വയനാട്ടിൽ ആകാശദ്വീപുകൾ എന്നറിയപ്പെടുന്ന മലന്തലപ്പുകളിൽ 156 ഇനം പക്ഷികൾ. നോർത്ത്, സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനുകളുടെയും പുളിയാർമല ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയുടെയും നേതൃത്വത്തിൽ മാർച്ച് 13 മുതൽ 15 വരെ നടത്തിയ സർവേയിലാണ് ഇത്രയും ഇനം പക്ഷികളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. സമുദ്രനിരപ്പിൽനിന്നു 1,200 മീറ്ററിന് മുകളിലുള്ള പ്രദേശങ്ങളിലെ വനങ്ങൾ, പുൽമേടുകൾ, ചോലക്കാടുകൾ തുടങ്ങി വ്യത്യസ്ത ആവാസവ്യവസ്ഥകളിൽ 55 ഓളം പക്ഷി നിരീക്ഷകരുടെ പങ്കാളിത്തത്തോടെയായിരുന്നു സർവേ. ഒരു പ്രദേശത്തെ തനത് കാലാവസ്ഥയിൽനിന്നു വ്യത്യസ്തവും ഭൂമിശാസ്ത്രപരമായി വേറിട്ട് നിൽക്കുന്നതുമായ ഉയർന്ന പ്രദേശങ്ങളാണ് ആകാശദ്വീപുകൾ എന്നറിയപ്പെടുന്നത്. കാമൽ ഹംപ് മലനിരകൾ, ബാണാസുര മലനിരകൾ, കുറിച്യർ മലനിരകൾ, ബ്രഹ്മഗിരി മലനിരകൾ എന്നിവിടങ്ങളിൽ സർവേ നടന്നു. 11 ബേസ് ക്യാന്പുകളിലാണ് പക്ഷി നിരീക്ഷകരെ വിന്യസിച്ചത്. സർവേയിൽ കണ്ടതിൽ വംശനാശം നേരിടുന്ന എട്ടും പശ്ചിമഘട്ടത്തിലെ തനത് ജാതികളായ 20…
Read MoreCategory: Today’S Special
ഇരിങ്ങാലക്കുട പെരുവല്ലിപ്പാടത്ത് കാഴ്ചയുടെ വിരുന്നുമായി നിറയെ സൂര്യകാന്തിപ്പൂക്കള്‍; പാടത്ത് സന്ദർശകരുടെ തിരക്ക്
നെല്‍പ്പാടത്ത് വിരിഞ്ഞു, സൂര്യകാന്തി പൂക്കള്‍. കണ്ണിനും മനസിനും നിറവേകുന്ന പുത്തന്‍ അനുഭവമായി സ്വര്ണനിറത്തില് പടര്‍ന്നുകിടക്കുന്ന സൂര്യകാന്തിത്തോട്ടം കാണാന്‍ പെരുവല്ലിപ്പാടത്തേയ്ക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിനു പിറകില്‍ എടക്കുളത്തേയ്ക്ക് പോകുന്ന വഴിയിലെ പെരുവല്ലിപ്പാടത്താണ് സൂര്യകാന്തി ചെടികള്‍ പൂത്തുനില്‍ക്കുന്നത്. നാലരയേക്കറുള്ള സൂര്യകാന്തിപ്പാടം കാണാനും ഫോട്ടോയെടുക്കാനും ദിവസേന സഞ്ചാരികളുടെ തിരക്കാണ്. പെരുവല്ലിപ്പാടം സൗഹൃദ പുരുഷ കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ പാട്ടത്തിനെടുത്താണ് 15 പേരടങ്ങുന്ന സംഘം ഇവിടെ കൃഷിചെയ്യുന്നത്. സൂര്യകാന്തിക്കു പുറമേ ഉഴുന്ന്, എള്ള്, പയര്‍, കൊള്ളി എന്നിവയും കൃഷി ചെയ്യുന്നുണ്ട്. സാബു കുന്നത്തുപറമ്പിലാണ് സംഘത്തിന്റെ പ്രസിഡന്റ്. സെക്രട്ടറി സുജിത്ത് പടിഞ്ഞാറൂട്ട്, അംഗങ്ങളായ വര്‍ഗീസ് കുന്നത്തുപറമ്പില്‍, ജോഷി പൊട്ടത്തുപറമ്പില്‍, ജെയ്സണ്‍ ചോനിയാടന്, രവി കിഴക്കേവളപ്പില്‍, ജോബി ചോനിയാടന് എന്നിവരും സഹായത്തിനുണ്ട്. കൃഷി ഹരമാക്കിയ ഇവര്‍ വാണിജ്യാടിസ്ഥാനത്തിലല്ല, മറിച്ച് സന്ദര്‍ശകര്‍ക്ക് വിരുന്നൊരുക്കിയാണ് ഇവിടെ സൂര്യകാന്തി കൃഷിചെയ്തത്.
Read Moreആര്‍ഭാടങ്ങള്‍ ഒഴിവാക്കി പാവപ്പെട്ടവര്‍ക്ക് വീടു നല്‍കും; വ്യത്യസ്ത പ്രചാരണവുമായി ചാണ്ടി ഉമ്മന്‍
ആര്‍ഭാടങ്ങള്‍ ഒഴിവാക്കി പുതുപ്പള്ളിയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാരം പ്രചാരണം നടത്താന്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. പ്രചാരണത്തില്‍ ഫ്ളക്സ് ബോര്‍ഡുകളും ബാനറുകളും ഒഴിവാക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. മണ്ഡലത്തിലെ വീടുകള്‍ കയറിയിറങ്ങി വോട്ടുതേടുമെന്നും ബാനറുകള്‍ക്കും ബോര്‍ഡുകള്‍ക്കുമായി ചെലവഴിക്കുന്ന തുക പാവപ്പെട്ടവര്‍ക്കു വീടുവച്ചു നല്കാന് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭവനരഹിതരില്ലാത്ത പുതുപ്പള്ളി എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ്. അതിനായി ഉമ്മന്‍ചാണ്ടി ഭവനനിര്‍മാണ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 50 വീടുകളുടെ നിര്‍മാണമാണ് ആരംഭിച്ചത്. രണ്ടര വര്‍ഷത്തിനുള്ളില്‍ തന്നെ ഇതില്‍ 47 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ഗൃഹപ്രവേശം നടത്തി. ശേഷിക്കുന്ന മൂന്ന് വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 100 വീടുകള്‍കൂടി നിര്‍മിച്ചുനല്‍കാനാണു തീരുമാനം. അഞ്ച് വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 25 വീടുകള്‍ക്ക് കഴിഞ്ഞദിവസം തറക്കല്ലിട്ടു. ഇതിനെല്ലാമുള്ള പണം കണ്ടെത്തേണ്ടതുണ്ട്. ഇതിനായിട്ടാണ് ആര്‍ഭാടങ്ങള്‍ ഒഴിവാക്കുന്നത്. പുതുപ്പള്ളി മണ്ഡലത്തിലെ ജനങ്ങള്‍ക്ക് തന്നെയും തന്റെ പ്രസ്ഥാനത്തെയും…
Read Moreതെരഞ്ഞെടുപ്പ് കളറാക്കാൻ ചുവരെഴുതുകയാണ് … തമ്പുരാനും വിനോദും
വൈക്കം: സ്ഥാനാർഥികൾ മണ്ഡലത്തിൽ സജീവമാകുന്നതിനൊപ്പം നാടിന്റെ മുക്കിലും മൂലയിലും ചുവരെഴുത്തും തകൃതിയായി. വൈക്കം നിയോജക മണ്ഡലത്തിന്റെ അതിർത്തിയായ പൂത്തോട്ട മുതൽ വൈക്കം,തലയോലപ്പറമ്പ് , വെള്ളൂർ, വടയാർ, വൈക്കം ടൗൺ, പുളിഞ്ചുവട്, ദളവാക്കുളം ബസ് ടെർമിനൽ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ സ്ഥാനാർഥിക്കായി ചുവരെഴുത്ത് നടത്തിക്കഴിഞ്ഞു. 35 വർഷമായി ചുവരെഴുത്ത് നടത്തുന്ന തലയോലപ്പറമ്പ് സ്വദേശി കെ.പി. തമ്പുരാനും 24 വർഷമായി ചുവരെഴുതുന്ന ഉദയനാപുരം നാനാടം സ്വദേശി വിനോദുമാണ് മണ്ഡലത്തിൽ ചുവരെഴുത്ത് കൊഴുപ്പിക്കുന്നത്. സിപിഎം പ്രവർത്തകനാണെങ്കിലും തമ്പുരാൻ പ്രഫഷനിൽ രാഷ്്ട്രീയം കലർത്തുന്നില്ല. വൈക്കത്തിനു പുറമേ മറ്റു മണ്ഡലങ്ങളിലും ചുവരെഴുത്ത് ബുക്കിംഗ് കിട്ടിയിട്ടുണ്ട്. കടുത്തുരുത്തിയിൽ 300 മതിലുക ളിലാണ് ചുവരെഴുത്തു നടത്തിയത്. ഫ്ലക്സുകൾ വന്നത് ചുവരെഴുത്തുകാരെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതിയെങ്കിലും അനുഭവത്തിൽ അത് ഗുണകരമാകുയായിരുന്നു. പ്രഫഷണലായി ചുവരെഴുതുന്നവർ അധികമില്ലാത്തതാണ് നേട്ടമായത്. പ്രചാരണത്തിന് പരിമിതമായ ദിവസങ്ങൾ മാത്രമുള്ളതിനാൽ അധികദിവസം പണി കിട്ടില്ല. ഇനി കഷ്ടിച്ച് 15…
Read Moreനാട്ടകം ഗസ്റ്റ് ഹൗസ് രാഷ്ട്രീയകേരളത്തിന്റെ തറവാട്; മൂലവട്ടം കാരുടെ ദിവാൻ കവലയ്ക്ക് പേര് വന്നവഴിയറിയാം…
കോട്ടയം: രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊക്കെ എല്ലാ തെരഞ്ഞെടുപ്പുകാലത്തും ആതിഥ്യം ഒരുക്കിയിരുന്ന നാട്ടകം ഗസ്റ്റ് ഹൗസ് ഇക്കൊല്ലം ശാന്തമാണ്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാന്‍ രണ്ടു മാസം കൂടിയെടുക്കുന്നതാണു കാരണം. നൂറു വര്‍ഷത്തോളം പഴക്കമുള്ള ഈ ഗസ്റ്റ് ഹൗസ് തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്കെത്തുന്ന നേതാക്കളുടെ ചര്‍ച്ചാകേന്ദ്രവും താമസസ്ഥലവുമായിരുന്നു. ആലപ്പുഴ കയര്‍ ഫാക്ടറിയുടെ ചുമതലക്കാരനായി എത്തിയ ഡി.എച്ച്. ഡേവി എന്ന വിദേശിയാണ് ജോലിയില്‍നിന്നു വിരമിച്ചപ്പോള്‍ 1928ല്‍ കൊടൂരാറിനടുത്ത് മണിപ്പുഴ മുപ്പായിക്കാട് എട്ടര ഏക്കര്‍ സ്ഥലം വാങ്ങി ബംഗ്ലാവ് പണിയുന്നത്. രണ്ടു സ്യൂട്ട് മുറികളടക്കം എട്ട് മുറികളാണ് ബംഗ്ലാവിലുണ്ടായിരുന്നത്. വൈദ്യുതിയില്ലാതിരുന്ന അക്കാലത്ത് ഇംഗ്ലണ്ടില്‍നിന്ന് ജനറേറ്റര്‍ എത്തിച്ചതും അതില്‍നിന്നുള്ള വെളിച്ചവുമൊക്കെ നാട്ടുകാര്‍ക്ക് അത്ഭുതമായിരുന്നു. നിലവില്‍ സംസ്ഥാന വിനോദസഞ്ചാര വകുപ്പിനു കീഴിലാണ് ഗസ്റ്റ് ഹൗസ്. രാഷ്ട്രപതിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, മറ്റു രാഷ്ട്രീയ നേതാക്കളൊക്കെ കോട്ടയത്ത് സന്ദര്‍ശനത്തിനെത്തുമ്പോള്‍ താമസത്തിനു തെരഞ്ഞെടുക്കുന്ന ഇടമാണിത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് സോണിയാ ഗാന്ധിയും ഇവിടെ…
Read Moreകൊറോണ കാലത്ത് മീനില്ലാതെ മീൻകറി ഉണ്ടാക്കാൻ റെസിപ്പി തപ്പിയ മലയാളി വീണ്ടുമിതാ അത്തരമൊരു കാലത്തേക്ക്: പാചകവാതക പ്രതിസന്ധി; രാജ്യത്ത് ഇൻസ്റ്റന്റ് ഭക്ഷണ വിൽപനയിൽ ഒരു മാസത്തിനിടെ 20 ശതമാനം വർധന
രാജ്യത്ത് പാചകവാതക (എൽപിജി) പ്രതിസന്ധി രൂക്ഷമായതോടെ ജനങ്ങളുടെ ഭക്ഷണശീലങ്ങളിൽ വൻ മാറ്റം. സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ റെഡി-ടു-കുക്ക്, റെഡി-ടു-ഈറ്റ് വിഭവങ്ങൾക്കും ഫ്രോസൺ ലഘുഭക്ഷണങ്ങൾക്കും വിപണിയിൽ ആവശ്യക്കാരേറി. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത്തരം ഉത്പന്നങ്ങളുടെ വിൽപനയിൽ 20 ശതമാനത്തിലധികം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇൻസ്റ്റന്റ് നൂഡിൽസ്, ബിരിയാണിക്കിറ്റുകൾ, തായ് കറിപേസ്റ്റുകൾ എന്നിവ ചില്ലറ വിൽപനശാലകളിൽനിന്നും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽനിന്നും വൻ തോതിൽ വിറ്റഴിയുന്നു. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് പാചകവാതക ഇറക്കുമതി തടസപ്പെട്ടതാണ് രാജ്യത്ത് പെട്ടെന്നുള്ള പ്രതിസന്ധിക്കു കാരണമായത്. ഗാർഹിക വിതരണത്തിന് മുൻഗണന നൽകാൻ സർക്കാർ നിർദേശിച്ചിട്ടുണ്ടെങ്കിലും സിലിണ്ടറുകൾ ലഭിക്കാൻ നേരിടുന്ന കാലതാമസം വീട്ടമ്മമാരെ ഇൻസ്റ്റന്റ് ഭക്ഷണങ്ങളിലേക്കു തിരിയാൻ പ്രേരിപ്പിക്കുന്നു. ഇൻസ്റ്റന്റ് ഭക്ഷണവിഭാഗത്തിൽ മാത്രം പത്തു മുതൽ 12 ശതമാനം വരെ വളർച്ചയുണ്ടായതായി പ്രമുഖ റീട്ടെയിൽ വ്യാപാരികൾ വ്യക്തമാക്കുന്നു. ജോലി ചെയ്യുന്ന പ്രഫഷണലുകൾക്കിടയിൽ പ്രോട്ടീൻ ഓട്സ്, മില്ലറ്റ് മ്യൂസ്ലി തുടങ്ങിയ പോഷകാഹാരങ്ങൾക്കും സ്വീകാര്യത വർധിച്ചു.…
Read Moreതന്നെ സ്പർശിച്ചുവെന്ന് ആരോപിച്ച് ഒരു സ്ത്രീ പുരുഷനെ മർദിക്കുന്നു, പിന്നീട് അതേ സ്ത്രീ റീലിനു വേണ്ടി മറ്റൊരു പുരഷനെ അനുവാദമില്ലാതെ തൊട്ടും തലോടിയും ഡാൻസ്; ഇതെന്ത് ഇരട്ടത്താപ്പെന്ന് സോഷ്യൽ മീഡിയ
ബസ്സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലുമൊക്കെ നിന്ന് ആളുകൾ റീലുകൾ ചിത്രീകരിക്കുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്. അത്തരമൊരു റീലും അതിനോട് അനുബന്ധിച്ചുള്ളതുമായ സംഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുംബൈയിലെ ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ നിന്നുള്ളതാണ് വീഡിയോ. റെയിൽവേ സ്റ്റേഷനിൽവച്ച് ഒരു സ്ത്രീ ഒരു പുരുഷനെ ഉപദ്രവിക്കുന്നതാണ് ആദ്യ വീഡിയോ. താൻ റീൽ ചെയ്തുകൊണ്ടിരുന്ന സമയത്ത് ആ പുരുഷൻ മോശമായി സ്പർശിച്ചു എന്നാരോപിച്ചുകൊണ്ടാണ് പുരുഷനെ അവർ ആക്രമിക്കുന്നത്. എന്നാൽ അവർ ട്രെയിനുള്ളിൽവച്ച് എടുത്ത രണ്ടാമത്തെ റീലും വൈറലായി. പാട്ടിനൊപ്പം നൃത്തം ചെയ്യുകയാണ് ആ സ്ത്രീ. റീൽസ് ചിത്രീകരണ വേളയിൽ ട്രെയിനിനുള്ളിൽവച്ച് അവർ അടുത്തു നിന്ന മറ്റൊരു പുരുഷന്റെ ശരീരത്ത് സ്പർശിക്കുകയും മുഖങ്ങൾക്കൊണ്ട് മോശം ഗോഷ്ടികൾ കാണിക്കുകയും ചെയ്തു. ഇതും ഇപ്പോൾ വൈറലാണ്. രണ്ടു വീഡിയോയിലും സ്ത്രീയുടെ പെരുമാറ്റമാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. ഉപയോക്താക്കൾ രണ്ട് സംഭവങ്ങളുടെയും പശ്ചാത്തലത്തെ…
Read More‘ക്ഷമിക്കണം, ഇപ്പോൾ പോകാൻ സമയമായി’: 13 വർഷമായി കോമയിൽ കഴിയുന്ന ഹരീഷ് റാണയ്ക്കു യാത്രാമൊഴിയേകി കുടുംബം
“എല്ലാവരും ക്ഷമിക്കണം, ഇപ്പോൾ പോകാനുള്ള സമയമായി” ചുറ്റുംകൂടിനിന്ന ഉറ്റബന്ധുക്കൾ വിതുന്പലോടെയാണ് ആ യാത്രാമൊഴി കേട്ടുനിന്നത്. ഗാസിയാബാദിലെ വീട്ടിൽ 13 വർഷമായി നിശ്ചലനായി കിടന്നിരുന്ന ഹരീഷ് റാണ എന്ന 32കാരനെ ദയാവധം നടപ്പാക്കുന്നതിന്റെ ഭാഗമായി ഡൽഹി എയിംസ് പാലിയേറ്റീവ് സെന്ററിലേക്ക് മാറ്റുന്നതിനായിരുന്നു ഹൃദയഭേദകമായ യാത്രയയപ്പ്. ഹരീഷ് റാണയുടെ കുടുംബം അദ്ദേഹത്തോടൊപ്പം അവസാന നിമിഷങ്ങൾ ചെലവഴിക്കുന്ന 22 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതിൽ ഹരീഷ് റാണയുടെ അമ്മ കിടക്കയിൽ തൊട്ടുചേർന്നു നിൽക്കുന്നത് കാണാം. ഒരു ബ്രഹ്മകുമാരി സന്യാസിനി ഹരീഷിന്റെ നെറ്റിയിൽ തൈലം പുരട്ടിയാണ് യാത്രാമൊഴി ഓതുന്നത്. പഞ്ചാബ് സർവകലാശാലയിലെ എൻജിനിയറിംഗ് വിദ്യാർഥിയായ ഹരീഷ് 2013 ഓഗസ്റ്റിലാണ് താമസിച്ചിരുന്ന വാടക കെട്ടിടത്തില്‍നിന്നു വീണു പരിക്കേറ്റത്. അന്നുമുതല്‍ കിടപ്പിലാണ്. ശരീരം അനക്കാന്‍ പോലും കഴിയാത്തവിധം നൂറു ശതമാനം വൈകല്യം ബാധിച്ചിരുന്നു. ജീവിതത്തിലേക്കു മടങ്ങിയെത്താനുള്ള നേരിയ സാധ്യതപോലും ഇല്ലായെന്നു സ്ഥിരീകരിച്ചതോടെ മനസില്ലാമനസോടെ കുടുംബം…
Read Moreതപാൽ വകുപ്പിന്റെ പുതിയ പ്രീമിയം സ്പീഡ്പോസ്റ്റ് സേവനങ്ങൾ ഇന്നു മുതൽ
സ്വകാര്യ കൊറിയർ, ലോജിസ്റ്റിക്സ് കമ്പനികളെ വെല്ലുന്ന വേഗതയിൽ രേഖകൾ കൈമാറാൻ തപാൽ വകുപ്പ് സജ്ജമായി. രേഖകളും പാഴ്സലുകളും അതിവേഗം ലക്ഷ്യസ്ഥാനത്തെത്തിക്കാൻ പ്രീമിയം ‘24 സ്പീഡ് പോസ്റ്റ് ’, ‘48 സ്പീഡ് പോസ്റ്റ് ’ സേവനങ്ങൾക്ക് ഇന്ത്യ പോസ്റ്റ് തുടക്കമിടുന്നു. പുതിയ സേവനങ്ങൾ ഇന്നു പ്രാബല്യത്തിൽവരും. ആദ്യഘട്ടത്തിൽ ഡൽഹി, മുംബൈ, ചെന്നൈ, കോൽക്കത്ത, ബംഗളൂരു, ഹൈദരാബാദ് എന്നീ മെട്രോ നഗരങ്ങൾക്കിടയിലാണ് ഈ സേവനം ലഭ്യമാകുക. സമീപഭാവിയിൽ തന്നെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ‘24 സ്പീഡ് പോസ്റ്റ് ’ വഴി ബുക്കിംഗ് നടത്തുമ്പോൾ തൊട്ടടുത്ത ദിവസംതന്നെ ഡെലിവറി ഉറപ്പാക്കും. ‘48 സ്പീഡ് പോസ്റ്റ് ’ വഴിയുള്ള ബുക്കിംഗ് രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ കൈമാറും. ഇതിനു പുറമെ അഞ്ച് കിലോഗ്രാം വരെയുള്ള പാഴ്സലുകൾക്കായി ‘24 സ്പീഡ് പോസ്റ്റ് പാഴ്സൽ’ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പാഴ്സലുകൾ അതിവേഗം എത്തിക്കാൻ പ്രധാനമായും ആഭ്യന്തര വിമാന സർവീസുകളെയാകും…
Read Moreസുരക്ഷാ ആശങ്ക: എഐ വഴി ആരോഗ്യവിവരങ്ങൾ നൽകുന്ന സേവനം ഗൂഗിൾ അവസാനിപ്പിച്ചു
ഗൂഗിൾ സെർച്ചിലെ ഏറ്റവും പുതിയ മാറ്റങ്ങളിലൊന്നായ ‘വാട്ട് പീപ്പിൾ സജസ്റ്റ്’ എന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് സേവനം കന്പനി പിൻവലിച്ചു. സാധാരണക്കാർ പങ്കുവയ്ക്കുന്ന ആരോഗ്യ സംബന്ധമായ അനുഭവനങ്ങളും ചികിത്സാ നിർദേശങ്ങളും എഐ ഉപയോഗിച്ച് ക്രോഡീകരിച്ചു നൽകുന്ന ഈ ഫീച്ചർ സുരക്ഷാ ഭീഷണികൾ ഉയർത്തുന്നുവെന്ന ആക്ഷേപത്തെത്തുടർന്നാണ് നടപടി. ആഗോളതലത്തിൽ ആരോഗ്യ വിവരങ്ങൾ മെച്ചപ്പെടുത്താൻ ഈ ഫീച്ചർ സഹായിക്കുമെന്ന് നേരത്തേ ഗൂഗിൾ അവകാശപ്പെട്ടിരുന്നെങ്കിലും, ഇതിലെ വിവരങ്ങളുടെ കൃത്യതയില്ലായ്മ വലിയ ആശങ്കകൾക്കു വഴിമരുന്നിട്ടു. സെർച്ച് പേജ് കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഗൂഗിൾ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിമാസം 200 കോടിയിലധികം ആളുകൾ ഉപയോഗിക്കുന്ന ഈ സംവിധാനം വഴി വിദഗ്ധ ഉപദേശങ്ങൾക്കുപകരം തെറ്റായ നിഗമനങ്ങളാണ് പ്രചരിക്കുന്നതെന്നായിരുന്നു പ്രധാന വിമർശനം. ഇതേത്തുടർന്ന് ചില സുപ്രധാന മെഡിക്കൽ തെരച്ചിലുകളിൽനിന്ന് എഐ ഓവർവ്യൂകൾ ഗൂഗിൾ ഒഴിവാക്കിയിരുന്നു. സമാനമായ രോഗാവസ്ഥകളിലൂടെ കടന്നുപോയവരുടെ അനുഭവങ്ങൾ എഐ വഴി തരംതിരിച്ച് ഉപയോക്താക്കളിലെത്തിക്കുക…
Read More