ഇന്ത്യൻ യുവതി ശ്രേയ മഹേന്ദ്രു, ഇന്ത്യ വിട്ട് തായ്ലൻഡിലേക്ക് സ്ഥിരതാമസമാക്കിയതിന്റെ കാരണങ്ങൾ വെളിപ്പെടുത്തുന്നു. മെച്ചപ്പെട്ട ജീവിതനിലവാരം, സ്ത്രീ സുരക്ഷ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് പ്രധാന കാരണങ്ങളായി അവർ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് പൊതുവേ ഇഷ്ടപ്പെട്ട രാജ്യങ്ങളിൽ ഒന്നാണ് തായ്ലന്റ്. തായ്ലന്റിലേക്ക് സ്ഥിരമായി താമസം മാറിയതിന്റെ കാരണം സമൂഹ മാധ്യമങ്ങളിലൂടെ തുറന്നു പറയുകയാണ് യുവതി. അതൊരിക്കലും ഇന്ത്യയെ നിരാകരിക്കുന്നതിനാലല്ലെന്ന് യുവതി ഏറ്റു പറയുന്നു. കരിയർ കൺസൾട്ടന്റും കണ്ടന്റ് ക്രിയേറ്ററുമായ ശ്രേയ മഹേന്ദ്രു അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ബാങ്കോക്കിലേക്ക് മാറാനുള്ള തന്റെ തീരുമാനം മെച്ചപ്പെട്ട ദൈനംദിന ജീവിതം തേടിയാണെന്ന് വ്യക്തമാക്കിയത്. എല്ലാവർക്കും വേണ്ടത് പത്ത് മിനിറ്റിൽ സാധനങ്ങൾ കൈയ്യിൽ എത്തുന്ന രീതിയല്ല, ചിലർക്ക് വേണ്ടത് ശ്വസിക്കാൻ നല്ല മികച്ച കാറ്റാണ്, അല്ലെങ്കിൽ കുറച്ച് സമാധാന അന്തരീക്ഷമാണ്, നല്ല വൃത്തിയുള്ള നഗരമാണ്, നല്ല അയൽക്കാരാണ് തുടങ്ങിയ വസ്തുതകളും…
Read MoreCategory: Today’S Special
ഫ്ലോറിഡ അതിമനോഹരം! അഞ്ചാറു വർഷങ്ങളായി ഞാൻ ഇവിടെയാണ്, തിരികെ പോകാൻ മനസനുവദിക്കുന്നില്ല ; യുവതിയുടെ ഹൃദസ്പർശിയായ വീഡിയോ വൈറൽ
യുഎസിൽ താമസിക്കുന്ന ഇന്ത്യൻ യുവതി ഫ്ലോറിഡയിലെ തന്റെ ജീവിതാനുഭവങ്ങൾ പങ്കുവച്ചുകൊണ്ട്, ഫ്ലോറിഡ മനോഹരമായ ഒരു സ്ഥലമാണെന്നും അവിടെ ജീവിക്കുന്നത് വളരെ മനോഹരമായ അനുഭവമാണെന്നും പറയുന്നു.അഞ്ചു രജ്പുത് എന്ന യുവതിയാണ് അമേരിക്കയെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുന്നത്. താൻ താമസിക്കുന്ന വീടിനടുത്തുള്ള മനോഹരമായ സൗകര്യങ്ങളെക്കുറിച്ചും വീഡിയോയിൽ വ്യക്തമാക്കുന്നു. ഒരിക്കൽ ഫ്ലോറിഡയിലേക്ക് വന്നാൽ തിരികെ പോകാൻ മനസുവരില്ലെന്നും ഇത് മനോഹരമായ സ്ഥലമാണെന്നും ഇവിടെ എല്ലാ സൗകര്യങ്ങളും ലഭ്യമാണെന്ന് യുവതി വ്യക്തമാക്കുന്നു. അഞ്ചോ ആറോ വർഷമായി ഫ്ലോറിഡയിൽ താമസിക്കുന്ന താൻ, ഇനി ഇവിടം വിട്ട് മറ്റൊരു സംസ്ഥാനത്തേക്ക് മാറാൻ ആഗ്രഹിക്കുന്നില്ലെന്നാണ് അവർ പറയുന്നത്. ബീച്ചുകൾ, സ്പ്രിംഗുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ എന്നിവയാൽ സമ്പന്നമാണ് ഫ്ലോറിഡ. അതിനാൽ എപ്പോഴും സഞ്ചാരികൾക്ക് അനുയോജ്യമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. അഞ്ജു താമസിക്കുന്ന റെസിഡൻഷ്യൽ കമ്മ്യൂണിറ്റിയിൽ ചൂടുവെള്ളമുള്ള നീന്തൽക്കുളം, കുട്ടികൾക്കായുള്ള പ്രത്യേക കുളം, പാർക്കുകൾ, നടത്തത്തിനുള്ള വഴികൾ , ടെന്നീസ് – ബാസ്ക്കറ്റ്ബോൾ…
Read Moreപാരീസ് എന്റെ കൈകൾക്കുള്ളിലാണ്, മനോഹരമായ നഗരം എന്റെ ബാൽക്കണിയിൽ നിന്നു കാണാം; 134 പടികൾ കയറിയാൽ ഈ ചെറിയ അപാർട്ട്മെന്റിലെത്താം
പാരീസിലെ ഏറ്റവും ചെറിയ അപാർട്ട്മെന്റുകളിൽ ഒന്നിലേക്ക് ഒരു യാത്ര, ഈ ചെറിയ മനോഹരമായ അപാർട്ട്മന്റിന്റെ വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സെബാസ്റ്റ്യൻ ഹെഡ്ബർഗ് എന്ന വ്യക്തിയാണ് പാരീസീലെ ചെറിയ അപാർട്ട്മെന്റിൽ ജീവിക്കുന്ന ഒരു യുവാവിനെയും അപാർട്ട്മെന്റും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത് ഏകദേശം 600 യൂറോ (ഏകദേശം 67,000 ഇന്ത്യൻ രൂപ അല്ലെങ്കിൽ 697 ഡോളർ) വാടക നല്കിയാണ് യുവാവ് ഈ ചെറിയ അപാർട്ട്മെന്റിൽ താമസിക്കുന്നത്. ലിഫ്റ്റില്ലാത്ത കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് അപാർട്ട്മെന്റ്. ദിവസവും യുവാവ് 134 പടികളാണ് കയറിയിറങ്ങുന്നത്. ഫ്രഞ്ച് വെബ്സൈറ്റായ ലെബോൺകോയിൻ വഴിയാണ് ഈ അപാർട്ട്മെന്റ് കിട്ടിയത്. വളരെ പരിമിതമായ സാഹച്യങ്ങളിലാണ് യുവാവ് താമസിക്കുന്നത്. ഒരാൾക്ക് മാത്രം കഷ്ടിച്ച് കഴിയാൻ സാധിക്കുന്ന വളരെ ചെറിയ സ്ഥലമാണിത്. തുണികൾ സൂക്ഷിക്കാൻ ചെറിയൊരു സ്പേസും, അതിന് തൊട്ടടുത്തായി ഒരു ഷവറും ക്രമീകരിച്ചിരിക്കുന്നു. ഈ അപ്പാർട്ട്മെന്റിന്റെ ഏറ്റവും വലിയ…
Read Moreനാട്ടിൽ നിന്ന് യുകെയിലേക്ക് വന്നതിൽ കുറ്റംബോധം തോന്നുന്നു! ഗ്രാമീണ ഭംഗിയുള്ള ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ടുള്ള വൈകാരിക കുറിപ്പ് ; വൈറലായി വിഷ്ണുവിന്റെ വീഡിയോ
ലണ്ടനിൽ ജോലി ചെയ്യുന്ന വിഷ്ണു വിജയധരൻ എന്ന മലയാളി യുവാവ് നാട്ടിലെ സമാധാനപരമായ ഗ്രാമീണ ജീവിതത്തെക്കുറിച്ച് പങ്കുവെച്ച ഇൻസ്റ്റാഗ്രാം റീൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ലണ്ടനിലെ തിരക്കുപിടിച്ച ജീവിതത്തോട് തന്റെ നാടിനെ ഉപമിച്ചുകൊണ്ട്, “ഞാൻ നാടുവിട്ടുപോയതിൽ ഇപ്പോൾ എനിക്ക് കുറ്റബോധം തോന്നുന്നു” എന്നാണ് വിഷ്ണു വിഡിയോയിലൂടെ തുറന്നുപറഞ്ഞത്. വിഷ്ണു നാട്ടിൽ എത്തിയപ്പോൾ പകർത്തിയ ഗ്രാമീണ ഭംഗിയുടെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. വീടിനു ചുറ്റുമുള്ള പച്ചനിറഞ്ഞ നെൽപ്പാടങ്ങളും പ്രകൃതിരമണീയമായ കാഴ്ചകളും.രാവിലെ കഴിക്കുന്ന കഞ്ഞിയും പയറും, അമ്മ തയാറാക്കുന്ന നാടൻ ഞണ്ടും കക്കയിറച്ചിയും ചേർത്തുള്ള കേരളാ സ്റ്റൈൽ ഉച്ചഭക്ഷണം. പറമ്പിൽ തന്നെയുള്ള വാഴ, അവോക്കാഡോ, ചക്ക, സ്റ്റാർ ഫ്രൂട്ട്, മാങ്ങകൾ എന്നിവയിലൂടെ മാതാപിതാക്കൾ നയിക്കുന്ന ലളിതമായ ജീവിതശൈലി. കൂട്ടുകാരുമൊത്ത് കുളത്തിൽ നീന്തുന്നതും, നൂറ്റാണ്ടുകൾ പഴക്കമുള്ള തറവാട്ടു വീടുകളും നിലവറകളും സന്ദർശിക്കുന്നതും. നാട്ടിലെ ഒരു പ്രാദേശിക ഉത്സവത്തിന്റെ സൂര്യാസ്തമയ സമയത്താണ് വിഷ്ണു തന്റെ…
Read Moreഎന്നെകൊണ്ട് ഇത് പറ്റുന്നില്ല, വർക്ക് ഫ്രം ഹോം രീതി തനിക്ക് ആരോഗ്യപ്രശ്നങ്ങൾ നല്കുന്നു; ടെക് ജീവനക്കാരന്റെ പോസ്റ്റ് വൈറൽ
വർക്ക് ഫ്രം ഹോം രീതി തന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നുവെന്നും തനിക്ക് അതിനോട് പൊരുത്തപെടുവാനും സാധിക്കുന്നില്ലെന്ന ടെക് യുവാവിന്റെ റെഡിറ്റ് പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പലർക്കും വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് സൗകര്യപ്രദമാണെങ്കിലും, എല്ലാവർക്കും ഇത് അനുയോജ്യമല്ലെന്നാണ് യുവാവ് വ്യക്തമാക്കുന്നത്.തുടർച്ചയായ ഇരിപ്പും വ്യായാമമില്ലായ്മയും ശരീരവേദനയ്ക്ക് കാരണമാകുന്നുവെന്നും.ജോലിയും വ്യക്തിജീവിതവും തമ്മിൽ വേർതിരിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നുവെന്നുമാണ് യുവാവ് വെളിപ്പെടുത്തുന്നത്. സഹപ്രവർത്തകരുമായി നേരിട്ട് ഇടപഴകാൻ കഴിയാത്തത് മാനസികമായി തളർത്തുന്നു. വീട്ടിലിരിക്കുമ്പോൾ ഓഫീസ് സമയം കഴിഞ്ഞും ജോലി ചെയ്യേണ്ടി വരുന്നു എന്നൊക്കെയാണ് യുവാവ് കുറിപ്പിൽ പറയുന്നത്. അതേസമയം, തനിക്ക് മാത്രമാണോ ഇങ്ങനെ അല്ലെങ്കിൽ മറ്റുള്ളവർക്കും ഇങ്ങനെ അനുഭവപെടുന്നുണ്ടോ എന്നും ചോദിക്കുന്നുണ്ട്, എന്നാൽ തന്റെ അടച്ചിട്ട മുറിയിൽ വെളിച്ചം പ്രവേശിക്കാത്തതും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാനുള്ള സാധ്യതയെന്നും യുവാവ് ചൂണ്ടികാട്ടുന്നു. ആശുപത്രിയിൽ പോയി ഡോക്ടറെ കാണേണ്ടതുണ്ടോ എന്നും യുവാവ് പോസ്റ്റിൽ ചോദിക്കുന്നു. സമൂഹ മാധ്യമങ്ങളിൽ സമിശ്ര…
Read Moreആഗ്രഹിച്ചതെല്ലാം നല്കിയ അച്ഛന് ഒരു സർപ്രൈസ്, ഞാൻ അല്ലാതെ മറ്റാരെന്ന് മകൻ;മകന്റെ ആദ്യസമ്പാദ്യത്തിൽനിന്നും ഒരു പുതിയ ഫോൺ, സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത് വീഡിയോ
ഐഐടി വാരാണാസി വിദ്യാർഥിയായ അഭിനന്ദൻ ഗെയ്ക്വാദ് തന്റെ അച്ഛന് ഒരു പുതിയ ഫോൺ വാങ്ങി നല്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. തന്റെ ആഗ്രഹങ്ങൾക്കെല്ലാം തടസം പറയാതെ സാധിച്ചുതരുന്ന അച്ഛന് എന്തെങ്കിലും തിരിച്ച് നല്കണം എന്ന മകന്റെ ആഗ്രഹമാണ് ഇപ്പോൾ സഫലമായിരിക്കുന്നത്. അഭിനന്ദൻ ഗെയ്ക്വാദ് തന്റെ അച്ഛന് ഒരു പുതിയ ഫോൺ സമ്മാനിക്കുന്ന ഹൃദയസ്പർശിയായ വീഡിയോയാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും തന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുതന്ന പിതാവിനോടുള്ള നന്ദിസൂചകമായാണ് മകൻ ഈ സർപ്രൈസ് ഒരുക്കിയത്. അഭിനന്ദൻ ഒരു മൊബൈൽ സ്റ്റോറിൽ പോയി ഫോൺ തിരഞ്ഞെടുക്കുന്നതും, തുടർന്ന് വീട്ടിലെത്തി അച്ഛന് അത് സർപ്രൈസായി നല്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്. ആദ്യം ഒട്ടും പ്രതീക്ഷിക്കാതെ ബാഗ് തുറന്ന അച്ഛൻ, ഉള്ളിൽ പുതിയ ഫോൺ കണ്ട് അത്ഭുതപ്പെടുകയും അദ്ദേഹത്തിന്റെ മുഖത്ത് പുഞ്ചിരി വിടരുകയും ചെയ്യുന്നു. തന്റെ പഠനകാലത്ത് അച്ഛൻ ചെയ്ത…
Read Moreഡിസ്നി വേൾഡിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സിഡ്നി സ്റ്റിന്നർ, എന്റെ സന്തോഷത്തിന്റെ ഇടമാണത്; ചർച്ചയായി യുവതിയുടെ വീഡിയോ
ന്യൂയോർക്ക് നഗരത്തിലെ തിരക്കുകളിൽ നിന്നും മാനസിക സമർദ്ദങ്ങളിൽ നിന്നും രക്ഷപ്പെടാൻ എല്ലാ മാസവും ഡിസ്നി വേൾഡിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സിഡ്നി സ്റ്റിന്നർ എന്ന യുവതിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ടെക് മേഖലയിൽ ജോലി ചെയ്യുന്ന ഈ ന്യൂയോർക്ക് സ്വദേശിനി, തന്റെ ഈ യാത്രകളെ കുറിച്ചുള്ള വിവരങ്ങൾ ടിക് ടോക്കിലൂടെ പങ്കുവെച്ചതോടെയാണ് ശ്രദ്ധേയയായത്. ന്യൂയോർക്കിലെ അതിവേഗ ജീവിതശൈലിയും കഠിനമായ ജോലിയും ഉണ്ടാക്കുന്ന മാനസിക സമർദ്ദം കുറയ്ക്കുക.ഒരു ദിവസം മാത്രമുള്ള പെട്ടെന്നുള്ള ഒറ്റയ്ക്കുള്ള യാത്രകൾ .പുലർച്ചെ 3:00 അല്ലെങ്കിൽ 4:00 മണിക്ക് എഴുന്നേറ്റ് ന്യൂയോർക്കിൽ നിന്നുള്ള ആദ്യ വിമാനത്തിൽ ഓർലാൻഡോയിലേക്ക് തിരിക്കുന്നു. രാവിലെ 9:00 മണിക്ക് ഡിസ്നി വേൾഡിൽ എത്തും. ഒരു ദിവസം മുഴുവൻ ഡിസ്നി വേൾഡിൽ ചിലവഴിച്ച ശേഷം, രാത്രിയിലെ അവസാന വിമാനത്തിൽ തിരിച്ച് അർദ്ധരാത്രിയോടെ ന്യൂയോർക്കിലെ വീട്ടിൽ മടങ്ങിയെത്തും. പണം ലാഭിക്കാനായി ഡിസ്നി വേൾഡിന്റെ…
Read Moreനെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ട്രെയിലറുപോലെ ഒരു ലീവ് അപേക്ഷ; ബോസമാരുടെ ഞെട്ടൽ, വൈറലായി യുവതിയുടെ വീഡിയോ
ചെറിയ ഒരു ലീവ് അപേക്ഷ എങ്ങനെ ആളുകളെ ചിരിപ്പിച്ചും എന്നാൽ സാധാരണ ലീവ് അപേക്ഷപോലെയല്ല മറിച്ച് ഒരു യുവതിയുടെ ക്രീയേറ്റീവ് അതുപോലെതന്നെ രസകരമായ ലീവ് അപേക്ഷയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഔദ്യോഗികമായി ഇമെയിൽ അയക്കുന്നതിന് പകരം, സിനിമാ ട്രെയിലർ മോഡലിൽ അവധി അപേക്ഷിച്ച് സോഷ്യൽ മീഡിയയിൽ വൈറലായി യുവതി. ടാലിയ എന്ന യുവതിയാണ് തന്റെ ബോസുമാരായ ഫ്രാങ്കിനോടും ജാക്കിനോടും ബാലിയിലേക്ക് 10 ദിവസത്തെ അവധി ചോദിക്കാൻ ഈ വ്യത്യസ്തമായ വഴി തിരഞ്ഞെടുത്തത്. നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ട്രെയിലറുകളുടെ ശൈലിയിലായിരുന്നു വീഡിയോ നിർമിച്ചിരുന്നത്. താൻ അടുത്ത കാലത്തായി വലിയ മാനസിക സമർദ്ദത്തിലാണെന്ന് ഇന്റർവ്യൂവർമാരോട് ടാലിയ കുറ്റസമ്മതം നടത്തുന്ന രീതിയിലാണ് വീഡിയോ ആരംഭിക്കുന്നത്. ബോസുമാരോട് ഒരു പ്രധാന കാര്യം ചോദിക്കാൻ തനിക്ക് പേടിയാണെന്നും ശരിയായ സമയത്തിനായി കാത്തിരിക്കുകയാണെന്നും ടാലിയ പറയുന്നു. എന്നാൽ ‘ഇതാണ് ശരിയായ സമയം’ എന്ന് ഇന്റർവ്യൂവർ പ്രോത്സാഹിപ്പിക്കുമ്പോൾ തനിക്ക്…
Read Moreഎൺപത്തിനാലുകാരിയുടെ സ്വപ്നങ്ങൾക്ക് ചിറകുകളേകി ! ആദ്യ വിമാനയാത്ര സഫലമായതിന്റെ സന്തോഷത്തിൽ മുത്തശിയും പേരക്കുട്ടിയും
തന്റെ ജീവിതയാത്രയുടെ അവസാനകാലത്ത് മനോഹരമായ ഒരു സ്വപ്നം യാഥാർഥ്യമാക്കിയ സന്തോഷത്തിലാണ് എൺപത്തിനാലുവയസുകാരി. ആദ്യമായി വിമാനയാത്ര ചെയ്ത് പേരക്കുട്ടിയുടെ കൂടെ ആകാശവിസ്മയം ആസ്വദിച്ച ഒരു മുത്തശ്ശിയുടെ ഹൃദയസ്പർശിയായ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അർണബ് എന്ന യുവാവാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ വൈകാരിക നിമിഷങ്ങൾ പങ്കുവെച്ചത്. തന്റെ 84-ാം വയസിലാണ് മുത്തശ്ശി ജീവിതത്തിലാദ്യമായി വിമാനത്തിൽ കയറുന്നത്. മകൻ, പൈലറ്റ്, കലാകാരൻ എന്നിങ്ങനെ സ്വയം പരിചയപ്പെടുത്തുന്ന അർണബാണ് ഈ സ്വപ്നയാത്രയ്ക്ക് വഴിയൊരുക്കിയത്. എന്റെ സ്വപ്നം യാഥാർഥ്യമാകാൻ 22 വർഷമെടുത്തു, പക്ഷേ അവരുടെ ആദ്യ വിമാനയാത്രയ്ക്ക് 84 വർഷമെടുത്തു” എന്ന വരികളോടെയാണ് വീഡിയോ ആരംഭിക്കുന്നത്.വീഡിയോയിലെ നിമിഷങ്ങൾ വളരെ വൈകാരികവും ഹൃദയസ്പർശിയുമാണെന്ന് പലരും കുറിച്ചു. എയർപോർട്ടിലൂടെയും വിമാനത്തിനുള്ളിലേക്കും കൗതുകത്തോടെ നടക്കുന്ന മുത്തശ്ശിയെ ദൃശ്യങ്ങളിൽ കാണാം.യാതൊരു പരിഭ്രമവുമില്ലാതെ, കൂളായി മഖാന കഴിച്ച് ജനാലയിലൂടെ മേഘക്കാഴ്ചകൾ അത്ഭുതത്തോടെ നോക്കിയിരിക്കുന്ന മുത്തശ്ശിയുടെ ദൃശ്യങ്ങളാണ് വീഡിയോയുടെ ഹൈലൈറ്റ്.…
Read Moreഎനിക്കിത് സഹിക്കാൻ വയ്യായ്യേ ! ഈ റിജക്ഷൻ മെയിൽ അംഗീകരിക്കാനാവില്ല, ജോലി കിട്ടിയേ തീരു; റിജക്ഷൻ മെയിലിനു യുവാവിന്റെ രസകരമായ മറുപടി
വളരെ രസകരമായ ഒരു സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. വളരെയധികം കോംപറ്റേറ്റീവായ ജോലിരംഗത്ത് യുവാക്കൾ ഒരുപാട് ഇമെയിലുകൾ അയക്കും എന്നാൽ തിരികെ മറുപടികൾ വരുന്നുണ്ടോ എന്നുപോലും നോക്കാറില്ല. എന്നാൽ അത്തരം സാഹചര്യങ്ങളിൽ വളരെ രസകരമായ ഒരു ഇമെയിലാണ് സമൂഹ മാധ്യമങ്ങളുടെ കണ്ണുകളിൽ പെടുന്നത്. തനിക്ക് ലഭിച്ച ഒരു റിജക്ഷൻ ഇമെയിലിനു വളരെ മാന്യമായി അത് സ്വീകരിക്കാൻ സാധിക്കില്ലെന്നും തനിക്ക് ജോലി ആവശ്യമാണെന്നും പറഞ്ഞ് കീനി എന്ന യുവാവ് മറുപടി അയക്കുന്ന ഇമെയിലാണ് സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. തനിക്ക് ലഭിക്കുന്ന റിജക്ഷൻ ഇമെയിൽ സാധാരണപോലെ നന്ദി അറിയിക്കുന്നതിനു പകരമാണ് കീനി വ്യത്യസ്ഥമായ ഈ വഴി തെരഞ്ഞെടുത്തത്. പതിവുരീതികളിൽ നിന്നു വ്യത്യസ്ഥമായി തിരിച്ച് മറുപടി പറയുന്നത് രസകരമായ ഭാഷയിലാണ്, അങ്ങനെയൊരു ഇമെയിലാണ് കീനി തിരിച്ച് അയക്കുന്നത്. എന്റെ ആപ്ലിക്കേഷൻ റിജക്ട് ചെയ്തതിനു നന്ദി.നിങ്ങളുടെ മെയിൽ ഞാൻ വായിക്കുകയും…
Read More