ന്യൂഡൽഹി: പെൺസുഹൃത്തുമായുള്ള ബന്ധത്തെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 20-കാരനെ കഴുത്തറുത്തു കൊന്നു. ഡൽഹിയിലാണു സംഭവം. രണ്ടാം വർഷ ബി കോം വിദ്യാർഥിയായ ഹർഷ് ഭാട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കിഴക്കൻ ഡൽഹിയിലെ പാണ്ഡവ് നഗർ സ്വദേശിയായ അക്ഷത് ശർമയെ പോലീസ് പിടികൂടി. തന്റെ പെൺസുഹൃത്തും ഭാട്ടിയും തമ്മിലുള്ള സൗഹൃദത്തിൽ അക്ഷത് ശർമ അസ്വസ്ഥനായിരുന്നു. പെൺകുട്ടിയിൽനിന്ന് അകലംപാലിക്കാൻ അക്ഷത് നിരവധി തവണ ഹർഷിനു മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഹർഷ് ഇത് അവഗണിച്ചു. ഈമാസം 17ന് പെൺകുട്ടിയോടൊപ്പം ഹർഷ് നിൽക്കുമ്പോഴാണ് സംഭവം നടന്നത്. അക്ഷത്, ഇവരുടെ അടുക്കലേക്ക് അടുത്തേക്ക് വരികയും ബ്ലേഡ് ഉപയോഗിച്ച് ഹർഷിന്റെ കഴുത്ത് മുറിക്കുകയും ചെയ്തു. സംഭവത്തിൽ പാണ്ഡവ് നഗർ പോലീസ് അന്വേഷണം ആരംഭിച്ചു.
Read MoreCategory: Today’S Special
മക്കളുടെ പേരിൽ ഉള്ളതെല്ലാം എഴുതിവച്ചു: സ്വത്തുക്കൾ കൈയിലെത്തിയപ്പോൾ സ്വഭാവം മാറി; പ്രായമായ മാതാപിതാക്കളെ പരിചരിച്ചില്ല; യുവതിയുടെ പക്കൽനിന്ന് ഭൂമി പിടിച്ചെടുത്തു
തേനി: തമിഴ്നാട്ടിൽ പ്രായമായ മാതാപിതാക്കളെ പരിചരിക്കാത്ത മകളുടെ പക്കൽനിന്ന് ഭൂമി പിടിച്ചെടുത്ത് റവന്യൂ അധികൃതർ. തമിഴ്നാട്ടിലെ തേനി ചിന്നമന്നൂർ പ്രദേശത്താണ് അഞ്ച് കോടി രൂപ വിലവരുന്ന ഭൂമി റവന്യു വകുപ്പ് അധികൃതർ പിടിച്ചെടുത്തത്. തുടർന്ന് ഭൂമി മാതാവ് ലോകമണിക്ക് റവന്യൂ വകുപ്പ് തിരിച്ചു നൽകി. ഓടപ്പെട്ടി സ്വദേശികളായ കലൈമണി-ലോകമണി ദമ്പതികളുടെ ഭൂമിയാണ് തിരികെ ലഭിച്ചത്. ഇവർക്ക് അഞ്ച് ആൺമക്കളാണുള്ളത്. ഇതിൽ രണ്ടു പേർ സൈന്യത്തിലാണ്. വർഷങ്ങൾക്ക് മുൻപ് മക്കളുടെ പേരിൽ 12 ഏക്കർ ഭൂമി ഇരുവരും രജിസ്റ്റർ ചെയ്തുനൽകിയിരുന്നു. എന്നാൽ സ്വത്തുക്കൾ കൈയിലെത്തിയതോടെ മക്കൾ ഇവരെ അവഗണിച്ചുതുടങ്ങി. ഇതിനെതിരേ ഇരുവരും പരാതി നൽകിയെങ്കിലും പിതാവ് കലൈമണി വൈകാതെ മരിച്ചു. തുടർന്നും മക്കളുടെ അവഗണ തുടർന്നപ്പോൾ മാതാവ് ലോകമണി വീണ്ടും പരാതിയുമായി അധികൃതർക്ക് മുൻപിലെത്തി. ഇതിൽ ഇടപെട്ട റവന്യൂ വകുപ്പ് ഭൂമിയുടെ ആധാര രജിസ്ട്രേഷൻ റദ്ദാക്കുകയായിരുന്നു.
Read Moreസാറേ ഇത് കഞ്ചാവാണ്… ‘ലഹരിപ്പോലീസ്’: ഹെറോയിൻ വലിക്കുന്ന പോലീസുകാരന്റെ ദൃശ്യങ്ങൾ പുറത്ത്
പഞ്ചാബിൽ പോലീസ് ഉദ്യോഗസ്ഥൻ കഞ്ചാവ് വലിക്കുന്നതിന്റെ വീഡിയോ പുറത്ത്. ഹോഷിയാർപുരിലെ മുതിർന്ന രാഷ്ട്രീയ നേതാവിന്റെ ഗൺമാനായി ജോലി ചെയ്യുന്ന പ്രവീൺ കുമാർ കഞ്ചാവ് വലിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവം വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ പ്രവീൺ കുമാറിനെ സ്ഥലം മാറ്റി. രാഷ്ട്രീയനേതാവിന്റെ സുരക്ഷാ ചുമതലയിൽനിന്നു മാറ്റിയെന്നും ഇയാൾക്കെതിരേ വകുപ്പുതല നടപടിയും ആരംഭിച്ചതായും ഹോഷിയാർപുർ സ്പെഷ്യൽ പോലീസ് സൂപ്രണ്ട് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രവീൺ ഇപ്പോൾ ലഹരി വിമുക്തകേന്ദ്രത്തിൽ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു.
Read Moreവിമാനത്താവളത്തിലെ 14-ഓളം കടകളിൽ മോഷണം നടത്തി രാജ്യം വിട്ടു: പിടിക്കപ്പെടില്ലന്ന സമാധാനത്താൽ വീണ്ടും അവിടേക്ക് തന്നെ വന്നു; ഇന്ത്യക്കാരൻ പിടിയിൽ
സിംഗപ്പൂരിലെ ജുവൽ ചാംഗി വിമാനത്താവളത്തിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച ഇന്ത്യക്കാരൻ പിടിയിൽ. മോഷണ ശേഷം ഇയാൾ രാജ്യം വിട്ടു. എന്നാൽ താൻ പിടിക്കപ്പെടില്ലന്ന ആത്മ വിശ്വാസത്താൽ അയാൾ വീണ്ടും അവിടേക്ക് തിരികെ എത്തിയപ്പോൾ പോലീസ് കൈയോടെ പിടി കൂടുകയായിരുന്നു. വിമാനത്താവളത്തിലെ 14-ഓളം കടകളിൽ നിന്നാണ് ഇയാൾ മോഷണം നടത്തിയത്. പെർഫ്യൂമുകൾ, സൗന്ദര്യവർധക വസ്തുക്കൾ, ബാഗുകൾ എന്നിവയുൾപ്പെടെ ഏകദേശം 5,136 സിംഗപ്പൂർ ഡോളർ അതായത് 35 ലക്ഷം രൂപയോളം വിലമതിക്കുന്ന സാധനങ്ങളാണ് മോഷ്ടിച്ചത്. മെയ് 29നായിരുന്നു ഇയാൾ മോഷണ ശ്രമം നടത്തിയത്. വിമാനത്താവളത്തിലെ കടകളിൽ സ്റ്റോക്ക് പരിശോധിക്കുന്നതിനിടയിൽ കടയിൽ നിന്നും ഒരു ബാഗ് മോഷണം പോയതായി കണ്ടെത്തി. പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് ഒരു യുവാവ് കടയിൽ നിന്നും ബാഗുമായി കടന്നു കളയുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ലന്ന് അധികം വൈകാതെ പോലീസ് കണ്ടെത്തി. എയർപോർട്ടിനുള്ളിലെ…
Read Moreദാനധര്‍മങ്ങളുടെ പുണ്യഭൂമിയെന്ന് കേള്‍വികേട്ട ധര്‍മസ്ഥലയില്‍ പെണ്കുട്ടികള്ക്കുചുറ്റും വട്ടമിടുന്ന കഴുകന്മാർ
രാജ്യത്താകെ പേരുകേട്ട തീര്‍ഥാടന കേന്ദ്രമാണ് ദക്ഷിണകന്നഡ ജില്ലയില്‍ ബെല്‍ത്തങ്ങാടി താലൂക്കില്‍ നേത്രാവതിപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ധര്‍മസ്ഥല. അവിടെയുള്ള ശ്രീ മഞ്ജുനാഥേശ്വര ക്ഷേത്രം, ജൈനമതാചാര്യനായ ബാഹുബലിയുടെ ഒറ്റക്കല്ലില്‍ തീര്‍ത്ത കൂറ്റന്‍ പ്രതിമ, പഴയകാലത്തെ കാറുകളുടെയും പുരാതന രേഖകളുടെയും ചിത്രങ്ങളുടെയും മ്യൂസിയം തുടങ്ങിയവയെല്ലാം തീര്‍ഥാടകരെയും സഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്നവയാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഹെഗ്ഡെ കുടുംബത്തിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രവും ട്രസ്റ്റും അനുബന്ധ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. ധര്‍മാധികാരി എന്ന പേരിലാണ് ട്രസ്റ്റിന്റെ തലവന്‍ അറിയപ്പെടുന്നത്. അഞ്ചര പതിറ്റാണ്ടിലേറെയായി ധര്മാധികാരിയായി പ്രവര്‍ത്തിക്കുന്നത് ഡോ. ഡി. വീരേന്ദ്ര ഹെഗ്ഡെയാണ്. രാഷ്ട്രം പദ്മഭൂഷണ്‍ നല്കി ആദരിച്ചിട്ടുള്ള അദ്ദേഹം നിലവില്‍ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമാണ്. കര്‍ണാടകയിലെ പരമോന്നത ബഹുമതിയായ കര്‍ണാടക രാജ്യരത്ന അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഡോ. വീരേന്ദ്ര ഹെഗ്ഡെയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ധര്‍മസ്ഥലയില്‍ നടക്കാറുള്ള സര്‍വമത സമ്മേളനങ്ങളും സ്ത്രീധനത്തിനെതിരായ സമൂഹ വിവാഹങ്ങളും വ്യാപകമായ അംഗീകാരങ്ങള്‍ നേടിയിട്ടുള്ളതാണ്.…
Read Moreചോറിനു പകരം ചപ്പാത്തി കഴിച്ച് ഭാരം പകുതിയാക്കി: ഉപ്പുവച്ച് കന്പികൾ തുരുന്പടിപ്പിച്ചു; ഹാക്സോ ബ്ലേഡ് സംഘടിപ്പിച്ചു കന്പി മുറിച്ചു; ജയിൽ ചാടാൻ ഗോവിന്ദച്ചാമി നടത്തിയത് മാസങ്ങൾ നീണ്ട തയാറെടുപ്പുകൾ
കണ്ണൂർ: മാസങ്ങൾ നീണ്ട തയാറെടുപ്പുകൾ നടത്തിയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ശരീരരഭാരം കുറയ്ക്കുന്നതിനായ് ചോറ് പൂർണമായും ഒഴിവാക്കി. മാസങ്ങളായ് ചോറിനു പകരം ചപ്പാത്തിയാണ് കഴിച്ചത്. ചപ്പാത്തിയുടെ എണ്ണത്തിലും കുറവ് വരുത്തി. ചപ്പാത്തി മാത്രം കഴിച്ചാൽ മതിയെന്ന് ഡോക്ടറുടെ കൈയിൽ നിന്നും എഴുതി വാങ്ങിയ കുറിപ്പടി പ്രകാരമാണ് ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്തിയത്. ഒറ്റയ്ക്ക് ഒരു സെല്ലിൽ കഴിഞ്ഞ ഇയാൾ സെല്ലിലെ രണ്ട് കന്പികൾ മുറിച്ചാണ് പുറത്ത് കടന്നത്. ഉപ്പുവച്ച് കന്പികൾ തുരുന്പടിപ്പിച്ചു. ശേഷം ജയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്തു നിന്നും ഹാക്സോ ബ്ലേഡ് സംഘടിപ്പിച്ചു. ദിവസങ്ങൾ നിണ്ട പരിശ്രമത്തിനൊടുവിൽ കന്പികൾ അൽപാൽപമായി മുറിച്ചു വച്ചു. മുറിച്ച് മാറ്റിയ കന്പികൾ മാറ്റി ഇന്ന് പുലർച്ചെയാണ് ജയിൽ ചാടിയത്. പുലർച്ചെ 1.10 ന് ജയിലിലെ ഒരു വാർഡൻ വന്ന് നോക്കുന്പോൾ പത്താം ബ്ലോക്കിലെ സെല്ലിന്റെ ചുമരിനോട് ചേർന്ന് കിടന്ന് പുതച്ച്…
Read Moreഅവസാനിപ്പിക്കണം ആദിവാസി വംശഹത്യ
2019 മുതല്‍ 2023 സെപ്റ്റംബര്‍ വരെ കുടകിലെ തോട്ടങ്ങളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചവരുടെ നിര നീളുകയാണ്. കിടങ്ങനാട് പച്ചാടി പണിയ കോളനിയിലെ രവി, കൃഷ്ണഗിരി രാമഗിരി കോളനിയിലെ ഗോപാലന്, കാര്യമ്പാടി ബാലന്, ചേകാടി കട്ടക്കണ്ടി കോളനിയിലെ അയ്യപ്പന്, നൂല്പുഴ ചുണ്ടപ്പാടി കോളനിയിലെ രാജു, പുല്പള്ളി പാളക്കൊല്ലി കോളനിയിലെ മണി, മീനങ്ങാടി ഗോഖലെ നഗര്‍ കോളനിയിലെ അപ്പു, അതിരാറ്റുകുന്ന് ഉത്തിലേരിക്കുന്ന് കോളനിയിലെ ചന്ദ്രന്, നൂല്പുഴ ചിറമൂല കോളനിയിലെ പാര്‍വതി, പുല്‍പ്പള്ളി പാളക്കൊല്ലി കോളനിയിലെ ശേഖരന്, നെന്മേനി കൊയ്ത്തുപാറ കോളനിയിലെ സന്തോഷ്, വെള്ളമുണ്ട വാളാരംകുന്ന് കോളനിയിലെ ശ്രീധരന് ….. ദുരൂഹസാചര്യത്തില്‍ മരണപ്പെട്ടവരുടെ നിര നീളുകയാണ്. പടിഞ്ഞാറേത്തറ തരിയോട് പത്താം മൈലിലെ കാട്ടുനായ്ക്ക ഊരിലെ സന്തോഷ് 2023 ജൂണിലാണ് കുടകിലേക്ക് പോയത്. ജൂലൈ 17 ന് സന്തോഷ് മുങ്ങി മരിച്ചെന്നാണ് വിവരം വന്നത്. സന്തോഷ് ഭാര്യവീട്ടില്‍നിന്നാണ് കുടകിലേക്ക് പോയത്. സുല്‍ത്താന്‍ ബത്തേരി നെന്മേനി…
Read Moreലഹരിക്കു തടയിട്ട് ‘യോദ്ധാവ് ’: ആറു മാസത്തിനുള്ളില്‍ 263 പരാതി, 36 അറസ്റ്റ്
കൊച്ചി: മയക്കുമരുന്നിന്റെ ഉപയോഗവും വിപണനവും തടയുകയെന്ന ലക്ഷ്യത്തോടെ കേരള പോലീസ് നടപ്പിലാക്കിയ ‘യോദ്ധാവ് ’പദ്ധതിയിലൂടെ സംസ്ഥാനത്തു കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ലഭിച്ചത് 263 പരാതികള്‍. 36 പേരെയാണു വിവിധ പോലീസ് സ്റ്റേഷനുകളില്‍ അറസ്റ്റ് ചെയ്തത്. സംസ്ഥാന ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍പ്രകാരം കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍ 30 വരെ ലഹരിസംബന്ധമായി ഏറ്റവും കൂടുതല്‍ പരാതികള്‍ യോദ്ധാവിലേക്ക് എത്തിയതു മലപ്പുറം ജില്ലയില്‍ നിന്നാണ് (53). തിരുവനന്തപുരം റൂറലും (38) സിറ്റിയുമാണ് (17) യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കൊച്ചി സിറ്റിയില്‍നിന്നു 17 പരാതികളും എറണാകുളം റൂറലില്‍നിന്ന് മൂന്ന് പരാതികളും ‘യോദ്ധാവി’ലേക്ക് എത്തി. സർവം രഹസ്യം ‘യോദ്ധാവി’ല്‍ അറിയിക്കുന്ന വിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായിരിക്കും. വാട്സാപ് മുഖേന ലഭിക്കുന്ന വിവരങ്ങള്‍ ( ടെക്സ്റ്റ്, ഓഡിയോ, വീഡിയോ, ഇമേജ് എന്നീ രൂപത്തില്‍) ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവി, നാര്‍കോട്ടിക് സെല്‍ എസി,…
Read Moreകരുതൽ കൂടിയാൽ സ്വാദും കൂടും… കുടുംബശ്രീ ‘മാ കെയര്‍’ കിയോസ്കുകള്‍: ഈ മാസം 400 സ്കൂളുകളിലേക്ക് കൂടി
കൊച്ചി: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളില്‍ ആരംഭിച്ചിട്ടുള്ള കുടുംബശ്രീ ‘മാ കെയര്‍’ കിയോസ്കുകള്‍ ഈ മാസം 400 സ്കൂളുകളിലേക്ക് കൂടിയെത്തും. കുട്ടികള്‍ക്ക് ആവശ്യമായ സ്റ്റേഷനറി ഉത്പന്നങ്ങള്‍, ലഘുഭക്ഷണം, പാനീയങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിവ ലഭ്യമാക്കുന്നതിനായാണ് കുടുംബശ്രീ ‘മാ കെയര്‍’ കിയോസ്കുകള്‍ ആരംഭിച്ചിരിക്കുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ സ്കൂളുകളില്‍ ആരംഭിച്ച മാ കെയര്‍ കിയോസ്കുകളില്‍നിന്ന് മികച്ച അഭിപ്രായം ലഭിച്ചതോടെയാണ് മറ്റ് സ്കൂളുകളിലും മാ കെയര്‍ കിയോസ്കുകള്‍ തുടങ്ങുന്നത്. സംസ്ഥാനത്ത് ഈ വര്‍ഷം ആയിരം സ്കൂളുകളിലേക്കു കൂടി മാ കെയര്‍ കിയോസ്കുകള്‍ വ്യാപിപ്പിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. സ്കൂള്‍ കോമ്പൗണ്ടില്‍ തന്നെയായിരിക്കും ഇവയുടെ പ്രവര്‍ത്തനം. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മിതമായ നിരക്കില്‍ മാ കെയര്‍ കിയോസ്കുകളില്‍നിന്ന് ഉത്പന്നങ്ങള്‍ വാങ്ങാം. കുട്ടികള്‍ക്ക് പോഷക സമ്പുഷ്ടമായ ഭക്ഷണവും മറ്റ് സ്റ്റേഷനറി ഉത്പന്നങ്ങളും സ്കൂള്‍ കോമ്പൗണ്ടിനുള്ളിലെ മാ കെയര്‍ കിയോസ്കുകളിലൂടെ ലഭ്യമാക്കുന്നതോടെ സ്കൂള്‍ സമയത്ത്…
Read Moreനീ ഒന്നയഞ്ഞല്ലോ പൊന്നേ… സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 1,000 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 125 രൂപയും പവന് 1,000 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,255 രൂപയും പവന് 74,040 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 105 രൂപ കുറഞ്ഞ് 7,590 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5,915 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് 3,810 രൂപയുമാണ് ഇന്നത്തെ വിപണി വില. ഇന്നലെ സ്വര്‍ണവില ഗ്രാമിന് 9,380 രൂപയും പവന് 75,040 രൂപയുമായി സര്‍വകാല റിക്കാര്‍ഡില്‍ എത്തിയിരുന്നു.
Read More