കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് വര്‍ധിക്കുന്നു. തട്ടിപ്പിന് ഇരയാകുന്നവരിലേറെയും വീട്ടമ്മമാരും വിദ്യാര്‍ഥികളുമാണ്. പണം നഷ്ടമായവരുടെ എണ്ണം വര്‍ധിച്ചതോടെ ഇത്തരം സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്കി. തട്ടിപ്പിലൂടെ 10,000 രൂപ മുതല്‍ കോടികള്‍വരെ നഷ്ടപ്പെട്ടവരുണ്ട്. കുറച്ച് പണം ദിവസവും നല്കി കൂടുതല്‍ പണം ലഭിക്കുമെന്ന വ്യാജ വാഗ്ദാനം വിശ്വസിച്ചാണ് പലരും തട്ടിപ്പിനിരയാകുന്നത്. ജോലി വാഗ്ദാനം ടെലിഗ്രാമിലൂടെടെലിഗ്രാമിലൂടെ ഓണ്‍ലൈന്‍ ജോലി വാഗ്ദാനമാണ് തട്ടിപ്പ് സംഘം നടത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ ജോലി വാഗ്ദാനം ചെയ്യുന്ന പോസ്റ്റുകളില്‍ താല്പര്യം പ്രകടിപ്പിക്കുന്നവരെയാണ് തട്ടിപ്പിന് കൂടുതലായും ഇരയാക്കുന്നത്. ഇത്തരത്തില്‍ താല്പര്യം പ്രകടിപ്പിക്കുന്നവരുടെ വാട്സ് ആപ്പിലേയ്ക്ക് ലിങ്ക് അയച്ചു നല്കി ഇരയുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് വര്‍ക്കിംഗ് അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യാനും അതില്‍ ഒരു നിശ്ചിത തുക ആഡ് ചെയ്യാനും തട്ടിപ്പ് സംഘത്തില്‍ നിന്ന് നിര്‍ദേശം ലഭിക്കും. വര്‍ക്കിംഗ് അക്കൗണ്ട്…
Read MoreCategory: Today’S Special
നിഴലായി നിന്നു കരുത്തേകി: ഡെയ്സി ആന്റി വിടവാങ്ങി
അടൂർ: ഡോ. എസ്. പാപ്പച്ചനും ഡെയ്സി പാപ്പച്ചനും ഒരേ തൂവൽപക്ഷികളായി നിന്ന് അടൂരിന്റെ ആതുരശുശ്രൂഷാരംഗത്തു പുതിയ സംരംഭങ്ങൾ കെട്ടിപ്പടുത്തവരാണ്. പ്രിയതമ ഡെയ്സിയുടെ വേർപാടിലൂടെ ഡോ. പാപ്പച്ചനുണ്ടായ നഷ്ടം ഇന്നിപ്പോൾ അടൂർ ലൈഫ് ലൈൻ കുടുംബത്തിലെ ഓരോ അംഗത്തിന്റെയും ദുഃഖമാണ്. വർഷങ്ങളായി ഡെയ്സി അവരുടെ പ്രിയപ്പെട്ട ആന്റിയായിരുന്നു. ഡോ. പാപ്പച്ചന്റെ നിഴലായി കൂടെനിന്ന് അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ വളർച്ചയ്ക്ക് മുഖ്യ പങ്ക് വഹിച്ചതും ഡെയ്സി പാപ്പച്ചൻ ആയിരുന്നു. ലൈഫ് ലൈൻ ആശുപത്രി രണ്ട് പതിറ്റാണ്ട് പിന്നിടുന്നതിനോടനുബന്ധിച്ച് കഴിഞ്ഞ മാസം നടന്ന പരിപാടികൾക്ക് ക്രമീകരണം ചെയ്യുന്നതിൽ ഡയറക്ടർ കൂടിയായിരുന്ന ഡെയ്സി ആന്റിയായിരുന്നു മുൻനിരയിലുണ്ടായിരുന്നത്. ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ് പാപ്പച്ചൻ പല വേദികളിലും തന്റെ സഹധർമിണി നൽകിവരുന്ന പിന്തുണയെക്കുറിച്ച് വാചാലനാകാറുണ്ട്. ആശുപത്രിയിൽ വരുന്ന രോഗികളോടു കുശലാന്വേഷണം നടത്തി സങ്കടപ്പെട്ടിരിക്കുന്ന രോഗികളെ കരുണയോടെ നോക്കി പുഞ്ചിരിച്ച് ആശ്വസിപ്പിക്കുന്ന…
Read Moreഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ ആദായമെടുത്ത് സുരേഷും റോസിലിനും
റാന്നി: ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ അര ഏക്കറിൽ നിന്ന് പൊന്നുവിളയിച്ച് കർഷക കുടുംബം. അത്തിക്കയം കണ്ണംപള്ളി ശാന്തിനിലയത്തിൽ സുരേഷും ഭാര്യ റോസിലിനുമാണ് കഴിഞ്ഞ മൂന്നു വർഷമായി 215 ഓളം ചുവട് ചെടികളിൽ നിന്ന് വർണാഭമായ പഴങ്ങൾ വിറ്റ് കൈനിറയെ ആദായമെടുക്കുന്നത്. അത്തിക്കയത്തിനു സമീപം വനത്തുംമുറിയിലുള്ള ജെജെ ഗാർഡൻ ഡ്രാഗൺ കൃഷിത്തോട്ടത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് സുരേഷ് പരീക്ഷണാർഥം ഈ കൃഷിയിലേക്കു തിരിയുന്നത്. അതിനാൽ തന്നെ പുരയിടത്തിലെ പരമ്പരാഗത കൃഷിയായ റബർ ഉപേക്ഷിച്ചു. പകരം അമ്പതു സെന്റു സ്ഥലത്ത് കോൺക്രീറ്റ് തൂണുകൾ നാട്ടി ഡ്രാഗൺതൈകൾ നട്ടുപിടിപ്പിച്ചു. തികച്ചും ജൈവരീതിയിൽ തൈകൾ പരിപാലിച്ചതിന്റെ ഫലമായി യാതൊരു കലർപ്പുമില്ലാത്ത ഡ്രാഗൺ പഴങ്ങൾ ലഭിച്ചു തുടങ്ങുകയായിരുന്നു. ഇതിനുള്ള തൈകളും കോൺക്രീറ്റ് തൂണുകളും സാങ്കേതിക സഹായവും മറ്റും ജെജെ ഗാർഡനിൽ നിന്നും ലഭിച്ചു. വർഷത്തിൽ ആറുമാസമാണ് വിളവെടുപ്പെങ്കിലും മറ്റു കൃഷികളോടു താരതമ്യം ചെയ്യുമ്പോൾ ഒരു വർഷത്തെ…
Read Moreഓർമകൾക്ക് രണ്ട് ആണ്ട്: ജ്വലിക്കുന്ന ഓര്‍മകളിൽ ഉമ്മന്‍ ചാണ്ടി
കോട്ടയം: ഉദാത്തവും മാതൃകാപരവുമായ പൊതുപ്രവര്‍ത്തനത്തിലൂടെ തലമുറകളുടെ മനസുകളില്‍ ആരാധ്യനായി നിലകൊണ്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വേര്പാടിന് ഇന്ന് രണ്ട് വര്‍ഷം. ജനനായകന് അന്ത്യനിദ്രയുറങ്ങുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലേക്ക് ഇന്നു രാവിലെ മുതല്‍ അനുയായികളുടെയും ആരാധകരുടെയും അണമുറിയാത്ത പ്രവാഹമാണ്. അര നൂറ്റാണ്ട് ഉമ്മന്‍ ചാണ്ടി നേതാവായി നിലകൊണ്ട പുതുപ്പള്ളിയില്‍ രാഷ്ട്രീയ സാമുദായ രംഗത്തെ മുന്നിരയുള്പ്പെടെ പതിനയ്യായിരത്തിലേറെപ്പേരാണ് സംഗമിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തിലേക്ക് എത്തുന്നവരില്‍ ഖദറിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമല്ല, ഉപകാര സമര്പ്പകനായ ആ മനുഷ്യസ്നേഹിയില്നിന്നും കൈയും മനവും നിറയെ സഹായങ്ങള്‍ ലഭിച്ച അനേകരുണ്ടായിരുന്നു. കിടപ്പാടം വാങ്ങാനും വീടുവയ്ക്കാനും ചികിത്സിക്കാനും പഠിക്കാനും ഉമ്മന്‍ ചാണ്ടി നിമിത്തമായ പാവങ്ങളും പാര്ശ്വവത്കരിക്കപ്പെട്ടവരുമുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം സംസ്കരിച്ചതിനുശേഷം ദിവസം നൂറു പേരെങ്കിലും കബറിടത്തില്‍ ആദരവര്‍പ്പിക്കാന്‍ എത്താറുണ്ട്. അവര്‍ക്കൊക്കെ അവിസ്മരണീയമായ പല കടപ്പാടുകളും അയവിറക്കാനുമുണ്ട്. അരനൂറ്റാണ്ട് പുതുപ്പള്ളിയുടെ വിലാസമായിരുന്നു ആറേ…
Read Moreരണ്ടു മഹാപ്രളയം കണ്ട മുത്തശി കുട്ടിയമ്മ യാത്രയായി; വിടവാങ്ങൽ 1099-ലെ വെള്ളപ്പൊക്കത്തിന്റെ 101-ാം വാർഷികത്തലേന്ന് 108-ാം വയസിൽ
ചെറുതോണി: രണ്ട് മഹാപ്രളയങ്ങൾക്ക് സാക്ഷ്യം വഹിച്ച മുത്തശി യാത്രയായി. കഞ്ഞിക്കുഴി പഞ്ചായത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയാണ് വിടവാങ്ങിയത്. ചേലച്ചുവട് പുത്തൂക്കുടിയിൽ പരേതനായ ശങ്കരൻ കുടിയുടെ ഭാര്യ കുട്ടിയമ്മ (108) യാണ് വിടവാങ്ങിയത്. 1917ൽ ജനിച്ച കുട്ടിയമ്മയ്ക്ക് 99ലെ (1924)വെള്ളപ്പൊക്കം നല്ല ഓർമയുണ്ടായിരുന്നു. 99ലെയും 2018ലെയും വെള്ളപ്പൊക്കം ഓർമിക്കുന്ന അപൂർവം വ്യക്തികളിലൊരാളായിരുന്നു കുട്ടിയമ്മ. ഇടയ്ക്കിടെ പ്രളയകാലത്തെ വിശേഷങ്ങൾ കുട്ടിയമ്മ പറയുമായിരുന്നെന്ന് മാധ്യമ പ്രവർത്തകൻ കൂടിയായ മകൻ ധനപാലൻ മങ്കുവ പറഞ്ഞു. കൊല്ലവർഷം 1099-ലെ വെള്ളപ്പൊക്കത്തിന്റെ 101-ാം വാർഷികമാണ് ഇന്ന്. പ്രളയകാലത്തെ ഓർമകളുമായി പ്രളയ വാർഷികത്തലേന്ന് കുട്ടിയമ്മ യാത്രയായി. 108 വയസുണ്ടെങ്കിലും ഒരാഴ്ച മുമ്പുവരെ പരസഹായമില്ലാതെ സ്വന്തം കാര്യങ്ങൾ നിർവഹിക്കുമായിരുന്നു. കോതമംഗലം തൃക്കാരിയൂർ സ്വദേശിനിയായ കുട്ടിയമ്മ ഹൈറേഞ്ചിലെത്തിയിട്ട് 80 വർഷങ്ങൾ കഴിഞ്ഞു. ഭർത്താവ് ശങ്കരൻകുട്ടി 40 വർഷം മുമ്പ് മരണമടഞ്ഞു.
Read Moreപാരമ്പര്യം കൈവിടാതെ സംക്രാന്തി വാണിഭം; സംക്രമവാണിഭത്തില്‍ തലമുറ സംഗമവും; പാക്കനാരുടെ പിൻമുറക്കാർ തിരിതെളിച്ചാരംഭിക്കുന്ന പാക്കിൽ വാണിഭത്തിനും തുടക്കം
സംക്രാന്തി ഗ്രാമത്തിന്റെ പാരമ്പര്യവും പഴമയും വിളിച്ചറിയിച്ച സംക്രമവാണിഭത്തില്‍ തലമുറകള്‍ സംഗമിച്ചു. ഒപ്പം സംക്രാന്തി വിളക്കമ്പലത്തില്‍ കര്‍ക്കടക സംക്രമ ഉത്സവവും ഇന്നലെ നടന്നു. കുമാരനല്ലൂര്‍ ഊരാണ്മ ദേവസ്വത്തിന്റെയും സാമൂഹിക സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ നഗരസഭയുടെ നേതൃത്വത്തിലായിരുന്നു വാണിഭം. കാര്‍ഷിക പണിയായുധങ്ങള്‍, ഫര്‍ണിച്ചര്‍, മണ്‍ചട്ടികള്‍, ഇരുമ്പ് സാധനങ്ങള്‍ തുടങ്ങി കാലം മറന്നുകൊണ്ടിരിക്കുന്ന ഒട്ടേറെ സാമഗ്രികള്‍ ഇന്നലെ വില്ക്കാനുണ്ടായിരുന്നു. ഈറ്റകൊണ്ടുള്ള മീന്‍കൂട, വാലന്‍ കുട്ട, വട്ടക്കുട്ട, ചോറ്റുകുട്ട, മുറം, ഭരണി, തഴപ്പായ, കുട്ട, വട്ടി, തവി, കോടാലിക്കൈ, പായ തുടങ്ങിയവയുമായി വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കച്ചവടക്കാരും കുലത്തൊഴിലാളികളും അണിനിരന്നു. കാര്‍ഷിക ഉപകരണങ്ങളായ തൂമ്പ, വാക്കത്തി, അരിവാള്‍, ഇരുമ്പ് ഉപകരണങ്ങള്‍ തുടങ്ങിയവയും വഴിയോര വാണിഭത്തില്‍ നിരന്നു. പാക്കില്‍ വാണിഭത്തിന് ഇന്നു തുടക്കം പഴമയുടെയും ഗൃഹാതുരത്വത്തിന്റെയും ഓര്‍മകളുണര്‍ത്തി പാക്കില്‍ വാണിഭത്തിന് ഇന്നു തുടക്കം. കര്‍ക്കടകം ഒന്നു മുതല്‍ ചിങ്ങം വരെ നീളുന്ന പാക്കില്‍ വാണിഭമേള…
Read Moreകടൽകടന്നെത്തിയത് 3 ലക്ഷം രൂപയുടെ കമ്മീഷന് വേണ്ടിയോ; കോടികളുടെ കൊക്കെയ്ൻ വിഴുങ്ങിയെത്തിയ ബ്രസീലിയൻ ദമ്പതിമാരുടെ കഥ ഞെട്ടിക്കുന്നത്
കൊക്കെയ്ൻ ഗുളികരൂപത്തിലാക്കി വിഴുങ്ങിയെത്തിയ ബ്രസീലിയൻ ദമ്പതികൾക്കു പ്രതിഫലമായി ലഭിക്കുന്നത് മൂന്നു ലക്ഷം രൂപയെന്നു വെളിപ്പെടുത്തൽ. ഡിആർഐ ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യലിലാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്. ലഹരിഗുളിക വയറിനുള്ളിൽവച്ച് പൊട്ടിയാൽ മരണം വരെ സംഭവിക്കും. ബ്രസീലിയൻ സ്വദേശികളായ ബ്രൂണ ഗബ്രിയേൽ റോഡ്രിഗസ്, ഭാര്യ ലുകാസ് ഡസിൽവ ബറ്റിസ്റ്റ എന്നിവരിൽനിന്ന് 16 കോടി രൂപ വിലവരുന്ന 1,670 ഗ്രാം കൊക്കെയ്നാണു ഡിആർഐ പിടിച്ചെടുത്തത്. ഇതു സുരക്ഷിതമായി കേരളത്തിലെത്തിച്ചാൽ ഒന്നരലക്ഷം രൂപ വീതം ഓരോരുത്തർക്കും പ്രതിഫലം ലഭിക്കുമെന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ കേവലം മൂന്നുലക്ഷം രൂപയ്ക്കുവേണ്ടിയാണ് കോടികൾ വിലവരുന്ന മാരക മയക്കുമരുന്നായ കൊക്കെയ്ൻ ജീവൻപോലും അപകടപ്പെടുത്തി ഇവർ കടത്താൻ ശ്രമിച്ചതെന്ന മൊഴി ഉദ്യോഗസ്ഥർ പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കൂടുതൽ അന്വേഷണങ്ങൾക്കായി ഇവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണു തീരുമാനം. നെടുമ്പാശേരിയിൽ വിമാനമിറങ്ങിയശേഷം തിരുവനന്തപുരത്ത് എത്താനാണു ബ്രസീലിയൻ മയക്കുമരുന്ന് കടത്തുസംഘം ഇവരോടു നിർദേശിച്ചിരുന്നത്.…
Read Moreവെള്ളത്തിൽ വീണ പുലിക്കുട്ടി നീന്തി കര കയറുന്ന കാഴ്ച; വൈറലായി വീഡിയോ
മൃഗങ്ങളെ ആയാലും പക്ഷികളെ ആയാലും കൂട്ടിലിട്ട് വളർത്തുന്നതിനോട് പലർക്കും യോജിപ്പില്ല. ‘ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ’എന്ന് കവികൾ പോലും പറഞ്ഞിട്ടുണ്ട്. സ്വർണത്താൽ നിർമിച്ച കൂട് ആണെങ്കിലും സ്വാതന്ത്യം ഇല്ലങ്കിൽ എന്താണ് കാര്യം. കൂട്ടിലടച്ച ജന്തുക്കളെ കൂട് തുറന്ന് പുറത്ത് വിടുന്നതാണ് അവർ ജീവിത്തതിൽ അനുഭവിക്കുന്ന ഏറ്റവും നല്ല നിമിഷം.ഇപ്പോഴിതാ വെള്ളത്തിൽ വീണ പുള്ളിപ്പുലി ജീവിതത്തിലേക്ക് തിരിച്ച് കയറുന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തെളിഞ്ഞ ഒരു നദി ഒരു പുള്ളിപ്പുലി നീന്തിക്കടക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. അല്പ നേരം നീന്തിയ ശേഷം അവൻ മറുകരയെത്തുന്നു. കാട് കണ്ടപ്പോൾ പിന്നെയൊരു ഓട്ടമാണ് കാട്ടിലേക്ക്. നദിക്കരയിലൂടെ അല്പ നേരം ഓടിയ പുള്ളിപ്പുലി കാട്ടിലേക്ക് പാഞ്ഞ് കയറുന്നതും വീഡിയോയില്‍ കാണാൻ സാധിക്കും.
Read More42 മീറ്റർ ഉയരമുള്ള പാറക്കെട്ടിൽ നിന്ന് ‘ഡെത്ത് ഡൈവ്’: ഗുരുതര പരിക്കുകളോടെ യുവാവ്; വീഡിയോ കാണാം
ലോക റിക്കാഡ് സ്വന്തമാക്കാൻ മനുഷ്യൻ പല കാര്യങ്ങളും ചെയ്യാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഓസ്ട്രേലിയയിലെ ഒരു വെള്ളച്ചാട്ടത്തിൽ നിന്ന് ലോക റിക്കാഡ് ‘ഡെത്ത് ഡൈവ്’ ചെയ്യാൻ ശ്രമിച്ച യുവാവിന് ഗുരുതര പരിക്ക്. 21 കാരനായ വാലി ഗ്രഹാം എന്ന യുവാവ് ആണ് ഡെത്ത് ഡൈവ് ചെയ്ത് ഗുരുതരാവസ്ഥയിലായത്. വലിയ കുളത്തിലേക്ക് വാലി ചാടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കൂറ്റൻ കുന്നിൻ മുകളിൽ നിന്ന് 42 മീറ്റർ താഴ്ചയുള്ള കുളത്തിലേക്കാണ് അദ്ദേഹം എടുത്ത് ചാടിയത്. താഴേക്ക് ചാടുന്ന സമയത്ത് വാലി തിരിഞ്ഞ് മറിയുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. കുന്നിന്റെ മുകളിൽ നിന്ന് വളരെ കൃത്യമായാണ് അദ്ദേഹം കുളത്തിലേക്ക് വീണത്. എന്നാൽ ചാട്ടത്തിൽ വാലിയുടെ തലയും മുഖവും കുളത്തിന്റെ അടിത്തട്ടിലെ പാറക്കെട്ടിൽ ശക്തമായി ഇടിച്ചു. ഇതോടെ വാലിയുടെ തലയോട്ടിയില്‍ ഗുരുതരമായ പരിക്കേറ്റു. പുറത്തേറ്റ പരിക്കുകളും…
Read Moreമഹാത്മാ ഗാന്ധിയുടെ എണ്ണച്ചായാ ചിത്രം വിറ്റു പോയത് കോടികൾക്ക്; വില കേട്ട് ഞെട്ടിത്തരിച്ച് സൈബറിടം
ലണ്ടനിൽ ബോൺഹാംസ് സംഘടിപ്പിച്ച ലേലത്തിന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഹാത്മാ ഗാന്ധിയുടെ അപൂർവമായ എണ്ണച്ചായ ഛായാചിത്രമാണ് ലേലത്തിൽ വിറ്റഴിച്ചത്. അതിന്റെ വില കേട്ടാൽ ഞെട്ടിപ്പോകും. 1.7 കോടി രൂപയ്ക്ക് ആണ് ചിത്രം ലേലത്തിൽ പോയത്. ബ്രിട്ടീഷ് കലാകാരിയായ ക്ലെയർ ലിംഗ്ടന് ആണ് ഇത് വരച്ചിരിക്കുന്നത്. ഛായാ ചിത്രം വരയ്ക്കുന്നതിനു വേണ്ടി ഈ ചിത്രകാരിയുടെ മുൻപിലാകും ഗാന്ധിജി ആദ്യം ഇരുന്ന് കൊടുത്തതെന്നാണ് കരുതുന്നത്. 1931-ൽ ലണ്ടനിൽ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കുന്ന സമയത്താണ് ഈ ചിത്രം ബ്രിട്ടീഷ് അമേരിക്കൻ കലാകാരിയായ ക്ലെയർ ലൈറ്റൺ വരയ്ക്കുന്നത്. ദിവസങ്ങളോളം അദ്ദേഹത്തെ സന്ദര്‍ശിച്ചാണ് ക്ലെയർ ലൈറ്റൺ ഈ ചിത്രം വരച്ചത്. ലേലത്തിൽ വച്ചപ്പോൾ 50,000-70,000 പൗണ്ടാണ് ഛായാചിത്രത്തിന് പ്രതീക്ഷിച്ചത്. എന്നാൽ അതിന്റെ മൂന്നിരട്ടിയാണ് ലഭിച്ചത്. 1989-ലാണ് ചിത്രകാരി ക്ലെയർ ലിംഗ്ടന് മരണപ്പെട്ടത്. അതുവരെ ഈ ചിത്രം സൂക്ഷിച്ചത്…
Read More