ബ്രിട്ടനിലെ സൗത്ത് കേംബ്രിഡ്ജ് ഷെയര്‍ ഡിസ്ട്രിക്റ്റ് കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മലയാളിക്ക് ചരിത്ര വിജയം. പാലാരിവട്ടം സ്വദേശിയായ ജിയോ സെബാസ്റ്റ്യനാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയായി ഹിസ്റ്റണ് ആന്‍ഡ് ഇംപിംഗ്ടണ് വാര്‍ഡില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഈ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജന് കൂടിയാണ് ജിയോ. കാലടി ശ്രീ ശങ്കര കോളജിലെ പഠനത്തിന് ശേഷം ഗുല്‍ബര്‍ഗയില്‍ നിന്ന് നിയമബിരുദം നേടിയ ജിയോ, 2002ലാണ് യുകെയിലെ കേംബ്രിഡ്ജില്‍ എത്തിയത്. ആരോഗ്യമേഖലയിലും യുകെ പ്രിസണ്‍ സര്‍വീസിലും പ്രവര്‍ത്തിക്കുന്ന അദ്ദേഹം മികച്ച ഒരു സാമൂഹിക പ്രവര്ത്തകന് കൂടിയാണ്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം നല്കുന്ന സൗജന്യ ഇംഗ്ലീഷ് ക്ലാസുകള്‍ക്ക് വലിയ സ്വീകാര്യതയാണുള്ളത്. ആരോഗ്യ മേഖല, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കൗണ്‍സിലര്‍ എന്ന നിലയില്‍ ജിയോ ലക്ഷ്യമിടുന്നത്. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഡൈവേഴ്സിറ്റി ഹെഡ് കൂടിയായ…
Read MoreCategory: Today’S Special
ഓൺലൈൻ മാട്രസ് തട്ടിപ്പ്: സംസ്ഥാനത്ത് നഷ്ടമായത് 17 ലക്ഷം രൂപ; റിപ്പോര്‍ട്ട് ചെയ്തത് 17 കേസുകള്‍; കൂടുതലും പാലക്കാട്
ഓണ്‍ ലൈന്‍ വഴി മാട്രസ് ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താക്കളില്‍ നിന്ന് തട്ടിപ്പു സംഘം തട്ടിയെടുത്തത് 17 ലക്ഷം രൂപ. ഇത്തരത്തില്‍ 17 കേസുകളാണ് കേരളത്തിലെ വിവിധ സൈബര്‍ പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്തത്. പാലക്കാട് മൂന്നു കേസുകളും കോഴിക്കോട് രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ നിന്നുള്ളവര്‍ തട്ടിപ്പിന് ഇരയായി. മാട്രസ് കമ്പനികളുടെ പേരില്‍ വ്യാജ കസ്റ്റമര്‍ കെയര്‍ പ്രതിനിധികളായി ചമഞ്ഞാണ് തട്ടിപ്പുകാര്‍ ആളുകളെ സമീപിക്കുന്നത്. പ്രമുഖ ഷോപ്പിംഗ് സൈറ്റുകള്‍ വഴിയും മറ്റും സാധനങ്ങള്‍ വാങ്ങുന്നവരെ ഫോണ്‍ കോളുകള്‍, വാട്സ്ആപ്പ് സന്ദേശങ്ങള്‍ എന്നിവ വഴി ബന്ധപ്പെട്ടാണ് ഇവര്‍ ഈ പുതിയ സൈബര്‍ തട്ടിപ്പ് നടത്തുന്നത്. ഓര്‍ഡര്‍ ചെയ്തതിന് പിന്നാലെ, പേയ്മെന്റ് പരാജയപ്പെട്ടു, പണം റീഫണ്ട് ചെയ്യാനുണ്ട് അല്ലെങ്കില്‍ ഓര്‍ഡര്‍ സ്ഥിരീകരിക്കുന്നതില്‍ പ്രശ്നമുണ്ട് തുടങ്ങിയ വ്യാജ വിവരങ്ങള്‍ ഉപഭോക്താവിന് നല്‍കും. ഉടന്‍ പണമടച്ചാല്‍ മാത്രമേ ഡെലിവറി…
Read Moreചെറുകിട ബിസിനസ് മേഖലയ്ക്ക് പുത്തൻ ഉണർവ്: വാട്ട്സ്ആപ്പ് ബിസിനസ് എഐ ഇന്ത്യയിൽ അവതരിപ്പിച്ചു
രാജ്യത്തെ ചെറുകിട ബിസിനസ് മേഖലയ്ക്ക് പുത്തൻ ഉണർവേകി വാട്ട്സ്ആപ്പ് ബിസിനസ് എഐ ഇന്ത്യയിൽ അവതരിപ്പിച്ചു. മലയാളം ഉൾപ്പെടെയുള്ള ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകളിലും ഈ സേവനം ലഭ്യമാകും. ബിസിനസുകാർക്ക് അവരുടെ ഉപഭോക്താക്കളുമായി 24 മണിക്കൂറും സംവദിക്കാനും, ഉത്പന്നങ്ങൾ ശുപാർശ ചെയ്യാനും, വിൽപന വർധിപ്പിക്കാനും സഹായിക്കുന്ന രീതിയിലാണ് ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബിസിനസ് ഉടമകളുടെ അഭാവത്തിലും ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് കൃത്യസമയത്ത് മറുപടി നൽകാൻ എഐ ഏജന്റുകൾക്ക് സാധിക്കും. ഉപഭോക്താക്കൾക്ക് അവരുടെ തനതായ ഭാഷകളിൽ ബിസിനസുകളുമായി ആശയവിനിമയം നടത്താം. കോഡിംഗോ സങ്കീർണമായ സോഫ്റ്റ്വെയറുകളോ ഇല്ലാതെ തന്നെ ബിസിനസ് ഉടമകൾക്ക് ഉത്പന്ന വിവരങ്ങളും കാറ്റലോഗും അപ്ലോഡ് ചെയ്ത് എഐ സജ്ജമാക്കാം. വരും ദിവസങ്ങളിൽ വാട്ട്സ്ആപ്പ് ചാറ്റിലൂടെ നേരിട്ട് പണമടയ്ക്കാനുള്ള സൗകര്യവും ഇതിലൂടെ ലഭ്യമാകും. ചെറുകിട ബിസിനസുകളുടെ നട്ടെല്ലായ ഉപഭോക്തൃ ബന്ധം കൂടുതൽ ശക്തമാക്കാൻ ഈ നീക്കം സഹായിക്കുമെന്ന്…
Read Moreതീർഥയാത്ര കഴിഞ്ഞ് ഭർത്താവിനൊപ്പം മടങ്ങി, യാത്രയ്ക്കിടെ അറിയാതെ ഉറങ്ങിപ്പോയി, ഉണർന്ന് നോക്കിയപ്പോൾ ഭാര്യയെ കാണാനില്ല: ആറു ദിവസത്തിനു ശേഷം യുവതിയെ കണ്ടെത്തി
കേദാർനാഥ് തീർഥയാത്ര കഴിഞ്ഞ് ഭർത്താവിനൊപ്പം മടങ്ങുന്നതിനിടെ കാണാതായ 29- കാരിയായ യുവതിയെ ആറു ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. ബിഹാറിലെ ബെഗുസാരായി ജില്ലയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. പ്രഗ്യാ സിംഗിനെ ആണ് കാണാതായത്. ഉത്തരാഖണ്ഡ് പോലീസും റെയിൽവേ പോലീസും മറ്റ് അന്വേഷണ ഏജൻസികളും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രഗ്യയെ കണ്ടെത്തിയത്. മേയ് അഞ്ചിന് രാത്രി കേദാർനാഥ് തീർഥാടനത്തിനുശേഷം പ്രഗ്യയും ഭർത്താവ് മനീഷും ഡെറാഡൂണിൽ നിന്ന് ഗാസിയാബാദിലേക്ക് നന്ദാദേവി എക്സ്പ്രസിൽ യാത്ര തിരിച്ചു. ട്രെയിൻ ഹരിദ്വാർ കടക്കുന്നതുവരെ തങ്ങൾ സംസാരിച്ചിരുന്നുവെന്നും അതിനുശേഷം താൻ ഉറങ്ങിപ്പോയെന്നും ഭർത്താവ് പോലീസിനോട് പറഞ്ഞു. മുസാഫർനഗർ സ്റ്റേഷന് സമീപത്ത് വച്ച് ഉണർന്നപ്പോൾ പ്രഗ്യയെ സീറ്റിൽ നിന്ന് കാണാനില്ലായിരുന്നു. വാഷ്റൂമിൽ പോയിരിക്കുമെന്ന് കരുതി കാത്തിരുന്നു. എന്നാൽ അവൾ തിരിച്ച് വന്നില്ല. കാണാതായപ്പോൾ മുഴുവൻ കോച്ചിലും അന്വേഷിച്ചു പക്ഷേ, കണ്ടെത്താനായില്ലെന്നും മോബൈലിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നെന്നും മനീഷ്…
Read Moreബെല്ലാ ബെല്ലാ ബെല്ലാ ഹേ…. ഓട്ടോറിക്ഷയും ജിലേബിക്കടയും പഞ്ചാബി പാട്ടുകളും: ബ്രിട്ടനിലെ മിനി പഞ്ചാബ് കാണണോ: വീഡിയോ നോക്കൂ…
ഇന്ത്യക്കാർ എവിടെ പോയാലും അവിടെ ഒരു ‘മിനി ഇന്ത്യ’ സൃഷ്ടിക്കുമെന്ന് പറയാറുണ്ട്. അക്ഷരാർഥത്തിൽ അത് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബ്രിട്ടണിലെ ഒരു സ്ട്രീറ്റിലാണ് ഇന്ത്യയെന്ന് തോന്നിക്കും വിധമൊരു കടയുള്ളത്. തമാശരൂപേണ ‘പഞ്ചാബ് 2.0’ എന്നാണ് ആളുകൾ ഇതിനെ വിശേഷിപ്പിക്കുന്നത്. പഞ്ചാബി പാട്ടുകളും അവിടുള്ള കടകൾക്ക് സമാനമായ ചെറിയ കെട്ടിടങ്ങളുമൊക്കെ കണ്ടാൽ ഇത് ബ്രിട്ടനാണെന്ന് വിശ്വസിക്കാൻ തീർത്തും പ്രയാസമാണ്. “എന്നെ വിശ്വസിക്കൂ, ഇത് പഞ്ചാബ് അല്ല, ഇത് യുണൈറ്റഡ് കിംഗ്ഡമാണ്” എന്ന അടിക്കുറിപ്പോടെ ഒരു ഇന്ത്യൻ വംശജൻ ഈ വീഡിയോ പങ്കുവച്ചു. ഏഷ്യക്കാർ ധാരാളമായി താമസിക്കുന്ന ലണ്ടനിലെ പ്രശസ്തമായ സൗത്തോൾ പോലുമല്ല ഈ പ്രദേശം എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. പഞ്ചാബി ഗായകൻ സിദ്ധു മൂസവാലയുടെ ചിത്രങ്ങളും അവിടുത്തെ തിരക്കും കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആകെ ഞെട്ടലിലാണ്. ഇതിന്റെ വീഡിയോ വൈറലായതോടെ ആളുകളുടെ…
Read More‘എന്നോടൊപ്പം നീ എന്റെ വേദനയും താങ്ങി, ഈ യുദ്ധത്തിൽ ഞാൻ തനിച്ചല്ലെന്ന് എനിക്ക് മനസിലായി’: കാൻസർ ചികിത്സയ്ക്ക് വേണ്ടി മുടി മുറിച്ച ഭാര്യക്കൊപ്പം മുടി മുറിച്ച് ഭർത്താവും; വൈറലായി വീഡിയോ
കാൻസർ ചികിത്സയ്ക്ക് വേണ്ടി കീമോതെറാപ്പി ചെയ്യുമ്പോൾ രോഗിയുടെ മുടി കൊഴിയും. അതിനാൽ കീമോയ്ക്ക് മുമ്പ് രോഗികളുടെ മുടി മുറിക്കുന്നത് സാധാരണമാണ്. കാൻസർ ബാധിതയായ ഭാര്യ ചികിത്സയ്ക്കുവേണ്ടി മുടി മുറിച്ചപ്പോൾ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭർത്താവും സ്വന്തം മുടി മുറിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. നമർത്ത നിതിൻ ഗോയൽ എന്ന യുവതിയാണ് ജീവിതത്തോടും തന്റെ രോഗത്തോടും മല്ലിടുന്നത്. ആദ്യമായി കീമോ തെറാപ്പി ചെയ്തപ്പോൾ മുടി കൊഴിഞ്ഞുപോയിരുന്നു. രണ്ടാമത്തെ കീമോതെറാപ്പി സെഷന് ശേഷം, മുടി വളരെയധികം കൊഴിഞ്ഞു തുടങ്ങിയെന്നും തലയോട്ടി വളരെ സെൻസിറ്റീവും വേദനാജനകവുമായിത്തീർന്നു. മുടി കൊഴിയുമ്പോഴെല്ലാം വേദന കൂടുതലാകുമെന്നും നമത്ര പറഞ്ഞു. ചികിത്സ തുടരുന്നതിനിടെ നമ്രത ഭർത്താവിനോട് തന്റെ മുടിമുറിക്കാതെ പറ്റില്ലെന്നറിയിച്ചു. അതുകൊണ്ട് തന്റെ മുടി മുറിക്കാൻ സഹായിക്കാമോയെന്ന് ചോദിക്കുകയും ചെയ്തു. അദ്ദേഹം തന്റെ തല മൊട്ടയടിക്കാനായി ഡ്രിമ്മർ തലയിൽ മുട്ടിയപ്പോൾ പോലും അസഹനീയമായ വേദനയായിരുന്നെന്നും അവർ…
Read Moreലക്ഷ്യം വിജയ്യെ ഒന്നു കാണുക മാത്രം: മലപ്പുറത്തുനിന്നും കാൽനടയായി ചെന്നൈയിലേക്ക് പുറപ്പെട്ട് ദമ്പതികൾ
തങ്ങളുടെ സൂപ്പർ സ്റ്റാറിനെ കാണാനായുള്ള ദമ്പതികളുടെ നടത്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയ്യെ കാണാൻ വേണ്ടിയാണ് ദന്പതികൾ പുറപ്പെട്ടത്. മലപ്പുറത്ത് നിന്ന് ചെന്നൈയിലേക്ക് 650 കിലോമീറ്റർ കാൽനടയായി യാത്ര ചെയ്താണ് ഇവർ പോയത്. ഡ്രൈവറായ കെ.എസ് മുഹമ്മദ് റാഫിയും ഭാര്യ സി.പി ഉമ്മു ഷഹനമോളുമാണ് താനൂരിൽ നിന്നും ചെന്നൈയിലേക്ക് കാൽനടയായി യാത്ര തിരിച്ചത്. കടുത്ത ചൂടിലും കോരിച്ചൊരിയുന്ന വേനൽ മഴയിലും തളരാതെ വിജയ്യെ കാണുക എന്ന ഒറ്റ ലക്ഷ്യത്തോടെ ഒരേ മനസോടെ യാത്ര ചെയ്യുന്നത്. കാൽ നടയായി പാലക്കാട്ട് വഴി തമിഴ്നാട്ടിലേക്ക് കടക്കാനും അവിടെ നിന്നും ചെന്നൈയിലേക്ക് പോകാനുമാണ് ദമ്പതികളുടെ പദ്ധതി. ചെന്നൈയിൽ വച്ച് ടിവികെയെ ചരിത്രപരമായ തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിച്ച വിജയ്യെ ഒരു നോക്ക് കാണാനാകുമെന്ന പ്രതീക്ഷയിലാണ് അവർ.
Read Moreനെനച്ചവണ്ടി കിട്ടിയണ്ണാ… വിജയ് സത്യപ്രതിജ്ഞ ചെയ്തതോടെ തന്റെ നാട്ടിലും മധുരം വിതരണം ചെയ്ത് ഉണ്ണിക്കണ്ണൻ മംഗലംഡാം; പോകുന്ന വഴി കണ്ട കല്യാണ ചടങ്ങിലുമെത്തി മിഠായി കൊടുത്തു
നടൻ വിജയ്യോടുള്ള കടുത്ത ആരാധന മൂലം കാൽനടയായി പാലക്കാട്ട് നിന്നും ചെന്നൈവരെ പോയി വിജയ്യെ കണ്ട ഉണ്ണിക്കണ്ണൻ മംഗലംഡാം വീണ്ടുമിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്ന് രാവിലെ 10ന് തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തതോടെ തന്റെ നാട്ടിലും ഉണ്ണിക്കണ്ണൻ മധുരം വിതരണം ചെയ്തു. ഇതിന്റെ വീഡിയോ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ജീവിതത്തിൽ താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന വ്യക്തിയാണ് വിജയ് എന്ന് പലപ്പോഴും ഉണ്ണിക്കണ്ണൻ പറഞ്ഞിട്ടുണ്ട്. മധുരെ വിതരണം ചെയ്യുന്നതിനിടെ അവിടെ ഒരു കല്യാണം നടക്കുന്നതറിഞ്ഞ് അവിടെയും എത്തി തന്റെ സന്തോഷം പങ്കുവച്ചു.
Read Moreജീവിതം മനോഹരം പക്ഷേ അത് മാത്രം പോര! ആറു വർഷം ജർമനിയിൽ; തിരികെ ഇന്ത്യയിൽ വരാനുള്ള കാരണങ്ങൾ വെളിപ്പെടുത്തി ബംഗളൂരു സ്വദേശി
ജർമനിയിൽ ആറ് വർഷം താമസിച്ച ശേഷം ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള കാരണം വെളിപ്പെടുത്തികൊണ്ടുള്ള ബംഗളൂരു ടെക് ജീവനക്കാരന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. ബംഗളൂരു സ്വദേശിയായ തനൂജ് എന്ന യുവാവാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വൃത്തിയുള്ള റോഡുകൾ, മികച്ച തൊഴിൽ ജീവിത സന്തുലിതാവസ്ഥ, സമാധാനപരമായ ചുറ്റുപാടുകൾ, കൃത്യമായ സംവിധാനങ്ങൾ എന്നിവ ജർമനി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും താൻ ഇന്ത്യയെയാണ് തെരഞ്ഞടുക്കുന്നത് എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. ഇന്ത്യയിലെ ട്രാഫിക്, മലിനീകരണം, ബഹളം, തിരക്ക് എന്നിവയെല്ലാം നിലനിൽക്കുമ്പോൾ തന്നെ, ഇവിടെ അനുഭവപ്പെടുന്ന ഊർജ്ജവും വികാരങ്ങളും കുടുംബബന്ധങ്ങളും ആഘോഷങ്ങളും മറ്റൊരിടത്തും ലഭിക്കില്ലെന്നാണ് അദേഹം ചൂണ്ടികാട്ടുന്നത്. ജീവിതം നമുക്ക് ചുറ്റും സജീവമായി നടക്കുന്നു എന്ന ആ തോന്നലാണ് ഇന്ത്യയെ വ്യത്യസ്തമാക്കുന്നതെന്നും, വെറും സൗകര്യങ്ങൾക്കപ്പുറം ജീവിതം ആസ്വദിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പോസ്റ്റിന് സോഷ്യൽ മീഡിയയിൽ സമിശ്ര പ്രതികരണങ്ങളാണ്…
Read Moreഅമേരിക്ക ചിലവേറിയതാണ് ! അമേരിക്കയിലെ യാത്രാച്ചെലവ് കണ്ട് ഞെട്ടി,രൂപയിൽ സമ്പാദിക്കുകയും ഡോളറിൽ ചിലവാക്കുകയും ചെയ്യുന്നത് വലിയ സമ്മർദമുണ്ടാക്കുന്നു എന്ന് ഇന്ത്യൻ യുവതി
അമേരിക്കൻ യാത്രയ്ക്കിടയിൽ ഇന്ത്യൻ രൂപയിൽ പണം ചെലവാക്കുന്നതിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് ആകൃതി പാണ്ഡെ എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.ഓരോ ചെറിയ ചെലവുകളും ഡോളറിൽ നിന്ന് രൂപയിലേക്ക് മാറ്റിക്കണക്കാക്കുന്നത് യാത്രയെ അങ്ങേയറ്റം ദുരിതപൂർണമാക്കി എന്നാണ് ആകൃതി പറയുന്നത്. ഒരു യുഎസ് ഡോളറിന്റെ മൂല്യം 93 മുതൽ 95 രൂപ വരെയായി ഉയർന്ന സാഹചര്യത്തിൽ, അമേരിക്കൻ യാത്ര തന്റെ ജീവിതത്തെക്കുറിച്ച് തന്നെ പുനർചിന്തിക്കാൻ പ്രേരിപ്പിക്കുന്നുവെന്ന് അവർ തമാശരൂപേണ പറഞ്ഞു. യാത്രയ്ക്കിടയിലെ ഗതാഗത സൗകര്യങ്ങളുടെ അഭാവത്തെക്കുറിച്ചും അവർ വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. അർദ്ധരാത്രിയിൽ വിമാനമിറങ്ങിയ തനിക്ക് ഹോട്ടലിലെത്താൻ മാത്രം 67 ഡോളർ ചെലവാക്കേണ്ടി വന്ന അനുഭവം അവർ പങ്കുവെച്ചു. ഒരു സാധാരണ കാപ്പിക്ക് പോലും 3-4 ഡോളർ നൽകണമെന്നും, ബേ ഏരിയയിൽ മൂന്ന് ദോശ കഴിച്ചപ്പോൾ ഏകദേശം 5,300 ഇന്ത്യൻ രൂപ (57 ഡോളർ) ചെലവായെന്നും…
Read More