ലുബുബു പാവകളാണ് ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്. പാവകളെ വാങ്ങുന്നതിനായി പോപ്പ് മാർട്ടിന്റെ ഏറ്റവും പുതിയ സ്റ്റോറിൽ ആളുകൾ ക്യൂ നിൽക്കുന്ന വാർത്തയാണ് ചർച്ചയാകുന്നത്.
പാവകൾ വൻതോതിൽ വിറ്റഴിഞ്ഞതോടെ പോപ്പ് മാർട്ട് ഇന്റർനാഷണലിന്റെ സ്ഥാപകനായ വാംഗ് നിംഗ് ചൈനയിലെ ഏറ്റവും ധനികരായ 10 ശതകോടീശ്വരന്മാരിൽ ഒരാളായി മാറി. ലുബുബു പാവകൾ അഗ്ലി ക്യൂട്ട് എന്നാണ് ഇവ അറിയപ്പെടുന്നത്.
ലോകമെന്പാടും നിരവധി ആരാധകരാണ് ലുബുബുവിനുള്ളത്. പോപ് മാർട്ടിന്റെ പുറത്ത് ലുബുബു വാങ്ങാനെത്തിയ ആളുകളുടെ ക്യൂവിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കൂർത്ത ചെവികളും വലിയ കണ്ണുകളും ഒമ്പത് പല്ലുകളും കാണിച്ച് നിൽക്കുന്ന തരത്തിലുള്ളതാണ് മിക്ക ലബുബു പാവകളും.