മഴക്കാലത്ത് കട്ടൻചായയും ജോണ്സണ് മാഷ്ടെ പാട്ടും നമ്മുടെ ശീലങ്ങളിൽ ചേർന്നലിയാൻ തുടങ്ങിയിട്ട് കാലങ്ങളായി. മഴക്കാലം കൊട്ടിക്കയറാൻ തുടങ്ങുന്പോൾ ചൂടോടെ സൂപ്പു കുടിക്കുന്നത് വേറൊരു ഫീലാണ്. മഴയുടെ തണുപ്പ് പടരുന്പോൾ രുചികരവും പോഷകപ്രദവുമായ പലതരം സൂപ്പുകൾ വീട്ടിൽത്തന്നെ ഉണ്ടാക്കാവുന്നതാണ്. മഴതീരും വരെ സൂപ്പുകൾ ഒരു ശീലമാക്കയാൽ മഴ കഴിഞ്ഞാലും ആ ശീലം തുടരും… പച്ചക്കറികൾ, ഔഷധഗുണമുള്ള സസ്യങ്ങൾ എന്നിവ സൂപ്പിൽ ഉൾപ്പെടുത്തുന്പോൾ അത് ധാരാളം വിറ്റാമിനുകളും ധാതുക്കളും ശരീരത്തിന് കിട്ടുന്നതിന് സഹായകമാകുന്നു. പ്രോട്ടീൻ ലഭിക്കാനും സൂപ്പുകൾ നല്ലതാണ്. മഴക്കാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ പോഷകസമൃദ്ധമായ സൂപ്പുകൾ പോലെ മറ്റു വിഭവമില്ല. ഈർപ്പമുള്ള കാലാവസ്ഥയാണെങ്കിലും സൂപ്പുകൾ ശരീരത്തിൽ ശരിയായ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. സൂപ്പുകൾ ചൂടോടെ വേണം കഴിക്കാൻ. ശരീരത്തിന് പെട്ടന്ന് ചൂടു നൽകാൻ സൂപ്പുകൾ ഉത്തമമാണ്. മഴയിൽ തണുപ്പ് ശക്തമാകുന്പോൾ സൂപ്പ് കഴിച്ചാൽ ശരീരം പെട്ടെന്ന് ചൂടാകും. സൂപ്പുകൾ…
Read MoreCategory: Today’S Special
വീഡിയോകളുടെ പകർപ്പവകാശ ലംഘനത്തെച്ചൊല്ലിയുണ്ടായ തർക്കം: യൂട്യൂബർമാർ തമ്മിൽ പൊരിഞ്ഞ വഴക്കായി; ദന്പതിമാർ വെടിയേറ്റു മരിച്ചു
യൂട്യൂബർമാർ തമ്മിലുള്ള തർക്കം വെടിവയ്പിലും ദന്പതിമാരുടെ ദാരുണമരണത്തിലും കലാശിച്ചു. അമേരിക്കയിലെ ലാസ് വഗാസിലാണു സംഭവം. യൂട്യൂബറായ ഫിന്നി ഡാ ലെജൻഡും ഭാര്യയുമാണു കൊല്ലപ്പെട്ടത്. മാനുവൽ റൂയിസ് എന്ന യൂട്യൂബറാണ് ഇരട്ടക്കൊല നടത്തിയത്. യൂട്യൂബർമാർ പോസ്റ്റ് ചെയ്ത വീഡിയോകളുടെ പകർപ്പവകാശ ലംഘനത്തെച്ചൊല്ലിയുണ്ടായ തർക്കമാണു സംഘർഷത്തിൽ കലാശിച്ചതെന്നു പോലീസ് പറഞ്ഞത്. നിരവധി വിഷയങ്ങളിൽ ഇവര്‍ തമ്മില്‍ നേരത്തെതന്നെ പ്രശ്നങ്ങളുണ്ടായിരുന്നെന്നും ഇതിന്റെ അവസാനമാണ് കൊലപാതകങ്ങളെന്നും പോലീസ് വ്യക്തമാക്കി. വെഗാസ് സ്ട്രിപ്പിൽ ബെല്ലാജിയോ കാസിനോയ്ക്ക് സമീപം ഫിന്നി ഭാര്യക്കൊപ്പം ലൈവ് സ്ട്രീമിംഗ് നടത്തുന്നതിനിടെയാണു വെടിവയ്പ് നടന്നത്. ഫിന്നി ചിത്രീകരിച്ച് കൊണ്ടിരുന്ന വീഡിയോയില്‍ വെടിവയ്പ് ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടെ പ്രതി പോലീസിന് മുന്നില്‍ കീഴടങ്ങി.
Read Moreഎന്തൊരു ചൂടാണ്… വിവാഹവേദിയില്‍ എസിയില്ല; വധു വിവാഹത്തില്‍നിന്ന് പിന്മാറി
വിവാഹവേദിയില്‍ എസിയില്ലെന്ന കാരണത്താൽ വധു വിവാഹത്തില്‍നിന്നു പിന്മാറി. ആഗ്രയ്ക്ക് അടുത്തുള്ള ശംഷാബാദ് പട്ടണത്തില്‍ നടന്ന ഒരു വിവാഹച്ചടങ്ങിനിടെയാണു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിവാഹ വേദിയിലെ ചൂട് കാരണം വധു അസ്വസ്ഥയായിരുന്നു, വരന്റെ കുടുംബത്തോട് വിവാഹവേദിയില്‍ എസി വേണമെന്ന് വധുവിന്റെ കുടുംബം ആവശ്യപ്പെട്ടു. ഇത് നിരസിക്കപ്പെട്ടതോടെ വാഗ്വാദമായി. അതിനിടെ വധു വിവാഹത്തില്‍നിന്നു പിന്മാറിയെന്ന് അറിയിച്ച് മണ്ഡപത്തില്‍നിന്ന് ഇറങ്ങി. പരാതി ലഭിച്ചതനുസരിച്ച് സംഭവ സ്ഥലത്തെത്തിയ പോലീസ് പ്രശ്നങ്ങൾ പറഞ്ഞ് പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും വിവാഹത്തിനില്ലെന്ന തീരുമാനത്തില്‍ വധു ഉറച്ചുനിന്നു. വിവാഹത്തിന് ചെലവായ തുക വരന്റെ കുടുംബത്തിന് വധുവിന്റെ കുടുംബം തിരിച്ചുകൊടുത്തതോടെ വരനും കുടുംബവും സ്ഥലം വിടുകയുംചെയ്തു. വരന്റെ കുടുംബം സ്ത്രീധനക്കാര്യത്തില്‍ വാശി പിടിച്ചതിന് പിന്നാലെയാണ് എസി ഒരു പ്രശ്നമായി ഉയര്‍ന്നു വന്നതെന്നു പോലീസ് പിന്നീട് പറഞ്ഞു.
Read Moreബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിനു സംഭവിക്കുന്ന ആദ്യത്തെ വലിയ അപകടം
2011ൽ സർവീസിൽ പ്രവേശിച്ചതിനുശേഷം ബോയിംഗ് 787-8 ഡ്രീംലൈനറുമായി ബന്ധപ്പെട്ട ആദ്യത്തെ പ്രധാന ദുരന്തമാണ് അഹമ്മദാബാദിലേത്. എങ്കിലും 14 വർഷത്തെ ചരിത്രത്തിൽ ചെറിയ അപകടങ്ങളും വിമാനത്തിനുണ്ടായിട്ടുണ്ട്. 2013 ജൂലൈയിൽ ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന എത്യോപ്യൻ എയർലൈൻസിന്റെ ബോയിംഗ് 787 വിമാനത്തിന് തീപിടിച്ചതാണ് ആദ്യത്തെ അപകടം. എമർജൻസി ലൊക്കേറ്റർ ട്രാൻസ്മിറ്ററിലെ ഷോർട്ട് സർക്യൂട്ടായിരുന്നു തീപിടിത്തത്തിനു കാരണം. ഇതേ വർഷംതന്നെ ടോക്കിയോയിൽവച്ചും ബോസ്റ്റണിൽ ജപ്പാൻ വിമാനക്കന്പനിയുടെ 787 വിമാനങ്ങളുടെ ലിഥിയം ബാറ്ററികൾ അമിതമായി ചൂടായതിനെത്തുടർന്ന് മുഴുവൻ വിമാനങ്ങളിലും ഡിസൈനിൽ മാറ്റം വരുത്തി. കഴിഞ്ഞ വർഷം മാർച്ചിൽ ചിലിയൻ വിമാനക്കന്പനിയായ ലാതാം എയർലൈൻസിന്റെ 787 വിമാനം സിഡ്നിയിൽനിന്ന് ഓക്ലൻഡിലേക്കു യാത്ര ചെയ്യവെ ശക്തമായി കുലുങ്ങിയതിനെത്തുടർന്ന് 50 യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. പാരീസ് എയർ ഷോ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് അഹമ്മദാബാദ് ദുരന്തമെന്നത് ബോയിംഗിന് തിരിച്ചടിയാണ്. ലോകത്തിലെ ഏറ്റവും വലിയ എയർഷോകളിലൊന്നായ ഈ…
Read Moreഎന്താണ് ‘മേയ്ഡേ’ കോൾ
വ്യോമയാനമേഖലയിലും സമുദ്ര ഗതാഗതരംഗത്തും അടിയന്തര സഹായം ആവശ്യമുള്ള ഘട്ടങ്ങളിൽ നൽകുന്ന അപായസൂചനയാണ് ‘മേയ്ഡേ’ കോൾ. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട റേഡിയോ സിഗ്നലാണത്. ‘എന്നെ സഹായിക്കൂ ’ എന്നർഥം വരുന്ന ‘മെഡേ’ എന്ന ഫ്രഞ്ച് പദത്തിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. 1920കളിലാണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചുതുടങ്ങുന്നത്. ഇംഗ്ലണ്ടിലെ ക്രോയ്ഡൻ വിമാനത്താവളത്തിലെ ഓഫീസറായ സ്റ്റാൻലി മോക്ക്ഫോർഡാണ് അപായസൂചന നൽകാൻ മേയ്ഡേ ഉപയോഗിച്ചുതുടങ്ങുന്നത്. അടിയന്തര ഘട്ടങ്ങളിൽ പൈലറ്റുമാർക്കും ഗ്രൗണ്ട് സ്റ്റാഫുകൾക്കും അപായസന്ദേശം നൽകാൻ എന്തെങ്കിലും വാക്ക് വേണമെന്ന് ആവശ്യം ഉയർന്നു. അന്ന് കൂടുതലും ക്രോയ്ഡൻ വിമാനത്താവളത്തിനും പാരീസിലെ ലെ ബോർഷേ വിമാനത്താവളത്തിനുമിടയിലായിരുന്നു വ്യോമഗതാഗതം നടന്നിരുന്നത്. അതുകൊണ്ടുതന്നെ ഫ്രഞ്ച് ഭാഷയിൽനിന്നുള്ള വാക്ക് കണ്ടെത്താമെ്ന്ന ആശയം ഫെഡറിക്കിനു തോന്നി. അങ്ങനെ ‘വരൂ എന്നെ സഹായിക്കൂ’ എന്ന് അർഥമുള്ള ‘മെഡേ’ എന്ന പദത്തിൽനിന്ന് മേയ്ഡേ എന്ന പേരുണ്ടായി. 1923 ഓടെ അന്താരാഷ്ട്ര്തലത്തിൽ ഈ വാക്ക്…
Read Moreഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സ് കുറഞ്ഞു; ഭാര്യ ഭർത്താവിനെ ഉപേക്ഷിച്ചു
ഒരു മനുഷ്യന്റെ വളർച്ച്ക്കും തളർച്ചയ്ക്കും നവമാധ്യമങ്ങൾ സഹായിക്കും എന്നാണ് പറയുന്നത്. ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്ന റീലുകളുടെ വരവോടെ ധാരാളം കലാകാരൻമാർക്ക് തങ്ങളുടെ കഴിവുകൾ പുറത്തു കൊണ്ടുവരാനൊരു വേദിയായി. ബിസിനസ് ചെയ്യുന്നവർക്കും നല്ലൊരു സാധ്യതയാണ്. എന്നാൽ പല ദുരന്തങ്ങളും സോഷ്യൽ മീഡിയ വഴി ഉണ്ടായ കാര്യങ്ങളും ചർച്ചയാണ്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സ് കുറഞ്ഞുപോയതിന് ഭാര്യയും ഭർത്താവും തമ്മിൽ തർക്കം ആരംഭിച്ചു. അത് പിന്നീട് ജോലി നഷ്ടപ്പെടുന്നതിലേക്കും ഒടുവിൽ ഇപ്പോൾ വിവാഹ മോചനത്തിന്റെ വക്കിൽ വരെ എത്തി നിൽക്കുകയും ചെയ്തു. നോയിഡയിൽ നിന്നുള്ള വിജേന്ദ്രയും ഇയാളുടെ ഭാര്യ പിൽഖുവയിൽ നിന്നുള്ള നിഷയുമാണ് സോഷ്യൽ മീഡിയയുടെ പേരിൽ തർക്കമുണ്ടായത്. ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവേഴ്സ് ഉണ്ടായിരുന്ന നിഷയ്ക്ക് ഒരു ഘട്ടമായപ്പോൾ ഫോളോവേഴ്സിന്റെ എണ്ണത്തിൽ കുറവ് ഉണ്ടാകാൻ തുടങ്ങി. ഭർത്താവ് സോഷ്യൽ മീഡിയയിൽ തന്നെക്കുറിച്ച് നടത്തിയ മോശം പരാമർശം ആണ് ഇതിന്…
Read Moreകൈവിട്ടുപോയ തമാശ… സഹപ്രവര്‍ത്തകർക്കൊപ്പം സൊറ പറഞ്ഞിരിക്കുന്നതിനിടയിൽ പാന്റ് വലിച്ചൂരി, ഒപ്പം അടിവസ്ത്രവും കൂടെവന്നു; യുവതിക്ക് ഒന്നേ മുക്കാൽ ലക്ഷം രൂപ പിഴയിട്ട് കോടതി
കൂട്ടുകാർ ചിലപ്പോൾ തമാശയ്ക്ക് ചെയ്യുന്ന കാര്യങ്ങൾക്ക് ചില സമയത്ത് വലിയ വില കൊടുക്കേണ്ടി വരാറുണ്ട്. അത്തരത്തിൽ കൈവിട്ടു പോയൊരു തമാശക്കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സഹപ്രവർത്തകർ തമ്മിൽ കളിയും ചിരിയും തമാശയും പറഞ്ഞുകൊണ്ടിരിക്കുന്ന സമയത്ത് 50 -കാരിയായ സ്ത്രീ തന്റെ സഹപ്രവർത്തകനായ ഇരുപതുകാരനായ യുവാവിന്റെ പാന്റ് വലിച്ചൂരാൻ നോക്കി. പക്ഷേ, അബദ്ധത്തിൽ പാന്റിനോടൊപ്പം യുവാവിന്റെ അടിവസ്ത്രവും ഊരി വീണു. ഇതോടെ എല്ലാവരുടെയും മുമ്പിൽ യുവാവ് അപമാനിതനായി. അതോടെ സ്ത്രീക്കെതിരേ പരാതി നൽകാൻ യുവാവ് തീരുമാനിച്ചു. ദക്ഷിണ കൊറിയയിലാണ് സംഭവം. കേസ് കോടതിയിൽ വരെയെത്തി. താൻ ഇത് തമാശയ്ക്ക് ചെയ്തതാണെന്ന് കോടതിയിൽ സ്ത്രീ വാദിച്ചെങ്കിലും ആ വാദം കോടതി തള്ളിക്കളഞ്ഞു. സ്ത്രീയുടെ ഈ തമാശ യുവാവിന് മാനസിക വിഷമമുണ്ടാക്കിയെന്നും മറ്റുള്ളവരുടെ മുന്നിൽ ലൈംഗിക അപമാനത്തിന് കാരണമായെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. പ്രോസിക്യൂഷന്റെ വാദം ശരിവെച്ച, കോടതി സ്ത്രീയോട് .…
Read Moreഎല്ലാം ഓരോ കുപ്പി പോരട്ടെ… റീലിനായി നടുറോഡിൽ ‘മദ്യസത്കാരം’ നടത്തി: 7 യുവാക്കൾ അറസ്റ്റിൽ
റീൽ ചിത്രീകരണത്തിനായി നടുറോഡിൽ മദ്യസത്കാരം നടത്തിയ ഏഴു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്പുരിലാണു സംഭവം. ജൂൺ ആറിന്, ഹൈന്ദവാചാരപ്രകാരം വിശേഷപ്പെട്ട ഏകാദശി ദിനത്തിലായിരുന്നു തിരക്കേറിയ റോഡിൽ യുവാക്കളുടെ ബിയർ സത്കാരം. സമൂഹമാധ്യമത്തിൽ ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ വൻ വിമർശനമുയർന്നിരുന്നു. വാഹനങ്ങൾ തടഞ്ഞുനിർത്തി ആളുകൾക്ക് ഡിസ്പോസിബിൾ ഗ്ലാസിൽ ബിയർ വിളന്പുന്നതു ദൃശ്യങ്ങളിൽ കാണാം. കാറിലും ഇരുചക്രവാഹനത്തിലും ഓട്ടോറിക്ഷയിലും സഞ്ചരിക്കുന്നവർ യുവാക്കളുടെ സത്കാരം സ്വീകരിച്ചു. കാൽനടയാത്രക്കാർക്കും ബിയർ വിളന്പി. ടച്ചിംഗ്സിനായി മിക്സചറും യുവാക്കൾ നൽകി. കറുത്ത എസ്യുവി കാറിലാണ് യുവാക്കൾ എത്തിയത്. എസ്യുവിയുടെ പിന്നിൽ നിരവധി ബിയർ കുപ്പികൾ നിരത്തിവച്ചിരിക്കുന്നതു കാണാമായിരുന്നു. പൊതുമദ്യത്തിൽ മദ്യം വിളന്പിയ യുവാക്കൾക്കെതിരേ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു നിരവധി പരാതികൾ ജയ്പുർ പോലീസിനു ലഭിച്ചു. ഇതേത്തുടർന്നു മദ്യസത്കാരത്തിൽ പങ്കെടുത്ത ഏഴു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തങ്ങളുടെ പ്രവൃത്തിയിൽ യുവാക്കൾ ക്ഷമ…
Read Moreരാജ്യത്ത് ഇത് ആദ്യം… ബംഗളൂരുവിൽ പാൽ വിതരണം ജൈവ പായ്ക്കറ്റുകളിൽ
ഐടി തലസ്ഥാനമെന്നറിയപ്പെടുന്ന ബംഗളൂരുവിൽ രാജ്യത്താദ്യമായി പാൽവിതരണം ജൈവ പായ്ക്കറ്റുകളിൽ. പ്ലാസ്റ്റിക് കവറുകൾക്കു പകരം ജൈവ പായ്ക്കറ്റുകളിൽ പാൽ ലഭ്യമാക്കുകയാണ് ബംഗളൂരു മിൽക്ക് യൂണിയൻ ലിമിറ്റഡ് (ബമുൽ). മണ്ണിൽ അലിഞ്ഞുചേരുന്ന പായ്ക്കറ്റുകളിലാണ് പാൽ വിതരണം. ആറുമാസത്തിനകം പായ്ക്കറ്റുകൾ മണ്ണിൽ അലിഞ്ഞുചേരുന്നതിനാൽ പ്ലാസ്റ്റിക് പോലെ പരിസ്ഥിതിക്ക് ഇത് നാശമുണ്ടാക്കുന്നില്ല. നിർമാണച്ചെലവ് കൂടുതലാണെങ്കിലും പ്രകൃതി-പരിസ്ഥിതി സൗഹാർദമായതിനാലാണ് ജൈവ പായ്ക്കറ്റിലേക്കു കന്പനി മാറിയത്. കാഴ്ചയിൽ പ്ലാസ്റ്റിക് കവർപോലെത്തന്നെയാണ് ജൈവപായ്ക്കറ്റും. ചോളപ്പശയാണ് ഇതിന്റെ നിർമാണത്തിനാവശ്യമായ പ്രധാന അസംസ്കൃതവസ്തു. പരീക്ഷണാർഥം തുടങ്ങിയ പദ്ധതി വൈകാതെ പൂർണതോതിൽ നടപ്പാക്കുമെന്നു ബമുൽ അധികൃതർ അറിയിച്ചു. ജൈവ പായ്ക്കറ്റുകളിലെ പാൽ വിതരണത്തിനു നാട്ടുകാർക്കിടയിൽ വൻ സ്വീകാര്യതയാണു ലഭിക്കുന്നത്. ബംഗളൂരു നഗരത്തിൽ പ്രതിദിനം 14 ലക്ഷം ലിറ്റർ പാലാണ് ബമുൽ വിൽക്കുന്നത്. ഇതിനായി 25 ലക്ഷത്തിലേറെ പായ്ക്കറ്റുകൾ ആവശ്യമാണ്.
Read Moreഒന്നു വൈറലാകാൻ നോക്കിയതാ… മരത്തിൽ തുണികൊണ്ടുതീർത്ത കുരുക്കിൽ കഴുത്തുമുറുക്കി 17കാരൻ: ആത്മഹത്യ റീൽ ചിത്രീകരിക്കവേ കൗമാരക്കാരനു ഗുരുതര പരിക്ക്
വ്യാജ ആത്മഹത്യ റീൽ ചിത്രീകരിക്കുന്നതിനിടെ നേപ്പാൾ സ്വദേശിയായ കൗമാരക്കാരനു ഗുരുതര പരിക്ക്. മഹാരാഷ്ട്ര അഹല്യാനഗർ ജില്ലയിലാണു സംഭവം. ജാംഖേഡ് കരമലയിലെ ഹോട്ടൽ കോന്പൗണ്ടിലാണു കൗമാരക്കാരനും സുഹൃത്തും ചേർന്ന് റീൽ ചിത്രീകരണം നടത്തിയത്. മരത്തിൽ തുണികൊണ്ടുതീർത്ത കുരുക്കിൽ കഴുത്തുമുറുക്കി 17കാരൻ തൂങ്ങുകയായിരുന്നു. എന്നാൽ, കുരുക്കിൽനിന്നു കൗമാരക്കാരനു മോചിതനാകാൻ കഴിഞ്ഞില്ല. ചിത്രീകരണം നടത്തിക്കൊണ്ടിരുന്ന സുഹൃത്ത് അപകടം തിരിച്ചറിയുകയും കുരുക്കഴിച്ച് താഴെയിറക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ നേപ്പാൾ സ്വദേശിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
Read More