ഗതാഗതക്കുരുക്ക് പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറാറുണ്ട്. പ്രത്യേകിച്ച് ബംഗളൂരു നഗരത്തിൽ.തൊട്ടടുത്ത് പോലും എത്തിച്ചേരാൻ മണിക്കൂറുകൾഡ സമയമെടുക്കാറുണ്ട് പലപ്പോഴും. ഇതിനിടയിലിതാ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് ശിൽപ എന്ന യുവതി. ഗൂഗിൾ മാപ്പ് പ്രകാരം ശിൽപയുടെ ഓഫീസിൽ നിന്ന് വീട്ടിലേക്ക് 2.7 കിലോമീറ്റർ ദൂരമാണുള്ളത്. പക്ഷേ കൊടിയ ട്രാഫിക് മൂലം ശിൽപ ഇവിടേക്ക് എത്താൻ മണിക്കൂറുകളാണ് എടുക്കുന്നത്. അതിനാൽത്തന്നെ ശിൽ പ വണ്ടിയിൽ പോകേണ്ടതിനു പകരം നടന്നു പോകാൻ തീരുമാനിച്ചു. രണ്ടാഴ്ചയായി തന്റെ പതിവ് യാത്രാരീതികൾ മാറ്റിവെച്ച് ഓഫീസിൽ നിന്ന് വീട്ടിലേക്ക് നടക്കുകയാണ് ശിൽപ. നടക്കുകയാണെങ്കിൽ 38 മിനിറ്റ് കൊണ്ട് എത്താം എന്നാണ് ശിൽപ പറയുന്നത്. നടക്കുന്നത് വഴി ശരീരത്തിന് കൂടുതൽ ഉന്മേഷവും എനർജിയും ലഭിച്ചു എന്നാണ് യുവതി പറഞ്ഞത്. ദിവസവും പൂർത്തിയാക്കേണ്ട ‘സ്റ്റെപ്പ് കൗണ്ട്’ വളരെ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിച്ചു. അതിനിടയിൽ ചൂടത്ത് നടക്കുന്നതിനാൽ പെട്ടെന്ന് ക്ഷീണം…
Read MoreCategory: Today’S Special
8 മാസം കൊണ്ട് കുറച്ചത് 30 കിലോ, ഒസെംപിക് ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം… മുന്നറിയിപ്പുമായി യുവതി
പെട്ടെന്ന് തടി കുറയ്ക്കാനുള്ള മാർഗങ്ങൾ തേടിക്കൊണ്ടിരിക്കുന്നവരാണ് നമ്മളഇൽ അധികം ആളുകളും. കൃത്യമായ വ്യായാമവും ഭക്ഷണ ക്രമീകരണവും ഉണ്ടെങ്കിൽ ആർക്കായാലും തടി കുറയ്ക്കാൻസാധിക്കും. ചിലർ വണ്ണം കുറയ്ക്കുന്നതിനായി ഒസെംപിക് ഗുളിക എടുക്കാറുമുണ്ട്. ഇന്ത്യയിൽ ഇപ്പോൾ വളരെ പ്രചാരമുള്ള കാര്യമാണ് ഒസെംപിക്. എന്നാൽ ഡോക്ടറുടെ നിർദേശ പ്രകാരം അല്ലാതെ ഇവ കഴിക്കരുതെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് യുവതി. ആകാൻക്ഷ എന്ന യുവതിയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. എട്ടുമാസം കൊണ്ട് ഈ മരുന്നിന്റെ സഹായത്തോടെ 30 കിലോ ആണ് ഇവർ കുറച്ചത്. തന്റെ മാറ്റം കണ്ട് ആരും കണ്ണടച്ച് ഈ വഴി തെരഞ്ഞെടുക്കരുതെന്നാണ് ആകാൻഷയ്ക്ക് പറയാനുള്ളത്. ഇതൊരു ‘മാന്ത്രിക ഗുളിക’യല്ല. രക്തപരിശോധനയും ഡോക്ടറുടെ കൃത്യമായ ഉപദേശവും ഇല്ലാതെ ഒസെംപിക് എടുത്ത് തുടങ്ങരുത്. ശരീരവുമായുള്ള ഒരു കരാറാണിത്. നിങ്ങൾ ഒസെംപിക് എടുക്കുന്പോൾ ശരീരവുമായി ഒരു കരാറിൽ ഏർപ്പെടുകയാണെന്ന് ആകാൻക്ഷ പറഞ്ഞു. ഇത് വിശപ്പിനെയും മെറ്റബോളിസത്തെയുമെല്ലാം മാറ്റിമറിക്കും.…
Read Moreക്രിസ്റ്റ്യാനോയുടെ 15-കാരൻ മകൻ 27-കാരി ബ്രസീലിയൻ മോഡലുമായി ഡേറ്റിംഗിൽ: സത്യമാണോയെന്ന് ആരാധകർ
പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ 15-കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറിന്റെ ഡേറ്റിംഗ് വാർത്തയാണിപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. 27 വയസുള്ള ഒരു ബ്രസീലിയൻ മോഡലുമായി ഡേറ്റിംഗിലാണെന്നാണ് അഭ്യൂഹങ്ങൾ. ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വൈറലാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇത്തരം വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് കുടുംബം സൂചിപ്പിച്ചതായാണ് റിപ്പോർട്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പങ്കാളി ജോർജീന റോഡ്രിഗസ് ഒരിക്കൽ ക്രിസ്റ്റ്യാനോ ജൂനിയറിന്റെ ‘ക്രഷിനെ’ കുറിച്ച് തമാശയായി ചോദിച്ചപ്പോൾ, അത് ഒരു സുഹൃത്ത് മാത്രമാണെന്നായിരുന്നു ക്രിസ്റ്റ്യാനോ ജൂനിയറിന്റെ മറുപടി.
Read Moreലോകത്തിലെ ഏറ്റവും വലിയ ഭൂഗർഭ നഗരം: തുർക്കി കപ്പഡോഷ്യ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഡെറിങ്കുയു ഭൂഗർഭ നഗരത്തെക്കുറിച്ചറിയാം…
ലോകത്തിലെ ഏറ്റവും വലിയ ഭൂഗർഭ നഗരം, വലിപ്പം കൊണ്ടും നിഗൂഢത കൊണ്ടും ഒരു അദ്ഭുതമാകുന്ന നഗരം. ഡെറിങ്കുയു എന്നറിയപ്പെടുന്ന വിസ്മയകരമായ സ്ഥലം, നൂറ്റാണ്ടുകൾക്ക് മുമ്പ് മനുഷ്യർ ബുദ്ധിപരവും കലാപ രവും സുരക്ഷിതവുമായ താമസസ്ഥലങ്ങൾ നിർമിച്ചിരുന്നു എന്നുള്ളതിനുള്ള സാക്ഷ്യമാണ്. 1963ൽ ഒരു പ്രാദേശിക നിവാസി തന്റെ വീടിന്റെ ഭിത്തിക്ക് പിന്നിൽ അവിചാരിതമായി ഒരു രഹസ്യമുറി കണ്ടെത്തുന്നതുവരെ, നൂറ്റാണ്ടുകളോളം പുറംലോകത്തിന് അജ്ഞാതമായിരുന്ന ഡെറിങ്കുയു നഗരം, ഇന്നിത് ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പുരാവസ്തു കേന്ദ്രമാണ്. തുർക്കി കപ്പഡോഷ്യ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഡെറിങ്കുയു ഭൂമിക്കടിയിലേക്ക് ഏകദേശം 280 അടി താഴ്ചയിലാണ് നിർമിച്ചിരിക്കുന്നത്. ടണലുകളും മുറികളുമായി നിരവധി നിലകൾ ഇതിനുണ്ട്. യുദ്ധസമയത്തും മറ്റ് അപകടഘട്ടങ്ങളിലും ആഹാരസാധനങ്ങളും മൃഗങ്ങളും ഉൾപ്പെടെ ഏകദേശം 20,000 ആളുകളെ വരെ ഉൾക്കൊള്ളാൻ ഈ നഗരത്തിന് കഴിയും. ഇതിനുള്ളിൽ വീടുകൾ, അടുക്കളകൾ, സംഭരണശാലകൾ, ആരാധനാലയങ്ങൾ എന്നിവയ്ക്ക് പുറമെ ശുദ്ധവായു ലഭിക്കുന്നതിനായി…
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക്, സ്റ്റേഷന് പുറത്തെ യാത്രാക്ലേശം ഇനി മറന്നേക്ക്… റെയിൽ വൺ ആപ്പിൽ ഇനി ഭാരത് ടാക്സിയും
ട്രെയിൻ യാത്രക്കാർക്ക് സ്റ്റേഷന് പുറത്തെ യാത്രാക്ലേശം ഒഴിവാക്കാൻ പുതിയ നീക്കവുമായി ഇന്ത്യൻ റെയിൽവേ. റെയിൽവേയുടെ സംയോജിത മൊബൈൽ ആപ്ലിക്കേഷനായ റെയിൽവൺ രാജ്യത്തെ ആദ്യ സഹകരണാടിസ്ഥാനത്തിലുള്ള ടാക്സി സർവീസായ ഭാരത് ടാക്സിയുമായി കൈകോർക്കുന്നു. റെയിൽടെല്ലിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി വഴി യാത്രക്കാർക്ക് ട്രെയിനിൽ ഇരുന്നുതന്നെ റെയിൽവൺ ആപ്പിലൂടെ ടാക്സി ബുക്ക് ചെയ്യാൻ സാധിക്കും. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലാണ് ഈ സേവനം പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം ലഭ്യമാക്കുക. സ്റ്റേഷന് പുറത്തുള്ള ഗതാഗതക്കുരുക്കും അനധികൃത ടാക്സി വിളികളും കുറയ്ക്കാനും യാത്രക്കാർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാനുമാണ് റെയിൽവേ ലക്ഷ്യമിടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത ഭാരത് ടാക്സി, കുറഞ്ഞ നിരക്കിൽ സുതാര്യമായ സേവനം ഉറപ്പുനൽകുന്ന സഹകരണ മാതൃകയിലുള്ള സംരംഭമാണ്. റെയിൽവേയുടെ സകല സേവനങ്ങളും ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവന്ന റെയിൽവൺ ആപ്പിന് ഇതിനകം വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മാർച്ച് 15…
Read Moreകടുത്ത ആരാധകനെ കാണാൻ സഞ്ജു സാംസൺ പാമ്പാടിയിൽ; മറക്കാനാകാത്ത സന്തോഷമെന്ന് നിതിൻ ബാബു
സൂപ്പർ ആരാധകനെ കാണാൻ ഇന്ത്യയുടെ ലോകകപ്പ് സൂപ്പർ സ്റ്റാർ വീട്ടിലെത്തിയത് കൗതുകമായി. ലോകകപ്പ് മത്സരങ്ങളിലെ തന്റെ മികച്ച പ്രകടനം നടന്ന ദിവസങ്ങളിൽ ജീവനക്കാർക്ക് കാഷ് പ്രൈസ് നൽകിയ പാമ്പാടിയിലെ വസ്ത്ര വ്യാപാരിയെ കാണാനാണ് സഞ്ജു സാംസൺ അദ്ദേഹത്തിന്റെ കൊച്ചിയിലെ വസതിയിൽ എത്തിയത് നിതിന്റെ കൊച്ചിയിലെ വീട്ടിലാണ് ക്രിക്കറ്റ് താരമെത്തിയത്. സഞ്ജു സാംസൺ കളിയിൽ മികവ് പുലർത്തിയപ്പോൾ പാമ്പാടി ഫിയ ഗാർമെന്റ്സ് ഉടമ നിതിൻ ബാബു തന്റെ കടയിലെ 82 തൊഴിലാളികൾക്ക് 3500 രൂപ വീതം നൽകി സന്തോഷം പങ്കുവച്ചിരുന്നു. ഇതോടെയാണ് നിതിൻ ബാബുവിന്റെ ക്രിക്കറ്റ് ആവേശം പുറംലോകം അറിയുന്നത്.വീട്ടിലെത്തിയ സഞ്ജു വീട്ടുകാരുമൊത്തു ക്രിക്കറ്റ് കളിച്ചശേഷമാണ് മടങ്ങിയത്. സഞ്ജു നേരിട്ടു വീട്ടിലെത്തിയത് മറക്കാനാകാത്ത സന്തോഷമാണ് നൽകിയതെന്ന് നിതിനും കുടുംബവും പറയുന്നു.
Read Moreകാലം മറക്കാത്ത ഇടുക്കിയിലെ തെരഞ്ഞെടുപ്പ്
കാലം മറക്കാത്ത നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു 1987 -ൽ ഇടുക്കി മണ്ഡലത്തിൽ നടന്നത്. ഇടുക്കി മണ്ഡലത്തിലെ തങ്കമണിയിൽ 1986 -ലുണ്ടായ പോലീസ് വെടിവെപ്പും മറ്റു സംഭവവികാസങ്ങളുമാണ് 1987-ൽ നടന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം അന്നത്തെ പ്രതിപക്ഷമായിരുന്ന എൽഡിഎഫിന്റെ തെരഞ്ഞെടുപ്പു വിഷയം. തങ്കമണി സംഭവത്തെ തുടർന്ന് 1987 – ലെ തെരഞ്ഞെടുപ്പ് ഇടുക്കി നിയമസഭാ മണ്ഡലം സംസ്ഥാനത്ത് തന്നെ ശ്രദ്ധാകേന്ദ്രമായി. കോൺഗ്രസ് (ഐ)യിലെ റോസമ്മ ചാക്കോയെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കി. സിപിഎമ്മിന്റെ സ്ഥാനാർത്ഥി അഡ്വ. മേരി സിറിയക്കായിരുന്നു. സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് പി.പി. സുലൈമാൻ റാവുത്തർ സ്വതന്ത്രനായും മത്സരിച്ചു. സാമൂഹ്യ നവോത്ഥാന നായകൻമാർ പലരും സുലൈമാൻ റാവുത്തർക്കുവേണ്ടി രംഗത്തിറങ്ങി. ഇതോടെ കോൺഗ്രസും ഉണർന്ന് പ്രവർത്തിച്ചു. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ ഇടപെടലിൽ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ കട്ടപ്പനയിലെത്തിച്ച് പ്രചാരണത്തിനിറക്കി. തെരഞ്ഞെടുപ്പിൽ റോസമ്മ ചാക്കൊ 34330 വോട്ടു നേടി വിജയിച്ചു. സുലൈമാൻ റാവുത്തർ 32750 വോട്ടു നേടി…
Read Moreപാതിരാത്രിയിൽ ലംബോർഗിനിയിൽ യുവാവിന്റെ അഭ്യാസം: വീഡിയോ വൈറലായതോടെ ഉടമയ്ക്കെതിരേ കേസ്
വാഹനങ്ങളിലുള്ളപലതരം അഭ്യാസങ്ങൾ കാണിച്ചുകൊണ്ടുള്ള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. വീണ്ടുമിതാ അത്തരമൊരു വീഡിയോ ആണ് ചർച്ച ആകുന്നത്. ബെംഗളൂരു നഗരഹൃദയത്തിലെ എംജി റോഡിലാണ് സംഭവം. നാല് വശത്ത് നിന്നും റോഡുകൾ സംഗമിക്കുന്ന ജംഗ്ഷനിൽ KA 05 NR 0009 എന്ന നമ്പറിലുള്ള ലംബോർഗിനി കാറിലെത്തിയ യുവാവ് അവിടെവച്ച് കാർ വട്ടം കറക്കുകയും അമിതവേഗതയിൽ ഓടിക്കുകയും ചെയ്തു. ഇത് ശരിക്കും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായിരുന്നു. ഒരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് കബ്ബൺ പാർക്ക് ട്രാഫിക് പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് സെക്ഷൻ 281, മോട്ടോർ വാഹന നിയമം സെക്ഷൻ 184 വകുപ്പുകളാണ് ഉടമയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബംഗളൂരു പോലീസ്. ‘mParivahan’ ആപ്പിൽ ഈ…
Read Moreതണ്ണിമത്തന്റെ തൊലി പ്ലാസ്റ്റിക് പോലെ അടർന്നു പോകുന്നു! ചർച്ചയായി വീഡിയോ
ചൂട് കനക്കുന്നതോടെ പഴങ്ങൾക്കുള്ള ഡിമാൻഡ് വളരെ വലുതാണ്. പ്രത്യേകിച്ച് തണ്ണിമത്തന്. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്ന് പറയുന്ന പോലെയാണ് തണ്ണിമത്തനും. വിശപ്പും മാറും ദാഹവും മാറും. വിവിധ തരം തണ്ണിമത്തനുകൾ വിപണിയിൽ സുലഭമാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഒരു തണ്ണിമത്തൻ കഥയാണ് വൈറലാകുന്നത്. തണ്ണിമത്തൻ വാങ്ങി വീട്ടിലേക്ക് എത്തിയ യുവാവ് കഴിക്കാനായി അത് മുറിച്ച് നോക്കിയപ്പോൾ ഞെട്ടിപ്പോയി. ഉടൻതന്നെ അതിന്റെ വീഡിയോ അയാൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വാങ്ങിവന്ന് അൽപം സമയം ഫ്രിഡ്ജിൽ വച്ചിരുന്നു. പിന്നീട് അത് മുറിച്ച് നോക്കാനായി എടുത്തപ്പോൾ പുറംതൊലി പ്ലാസ്റ്റിക് പോലെ ഇളകി വരുന്നത് കണ്ടു. പുറം പാളി പേപ്പറോ പെയിന്റോ പോലെ അടർന്നു വീഴാൻ തുടങ്ങി. ഉടൻതന്നെ ഇതിന്റെ വീഡിയോ എടുത്ത് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഭക്ഷണമെന്ന പേരിൽ നമ്മൾ കഴിക്കുന്നത് രാസ വസ്തുക്കളാണോ എന്നാണ് യുവാവ് ചോദിക്കുന്നത്.…
Read Moreസോഫ്റ്റ് ഡ്രിങ്ക് കുപ്പികളുമായി പോയ ട്രക്ക് മറിഞ്ഞു: സഹായത്തിനായി ഡ്രൈവർ യാചിച്ചു; ഓടിക്കൂടിയ ആളുകൾ ഡ്രൈവറെ മൈൻഡ് ചെയ്യാതെ മദ്യമെന്ന് കരുതി കുപ്പിയുമായി മുങ്ങി
പൗരബോധം എന്നത് ഒരു മനുഷ്യന് വേണ്ട അത്യന്താപേക്ഷിത സ്വഭാവ ഗുണമാണ്. എന്ത് എപ്പോൾ എങ്ങനെ പെരുമാറണമെന്നുള്ള സാമാന്യ ബോധം മനുഷ്യന് വേണം. അതില്ലാത്തപക്ഷം വിളിച്ച് വരുത്തുന്ന പ്രശ്നങ്ങൾ വലുതാണ്. കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ സോഫ്റ്റ് ഡ്രിങ്ക് കുപ്പികളുമായി പോയ ഒരു ട്രക്ക് മറിഞ്ഞു. അതിൽ ഉണ്ടായിരുന്ന കുപ്പികളെല്ലാം റോഡിൽ നിരന്നു വീണു. ഇത് കണ്ട് അത് വഴി പോയ ആളുകളെല്ലാം ഒത്തുകൂടി. എന്നാൽ വന്നവരെല്ലാം വീണ് കിടക്കുന്നത് മദ്യക്കുപ്പി ആണെന്ന് ധരിച്ചാണ് എത്തിയത്. ആക്സിഡന്റ് സംഭവിച്ച് റോഡിൽ കിടക്കുന്ന ഡ്രൈവറെ ആരും തന്നെ മൈൻഡ് ചെയ്തില്ല. പകരം എത്തിയവരൊക്കെ കുപ്പി പെറുക്കുന്ന തിരക്കിലായിരുന്നു. കുപ്പിയെങ്കിൽ കുപ്പി എന്ന് കരുതി കൈയിൽ കിട്ടിയ കുപ്പിയുമായി ആളുകൾ സ്ഥലം വിട്ടു. ഒടുവിൽ സംഭവം അറിഞ്ഞ് പോലീസ് എത്തുന്നതുവരെ ഡ്രൈവർ അപകട സ്ഥലത്ത് കിടന്നു. അവസാനം പോലീസെത്തിയാണ് പ്രാഥമിക ശുശ്രൂഷ…
Read More