ബംഗളൂരുവിനെ ഏറ്റവും ഏകാന്തത അനുഭവപ്പെടുന്ന നഗരം എന്ന് വിശേഷിപ്പിച്ചുകൊണ്ട് സംരംഭകനായ ഹർഷ് സ്നേഹാൻഷു പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പ് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. പാറ്റ്ന, പാരിസ്, മുംബൈ, ഡൽഹി തുടങ്ങി പല നഗരങ്ങളിൽ താമസിച്ചിട്ടുണ്ടെങ്കിലും ബെംഗളൂരുവിൽ അനുഭവപ്പെടുന്നതുപോലെയുള്ള ഏകാന്തത മറ്റൊരിടത്തും തനിക്ക് തോന്നിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഈ നഗരത്തിൽ കാണാൻ ഒന്നുമില്ലെന്നും പകരം സമയം കളയാൻ വേണ്ടി എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാൻ മാത്രമേ സാധിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡൽഹിയിലെ ഇന്ത്യ ഗേറ്റിന് മുന്നിലിരിക്കുന്നതോ മുംബൈയിലെ മറൈൻ ഡ്രൈവിൽ കടൽ കണ്ടിരിക്കുന്നതോ പോലെ വെറുതെയിരുന്ന് സ്വന്തം ചിന്തകളിൽ മുഴുകാൻ ബെംഗളൂരു സമ്മതിക്കുന്നില്ലെന്നും, പബ്ബുകളോ പാർക്കുകളോ സന്ദർശിക്കുന്നത് കേവലം ഒഴിവുസമയങ്ങൾ പൂരിപ്പിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്നേഹാൻഷുവിന്റെ ഈ നിരീക്ഷണത്തോട് സമ്മിശ്ര പ്രതികരണങ്ങളാണ് ഓൺലൈനിൽ ഉയരുന്നത്. ബംഗളൂരുവിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ഈ തുറന്നെഴുത്ത് നഗരവാസികൾക്കിടയിൽ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വലിയൊരു…
Read MoreCategory: Today’S Special
യുവാവ് നിന്ന് വിറയ്ക്കുന്നതു കണ്ട് ചെന്ന് നോക്കിയപ്പോൾ അവൻ നിന്ന് സ്വയംഭോഗം ചെയ്യുന്നു: വീഡിയോ പങ്കുവച്ച് യുവതി; എന്തൊക്കെയാ ഇവിടെ നടക്കുന്നതെന്ന് സൈബറിടം
പ്രഭാത സവാരിക്കിടെ കണ്ട അവിശ്വസനീയമായ കാഴ്ച പങ്കുവച്ച് യുവതി. ഹൈദരാബാദിലാണ് സംഭവം. ദിവസേനയുള്ള പതിവ് ഓട്ടത്തിനിടെ തനിക്കുണ്ടായ അസ്വസ്ഥകരമായ സംഭവമാണ് യുവതി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. അതിരാവിലെയുള്ള ഓട്ടത്തിനിടെ വഴിയരികിൽവച്ച് ഒരു യുവാവ് സ്വയംഭോഗം ചെയ്യുന്നതായിരുന്നു അവർ കണ്ടത്. ഉടൻതന്നെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. യുവാവിനെ കണ്ടാൽ 30 വയസ് പ്രായം തോന്നിക്കും. ഇരുണ്ട നിറവും ചുരുണ്ട മുടിയുമുള്ള ഒരാൾ തന്നെ തുറിച്ച് നോക്കി സ്വയം വിറയ്ക്കുന്നത് കണ്ടപ്പോഴാണ് യുവതി അയാളെ ശ്രദ്ധിച്ചതെന്ന് വീഡിയോയിൽ പറയുന്നു. സൂക്ഷിച്ച് നോക്കിയപ്പോഴാണ് അയാൾ തന്നെ നോക്കി സ്വയംഭോഗം ചെയ്യുകയായിരുന്നു എന്ന് മനസിലായത്. ഒരു പൊതു സ്ഥലത്ത് വച്ച് ഇങ്ങനെ ചെയ്യാൻ എന്ത് ധൈര്യമാണ് അയാൾക്കെന്ന് യുവതി ചോദിക്കുന്നു. ആ കാഴ്ച പകർത്താനായി മൊബൈൽ കാമറ ഓണാക്കിയെങ്കിലും അയാൾ പെട്ടെന്ന് പുറം തിരിഞ്ഞ് അതിവേഗം നടന്ന് കുറ്റിക്കാട്ടിലേക്ക്…
Read Moreഅത്രമേൽ സ്നേഹിക്കുന്ന കോഹ്ലിയുടെ ഓട്ടോഗ്രാഫ് വാങ്ങാൻ കാത്ത് നിന്നു, മൈൻഡ് ചെയ്യാതെ താരം: ബാറ്റ് വലിച്ചെറിഞ്ഞ് കരഞ്ഞുകൊണ്ടോടി കുട്ടി ആരാധകൻ; അതേസമയം മറ്റൊരിടത്ത് തന്റെ ആരാധകനെ ചേർത്ത് പിടിച്ച് ധോണി
ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഓട്ടോഗ്രാഫ് വാങ്ങാൻ കാത്ത് നിന്ന കുഞ്ഞാരാധകന് കിട്ടിയത് ധോണിയുടെ ഓട്ടോഗ്രാഫ്. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ താരങ്ങളോടുള്ള സ്നേഹവും ആരാധനയും കൂടുന്ന തരത്തിലുള്ള കുറിപ്പുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. വിരാട് കോഹ്ലിയുടെ ഓട്ടോഗ്രാഫ് വാങ്ങുന്നതിനായി ഒരു കുഞ്ഞ് ആരാധകൻ ഏറെ നേരം കാത്തുനില്ക്കുകയും താരം നടന്നു നീങ്ങുമ്പോൾ താരത്തിന്റെ ഒപ്പം നടന്നു നീങ്ങിയെങ്കിലും വിരാട് ശ്രദ്ധിക്കാതെ നടന്നു നീങ്ങിയത് കുഞ്ഞ് ആരാധകനെ ചോടിപ്പിക്കുകയും ഗാർഡ് താരത്തിന്റെ അടുത്തേയ്ക്ക് കുഞ്ഞ് നടന്നു നീങ്ങുന്നത് തടയുകയും ചെയ്തതിൽ വിഷമിച്ച് മാതാപിതാക്കളുടെ അടുത്ത് കരഞ്ഞോണ്ട് ഓടി ചേലുന്നതുമാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ, കുഞ്ഞാരാധകന് പിന്നാലെ വന്ന ചെന്നൈ സൂപ്പർ കിംഗ്സ് താരം എം.എസ് ധോണി തന്റെ തൊപ്പിയിൽ ഓട്ടോഗ്രാഫിന്റെ നല്കുന്നതിൽ സന്തോഷിക്കുകയും ചെയ്തു. താരത്തെ കാത്ത് നിന്ന സമയത്താണ് കുഞ്ഞാരാധകന് ഓട്ടോഗ്രാഫ് നല്കിയത്. സംഭവത്തെതുടർന്ന് സമൂഹ…
Read Moreവിനോദ കാംബ്ലിയുടെ തിരിച്ചുവരവ് ആഘോഷിക്കാൻ ഉദ്ദേശിച്ചെടുത്ത പരസ്യം വിനയായി, ദിൻഷാവ്സ് ഐസ്ക്രീം പരസ്യത്തിൽ അഭിനയിച്ചത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചു
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ തിരിച്ചുവരവ് ആഘോഷമാക്കാൻ ഉദ്ദേശിച്ച് പുറത്തിറക്കിയ ദിൻഷാവ്സ് ഐസ്ക്രീം പരസ്യം വലിയ വിമർശനങ്ങൾക്കും തിരിച്ചടിക്കും വഴിതുറന്നു. ഏപ്രിൽ അവസാനത്തോട പുറത്തിറങ്ങിയ ഈ പരസ്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ദിൻഷാവിന്റെ ‘ദിൽദാരി’ പരമ്പരയുടെ ഭാഗമായുള്ള പുതിയ കോൺ ഐസ്ക്രീം പരസ്യം. ഇതിൽ വിനോദ് കാംബ്ലിയുടെ ജീവിതത്തിലെ ഉയർച്ചതാഴ്ചകളെയാണ് പശ്ചാത്തലമാക്കിയത്.ജീവിതത്തിൽ കുറച്ചു മാത്രം ലഭിച്ചവർക്ക് കൂടുതൽ നൽകാം, എന്ന ആശയത്തിൽ, ഐസ്ക്രീം കോണിന്റെ അറ്റത്ത് കൂടുതൽ ചോക്ലേറ്റ് നൽകുന്നുവെന്ന് കാണിച്ചുള്ള പരസ്യത്തിലാണ് കാംബ്ലിയെ ഉൾപ്പെടുത്തിയത്. കാംബ്ലിയുടെ കരിയറിലെയും ജീവിതത്തിലെയും പ്രതിസന്ധികൾ ഐസ്ക്രീം വിൽക്കാൻ വേണ്ടി ഉപയോഗിക്കുന്നത് അനീതിയാണെന്ന് പ്രേക്ഷകർ ചൂണ്ടിക്കാട്ടി. ഇത് സഹതാപത്തിന് പകരം കഷ്ടപ്പാടുകളെ ആഘോഷമാക്കുന്ന രീതിയാണെന്ന് വിമർശനം ഉയർന്നു. കാംബ്ലിയുടെ കരിയറിലെ അവസരങ്ങൾ നഷ്ടപ്പെട്ടതിനെ നിസാരവത്ക്കരിക്കുന്നതുപോലെ ചെയ്യുന്ന രീതിയിലാണ് പരസ്യം ചിത്രീകരിച്ചതെന്ന് പലരും സോഷ്യൽ മീഡിയയിലൂടെ അഭിപ്രായപ്പെട്ടു.…
Read Moreഈ ഡെലിവറി ചെറുപ്പക്കാരന്റെ പ്രവൃത്തി അവിശ്വസനീയം! വീട് തുറന്ന് കിടക്കുന്നത് കണ്ട് വീടിന് പുറത്ത് കാത്ത് നിന്ന് യുവാവ്; അംസാദ് സത്യസന്ധതയുടെ നിറകുടമെന്ന് വീട്ടുടമസ്ഥ
അംസാദ് എന്ന ചെറുപ്പക്കാരനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ വിശേഷതാരം. ഓൺലൈൻ ഓർഡർ ഡെലിവറി ചെയ്യാനെത്തിയ അംസാദ് വീട് തുറന്ന് കിടക്കുന്നത് കണ്ട് വീടിന് പുറത്ത് നില്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ താരമായിരിക്കുകയാണ്. സാധനം ഡെലിവറി ചെയ്യാൻ എത്തിയപ്പോഴാണ് വീടിന്റെ പ്രധാന വാതിൽ തുറന്നിട്ടിരിക്കുന്നത് ഡെലിവറി ഏജന്റ് ശ്രദ്ധിച്ചത്. പിന്നെ വീട്ടുമസ്ഥ വരുന്നത് വരെ അയാൾ അവിടെ കാത്ത് നിന്നു. വീട്ടുടമസ്ഥ പുറത്ത് പോയ സമയത്താണ് ഡെലിവറി ഏജന്റ് എത്തിയത്. അപ്പോഴാണ് വാതിൽ തുറന്ന് കിടക്കുന്നത് അയാൾ ശ്രദ്ധിച്ചതും. പിന്നാലെ ഓർഡർ ചെയ്ത നമ്പറിലേക്ക് ഫോണ് ചെയ്ത് അയാൾ വാതിൽ തുറന്ന് കിടക്കുകയാണെന്ന് അറിയിച്ചു. വിവരം അറിയിച്ചെന്ന് മാത്രമല്ല, യുവതി വരുന്നത് വരെ വീടിന് കാവലും നിന്നു. ഫോണ് ലഭിച്ചതിന് പിന്നാലെ യുവതി തിരിച്ചെത്തുകയും സംഭവം റെക്കോർഡ് ചെയ്ത് ഡെലിവറി ഏജന്റിന്റെ പേര് ചോദിച്ചു. അംസാദ് എന്ന്…
Read Moreഇന്ത്യയിലെ പലതിനും വിദേശത്ത് വൻഡിമാന്റ്! ഓസ്ട്രേലിയയിൽ താമസിക്കുന്ന ഇന്ത്യ യുവതിയുടെ ലൈഫ്സ്റ്റൈൽ; നാട്ടിലെ ദേസി വൈബ് വിദേശത്ത് പ്രീമിയം
ഓസ്ട്രേലിയയിൽ താമസിക്കുന്ന ഇന്ത്യൻ യുവതിയാണ് ചൂടുള്ള ചർച്ചകൾക്ക് സമൂഹ മാധ്യമങ്ങളിൽ തിരികൊളുത്തിയിരിക്കുന്നത്. വിദേശത്തേയ്ക്ക് മാറിയത് എനിക്ക് ഒരുപാട് കാര്യങ്ങളിൽ തിരിച്ചറിവുകൾ നല്കി എന്ന് പറഞ്ഞുകൊണ്ട് യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്. ഇന്ത്യയിൽ നമ്മുടെ വീടുകളിൽ ചെയ്യുന്ന പല ആചാരങ്ങളും രീതികളും നമ്മൾ വിലകുറച്ച് കാണുമ്പോൾ എന്നാൽ വിദേശ രാജ്യങ്ങളിൽ അവയ്ക്കെല്ലാം വലിയ പ്രചാരങ്ങളും ആളുകളുടെ സ്വീകരണവുമാണ് ലഭിക്കുന്നത് എന്ന് തിരിച്ചറിയുന്നു. ഓസ്ട്രേലിയയിൽ താൻ താമസിക്കുന്ന വീടിന്റെ അടുത്ത് എട്ട് ഡോളറിന് ടർമറിക് ലാറ്റെ നല്കുന്ന കഫേ ഉണ്ടെന്നും അവിടെ താനും പോയി ക്യു നിൽക്കാറുണ്ടെന്നും യുവതി വീഡിയോയിൽ പറയുന്നു. എന്നാൽ വിചിത്രമായത് വേറൊന്നാണ്, യുവതിയുടെ അമ്മ താൻ നാട്ടിൽ ആയിരിക്കുമ്പോൾ തനിക്ക് പാലിൽ മഞ്ഞൾപൊടി കലക്കി തരുമായിരുന്നുവെന്നും, അപ്പോൾ അത് കുടിക്കില്ലായിരുന്നുവെന്നും എന്നാൽ അതേ സാധനത്തിന് വേണ്ടി വിദേശത്ത് എത്തിയപ്പോൾ പൈസ കൊടുത്ത് കുടിക്കുന്നു…
Read More70 ന്റെ ആത്മവീര്യവും നിശ്ചയദാർഢ്യവും, കേദാർനാഥ് യാത്രയ്ക്കിടെയിൽ കണ്ടുമുട്ടിയ രണ്ട് വയോധികരായ സഹോദരിമാരെക്കുറിച്ചുള്ള പോസ്റ്റ് വൈറൽ
പ്രായമായ സഞ്ചാരികളുടെ ആത്മവീര്യവും നിശ്ചയദാർഢ്യവും വിളിച്ചോതുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ വലിയ ശ്രദ്ധ നേടുന്നത്. ജീവിതം പൂർണ്ണമായി ആസ്വദിക്കുന്നതിനെക്കുറിച്ചുള്ള ലളിതവും എന്നാൽ ശക്തവുമായ സന്ദേശമാണ് ഇതിലൂടെ പങ്കുവച്ചിരിക്കുന്നത്. ജിനി ജാല എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് തന്റെ കേദാർനാഥ് യാത്രയ്ക്കിടെ പരിചയപ്പെട്ട രണ്ട് വയോധികരായ സഹോദരിമാരെക്കുറിച്ചുള്ള ഒു പോസ്റ്റ് പങ്കുവച്ചത്. താൻ കണ്ടുമുട്ടിയ സ്ത്രീകൾക്ക് 70 വയസ്സിനു മുകളിൽ പ്രായമുണ്ടെന്നും എന്നാൽ അവരുടെ വീര്യം ഒട്ടും കുറഞ്ഞിട്ടില്ലെന്ന അടികുറപ്പോടെയാണ് ജിനി പോസ്റ്റ് പങ്കുവച്ചത്. കേദാർനാഥിലേക്കുള്ള യാത്രാമധ്യേയാണ് ഈ അത്ഭുതപ്പെടുത്തുന്ന സ്ത്രീകളെ കണ്ടുമുട്ടിയതെന്ന് ജിനി പറഞ്ഞു. ഒഴികഴിവുകളോ പരിധികളോ ഇല്ലാതെ, ജീവിക്കാനും യാത്ര ചെയ്യാനും മുന്നോട്ട് നീങ്ങാനുമുള്ള തീക്ഷ്ണമായ ആഗ്രഹം മാത്രമാണ് അവരിലുള്ളതെന്ന് ജിനി ചൂണ്ടിക്കാട്ടി. “ശരിയായ സമയത്തിനായി” കാത്തിരിക്കുമ്പോൾ, ഈ സഹോദരിമാർ വർത്തമാനകാലത്തിൽ ജീവിക്കാൻ തെരഞ്ഞെടുത്തു എന്ന് പോസ്റ്റിൽ പറയുന്നുണ്ട്. ജിനി ജാല തന്റെ കാമറയിൽ…
Read Moreഈ സിസ്റ്റത്തിന് എന്തോ തകരാറുണ്ട് ! കോടികൾ മുടക്കി പഠിച്ച ഡിഗ്രി യൂസ്ലെസ്, 500ലധികം ആപ്ല്ലിക്കേഷനുകൾ 20 ഇന്റർവ്യൂ കോളുകൾ, പക്ഷേ ജോലിയില്ലെന്ന് യുവാവ്
ബ്രിട്ടനിലെ യുവ ഉദ്യോഗാർത്ഥികൾ നേരിടുന്ന തൊഴിൽ പ്രതിസന്ധിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് 21കാരനായ ഖാലിദ് ഷെരീഫ്. ലണ്ടനിലെ കിംഗ്സ്റ്റൺ സർവകലാശാലയിൽ നിന്ന് ഡിജിറ്റൽ മീഡിയ ടെക്നോളജിയിൽ മികച്ച മാർക്കോടെ ബിരുദം നേടിയിട്ടും, 500ലധികം ജോലികൾക്ക് അപേക്ഷിച്ചിട്ടും ഒരൊറ്റ ഓഫർ പോലും ലഭിക്കാത്ത സാഹചര്യത്തിൽ “ഈ വ്യവസ്ഥിതി തകരാറിലാണെന്ന്” അദ്ദേഹം പറയുന്നു. ട്യൂഷൻ ഫീസും ജീവിതച്ചെലവും ഉൾപ്പെടെ ഏകദേശം 1.04 കോടി രൂപ ചെലവഴിച്ചാണ് പഠനം പൂർത്തിയാക്കിയത്. എന്നാൽ 2025ൽ പഠനം കഴിഞ്ഞിട്ടും വെറും 20ൽ താഴെ ഇന്റർവ്യൂ കോളുകൾ മാത്രമാണ് ലഭിച്ചത്. താൻ പഠിച്ച വിഷയത്തിന് പുറമെ സെയിൽസ് പോലുള്ള മേഖലകളിൽ പോലും ജോലി തേടിയെങ്കിലും ഫലമുണ്ടായില്ല. ഉദ്യോഗാർത്ഥികളുടെ എണ്ണം വർദ്ധിച്ചതും സാമ്പത്തിക ലാഭം നോക്കി കമ്പനികൾ പുതിയ ജീവനക്കാരെ എടുക്കാൻ മടിക്കുന്നതും വലിയ പ്രതിസന്ധിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കോവിഡിന് ശേഷമുള്ള സാമ്പത്തിക ആഘാതവും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുകയറ്റവുമാണ് കമ്പനികൾ…
Read Moreവളരെ സുന്ദരനായ ഒരു മയിലാണ് ഇവൻ, ഞങ്ങൾ ട്വിന്നിംഗ്: വീട്ടിലെത്തിയ പുതിയ അതിഥിയെ പരിചയപ്പെടുത്തി ശശി തരൂർ
കോൺഗ്രസ് എംപി ശശി തരൂർ തന്റെ വീട്ടിലെ ഓഫീസിൽ നിന്നും പകർത്തിയ രസകരമായ വീഡിയോയാണ് ആളുകളുടെ ശ്രദ്ധയാകർക്ഷിച്ചിരിക്കുന്നത്. അദേഹത്തിന്റെ വീട്ടുവളപ്പിലെ ക്ഷേത്രത്തിൽ അതിഥിയായെത്തിയ മനോഹരമായ ഒരു മയിലിനെയാണ് വീഡിയോയിൽ കാണുന്നത്. ഇതിനെക്കുറിച്ച് തരൂർ തമാശരൂപേണ പറഞ്ഞത് ഇങ്ങനെയായിരുന്നു: “ഇവൻ വളരെ സുന്ദരനായ ഒരു മയിലാണ്, തീർച്ചയായും ഒരു ശിവഭക്തനുമാണ്. അവൻ നേരെ മന്ദിറിലേക്കാണ് പോയത്.ഈ സുന്ദരനായ കൂട്ടുകാരനുമായി ഞാൻ മാച്ച് ആയിരിക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിന്റെ വർണ്ണാഭമായ നീല നിറത്തോട് സാമ്യമുള്ള വസ്ത്രമാണ് തരൂർ ധരിച്ചിരുന്നത് എന്നതിനാൽ അദ്ദേഹം ഇതിനെ ട്വിന്നിംഗ് എന്ന് വിശേഷിപ്പിച്ചു. തിരുവനന്തപുരം എംപി തന്റെ അതിഥിക്ക് കൈവീശി യാത്രയയപ്പ് നൽകുന്ന ദൃശ്യത്തോടെയാണ് ഈ വീഡിയോ അവസാനിക്കുന്നത്. സോഷ്യൽ മീഡിയയിൽ തരംഗമായ ഈ റീൽ വൺ മില്ല്യൺ വ്യൂസും അൻപതിനായിരത്തോളം ലൈക്കുകളും നേടി. കമന്റ് ബോക്സിൽ…
Read Moreന്യുയോർക്കിലെ യുവതിയുടെ അപ്പാർട്ട്മെന്റിന് പ്രതിമാസം 1200 ഡോളർ, ജയിൽ സെല്ലുകളാണ് ഇതിലും ഭേദമെന്ന് സമൂഹ മാധ്യമങ്ങൾ
ന്യൂയോർക്കിൽ ഒരു യുവതി താമസിക്കുന്ന ചെറിയ വീടിന് ഒരു മാസം, ഏകദേശം ഒരു ലക്ഷം രൂപ വാടക നല്കുന്നു. സംഭവത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. വീഡിയോ കണ്ട ആളുകൾ വലിയ തരത്തിലുള്ള പ്രതിഷേധങ്ങളുമായാണ് രംഗത്തെത്തിയത്. ഇതിനെക്കാളും വലിയ മുറികളാണല്ലോ ജയിലുകള്ളിൽ എന്ന് പറഞ്ഞാണ് സോഷ്യൽ മീഡിയ പ്രതികരിച്ചത്. ന്യൂയോർക്ക് സിറ്റിയിലെ ഈ വീടിന് കേവലം ഒരു ചെറിയ മുറിയുടെ വലിപ്പം പോലുമില്ല. അപ്പാർമെന്റിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇത്ര ചെറിയ സ്ഥലത്തിന് ഇത്രയും ഉയർന്ന വാടക വാങ്ങുന്നതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു. സ്വകാര്യ ബാത്ത്റൂം, അടുക്കള എന്നിവയില്ല. ഹാൾവേ ബാത്ത്റൂം മറ്റുള്ളവരുമായി പങ്കിടണം. ലൊഫ്റ്റ് ബെഡ് ഉപയോഗിച്ചാണ് സ്ഥലം ലാഭിക്കുന്നത്. യുവതി പങ്കുവച്ച വീഡിയോയിൽ അപ്പാർമെന്റിന്റെ സൗകര്യങ്ങൾ എടുത്ത് കാണിക്കുന്നുണ്ട്. ന്യൂയോർക്കിലെ അതിരൂക്ഷമായ ഭവനക്ഷാമത്തെയും, ചെറിയ സ്ഥലങ്ങൾക്ക് പോലും നൽകേണ്ടി വരുന്ന…
Read More