ്വീകരണം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ.
ബംഗളൂരു: പുതിയ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ച ജീവനക്കാരിക്ക് ലഭിച്ച സ്വാഗത സമ്മാനത്തെക്കുറിച്ചുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സാധാരണയായി ലഭിക്കാറുള്ള കോഫി മഗ്ഗുകളോ വൗച്ചറുകളോ പ്രതീക്ഷിച്ചെത്തിയ മനീഷ ദുബെ എന്ന ബ്രാൻഡ് സ്ട്രാറ്റജിസ്റ്റിന് കമ്പനി നൽകിയത് ഒരു ‘ഗാർബേജ് ബാഗ് ആയിരുന്നു. ആദ്യം ഒന്ന് അമ്പരന്നെങ്കിലും, ഈ സമ്മാനം എത്രത്തോളം ഉപകാരപ്രദമാണെന്ന് മനീഷ തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ തമാശരൂപേണ പങ്കുവെക്കുകയായിരുന്നു. പുതിയ നഗരത്തിലേക്ക് താമസം മാറി, ജീവിതം ക്രമീകരിച്ചു വരുന്ന തനിക്ക് പരമ്പരാഗത കോർപ്പറേറ്റ് സമ്മാനങ്ങളേക്കാൾ എത്രയോ പ്രായോഗികമായ ഒന്നാണ് ഈ ബാഗെന്ന് മനീഷ പറയുന്നു. ബാംബ്രൂ എന്ന തന്റെ പുതിയ കമ്പനിയുടെ ഈ വേറിട്ട ചിന്തയെ അവർ അഭിനന്ദിച്ചു. പല കമ്പനികളും സുസ്ഥിരതയെയും പരിസ്ഥിതി സംരക്ഷണത്തെയും കുറിച്ച് സംസാരിക്കുമെങ്കിലും, സമ്മാനങ്ങൾ നൽകുന്നത് അനാവശ്യമായ പ്ലാസ്റ്റിക് പാക്കിംഗുകളിലാണ്. എന്നാൽ ബാംബ്രൂ നൽകിയത് തികച്ചും പ്രായോഗികവും…
Read Moreടോക്കിയോയിൽ തരംഗം സൃഷ്ടിച്ച് ‘ജഗ്ഗു ധാബ’, ജപ്പാൻക്കാർക്ക് ഇനി ഇന്ത്യൻ രൂചിക്കൂട്ട്
ജപ്പാനിൽ പുതുതായി ആരംഭിച്ച ഒരു ഇന്ത്യൻ റസ്റ്റോറന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബീഹാറിലെ പാട്ന സ്വദേശിയായ യുവാവ് ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിൽ ആരംഭിച്ച ‘ജഗ്ഗു ധാബ’ എന്ന റസ്റ്റോറന്റ് ഇന്ത്യക്കാരുടെയും വിദേശ സഞ്ചാരികളുടെയും പ്രിയപ്പെട്ട ഇടമായി മാറികഴിഞ്ഞു. ‘ജപ്പാൻ വാലാ ബിഹാരി’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്ന റസ്റ്റോറന്റിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ജപ്പാനിൽ യഥാർഥ ഇന്ത്യൻ ഭക്ഷണങ്ങളും നാടൻ വിഭവങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റസ്റ്റോറന്റ് ആരംഭിച്ചിരിക്കുന്നതെന്ന് ഉടമ വീഡിയോയിൽ പറയുന്നുണ്ട്. സമോസ ചാട്ട്, പാനിപൂരി, സേവ് പൂരി, ദഹി ഭല്ല, മസാല പപ്പടം തുടങ്ങിയ ജനപ്രിയ ഇന്ത്യൻ പലഹാരങ്ങൾ ഇവിടെ ലഭ്യമാണ്. കൂടാതെ ബട്ടർ ചിക്കൻ, ജീരക റൈസ്, പനീർ ടിക്ക, മട്ടൻ കറി, നാൻ, വിവിധ തരം മധുരപലഹാരങ്ങൾ എന്നിവയും ഈ ധാബയിൽ ഒരുക്കിയിട്ടുണ്ട്.…
Read Moreലണ്ടനിൽ മൂന്ന് വയസ്സുകാരി കെട്ടിടത്തിന് മുകളിൽനിന്ന് വീണു; മലയാളി യുവാവിന്റെ അവസരോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി, വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ
കിഴക്കൻ ലണ്ടനിലെ ഇൽഫോർഡിൽ ഫ്ലാറ്റിന്റെ ജനൽപ്പാളിയിൽ തൂങ്ങിക്കിടന്ന മൂന്ന് വയസ്സുകാരി താഴേക്ക് പതിക്കുന്നതിനിടെ അത്ഭുതകരമായി രക്ഷപെടുത്തി. പ്രദേശവാസിയായ മുഹമ്മദ് ജെസിൽ എന്ന മലയാളി യുവാവിന്റെയും ഒരു പോലീസ് ഉദ്യോഗസ്ഥന്റെയും അവസരോചിതമായ ഇടപെടലാണ് പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇൽഫോർഡ് ഹൈറോഡിലെ ഒരു കടയ്ക്ക് മുകളിലുള്ള ഫ്ലാറ്റിലായിരുന്നു നാടിനെ നടുക്കിയ സംഭവം. ഏകദേശം ഒൻപത് മിനിറ്റോളമാണ് കുട്ടി ജനൽപ്പാളിയിൽ ജീവനുവേണ്ടി തൂങ്ങിക്കിടന്നത്. ഇതുകണ്ട് പരിഭ്രാന്തരായ നാട്ടുകാർ താഴെ തടിച്ചുകൂടി. ഈ സമയത്താണ് ലണ്ടനിൽ റെസ്റ്റോറന്റ് മാനേജരായി ജോലി ചെയ്യുന്ന മുഹമ്മദ് ജെസിലും ഒരു പോലീസ് ഉദ്യോഗസ്ഥനും രക്ഷാപ്രവർത്തനത്തിനായി മുന്നോട്ടുവന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങൾ പ്രകാരം, കുട്ടിക്ക് ജനലിലെ പിടിത്തം നഷ്ടപ്പെടുന്ന ഘട്ടത്തിൽ വഴിയാത്രക്കാരിലൊരാൾ ഒരു ഏണി കൊണ്ടുവന്നു. എന്നാൽ ഇതിനിടെ പിടിവിട്ട് കുട്ടി താഴേക്ക് പതിക്കുകയായിരുന്നു. ഈ സമയം താഴെ നിലയുറപ്പിച്ചിരുന്ന ജെസിൽ കുട്ടിയെ…
Read Moreപ്രചാരണങ്ങൾ കണ്ട് പേടിക്കണ്ട, ഇന്ത്യ അത്ഭുതങ്ങളുടെ നാടാണ്; വിദേശികൾക്ക് മറുപടിയുമായി ബ്രിട്ടീഷ് സഞ്ചാരിയുടെ പോസ്റ്റ്
ഇന്ത്യൻ വിരുദ്ധ പ്രചാരണ വീഡിയോകൾ കണ്ട് ഇന്ത്യ സന്ദർശിക്കുന്നതിൽ നിന്ന് ആരും പിന്മാറരുതെന്ന് മറ്റ് വിദേശ വിനോദസഞ്ചാരികളോട് ആഹ്വാനം ചെയ്ത് ബ്രിട്ടീഷ് സഞ്ചാരി. പലതവണ ഇന്ത്യ സന്ദർശിച്ചിട്ടുള്ള റോറി പോർട്ടർ എന്ന യുവാവാണ് ഇൻസ്റ്റാഗ്രാമിലൂടെ ഇന്ത്യയെക്കുറിച്ചുള്ള മോശം സ്റ്റീരിയോടൈപ്പുകളെ ശക്തമായി വിമർശിച്ച് രംഗത്തെത്തിയത്. ഇന്ത്യ കാരുണ്യവും അതിഥിസൽക്കാരവുമുള്ള മനുഷ്യരും സമ്പന്നമായ സംസ്കാരവുമുള്ള ഒരു ‘മാന്ത്രിക ഭൂമി’ ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഓൺലൈനിൽ ഏതാനും വീഡിയോകൾ കണ്ടതുകൊണ്ടോ, കുറച്ചുപേർ മോശം അഭിപ്രായം പറഞ്ഞതുകൊണ്ടോ മാത്രം ഒരു രാജ്യം സന്ദർശിക്കാതിരിക്കാൻ എങ്ങനെ സാധിക്കുന്നു? ചില തെരുവ് ഭക്ഷണ വീഡിയോകൾ കണ്ടിട്ട് ഇന്ത്യയിലേക്ക് ഒരിയ്ക്കലും ഇല്ലെന്ന് പറയുന്നവരുടെ ചിന്താഗതി എന്നെ അത്ഭുതപ്പെടുത്തുന്നു. ഞാൻ സന്ദർശിച്ചതിൽ വെച്ച് ഏറ്റവും മാന്ത്രികമായ സ്ഥലങ്ങളിൽ ഒന്നാണ് ഇന്ത്യ. എന്റെ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ദയയുള്ള, ബുദ്ധിമാന്മാരായ മനുഷ്യരെയാണ് ഞാൻ അവിടെ കണ്ടുമുട്ടിയത്. അവർ അത്രയേറെ…
Read Moreവിവാഹമോചനത്തിന് മുന്നോടിയായി സ്വന്തം പേരിൽ 1.25 കോടി രൂപയുടെ ഫ്ലാറ്റ് വാങ്ങാൻ 25കാരി; സോഷ്യൽ മീഡിയയിൽ ചർച്ചയായി യുവതിയുടെ കുറിപ്പ്
കുടുംബത്തിൽ നിന്നും ഭർത്താവിൽ നിന്നും പൂർണ സ്വാതന്ത്ര്യം നേടുന്നതിനായി, 1.25 കോടി രൂപയുടെ ഫ്ലാറ്റ് വാങ്ങാനുള്ള 25കാരിയായ യുവതിയുടെ തീരുമാനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. പ്രതിമാസം 1.7 ലക്ഷം രൂപ വരുമാനമുള്ള യുവതി, ഈ തീരുമാനം സാമ്പത്തികമായി തന്നെ പിന്നോട്ടടിക്കുമോ അതോ പ്രതിസന്ധി ഘട്ടത്തിൽ സുരക്ഷിതത്വം നൽകുമോ എന്ന സംശയത്തോടെ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഫ്ലാറ്റ് വാങ്ങുന്നതിനായി തന്റെ പക്കലുള്ള 45 ലക്ഷം രൂപയുടെ സ്വർണം വിറ്റ് ഡൗൺ പേയ്മെന്റ് നടത്താനും, ബാക്കി 80 ലക്ഷം രൂപ 30 വർഷത്തെ ഭവന വായ്പയായി എടുക്കാനുമാണ് യുവതി പദ്ധതിയിടുന്നത്. ഇത് പ്രകാരം പ്രതിമാസം 55,000 രൂപ വായ്പാ തിരിച്ചടവായി നൽകേണ്ടി വരും. തന്റെ തീരുമാനം കേവലം ഒരു സാമ്പത്തിക നിക്ഷേപം മാത്രമല്ലെന്നും, മറിച്ച് വരാനിരിക്കുന്ന വിവാഹമോചനത്തിന് മുന്നോടിയായി സ്വന്തം കാലിൽ നിൽക്കാനുള്ള ശ്രമമാണെന്നും യുവതി വ്യക്തമാക്കുന്നു.…
Read Moreഫിഫ ലോകകപ്പിന് ആവേശകരമായ തുടക്കം: മെക്സിക്കോയിൽ തെരുവിലിറങ്ങി താറാവ്, ‘ഗ്വാങ്നം സ്റ്റൈൽ’ നൃത്തവുമായി ആരാധകർ, സമൂഹ മാധ്യമങ്ങളിൽ വൈറൽ
മെക്സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ അസ്ടെക്ക സ്റ്റേഡിയത്തിൽ വ്യാഴാഴ്ച ഫിഫ ലോകകപ്പിന് പന്തുരുണ്ടതോടെ മെക്സിക്കോ ഒന്നടങ്കം വൻ ആഘോഷത്തിമിർപ്പിലാണ്. ഉദ്ഘാടന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ആതിഥേയരായ മെക്സിക്കോ ടൂർണമെന്റിൽ തുടക്കം കുറിച്ചു. വിജയത്തിന് പിന്നാലെ തലസ്ഥാന നഗരി ഒന്നടങ്കം ഒരു വലിയ ഉത്സവപ്പറമ്പായി മാറി. ദേശീയ ജേഴ്സിയണിഞ്ഞ് നൃത്തം ചെയ്തും പാടിയും ആരാധകർ തെരുവുകളും സ്റ്റേഡിയവും കീഴടക്കി കഴിഞ്ഞു. മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ആണ് ഇപ്പോൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ കവരുന്നത്. രാജ്യത്താകെ പടർന്നുപിടിച്ച ഈ ലോകകപ്പ് ജ്വരം മനുഷ്യരിൽ മാത്രമല്ല, അവിടുത്തെ വളർത്തുമൃഗങ്ങളിലേക്കും പടർന്നിരിക്കുകയാണ്. മെക്സിക്കോയുടെ ഫുട്ബോൾ ജേഴ്സി ധരിച്ച് തെരുവിലൂടെ വാലാട്ടി നടക്കുന്ന ഒരു വളർത്തുതാറാവിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒരു അമ്മയും മകനും റോഡിലൂടെ നടന്നുപോകുമ്പോൾ അവർക്ക് പിന്നാലെ ജേഴ്സിയണിഞ്ഞ് ഈ താറാവും…
Read Moreഇന്ത്യയിൽ നിന്ന് വെറും 25 ഡോളറിന് മരുന്ന് വാങ്ങി അമേരിക്കൻ യുവതി; യുഎസ് ആരോഗ്യമേഖല വലിയൊരു തട്ടിപ്പെന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം
വാഷിംഗ്ടൺ: അമേരിക്കയിലെ ആരോഗ്യ സംരക്ഷണ സംവിധാനം വൻ തട്ടിപ്പാണെന്ന ആരോപണവുമായി യുഎസ് യുവതി രംഗത്ത്. തനിക്ക് അത്യാവശ്യമായി വേണ്ടിവന്ന ഒരു മരുന്നിന് അമേരിക്കയിൽ 1,000 ഡോളർ (ഏകദേശം 83,000-ത്തിലധികം ഇന്ത്യൻ രൂപ) വിലയുള്ളപ്പോൾ, അതേ മരുന്ന് ഇന്ത്യയിൽ നിന്ന് വെറും 25 ഡോളറിന് (ഏകദേശം 2,000 രൂപ) വാങ്ങാനായതായാണ് യുവതി വ്യക്തമാക്കുന്നത്. വിക്ടോറിയ എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. തന്റെ ഇൻഷുറൻസ് കമ്പനി ഈ അത്യാവശ്യ മരുന്നിന്റെ ചിലവ് വഹിക്കാൻ വിസമ്മതിച്ചതോടെയാണ് വിക്ടോറിയ പ്രതിസന്ധിയിലായത്. വെറും ആറ് ചെറിയ ഗുളികകൾ അടങ്ങിയ മരുന്നിനാണ് യുഎസിൽ ഒരു ലക്ഷത്തിനടുത്ത് രൂപ കൈയിൽ നിന്ന് നേരിട്ട് നൽകേണ്ടി വന്നത്. ഇത്രയും വലിയ തുക നൽകാൻ തയ്യാറാകാതിരുന്ന വിക്ടോറിയയോട് ഡോക്ടർ തന്നെയാണ് കനേഡിയൻ ഫാർമസി വഴി ഇന്ത്യൻ നിർമാതാക്കളെ ബന്ധപ്പെടാൻ നിർദേശിച്ചത്. യുഎസിൽ എനിക്ക്…
Read Moreതൊഴിലാളിയോട് കനിവ് കാട്ടി ബോസ്; സോഷ്യൽ മീഡിയയിൽ തരംഗമായി ഒരു വാട്സ്ആപ്പ് ചാറ്റ്!
തൊഴിലാളികളെക്കൊണ്ട് അമിത ജോലി ചെയ്യിപ്പിക്കുന്ന ബോസുമാരുടെ കഥകൾക്കിടയിൽ, വേറിട്ടൊരു മാതൃകയുമായി ഒരു കമ്പനി സ്ഥാപക . ബൈക്കപകടത്തിൽ പരിക്കേറ്റ ജീവനക്കാരനോട് അതീവ ശ്രദ്ധയും കരുണയും കാണിച്ച ബോസിന്റെ വാട്സ്ആപ്പ് ചാറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ത്രെഡ്സിൽ വൈറലാകുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി തന്റെ കീഴിൽ സ്ഥിരമായി ജോലി ചെയ്യുന്ന ഒരു ജീവനക്കാരനാണ് അപകടത്തിൽപ്പെട്ടതെന്ന് ബോസ് വ്യക്തമാക്കുന്നു. അപകടത്തിന് പിന്നാലെ ജീവനക്കാരൻ ബോസിന് അയച്ച സന്ദേശവും അതിന് ബോസ് നൽകിയ മറുപടിയുമാണ് ആളുകളുടെ മനസ്സ് കവരുന്നത്. ബോസ്, ഞാൻ ബൈക്കിൽ നിന്ന് താഴെ വീണു. നാളെയും വേദനയുണ്ടെങ്കിൽ ഞാൻ ലീവ് എടുക്കും, പകരം തമ വരും. എന്നാൽ നാളെ വേദന കുറവാണെങ്കിൽ ഞാൻ ഓഫീസിൽ വരാൻ പരമാവധി ശ്രമിക്കാം ബോസ്, എന്നായിരുന്നു ജീവനക്കാരന്റെ സന്ദേശം.എന്നാൽ ജോലിക്ക് വരാൻ ശ്രമിക്കുന്ന ജീവനക്കാരനെ ബോസ് ശക്തമായി വിലക്കുകയാണുണ്ടായത്. ഉടൻ തന്നെ…
Read Moreജീവിതചെലവിന് ശമ്പളം തികയുന്നില്ല, മാസം 2.2 ലക്ഷം രൂപ വരുമാനമുണ്ടായിട്ടും മുംബൈയിൽ ജീവിക്കാൻ ദമ്പതികൾ കഷ്ടപ്പെടുന്നു, ഇവർക്ക് നിർദേശങ്ങളുമായി സമൂഹ മാധ്യമങ്ങൾ
മുംബൈ: പ്രതിമാസം 2.2 ലക്ഷം രൂപ സംയുക്ത വരുമാനമുണ്ടായിട്ടും മുംബൈ നഗരത്തിൽ ജീവിക്കാൻ കഷ്ടപ്പെടുന്നു എന്ന വെളിപ്പെടുത്തലുമായി യുവദമ്പതികൾ. ‘പേഴ്സണൽ ഫിനാൻസ് ഇന്ത്യ’ എന്ന റെഡ്ഡിറ്റ് കമ്മ്യൂണിറ്റിയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഇത്രയും വലിയൊരു തുക കൈയ്യിലുണ്ടായിട്ടും മാസാവസാനമാകുമ്പോഴേക്കും സാമ്പത്തികമായി തങ്ങൾ വലിയ പ്രതിസന്ധി നേരിടുകയാണെന്ന് ഇവർ പറയുന്നു. മുംബൈ പോലുള്ള ഒരു മെട്രോ നഗരത്തിൽ ഒരു ബെഡ്റൂം ഫ്ലാറ്റിന് 44,000 രൂപ വാടക വരുന്നത് സാധാരണമാണെങ്കിലും, ദമ്പതികളുടെ മറ്റ് ചില ശീലങ്ങളാണ് ആളുകളെ ചിന്തിപ്പിച്ചത്. വരുമാനത്തിന്റെ വലിയൊരു പങ്കായ 60,000 രൂപ ഇവർ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി കൃത്യമായി നിക്ഷേപിക്കുന്നുണ്ട്. ഇത് വളരെ മികച്ചൊരു സമ്പാദ്യശീലമാണെന്നും ഭാവി സുരക്ഷിതമാക്കാൻ ഇവർക്ക് സാധിക്കുന്നുണ്ട്. എന്നാൽ, എങ്ങോട്ടാണ് പോകുന്നതെന്ന് കൃത്യമായ കണക്കില്ലാത്ത 54,000 രൂപ മുതൽ 58,000 രൂപ വരെയുള്ള…
Read More