വിദേശത്ത് താമസിക്കുന്നതിന്റെ യഥാർഥ വില പണമല്ല, മറിച്ച് കുടുംബത്തോടൊപ്പമുള്ള പ്രധാന നിമിഷങ്ങൾ നഷ്ടപ്പെടുത്തുന്നതാണെന്ന് തുറന്നുപറഞ്ഞ ഒരു ഇന്ത്യൻ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അയർലൻഡിലെ ഡബ്ലിനിൽ താമസിക്കുന്ന പ്രാചി ദുസാദ് എന്ന യുവതിയാണ് ഈ വീഡിയോ പങ്കുവെച്ചത്.ഇന്ത്യയിൽ നടന്ന തന്റെ കസിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നതിനെത്തുടർന്നാണ് പ്രാചി തന്റെ വികാരം പ്രകടിപ്പിച്ചത്. നാട്ടിലെ ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും കാണുമ്പോൾ തനിക്ക് വലിയ വിഷമം തോന്നുന്നുവെന്ന് അവർ വീഡിയോയിൽ പറയുന്നു. വിദേശത്തെ ജീവിതച്ചെലവിനെക്കുറിച്ച് ആളുകൾ ചോദിക്കുമ്പോൾ സാധാരണയായി വാടകയെക്കുറിച്ചും പലചരക്ക് സാധനങ്ങളെക്കുറിച്ചുമൊക്കെയാണ് സംസാരിക്കാറുള്ളത്. എന്നാൽ യഥാർത്ഥ ചിലവ് പണമല്ലെന്നും, ടിക്കറ്റ് എടുക്കാൻ സാമ്പത്തിക ശേഷിയുണ്ടായിട്ടും ജോലിപരമായ ഉത്തരവാദിത്തങ്ങളും വിദേശത്തെ ജീവിത സാഹചര്യങ്ങളും കാരണം ഇത്തരത്തിലുള്ള വിശേഷാവസരങ്ങൾ നഷ്ടപ്പെടുന്നതാണ് യഥാർത്ഥ വിലയെന്നും അവർ വ്യക്തമാക്കി. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഈ വീഡിയോ പ്രവാസികളായ നിരവധിയാളുകളുടെ ഇടയിൽ വലിയ ചർച്ചകൾക്ക്…
Read MoreCategory: Today’S Special
ബംഗളൂരുവിനെ പുകഴ്ത്തിയടിച്ച് ജാക്ക്.. വിദേശ വിനോദ സഞ്ചാരിക്ക് തമിഴ്നാടിനെക്കാൾ ഇഷ്ടമെന്ന് പോസ്റ്റ്
ബംഗളൂരു നഗരത്തിൽ വിനോദ സഞ്ചാരത്തിനായി വന്ന ജാക്ക് ഹീറ്റൺ എന്ന വിദേശ യുവാവ് സമൂഹ മാധ്യമങ്ങളിൽ ബംഗളൂരു നഗരത്തെക്കുറിച്ച് പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ വൈറൽ. ബംഗളൂരു നഗരത്തിന്റെ അന്തരീക്ഷവും സംസ്കാരവും, പ്രക്യതി ഭംഗിയുമാണ് ജാക്കിനെ ആകർഷിച്ചത്. ബംഗളൂരുവിലെ രണ്ടാഴ്ച താമസം തന്നെ ആശ്ചര്യപ്പെടുത്തിയെന്നും , ഒരിക്കലും ഇങ്ങനെയാണെന്ന് വിചാരിച്ചതുമില്ലെന്ന് ജാക്ക് പറയുന്നു. ബംഗളൂരുവിന്റെ തനതായ സംസ്കാരവും പ്രകൃതി ഭംഗിയും പ്രത്യേക രീതിയിലുള്ള അമ്പലത്തിന്റെ ഡിസൈനുകളും സ്റ്റാർട്ടപ്പുകളും അതിനെ മനോഹരമാക്കുന്നുവെന്നും ജാക്ക് നിരീക്ഷിക്കുന്നു. സോഷ്യൽ മീഡിയ ബംഗളൂരു സമൂഹത്തിന്റെ മോശം വശങ്ങളെയാണ് ചൂണ്ടികാണിക്കുന്നത് എന്നാൽ യഥാർഥത്തിൽ അങ്ങനെയല്ലെന്നും ജാക്ക് വ്യക്തമാക്കുന്നു. വ്യക്തിപരമായ താത്പര്യംകൊണ്ട് ബംഗളൂരു നഗരം തന്റെ റാംഗ് ലിസ്റ്റിൽ ഒന്നാമത് ഇടം പിടിച്ചുവെന്നും ജാക്ക് പറഞ്ഞു. സമൂഹ മാധ്യമങ്ങൾ പലപ്പോഴായി ഇന്ത്യയെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അതിനാൽതന്നെ സത്യം അതൊന്നുമല്ലെന്നും ജാക്ക് പറയുന്നു. തനിക്ക് ബംഗളൂരുവിൽ സുഹൃത്തുക്കളുള്ളത്…
Read Moreഓകെ ബെസ്റ്റി, ലീവ് അപ്രൂവ്ഡ് ! ജെൻസി ജീവനക്കാരിയുടെ ലീവ് ആപ്ലിക്കേഷൻ; മാനേജരുടെ മറുപടി അൺബിലീവബിൾ എന്ന് കോർപറേറ്റ് ലോകം
ജെൻസി കോർപറേറ്റ് ലോകം വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കുമാണ് വഴിവച്ചിരിക്കുന്നത്. വളരെ സത്യസന്ധതമായി ജോലിസ്ഥലത്തെ മാനേജർക്ക് അയച്ച അവധി അപ്ലിക്കേഷനും അതിനു അപ്രതീക്ഷിതമായി ലഭിക്കുന്ന മറുപടിയുമാണ് ഇപ്പോൾ ചർച്ചകളിൽ ഇടംപിടിക്കുന്നത്. ചെറിയ ഒരു ഇമെയിലിൽ തുങ്ങിയത് ഇന്ന് ജോലി സ്ഥലത്ത് സാഹചര്യങ്ങൾ എങ്ങനെ മാറിയിരിക്കുന്നു എന്നുള്ളതിനു തെളിവാണ്. ഒരു കോർപറേറ്റ് ജീവനക്കാരി സാധാരണ രീതികളിൽ നിന്നും വ്യത്യസ്തമായി മാനേജർക്കയച്ച ഇമെയിലാണ് സമൂഹ മാധ്യമങ്ങളിൽ കറങ്ങികൊണ്ടിരിക്കുന്നത്. സാധാരണയായി കാണുന്ന പരമ്പരാഗതമായ ഇമെയിൽ മാതൃകയിൽ നിന്നും വ്യത്യസ്തമായ ഒരു ജെൻസി ശൈലിയിൽ വന്ന ഇമെയിലിനു മറുപടിയായി മാനേജരുടെ ക്ഷമയും അപ്രതീക്ഷിതമായ വാക്കുകളുമാണ് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജോലിസ്ഥലത്ത് തനിക്ക് നല്ല പ്രശർ ഉണ്ടായിരുന്നുവെന്നും അതിനാൽ അതിൽനിന്നു മുക്തി നേടാനും ഒരു പുതിയ സിനിമ തിയറ്ററുകളിൽ ഇറങ്ങുന്നതിനു മുന്പ് നാലു ദിവസം ലീവ് വേണമെന്നും തനിക്ക് മറ്റു കാര്യങ്ങൾ…
Read Moreവാട് ജുംക ? ഡൽഹിയിൽ നിന്നുള്ള ജുംക എങ്ങനെ മെലോണിയുടെ കൈകളിൽ എത്തി ? ആരാകും അത് സമ്മാനിച്ചതെന്ന് ചോദ്യങ്ങൾ !
സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി ജോർജിയ മെലോണിയയുടെ കാതുകളിലെ ജുംക. മെലോണിയുടെ സെൽഫിയിലെ ജുംക നല്ല ഭംഗിയെന്നും ആരാധകർ കുറിച്ചു. ജുംക ധരിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റാണ് ആളുകളുടെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. കാണുന്നയാളുടെ നോട്ടം പോകുന്നത് മെലോണിയുടെ കാതുകളിലേക്കാണ്. വെസ്റ്റേൺ ഡ്രസിനൊപ്പം ചേർച്ച തോന്നാത്ത തരത്തിൽ ഒരു ഫ്യൂഷൻ പോലെ നമ്മുടെ ഇന്ത്യൻ ജുംക. മെലോണിയുടെ കാതുകളിലെ ആ ജുംകകളിൽ നിന്ന് ഇന്റർനെറ്റ് ലോകം കണ്ണെടുക്കാതിരുന്നപ്പോൾ ചിത്രം വൈറലായി. പിന്നെ കമന്റുകളായി മീമുകളായി. ഇറ്റലിയുടെ താത്പര്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമെന്ന് പറഞ്ഞുള്ള മെലോണിയുടെ ഗൗരവമുള്ള പോസ്റ്റിന്റെ ഉള്ളടക്കം ചർച്ചയായില്ലെന്നതാണ് അതിലേറെ കൗതുകം. ഇന്ത്യയിൽ നിന്നുള്ള ജുംകകൾ?’ എന്നായിരുന്നു ഒരു കമന്റിലെ ചോദ്യം. ജുംക ഇഷ്ടപ്പെട്ടെന്ന് മറ്റൊരാൾ. ആ കമ്മലുകൾ മനോഹരമാണെന്ന് വേറൊരു കമന്റ്. പോസ്റ്റിനെ സജീവമാക്കിയത് ജുംകയുമായി ബന്ധപ്പെട്ട കമന്റുകളാണ്. മേൽപ്പറഞ്ഞ അഭിപ്രായങ്ങൾക്കൊക്കെ അപ്പുറം മെലോണിക്ക് ഈ ജുംക ആര്…
Read Moreഇന്ത്യയിൽ പ്രതീക്ഷിക്കാത്ത 10 കാര്യങ്ങൾ ! വിദേശ വിനോദ സഞ്ചാരിയെ ഞെട്ടിച്ചത് എന്താണ് ?
ഒരു വിദേശ വിനോദ സഞ്ചാരിയുടെ വെളിപ്പെടുത്തലുകളാണ് ആളുകളുടെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്റെ യാത്രയിൽ തന്നെ അത്ഭതപ്പെടുത്തിയ പത്ത് കാര്യങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ്. ഞാൻ ഇന്ത്യയിൽ പ്രതീക്ഷിക്കാത്ത 10 കാര്യങ്ങൾ, എന്ന തലക്കെട്ടാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയ്ക്ക് നല്കിയിരുന്നത്. മിയ എന്ന യുവതിയാണ് ഇന്ത്യയോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും ഇവിടുത്തെ യാത്രാ സൗകര്യങ്ങളെക്കുറിച്ചും വാചാലയാകുന്നത്. ഗോവയിലെ ഒരു യോഗ ക്ലാസിന് ശേഷം പങ്കുവെച്ച ഈ വീഡിയോയിൽ പ്രധാനമായും പത്ത് കാര്യങ്ങളാണ് അവർ എടുത്തുപറയുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ വലിയ എണ്ണം തന്നെ അത്ഭുതപ്പെടുത്തിയെന്നും, ഹോസ്റ്റലുകളിൽ വെച്ച് കണ്ടുമുട്ടിയ ഇന്ത്യക്കാരുമായി പെട്ടെന്ന് സൗഹൃദത്തിലാകാൻ കഴിഞ്ഞുവെന്നും മിയ പറയുന്നു. റെസ്റ്റോറന്റുകളിൽ കൈകഴുകാനായി സിങ്കും സോപ്പും നിർബന്ധമായും കാണുന്നതും, ചൈനീസ് ഭക്ഷണത്തിന് പുറമെ മികച്ച ഇസ്രായേലി വിഭവങ്ങളായ ഷക്ഷുക്കയും ഹമ്മസും എല്ലായിടത്തും ലഭ്യമാകുന്നതും മിയയെ ആശ്ചര്യപ്പെടുത്തി. കുഞ്ഞുങ്ങളുടെ കണ്ണിൽ…
Read Moreഹൃദയത്തിൽനിന്നൊരു സല്യൂട്ട് ! ഏറ്റവും മനോഹരമായ സല്യൂട്ട് നല്കി കൊച്ചുമിടുക്കി, സിഐഎസ്എഫ് ജവാന്റെ മുഖത്ത് സന്തോഷപ്പുഞ്ചിരി
ഒരു കുഞ്ഞൻ സല്യൂട്ട് നല്കിയ കൊച്ചുമിടുക്കിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. ഒരു കൊച്ചു പെൺകുട്ടി സിഐഎസ്എഫ് ജവാന് എയർപോട്ടിൽ സല്യൂട്ട് നല്കുന്ന ഹൃദയസ്പർശിയായ വീഡിയോയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. രാജ്യത്തിന് കാവൽ നില്കുന്ന സിഐഎസ്എഫ് ജവാന് ഒരു കുഞ്ഞ് സല്യൂട്ട് . ലോകം ഉറങ്ങുമ്പോൾ ഉറങ്ങാതെയിരുന്നു രാജ്യത്തിന് കാവലാകുന്ന ജവാന്മാർക്ക് നല്കുന്ന ബഹുമാനവും സ്നേഹവും ഏറെയാണ്. എന്നാൽ, എയർപോട്ടിൽ വച്ച് ഒരു സിഐഎസ്എഫ് ജവാന് ഒരു കുഞ്ഞു മിടുക്കി നല്കിയത് ഹൃദയഹാരിയായ സല്യൂട്ട്! അതിലുണ്ട് സ്നേഹവും ബഹുമാനവും ധരിച്ചിരിക്കുന്ന യൂണിഫോമിനോടുള്ള ആദരവും… ആത്മാഭിമാനത്തിന്റെ മൂർത്തിമത്ഭാവമാണ് സിഐഎസ്എഫ് ജവാന്റെ മനസിൽ വിരിഞ്ഞത്, ആ കൊച്ചു കുഞ്ഞിന് രാജ്യത്തോടുള്ള സ്നേഹവും കരുതലും ജവാന് നല്കിയ കൊച്ചു സല്യൂട്ടിൽ ഒളിഞ്ഞിരിപ്പുണ്ട്, ആ കുഞ്ഞു മനസിലുരുത്തിരിഞ്ഞ സ്നേഹത്തിന്റെ പ്രതിഫലനമാണ് പെൺകുട്ടി നല്കിയ സല്യൂട്ട്. തിരിച്ച് സിഐഎസ്എഫ് ജവാനും കൊച്ചുമിടുക്കിക്കും ചിരിച്ചുകൊണ്ട് സല്യുട്ട് നല്കി.…
Read Moreവാഷിംഗ് മെഷീനിൽ ലോട്ടറി ! യുവാവ് വാങ്ങിയ സെക്കൻഡ് ഹാൻഡ് ഡ്രയർ മെഷീനുള്ളിൽ പണം
കൗതുകം നിറഞ്ഞതും ഏറെ രസകരവുമായ വാർത്തയാണ് ആളുകളെ സോഷ്യൽ മീഡിയ ചർച്ചകളിൽ പിടിച്ചിരുത്തുന്നത്. ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസ് വഴി വാങ്ങിയ ഒരു പഴയ ഡ്രയർ മെഷീനുള്ളിൽ നിന്ന് അപ്രതീക്ഷിതമായി പണം കണ്ടെത്തിയെന്ന വിചിത്രമായ വാർത്തയാണ് ആളുകളിൽ ആശ്ചര്യവും കൗതുകവും ജനിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസ് യുവാവ് വാങ്ങിയ ഉപകരണം പ്രവർത്തിപ്പിച്ച് നോക്കാൻ നേരത്ത് കേടായ ഉപകരണമാണ് തനിക്ക് വിറ്റതെന്ന് മനസിലാക്കിയ യുവാവ് വിറ്റയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാതെ ഒഴിവാക്കിയിരുന്നു. പിന്നീട് മെഷീൻ പരിശോധിക്കാൻ ആളെ വിളിച്ചുവരുത്തി നോക്കുന്പോഴാണ് അതിൽ നിറയെ പണം ഒളിപ്പിച്ചുവെച്ച നിലയിൽ കണ്ടെത്തിയത്. സംഭവം വൈറലായതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കാൾ രസകരമായ അഭിപ്രായങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.ഒട്ടനവധി പേർ ഈ വീഡിയോയുടെ ആധികാരികതയെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയതോടെ സംഭവം വലിയൊരു തർക്കമായി മാറിക്കഴിഞ്ഞു.
Read Moreഅവശയായ നായക്ക് സഹായഹസ്തവുമായി യുവാവ്..! അയാളുടെ സ്നേഹവും ഹൃദയവും കാണാതെ പോകരുതെന്ന് സോഷ്യൽ മീഡിയ
മുംബൈയിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. വഴിയരികിൽ വയ്യാതെ ദയനീയമായി കിടന്ന ഒരു നായയെ ആശുപത്രിയിലെത്തിച്ച ഒരു യുവാവാണ് സമൂഹ മാധ്യമങ്ങളിലെ താരം. അയാൾ നല്ല മനുഷ്യനാണ്, അയാൾക്ക് നല്ല ഹൃദയമുണ്ടെന്ന് സമൂഹ മാധ്യമങ്ങൾ അയാളെ പുകഴ്ത്തുന്നു. റോഡരികിൽ വയ്യാതെ തളർന്ന് കിടക്കുന്ന നായയെ സ്വന്തം സൈക്കിളിൽ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിക്കുന്ന യുവാവ്. ഡോക്ടർമാർക്കും ഓഫീസർമാർക്കും വേണ്ടിയൊന്നും കാത്തുനില്ക്കാതെ, പരാതികളും പരിഭവങ്ങളുമില്ലാതെ സ്വന്തം സൈക്കിളിലാണ് യുവാവ് നായയെ ആശുപത്രിയിൽ എത്തിക്കുന്നത്. തനിക്കു ചുറ്റും ആൾക്കൂട്ടങ്ങളോ ബഹളങ്ങളോ ഇല്ലാതെ, മറ്റാരും സഹായിക്കാനില്ലാതെ ആ യുവാവ് ആ നായയെ ഒരു സഞ്ചിക്കുള്ളിലാക്കി ആ സഞ്ചിസൈക്കിളിനോട് ചേർത്തുകെട്ടികൊണ്ടാണ് ആശുപത്രിയിൽ എത്തിക്കുന്നത്. നിശബ്ദമായി ആശുപത്രിയിൽ എത്തികഴിഞ്ഞും നായ വേണ്ട പരിചരണങ്ങൾ നല്കുന്നതിൽ വീഴ്ച്ചവരുത്താതെ അവിടെ മാറി നില്ക്കുന്ന യുവാവ്. സംഭവത്തെത്തുടർന്ന് ഹൃദയസ്പർശിയായ കുറിപ്പുകളാണ്…
Read Moreതന്നെ കൂട്ടാതെ രഹസ്യ ഗ്രൂപ്പ് ചാറ്റ്: മെസേജ് വായിച്ചപ്പോൾ ഭൂമി പിളർന്ന് പോയെങ്കിലെന്ന് തോന്നി: ഒരിക്കലും അവരിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; ഹൃദയം നുറുങ്ങുന്ന പോസ്റ്റുമായി മാനേജർ
ഓഫീസ് ഗോസിപ്പുകൾ മിക്കപ്പോഴും ചിരി പടർത്താറുണ്ട്. ജോലി എടുത്ത് മടുത്തി രിക്കുന്പോൾ കിട്ടുന്ന ബ്രേക്ക് സമയങ്ങളെ ആനന്ദകരമാക്കാൻ ഗോസിപ്പ് ചിലരെ സഹായിക്കുമെന്ന് തമാശയായി നമ്മളിൽ പലരും പറയാറുള്ള കാര്യമാണ്. പല ഗോസിപ്പുകളുടേയും ടോപ്പിക് പോലും മാനേജ്മെന്റിനെക്കുറിച്ചുള്ളതായിരിക്കും. ഇപ്പോഴിതാ അത്തരത്തിലൊരു ഗോസിപ്പും അതിനോട് അനുബന്ധിച്ച് നടന്ന കാര്യങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഓഫീസിൽ നിന്ന് രാജിവച്ചു പോയൊരു സഹപ്രവർത്തകൻ ഉപയോഗിച്ചുകൊണ്ടിരുന്ന ലാപ്ടോപ്പ് മറ്റൊരു ആവശ്യത്തിനായി കന്പനി മാനേജർ എടുത്ത് നോക്കി. എന്നാൽ അതിൽ തന്റെ സഹപ്രവർത്തകർ തമ്മിലുള്ളൊരു ചാറ്റ് അബദ്ധത്തിൽ കാണാനിടയായി. മറ്റുള്ളവന്റെ ചാറ്റ് വായിക്കുന്നത് അത്ര നല്ല ശീലമല്ലന്ന് അറിയാമെങ്കിലും തന്നെ കുറിച്ച് അവർ സംസാരിക്കുന്നത് കണ്ടപ്പോൾ അറിയാതെ മുഴുവൻ മെസേജും വായിക്കാൻ തുടങ്ങി. ഓരോ മെസേജ് വായിക്കുന്പോഴും മാനേജർക്ക് തന്റെ നെഞ്ച് ഇടിക്കാൻ തുടങ്ങി. എല്ലാം വായിച്ചു കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിനു സങ്കടം സഹിക്കാൻ സാധിച്ചില്ല. പത്ത്…
Read Moreകാണാതായ പാനി പൂരി കച്ചവടക്കാരനെ തേടി യുവാവിന്റെ അന്വേഷണം; ഒരു നോർത്ത് ഇന്ത്യക്കാരന്റെ ജീവിതം മാറി മറിഞ്ഞ കഥ…!
ജനഹൃദയങ്ങളെ ആകർഷിച്ച ഏറ്റവും മനോഹരമായ ഒരു കഥ, ഒരു യുവാവ് പങ്കുവച്ച ഹൃദയസ്പർശിയായ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചചെയപ്പെടുന്നത്. താൻ എന്നും പാനി പൂരി കഴിക്കാൻ പോകുന്ന വഴിയരികിലുള്ള കടയും അത് കച്ചവടം ചെയ്യുന്ന ചേട്ടനെയും ഒരു ദിവസം കാണാതാകുന്നത് അന്വേഷിച്ചുപോകുന്ന കഥയാണ് പങ്കുവച്ചിരിക്കുന്നത്. ഒരു യുവാവ് സ്ഥിരമായി പാനി പൂരി കഴിക്കുന്ന വഴിയരികിലുള്ള കടയും അവിടെ ജോലി ചെയ്യുന്ന ചേട്ടനെയും പെട്ടന്ന് ഒരു ദിവസം കാണാതാകുന്ന സാഹചര്യത്തിൽ ഗൂഗിൾ പേയിലെ നന്പർ തപ്പി കണ്ട് പിടിച്ച്, എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയുന്ന നിമിഷം യുവാവിന്റെ മനസ് വേദനകൊണ്ട് നിറയുന്നു. ഭാര്യയുടെ ആശുപത്രി ചെലവിന് പണം വേണ്ടിവന്നതുകൊണ്ട് കട വില്ക്കേണ്ടിവന്നുവെന്ന് ആ ചേട്ടൻമറുപടി പറഞ്ഞു. ഇതേതുടർന്ന് യുവാവ് അയാളെ സഹായിക്കാൻ മനസ് കാണിക്കുകയും ചെയ്യുന്നു. വഴിയോര കച്ചവടത്തിൽ നിന്നും പ്രധാനപ്പെട്ട ഒരു സ്ഥലത്തുള്ള കടയിലേക്ക് മാറുന്നതായിരുന്നു…
Read More