ന്യൂഡൽഹി: മിസ് നോർത്ത് അമേരിക്കയിൽ റണ്ണറപ്പാകുന്ന ആദ്യ മലയാളിയായി ചരിത്രം കുറിച്ച് കോഴിക്കോട് സ്വദേശിയായ ചിത്ര കെ. മേനോൻ. കാനഡയിലെ മോണ്ട്രിയലിൽ നടന്ന മിസ് നോർത്ത് അമേരിക്ക 2025 മത്സരത്തിലാണ് ടോറേന്റോയിലെ പത്രപ്രവർത്തകയും കമ്യൂണിറ്റി അഭിഭാഷകയുമായ ചിത്ര കെ. മേനോൻ ഒന്നാം റണ്ണറപ്പായി ചരിത്രത്തിലിടം നേടിയത്. മിസിസ് കാനഡ ഇൻകോർപറേറ്റഡ് ആതിഥേയത്വം വഹിച്ച മത്സരത്തിൽ 37 ശ്രദ്ധേയരായ സ്ത്രീകൾ മത്സരിച്ചു. ജമൈക്കൻ-കനേഡിയൻ വംശജയായ ടീഷ ലീ മിസ് നോർത്ത് അമേരിക്ക 2025 കിരീടവും അഫ്ഗാൻ-കനേഡിയൻ വംശജയായ സുരയ്യ തബേഷ് രണ്ടാം റണ്ണർ അപ്പുമായി തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട്ടുനിന്ന് എട്ടുവർഷം മുന്‍പു കാനഡയിലേക്ക് കുടിയേറിയ ചിത്ര, സ്പോണ്‍സർമാരില്ലാതെയാണ് മത്സരത്തിലേക്കു വന്നത്. മിസിസ് കാനഡ ഇൻകോർപറേറ്റഡിന്റെ മിസിസ് കാനഡ 2024 മത്സരത്തിൽ രണ്ടാം റണ്ണറപ്പ് സ്ഥാനവും ചിത്ര നേടിയിരുന്നു.
Read MoreCategory: Today’S Special
സുരക്ഷ, വേഗം, വിശ്വാസ്യത… ഓഗസ്റ്റ് മുതൽ യുപിഐ ആപ്പുകളിൽ മാറ്റങ്ങൾ
ന്യൂഡൽഹി: യുപിഐ ഇടപാടുകളുടെ സുരക്ഷ, വേഗം, വിശ്വാസ്യത എന്നിവ കാര്യക്ഷമമാക്കുന്നതിനായി യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) ഇക്കോസിസ്റ്റത്തിൽ നിരവധി മാറ്റങ്ങൾ വരുത്താനൊരുങ്ങി നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ഓഗസ്റ്റ് ഒന്നുമുതൽ പുതിയ മാർഗനിർദേശങ്ങൾ ബാധകമാകും. യുപിഐ ഇടപാടുകളിൽ അടുത്തിടെയുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം. ദൈനംദിന ഇടപാടുകളെ ഈ മാറ്റങ്ങൾ ബാധിക്കില്ലെങ്കിലും ഉപയോക്താക്കൾക്ക് ബാലൻസ് പരിശോധിക്കുന്നതിലും ഇടപാടുകളുടെ സ്റ്റാറ്റസ് അറിയുന്നതിലുമൊക്കെ നിയന്ത്രണം വരുത്തിയിട്ടുണ്ട്. പേടിഎം, ഗൂഗിൾ പേ, ഫോണ്‍ പേ, ഉൾപ്പെടെയുള്ള പേയ്മെന്റ് ആപ്പുകൾ ഉപയോഗിക്കുന്നവർക്ക് പുതിയ ചട്ടങ്ങൾ ബാധകമാകും. ഓഗസ്റ്റ് ഒന്നു മുതൽ ബാലൻസ് പരിശോധിക്കാനുള്ള പരിധി 50 തവണയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി സെർവറുകളിലെ സിസ്റ്റം ലോഡ് കുറയ്ക്കാൻ കഴിയും. ഒന്നിൽ കൂടുതൽ യുപിഐ ആപ്പുകൾ ഉള്ള ഒരാളാണെങ്കിൽ അവർക്കും ഓരോ ആപ്പിലും 50 തവണ അവരുടെ ബാലൻസ് പരിശോധിക്കാം. ഇടയ്ക്കിടെ…
Read Moreചേർത്ത് നിർത്തേണ്ടതിനു പകരം ഒഴിവാക്കി… 23കാരനായ എച്ച്ഐവി ബാധിതനെ കുടുംബാംഗങ്ങൾ കൊലപ്പെടുത്തി
ബംഗളൂരു: കര്‍ണാടകയില്‍ എച്ച്ഐവി ബാധിതനായ യുവാവിനെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്നു കൊലപ്പെടുത്തി. കുടുംബത്തിനു നാണക്കേടുണ്ടാവുമെന്നു ഭയന്നാണു കൊല നടത്തിയതെന്നാണു പ്രതികളുടെ വെളിപ്പെടുത്തല്‍. കര്‍ണാടകയിലെ ചിത്ര ദുര്ഗയിലാണു സംഭവം. മല്ലികാര്‍ജുന്‍(23) ആണ് കൊല്ലപ്പെട്ടത്. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണു മല്ലികാർജുൻ. റോഡപകടത്തെത്തുടർന്നുണ്ടായ ചികിത്സയ്ക്കിടെ നടത്തിയ രക്തപരിശോധനയിലാണ് മല്ലികാർജുൻ എച്ച്ഐവി ബാധിതനെന്നു കണ്ടെത്തുന്നത്. മറ്റൊരു ആശുപത്രിയിലേക്കു മാറ്റാനായി സഹോദിരിയും ഭർത്താവും വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ മല്ലികാർജുൻ മരിച്ചെന്ന് അറിയിച്ച് നിഷയും ഭര്‍ത്താവും തിരികെ വരികയായിരുന്നു. തന്റെ മകന്റെ അപ്രതീക്ഷിത മരണത്തെപ്പറ്റി പിതാവ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് നിഷ താനും ഭര്‍ത്താവും ചേര്‍ന്നു കൊലപ്പെടുത്തിയതാണെന്ന് സമ്മതിക്കുന്നത്. യാത്രയ്ക്കിടയില്‍ വാഹനത്തിനുള്ളില്‍വച്ചു പുതപ്പ് ഉപയോഗിച്ച് മല്ലികാര്‍ജുനെ ഇരുവരും കൊലപ്പെടുത്തുകയായിരുന്നു. മല്ലികാര്‍ജുന്‍ എച്ച്ഐവി ബാധിതനാണെന്നും പുറത്തറിഞ്ഞാൽ നാണക്കേടാണെന്നും അതുകൊണ്ടാണ് സഹോദരനെ കൊലപ്പെടുത്തിയതെന്നും നിഷ വെളിപ്പെടുത്തി. വിവരം മനസിലാക്കിയ പിതാവ് തന്നെയാണ് പോലീസില്‍ വിവരം അറിയിച്ചത്. സംഭവത്തില്‍ കൂടുതല്‍…
Read Moreമാധവൻ കട്ടതൊന്നും ഈ ചേക്ക് വിട്ട് പോയിട്ടില്ല സാർ… വൈകിയെത്തിയതിന് പുറത്തിറക്കി നിർത്തി: കോളജിലെ മണി അപ്പോൾത്തന്നെ അഴിച്ചെടുത്തു; 26 വർഷത്തിനു ശേഷം തിരികെക്കൊടുത്ത് പൂർവ വിദ്യാർഥി
പണ്ടൊക്കെ താമസിച്ച് ക്ലാസിലെത്തിയാൽ അധ്യാപകർ മിക്കപ്പോഴും കുട്ടികളെ വെളിയിൽ ഇറക്കി നിർക്കാറുള്ളത് പതിവായിരുന്നു. എന്നാൽ കാലം മാറിയപ്പോൾ ഇപ്പറഞ്ഞ വെളിയിൽ ഇറക്കി നിർത്തിൽ കലാപരിപാടികളൊന്നും നടക്കില്ല. എന്തിനേറെ ഉറച്ചൊന്ന് മിണ്ടാൻ പോലും ഇപ്പോൾ സാധിക്കില്ല. വടിയെടുത്താൽ അപ്പോൾ തന്നെ ആ ടിച്ചറുടെ സസ്പെൻഷൻ ഓർഡർ അപ്പുറത്ത് അടിക്കുന്നുണ്ടാകും. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു കാലം നമുക്കൊക്കെ പണ്ട് ഉണ്ടായിരുന്നു. ഉച്ച ആയാൽ വടി ഒളിപ്പിച്ച് വച്ച് കുട്ടികൾക്ക് നേരേ ചെന്ന് തല്ലുന്നൊരു വീരൻ മാഷ് എല്ലാ സ്കൂളിലും ഉണ്ടാകും. അഞ്ച് മിനിറ്റൊന്നു വൈകിയാൽ ഉച്ച വരെ ക്ലാസിനു പുറത്തായിരിക്കും സ്ഥാനം. ഇന്നത്തെ പോലെ അന്ന് സ്കൂൾ ബസും കോളജ് ബസുമൊക്കെ നന്നേ കുറവാണ്. മിക്കവരും നടന്നായിരിക്കും സ്കൂളിലും കോളജിലുമൊക്കെ എത്താറുള്ളത്. അതൊന്നും അധ്യാപകരോട് പറഞ്ഞാൽ വില പോകില്ലായിരുന്നു. ഇപ്പോഴിതാ 26 വർഷം മുൻപ് കോളജിൽ താമസിച്ച് വന്നതിന്…
Read Moreഅമ്മക്കരുതൽ… അഹമ്മദാബാദ് വിമാനദുരന്തത്തിൽ പൊള്ളലേറ്റ പിഞ്ചുകുഞ്ഞിനു ചർമം നല്കി അമ്മ
ന്യൂഡൽഹി: എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിനടുത്തുള്ള ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിൽ ഇടിച്ചിറങ്ങിയപ്പോൾ എട്ടു മാസം മാത്രം പ്രായമുള്ള ധ്യാൻശിനെ നെഞ്ചോടു ചേർത്തുപിടിച്ചിരിക്കുകയായിരുന്നു അമ്മ മനീഷ. തീഗോളങ്ങളും പുകയും മെഡിക്കൽ കോളജ് ഹോസ്റ്റലിനെ ആവരണം ചെയ്തപ്പോൾ ധ്യാൻശിനെ രക്ഷിക്കണമെന്ന ആ അമ്മയുടെ ദൃഢനിശ്ചയംതന്നെയായിരിക്കണം കുഞ്ഞു ധ്യാൻശിനെ അഹമ്മദാബാദ് വിമാനദുരന്തത്തെ അതിജീവിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാക്കി മാറ്റിയതും. ജൂണ്‍ 12നുണ്ടായ ദുരന്തത്തിൽനിന്നു കവചമായി മാത്രമല്ല, ശരീരത്തിൽ 36 ശതമാനം പൊള്ളലേറ്റ കുഞ്ഞിനു സ്വന്തം ചർമവും നൽകി ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരികയാണ് മനീഷ. ബിജെ മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗത്തിൽ വിദ്യാർഥിയായ കപിൽ കഛാഡിയയുടെ ഭാര്യയും മകനുമാണ് മനീഷയും ധ്യാൻശും. വിമാനം ഇടിച്ചിറങ്ങി അപകടമുണ്ടായശേഷം മെഡിക്കൽ കോളജ് റെസിഡൻഷ്യൽ ഹോസ്റ്റലിലെ തങ്ങളുടെ വസതിയിൽ ചൂട് കൂടിവന്നതും ഒരു നിമിഷത്തേക്ക് എല്ലാം ഇരുട്ടിലായതുമാണു മനീഷ ഓർമിക്കുന്നത്. പേടിപ്പെടുത്തുന്ന ആ…
Read Moreഎത്ര പറഞ്ഞാലും പഠിക്കാത്ത ചിലർ… ലോണ്‍ ആപ്പ് തട്ടിപ്പ് ആറു മാസത്തിനിടെ നഷ്ടമായത് 17.21 കോടി
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ആറു മാസത്തിനിടെ ലോണ്‍ ആപ്പ് തട്ടിപ്പില്‍ നഷ്ടമായത് 17.21 കോടി രൂപ. ചെറിയ തുക വായ്പ നല്‍കിയശേഷം പിന്നീട് വലിയ പലിശ സഹിതം അതു തിരികെ ആവശ്യപ്പെടുന്ന തരത്തിലുള്ള തട്ടിപ്പുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറെ നടപടിക്രമങ്ങള്‍ ആവശ്യമില്ലാത്തതിനാല്‍ പലരും ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം വായ്പയെടുക്കും. പിന്നീടാണ് തട്ടിപ്പുസംഘം ഭീഷണി മുഴക്കുന്നത്. ആറു മാസത്തിനിടെ സൈബര്‍ ക്രൈം ഓപ്പറേഷന്‍സ് വിഭാഗത്തില്‍ ലോണ്‍ ആപ്പ് തട്ടിപ്പ് സംബന്ധിച്ച് 3,764 പരാതികളാണ് ലഭിച്ചത്. കൂടുതല്‍ പരാതികള്‍ മലപ്പുറം ജില്ലയില്‍നിന്നാണ്. ഇവിടെനിന്നു ലഭിച്ച 355 പരാതികളിലായി 1.80 കോടി രൂപയാണ് നഷ്ടമായത്. 306 പരാതികളുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. ആറു മാസത്തിനിടെ 1.83 കോടി രൂപയാണ് ഇവിടെ നഷ്ടമായത്. എറണാകുളം റൂറലില്‍നിന്ന് 303 പരാതികളാണ് ലഭിച്ചത്. നഷ്ടമായത് 1.19 കോടി രൂപയും. ചോര്‍ത്തുന്നത് സ്വകാര്യ വിവരങ്ങളും…
Read Moreഓപ്പറേഷൻ സിന്ദൂർ പാഠപുസ്തകത്തിലേക്ക്
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങൾക്കുനേരേ ഇന്ത്യൻ സൈന്യം നടത്തിയ ’ഓപ്പറേഷൻ സിന്ദൂർ’ സ്കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ. എൻസിആർടിയുടെ നേതൃത്വത്തിൽ ഇതിനായി രണ്ട് പ്രത്യേക മൊഡ്യൂളുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മൂന്ന് മുതൽ എട്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി ആദ്യ മൊഡ്യൂളും ഒമ്പതു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് രണ്ടാമത്തെ മൊഡ്യൂളും ലഭ്യമാക്കും. ഇന്ത്യയുടെ സൈനിക ശക്തിയെക്കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുകയാണു പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. എട്ട് മുതൽ പത്തു വരെയുള്ള പേജുകളിലായിട്ടാണ് ഓപ്പറേഷൻ സിന്ദൂറിലെ ഇന്ത്യയുടെ സൈനിക നേട്ടത്തെപ്പറ്റി വിവരിക്കുക. ഇതോടൊപ്പം രാജ്യത്തിന്റെ മറ്റ് ചില നേട്ടങ്ങൾ വിവരിക്കുന്നതിന് അനുബന്ധ പാഠപുസ്തകങ്ങൾ വിദ്യാർഥികൾക്കു നൽകുന്നതിനും എൻസിആർടി തയാറെടുക്കുന്നുണ്ട്. വികസിത് ഭാരത്, നാരി ശക്തി വന്ദൻ, ജി20, ചന്ദ്രയാൻ ഉത്സവ് തുടങ്ങിയ വിഷയങ്ങളായിരിക്കും പ്രധാനമായും അനുബന്ധ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുക. സ്വന്തം ലേഖകൻ
Read Moreകഴുകൻമാർ വട്ടമിടുന്ന ധർമ ഭൂമി
ധര്‍മസ്ഥലയില്‍ ഇതുവരെ പുറത്തറിഞ്ഞ കൊലപാതകങ്ങളില്‍ സംസ്ഥാനത്തെയാകെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു 2012ല്‍ ശ്രീ ധര്‍മസ്ഥല മഞ്ജുനാഥേശ്വര കോളജിലെ പിയുസി വിദ്യാര്‍ഥിനിയായിരുന്ന സൗജന്യയുടെ കൊലപാതകം. ധര്‍മസ്ഥലയ്ക്ക് തൊട്ടടുത്തുള്ള ബെല്‍ത്തങ്ങാടി സ്വദേശിനിയായിരുന്ന സൗജന്യ ഗൗഡ 2012 ഒക്ടോബര്‍ ഒന്പതിനു വൈകുന്നേരം കോളജ് വിട്ടിറങ്ങിയതാണ്. ബസില്‍ ചെറിയൊരു സമയം കൊണ്ട് വീട്ടിലെത്താവുന്ന ദൂരമേയുള്ളൂ. പക്ഷേ സന്ധ്യയായിട്ടും വീട്ടിലെത്താതായപ്പോള്‍ വീട്ടുകാര്‍ അന്വേഷണം തുടങ്ങി. രാത്രിതന്നെ ധര്‍മസ്ഥലയിലെത്തി അന്വേഷിച്ചിട്ടും ഒരു വിവരവും കിട്ടിയില്ല. തൊട്ടടുത്ത ദിവസം ധര്‍മസ്ഥലയ്ക്ക് സമീപം നേത്രാവതി നദിക്കരയിലുള്ള വനപ്രദേശത്ത് പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ കൈകള്‍ ചുരിദാറിന്റെ ഷാള്‍ കൊണ്ട് മരത്തില്‍ കെട്ടിയിട്ട നിലയിലായിരുന്നു. ധര്‍മസ്ഥല ട്രസ്റ്റിന്റെ നടത്തിപ്പുകാരായ ജെയിന് കുടുംബത്തിലെ മൂന്ന് യുവാക്കള്‍ക്കു നേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നത്. ഇവരുമായി ബന്ധപ്പെട്ട ആളുകളാണ് കോളജ് വിട്ടിറങ്ങിയ സൗജന്യയെ കൂട്ടിക്കൊണ്ടുപോയതെന്ന വാര്‍ത്ത പോലുമുണ്ടായിരുന്നു. എന്നാല്‍, കേസന്വേഷണം നടത്തിയ ബെല്‍ത്തങ്ങാടി പോലീസ്…
Read Moreവീണ്ടും വെട്ടിലായി തൊപ്പി… അടുത്ത വീട്ടിലെ പെണ്ണുങ്ങൾ കുളിക്കുന്പോൾ എത്തി നോക്കാറുണ്ടായിരുന്നു; വിവാദ പരാമർശവുമായി തൊപ്പിയുടെ കൂട്ടുകാരൻ ‘മമ്മു’
ഗെയിമിംഗിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയനായ യൂട്യൂബറാണ് തൊപ്പി എന്ന നിഹാദ്. യൂട്യൂബ് ചാനലിലൂടെ പലപ്പോഴും അശ്ലീല പദപ്രയോഗങ്ങളും മറ്റും തൊപ്പി ഉപയോഗിക്കാറുള്ളത് തൊപ്പിക്കെതിരേ വിവാദങ്ങൾ ഉയരാൻ കാരണമായി. മലപ്പുറം വളാഞ്ചേരിയിൽ ഒരിക്കൽ ഒരു കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോൾ ലൈംഗിക ചുവ കലർന്ന തൊപ്പിയുടെ പ്രസംഗത്തോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ദേശീയ പാതയിൽ മണിക്കൂറുകൾ ബ്ലോക്ക് ഉണ്ടാക്കിയതിനും തൊപ്പിക്കെതിരേ കേസ് ഉണ്ടായിരുന്നു. പോരാത്തതിന് ബസ് ജീവനക്കാർക്ക് നേരേ തോക്ക് ചൂണ്ടിയതിന് വടകര പോലീസും ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ സംഭവങ്ങൾക്കെല്ലാം ശേഷം വിവാദങ്ങളെല്ലാം ഒന്നു കെട്ടടങ്ങി ഇരിക്കുന്പോഴാണ് തൊപ്പി വീണ്ടും വെട്ടിലാകുന്നത്. തൊപ്പിയുടെ സന്തതസഹചാരിയായ മമ്മു എന്ന യുവാവ് ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് തൊപ്പിക്ക് വിന ആയത്. താൻ അടുത്ത വീട്ടിലെ പെണ്ണുങ്ങൾ കുളിക്കുന്പോൾ കുളിമുറിയിൽ എത്തി നോക്കിയെന്നും നാട്ടിലെ വീടുകളിലെ…
Read More‘റേഡിയോ ശ്രീ’: കുടുംബശ്രീ ഓണ്‍ലൈന്‍ റേഡിയോ ഇനി പത്തു ലക്ഷം പേര് കൂടി കേള്‍ക്കും
കൊച്ചി: പുതിയ മാറ്റങ്ങളോടെയെത്തിയ കുടുംബശ്രീ ഓണ്‍ലൈന്‍ റേഡിയോയായ “റേഡിയോ ശ്രീ’ ഇനി പത്തു ലക്ഷം പേര് കൂടി കേള്‍ക്കും. കൂടുതല്‍ ശ്രോതാക്കളിലേക്ക് റേഡിയോ ശ്രീ എത്തിക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. 2023 ല്‍ പ്രവര്‍ത്തനം ആരംഭിച്ച റേഡിയോ ശ്രീ ഇക്കഴിഞ്ഞ ജൂലൈ ഒന്നുമുതല്‍ സര്‍ക്കാര്‍ ഏജന്‍സിയായ മലയാളം മിഷന്റെ സാങ്കേതിക സഹകരണത്തോടെയാണ് പുന:പ്രക്ഷേപണം ആരംഭിച്ചത്. നിലവില്‍ റേഡിയോശ്രീക്ക് അഞ്ചു ലക്ഷം ശ്രോതാക്കളുണ്ട്. ഏഴു ജില്ലകളിലെ സിഡിഎസ് ചെയര്‍പേഴ്സണ്‍മാരുടെ സംഗമം അടുത്തിടെ തിരുവല്ലയില്‍ നടന്നിരുന്നു. സിഡിഎസ് ചെയര്‍പേഴ്സണ്‍മാരുടെ നേതൃത്വത്തില്‍ പ്രദേശത്തെ കൂടുതല്‍ കുടുംബശ്രീ അംഗങ്ങളെക്കൊണ്ട് റേഡിയോ ശ്രീ ഓണ്‍ലൈന്‍ റേഡിയോ ഡൗണ്‍ലോഡ് ചെയ്യിപ്പിക്കുന്നതിനെക്കുറിച്ചും സംഗമത്തില്‍ ചര്‍ച്ച ചെയ്തു. വടക്കന്‍ മേഖലയിലെ ഏഴു ജില്ലകളിലെ ചെയര്‍പേഴ്സണ്‍മാരുടെ സംഗമം ഇന്ന് കോഴിക്കോട് നടക്കും. അതില്‍ പങ്കെടുക്കുന്നവരും മറ്റ് കുടുംബശ്രീ അംഗങ്ങളെക്കൊണ്ട് റേഡിയോ ശ്രീ ഡൗണ്‍ലോഡ് ചെയ്യിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. കുടുംബശ്രീയിലുള്ള 48…
Read More