കോട്ടയം: പൂഞ്ഞാര്‍ മലകളില്‍നിന്നുള്ള ചെറുചാലുകള്‍ സംഗമിക്കുന്ന മൂവേലിത്തോട്ടിലെ കുളിയും വാലാനിക്കല്‍ വീട്ടിലെ ഒളിവുജീവിതവും ഈരാറ്റുപേട്ടയില്‍നിന്നും പോലീസ് മര്‍ദനമേറ്റ് പാലാ ലോക്കപ്പിലേക്കുള്ള യാത്രയും വി.എസ്. അച്യുതാനന്ദന് പലപ്പോഴും അനുസ്മരിച്ചിട്ടുണ്ട്. പോലീസിന്റെ ക്രൂര മര്‍ദനമേറ്റ വിഎസിന് പാലാ ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടിവന്നു. 1946 ഓഗസ്റ്റില്‍ ആലപ്പുഴയില്‍ നടന്ന ട്രേഡ് യൂണിയന് കൗണ്‍സിലുകളുടെ സംയുക്ത സമ്മേളനത്തില്‍ പ്രസംഗിച്ചവര്‍ക്കെതിരേ ദിവാന് സി.പി. രാമസ്വാമി അയ്യരുടെ പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പുന്നപ്ര-വയലാര്‍ സമരവുമായി ബന്ധപ്പെട്ടു വി.എസ് പോലീസിന്റെ കണ്ണുവെട്ടിച്ചാണ് പൂഞ്ഞാറില്‍ ഒളിവു താമസത്തിനെത്തിയത്. കര്‍ഷകനും പാര്‍ട്ടി അനുഭാവിയുമായ വാലാനിക്കല്‍ ഇട്ടിണ്ടാന്റെ വീട്ടിലായിരുന്നു ഒളിവില്‍ കഴിഞ്ഞത്. ഇട്ടിണ്ടാന്റെ മകന് സഹദേവന് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. ഇദ്ദേഹവും വിഎസുമായുള്ള ബന്ധമാണ് പൂഞ്ഞാറിലെത്താന് കാരണമായത്. ആലപ്പുഴയില്‍നിന്നു കുമരകംവഴി കോട്ടയത്തെത്തി നടന്നാണ് വാലാനിക്കല്‍ വീട്ടിലെത്തുന്നത്. 20 ദിവസം പൂഞ്ഞാറില്‍ താമസിച്ചു. വൈദ്യനായിരുന്ന ഇട്ടിണ്ടാനെ കാണാന്‍ ധാരാളം പേര്…
Read MoreCategory: Today’S Special
ഡാറ്റ സുരക്ഷിതത്വം: ‘സമ്പൂര്‍ണ’ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാന്‍ ഇനി ഒടിപിയും
കൊച്ചി: വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കുന്ന സമ്പൂര്‍ണ പോര്‍ട്ടലില്‍ ഇനി ലോഗിന്‍ ചെയ്യുന്നതിന് പാസ്വേര്‍ഡിനു പുറമേ ഒടിപിയും നല്‍കണം. 28 മുതല്‍ ഇത് നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. “സമ്പൂര്‍ണ’ പോര്‍ട്ടലിലെ ഡാറ്റ സുരക്ഷതത്വം ഉറപ്പാക്കുന്നതിനായിട്ടാണ് ടു ഫാക്ടര്‍ ഓഥന്റിക്കേഷന് (പാസ് വേര്‍ഡ്, ഒടിപി) സംവിധാനം നിലവില്‍ വരുന്നത്. ഒരു വിദ്യാര്‍ഥിയെ സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും സമ്പൂര്‍ണ പോര്‍ട്ടലില്‍ ഉണ്ടാകും. കുട്ടിയുടെ അഡ്മിഷന് എടുക്കുന്നതും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും സമ്പൂര്‍ണ പോര്‍ട്ടല്‍ വഴിയാണ്. പ്രഥമാധ്യാപകര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍, സംസ്ഥാനതല ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സമ്പൂര്‍ണയില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ മൊബൈലിലോ ഇ മെയിലിലോ ലഭിക്കുന്ന ഒടിപിയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇനി മുതല്‍ ലോഗിന്‍ സാധ്യമാകുകയുള്ളു. അതുകൊണ്ടുതന്നെ “സമ്പൂര്‍ണ’ യില്‍ ഓഫീസര്‍മാര്‍ അവരവരുടെ മൊബൈല്‍ നമ്പറും ഇ മെയില്‍ വിലാസവും കൃത്യമാക്കേണ്ടതുണ്ടെന്ന്…
Read Moreമക്കളേ നിങ്ങൾ സൂക്ഷിച്ചോ… സിബിഎസ്ഇ സ്കൂളുകളിൽ ഇനി കാമറ നിർബന്ധം
കൊല്ലം: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷന്റെ (സിബിഎസ്ഇ) അധീനതയിലുള്ള എല്ലാ സ്കൂളുകളിലും ഇനി മുതൽ സിസിടിവി കാമറകൾ നിർബന്ധം. ഇതു സംബന്ധിച്ച അടിയന്തരനിർദേശം എല്ലാ അഫിലിയേറ്റഡ് സ്കൂളുകൾക്കും കഴിഞ്ഞ ദിവസം സിബിഎസ്ഇ നൽകി. വിദ്യാർഥികളുടെ സുരക്ഷയ്ക്ക് അപ്പുറം പരോക്ഷമായ ഭീഷണികൾ അടക്കമുള്ളവ തിരിച്ചറിയുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ബോർഡിന്റെ നിർദേശത്തിൽ പറയുന്നു. സിബിഎസ്ഇയുടെ അനുബന്ധ സ്കൂളുകളിൽ എവിടെയൊക്കെയാണ് കാമറകൾ സ്ഥാപിക്കേണ്ടതെന്നും സർക്കുലറിൽ സൂചിപ്പിച്ചിട്ടുണ്ട്. സ്കൂളുകളിലേക്കുള്ള പ്രവേശന കവാടങ്ങൾ, പുറത്തേക്കുള്ള വഴികൾ, ഇടനാഴികൾ, ലോബികൾ, പടികൾ, ക്ലാസ് മുറികൾ, ലാബുകൾ, ലൈബ്രറി, കാന്റീൻ ഏരിയ, സ്റ്റോർ റൂം , കളിസ്ഥലം എന്നിവിടങ്ങളിൽ നിർബന്ധമായും കാമറകൾ സ്ഥാപിക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്. ശുചിമുറികൾ ഒഴികെയുള്ള എല്ലാ പൊതു ഇടങ്ങളിലും സിസിടിവി കാമറകൾ സ്ഥാപിക്കണമെന്നാണ് നിർദേശം. കാമറകൾ സ്ഥാപിക്കുമ്പോൾ സ്കൂൾ അധികൃതർ ചില വ്യവസ്ഥകളും പാലിക്കേണ്ടതുണ്ട്. ഉയർന്ന ഗുണനിലവാരമുള്ള കാമറകൾ ആയിരിക്കണം സ്ഥാപിക്കേണ്ടത്.…
Read Moreകടം: നല്ലതും ചീത്തയും; കടമെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ
കടം എന്ന വാക്ക് പലർക്കും ഭയമോ നിരാശയോ ഉണർത്തുന്ന ഒന്നായിരിക്കാം. പലരും വായ്പയെടുത്ത, പേടിപ്പെടുത്തുന്ന അനുഭവങ്ങൾ കേട്ടിട്ടുണ്ടാകാം. വാസ്തവത്തിൽ ജാഗ്രതയോടെ ഉപയോഗിച്ചാൽ കടം ഒരു സാമ്പത്തിക സാധ്യതയാണെന്ന് കേട്ടാൽ അതിശയിക്കേണ്ട. കടം എല്ലായ്പോഴും മോശമല്ല. ശരിയായി ഉപയോഗിച്ചാൽ പല സമയങ്ങളിലും അത് മുന്നേറ്റത്തിനൊരു മാർഗമാണ്. ഉദാഹരണത്തിന്, ഒരാൾ ബിസിനസ് തുടങ്ങാനായി കടം എടുക്കുന്നു. ഇത് ഭാവിയിൽ വരുമാനം സൃഷ്ടിക്കാൻ സഹായിക്കുന്ന ഗുണപരമായ നല്ല കടമാണ്. അതേസമയം, മറ്റൊരാൾ അവശ്യമില്ലാത്ത ആഡംബര വസ്തുക്കൾക്കായി കടമെടുക്കുന്നു എങ്കിൽ, പലപ്പോഴും അത് തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടാകുന്ന ഗുണപരമല്ലാത്ത മോശം കടമായിത്തീരും. രണ്ടുപേരും കടം എടുത്തിട്ടുണ്ടെങ്കിലും, അവരുടെ ഉദ്ദേശ്യങ്ങളിൽ വലിയ വ്യത്യാസം കാണാം. ഗുണപരമായ കടം?ഉത്തരവാദിത്വത്തോടെയും വളരെ ചിന്തിച്ചും എടുക്കുന്ന കടമാണ് ഗുണപരമായ കടം. ഭാവിയിൽ വരുമാനം ഉണ്ടാക്കുകയോ മൂല്യം വർധിപ്പിക്കുകയോ ചെയ്യുന്ന വായ്പയാണിത്. നല്ല കടം നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനും, ലക്ഷ്യങ്ങൾ…
Read Moreസ്വന്തം ജീവചരിത്രം കേരളത്തിന്റെ രാഷ്ട്രീയചരിത്രം കൂടിയാക്കി മാറ്റിയ വിപ്ലവ നായകൻ: പ്രായം എന്നത് വിഎസിന്റെ പോരാട്ടത്തിനു തടസമായിരുന്നില്ല
സ്വന്തം ജീവചരിത്രം കേരളത്തിന്റെ രാഷ്ട്രീയചരിത്രം കൂടിയാക്കി മാറ്റിയ സമരനായകൻ വി.എസ്.അച്യുതാനന്ദന് വിട. ഏഴാം ക്ലാസിൽ പഠനം ഉപേക്ഷിച്ച് പതിനേഴാം വയസിൽ തൊഴിലാളി സംഘടനാ പ്രവർത്തനത്തിനിറങ്ങി പടിപടിയായി വളർന്ന് എണ്‍പത്തിമൂന്നാം വയസിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി ഉയർന്ന വി.എസ് കേരള രാഷ്ട്രീയത്തിലെ വിസ്മയമാണ്. വി.എസിനെ മറ്റു രാഷ്ട്രീയ നേതാക്കളിൽ നിന്നു വേറിട്ടു നിർത്തുന്നത് സമാനതകളില്ലാത്ത പോരാട്ടവീര്യമാണ്. സിപിഎം പിറന്ന നാൾ മുതൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായ പങ്കുവഹിച്ച നേതാവാണ് വി.എസ് എണ്‍പത്തിയെട്ടാം വയസിൽ മുഖ്യമന്ത്രിപദം ഒഴിഞ്ഞതിനു ശേഷം വീണ്ടും അഞ്ചു വർഷം പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കേരളത്തിന്റെ മുക്കിലും മൂലയിലുമെത്തി പ്രക്ഷോഭ സമരങ്ങൾക്കു നേതൃത്വം നൽകിയ വി.എസിനു പ്രായം എന്നത് പോരാട്ടത്തിനു തടസമായിരുന്നില്ല.
Read Moreഅച്ഛനും അമ്മയും നഷ്ടപ്പെട്ട ബാല്യം; ജീവിതത്തോട് പൊരുതി പുന്നപ്രയുടെ വീര പുത്രനായി
കോട്ടയം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന പേരാണ് വി.എസ്.അച്യുതാനന്ദന്റേത്. പുന്നപ്രയിൽ വേലിക്കകത്ത് അയ്യൻ ശങ്കരന്റെയും മാലൂർ അക്കമ്മ എന്നു വിളിച്ചിരുന്ന കാർത്യായനിയുടെയും രണ്ടാമത്തെ മകനായി 1923 ഒക്ടോബർ 20നായിരുന്നു ജനനം. വസൂരി ബാധിച്ച് അമ്മ മരിക്കുന്പോൾ വി.എസിനു നാലു വയസ് മാത്രം. ഏഴു വർഷം കഴിഞ്ഞപ്പോൾ അച്ഛനും മരിച്ചു. വീട്ടിലെ കഷ്ടപ്പാടുകൾ മൂലം ഏഴാം ക്ലാസിൽ പഠനം നിർത്തി. അച്ഛൻ നടത്തിയിരുന്നു ജവുളിക്കട ജ്യേഷ്ഠൻ ഏറ്റെടുത്തു നടത്തിവരികയായിരുന്നു. സഹായിയായി നിന്നെങ്കിലും കുടുംബം മുന്നോട്ടു കൊണ്ടുപോകാൻ ഇതു പോരായിരുന്നു. അങ്ങനെ ആസ്പിൻവാൾ കന്പനിയിൽ ജോലിക്കു ചേർന്നു. മൂന്നു വർഷം ജോലി ചെയ്തു. ഉത്സാഹിയായ ഈ ചെറുപ്പക്കാരൻ പി. കൃഷ്ണപിള്ളയുടെ ശ്രദ്ധയിൽ പെടുന്നത് അക്കാലത്താണ്. വി.എസ് എന്ന ജനകീയ നേതാവിന്റെ ഉദയം അവിടെ സംഭവിക്കുകയായിരുന്നു. കൃഷ്ണപിള്ളയുടെ പ്രേരണയാൽ ജോലി ഉപേക്ഷിച്ച വി.എസിനെ കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്ന ചുമതല ഏൽപ്പിച്ചു.…
Read Moreതണുപ്പൊന്നും ഇവർക്കൊരു പ്രശ്നമല്ലേ… സോഷ്യൽ മീഡിയയിൽ വൈറലായ പാവയെ വാങ്ങാൻ ഇത്രമേൽ ക്യൂവോ; വീഡിയോ കാണാം
ലുബുബു പാവകളാണ് ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്. പാവകളെ വാങ്ങുന്നതിനായി പോപ്പ് മാർട്ടിന്റെ ഏറ്റവും പുതിയ സ്റ്റോറിൽ ആളുകൾ ക്യൂ നിൽക്കുന്ന വാർത്തയാണ് ചർച്ചയാകുന്നത്. പാവകൾ വൻതോതിൽ വിറ്റഴിഞ്ഞതോടെ പോപ്പ് മാർട്ട് ഇന്റർനാഷണലിന്റെ സ്ഥാപകനായ വാംഗ് നിംഗ് ചൈനയിലെ ഏറ്റവും ധനികരായ 10 ശതകോടീശ്വരന്മാരിൽ ഒരാളായി മാറി. ലുബുബു പാവകൾ അഗ്ലി ക്യൂട്ട് എന്നാണ് ഇവ അറിയപ്പെടുന്നത്. ലോകമെന്പാടും നിരവധി ആരാധകരാണ് ലുബുബുവിനുള്ളത്. പോപ് മാർട്ടിന്റെ പുറത്ത് ലുബുബു വാങ്ങാനെത്തിയ ആളുകളുടെ ക്യൂവിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കൂർത്ത ചെവികളും വലിയ കണ്ണുകളും ഒമ്പത് പല്ലുകളും കാണിച്ച് നിൽക്കുന്ന തരത്തിലുള്ളതാണ് മിക്ക ലബുബു പാവകളും.
Read Moreപ്രിയപ്പെട്ടവർക്ക് നൽകാനൊരു ഓണ സമ്മാനമിതാ… ഓണം സമൃദ്ധമാക്കാന്‍ സപ്ലൈകോ ഗിഫ്റ്റ് കാര്‍ഡ്
കോട്ടയം: ഓണം സമൃദ്ധമാക്കാന്‍ ഗിഫ്റ്റ് കാര്‍ഡുകളുമായി സപ്ലൈകോ. സപ്ലൈകോയില്‍നിന്നു ലഭിക്കുന്ന കാര്‍ഡുകള്‍ പ്രിയപ്പെട്ടവര്‍ക്ക് ഓണാശംസയ്ക്കൊപ്പം കൈമാറാം. ഓഗസ്റ്റ് ആദ്യവാരം മുതല്‍ കാര്‍ഡുകള്‍ ലഭ്യമാകും. ഗിഫ്റ്റ് കാര്‍ഡുമായി ഔട്ട്ലെറ്റുകളിലെത്തു ന്നവർക്ക് സദ്യയൊരുക്കാനുള്ള വിഭവങ്ങളടങ്ങിയ സമൃദ്ധികിറ്റും സിഗ്നേച്ചർ കിറ്റുമായി മടങ്ങാം. ആദ്യമായാണ് സപ്ലൈകോ ഓണത്തിന് മുന്നോടിയായി ഈ സംവിധാനം ഒരുക്കുന്നത്. 1,000 രൂപയുടെയും 500 രൂപയുടെയും ഗിഫ്റ്റ് കാര്‍ഡുകളാണുണ്ടാവുക. 1,225 രൂപയുള്ള സമൃദ്ധി ഓണക്കിറ്റ് 1,000 രൂപയ്ക്കും 625 രൂപയുള്ള മിനി സമൃദ്ധി കിറ്റ് 500 രൂപയ്ക്കും 305 രൂപ വിലയുള്ള സിഗ്നേച്ചര്‍ കിറ്റ് 229 രൂപയ്ക്കും ലഭ്യമാകും. 18 ഇനങ്ങളടങ്ങിയതാണ് സമൃദ്ധി കിറ്റ്. അഞ്ച് കിലോഗ്രാം അരി, ഒരുകിലോ പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയര്‍ പരിപ്പ്, കടുക്, ജീരകം, മഞ്ഞള്‍പ്പൊടി, പുട്ടുപൊടി, മില്‍മ നെയ്യ്, പായസം മിക്സ്, മല്ലിപ്പൊടി, സാമ്പാര്‍ പൊടി, ആട്ട, ശര്‍ക്കര, ചായപ്പൊടി, കടല, മാങ്ങ അച്ചാര്‍,…
Read Moreഓപ്പറേഷൻ സിന്ദൂറിനിടെ സൈനികർക്കു ഭക്ഷണം നൽകിയ 10 വയസുകാരന്റെ പഠനം ഏറ്റെടുത്ത് കരസേന: ധീര സേവനമെന്ന് ഇന്ത്യൻ ആർമി
ചണ്ഡീഗഡ്: പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാനെതിരേ ഇന്ത്യ നടത്തിയ പ്രത്യാക്രമണമായ ഓപ്പറേഷൻ സിന്ദൂറിനിടെ സൈനികർക്കു ഭക്ഷണവും പാനീയങ്ങളും എത്തിച്ച പത്തുവയസുകാരന്റെ പഠനച്ചെലവ് ഏറ്റെടുത്ത് സൈന്യം. ശ്വൻ സിംഗിന്റെ പഠനച്ചെലവാണ് ഇന്ത്യൻ സൈന്യത്തിന്റെ ഗോൾഡൻ എറോ ഡിവിഷൻ ഏറ്റെടുത്തത്. ഫിറോസ്പുര്‍ കന്റോണ്മെന്റില് ഇന്നലെ നടന്ന ചടങ്ങിൽ പടിഞ്ഞാറൻ കമാൻഡിന്റെ ജനറൽ ഓഫിസർ കമാൻഡർ ഇൻ ചീഫ് ലെഫ്. ജനറൽ മനോജ് കുമാർ കാടിയാർ ശ്വനെ ആദരിച്ചു. താരാവാലി ഗ്രാമത്തിലെ സൈനികർക്ക് ഭക്ഷണവും പാനീയങ്ങളും എത്തിച്ചു നൽകിയിരുന്നത് ശ്വൻ സിംഗ് ആയിരുന്നു. വെടിവയ്പ് നടക്കുന്നതിനിടയിൽ പോലും വെള്ളം, ചായ, പാൽ, ലസ്സി തുടങ്ങിയവ ശ്വൻ സൈനികർക്കു എത്തിച്ചുനൽകി. തന്റെ മകന്റെ പ്രവൃത്തിയിൽ അഭിമാനിക്കുന്നുവെന്നും ആരും പറയാതെ തന്നെ ഇങ്ങനെയൊരു പ്രവൃത്തി ഏറ്റെടുത്തതിൽനിന്ന് അവന്റെ ദേശസ്നേഹം എത്രത്തോളം ഉണ്ടെ ന്ന് തിരിച്ചറിഞ്ഞുവെന്നും ശ്വനിന്റെ പിതാവ് പറഞ്ഞു. ഭാവിയിൽ സൈന്യത്തിൽ ചേരണമെന്നാണ് ശ്വന്‍ സിംഗിന്റെ…
Read Moreഒരു ദിവസം 5,000 മുതല്‍ 10,000 വരെ സമ്പാദിക്കാമെന്ന സോഷ്യല്‍ മീഡിയ ടാസ്കിൽ വീണു; യുവതിക്ക് നഷ്ടമായത് ഒന്‍പത് ലക്ഷം
പയ്യന്നൂര്‍: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ ചതിക്കുഴികളിലൂടെ പണം തട്ടിയെടുത്ത സംഭവങ്ങള്‍ വാര്‍ത്തകളില്‍ നിറയുമ്പോഴും പാഠങ്ങള്‍ പഠിക്കാതെ വീണ്ടും തട്ടിപ്പ് കത്രികപൂട്ടിൽ തലവച്ചു കൊടുക്കുന്നവരുടെ എണ്ണം കുറയുന്നില്ല. പണത്തോടുള്ള അത്യാർത്തി മൂത്ത് ടാസ്കിൽ മയങ്ങിയ കുഞ്ഞിമംഗലത്തെ യുവതിക്ക് നഷ്ടമായത് 9,12,798 രൂപ. കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ ഇരുപത്തഞ്ചുകാരിക്കാണ് പണം നഷ്ടപ്പെട്ടത്. ഏറ്റവും ഒടുവിൽ വഞ്ചിക്കപ്പെട്ടെന്ന തിരിച്ചറിഞ്ഞതോടെ പയ്യന്നൂര്‍ പോലീസില്‍ പരാതി നൽകി. വീട്ടിലിരുന്ന് പാര്‍ട്ട് ടൈം ജോലിയിലൂടെ പണം സമ്പാദിക്കാമെന്ന ഇന്സ്റ്റാഗ്രാമിലൂടെയെത്തിയ പരസ്യമാണ് യുവതിയെ കുഴിയില്‍ ചാടിച്ചത്. ഒരു ദിവസം 5,000 മുതല്‍ 10,000 രൂപവരെ സമ്പാദിക്കാമെന്നായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തിയവര്‍ വാഗ്ദാനം. ഇവര്‍ നല്കുന്ന ടാസ്കുകള് പൂര്‍ത്തീകരിച്ച് കഴിവ് തെളിയിച്ചാൽ വീട്ടിലിരുന്ന് ഒഴിവുസമയങ്ങളില്‍ ചെയ്യാനാകുന്ന ജോലി നല്‍കുമെന്നായിരുന്നു വാഗ്ദാനം. ആദ്യം നല്കിയ ചെറിയ സംഖ്യകളുടെ ടാസ്ക്കുകള് പൂര്‍ത്തീകരിച്ചപ്പോള്‍ ഇവരുടെ വാലറ്റിലെ കണക്കുകളില്‍ പണം വരുന്നത് കണ്ടതോടെ ഉത്സാഹമായി. പിന്നീട്…
Read More