വടക്കാഞ്ചേരി: മരുമകൾ കുരുമുളക് സ്പ്രേ പ്രയോഗിച്ചുവെന്ന പരാതിയുമായി ഭർതൃമാതാവ്. എങ്കക്കാട് ചെറുപ്പാറ വീട്ടിൽ സരസ്വതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. 81കാരിയായ സരസ്വതി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. മകൻ സനൽ കുമാറിന്റെ ഭാര്യ അനു (38)വിനെതിരേയാണ് വടക്കാഞ്ചേരി പോലീസിൽ പരാതി നൽകിയത്. വീട്ടിൽ വന്ന് മുഖത്തേക്ക് നാലുതവണ പെപ്പർ സ്പ്രേ അടിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. തടയാൻ ശ്രമിച്ച മകൻ പ്രദീപ് കുമാറിന്റെ വലത് കൈയിൽ കടിച്ച് പരിക്കേൽപ്പിച്ചതായും പരാതിയിൽ പറയുന്നു. സനൽ കുമാർ വിവാഹം കഴിഞ്ഞ് ഭാര്യവീട്ടിലാണ് താമസം. അനുവുമായി വഴക്കിട്ട് ഇടയ്ക്കിടെ സനൽ അഅമ്മയോടൊപ്പം താമസിക്കാനെത്താറുണ്ട്. ഇതിന്റെ വിരോധത്തിലാണ് പെപ്പർ സ്പ്രേ പ്രയോഗിച്ചതെന്നാണ് വിവരം.
Read MoreCategory: Top News
ലേഡീസ് ഹോസ്റ്റലിന്റെ മതിൽ രാത്രിയിൽ ചാടിയത് ഹോട്ടൽ മുതലാളി; കൂടെ ചാടാൻ ഒപ്പമെത്തിയത് നഗരത്തിലെ മറ്റൊരു ഉന്നതൻ; പരാതിയില്ലാത്തതിനാൽ കേസെടുക്കാതെ പോലീസ്
കണ്ണൂർ: കണ്ണൂർ നഗരത്തിലെ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ ഹോട്ടൽ മുതലാളിക്കൊപ്പം മറ്റൊരു ഉന്നതനും എത്തിയതായി സൂചന. ഇയാൾ ഓടിരക്ഷപ്പെട്ടതായും പറയുന്നു. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. താവക്കരയിൽ പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലാണ് ഹോട്ടൽ ഉടമ അതിക്രമിച്ചു കയറിയത്. ഹോസ്റ്റൽ വളപ്പിലേക്ക് കയറിയ ഇയാളെ ജീവനക്കാർ പിടിച്ചു വച്ചെങ്കിലും ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ഒരു ജീപ്പിലാണ് ഇയാൾ ഹോസ്റ്റലിനടുത്ത് എത്തിയത്. വാഹനം ഹോസ്റ്റലിന് സമീപത്ത് പാർക്ക് ചെയ്ത ശേഷം തന്ത്രപരമായി മതിൽകെട്ടിനകത്തേക്ക് കടക്കുകയായിരുന്നു. പക്ഷേ, ഹോസ്റ്റലിലെ അന്തേവാസികളായ ചില പെൺകുട്ടികൾ ഇയാളെ കണ്ട് വിവരം വാർഡനെ അറിയിച്ചു. വാർഡൻ പറഞ്ഞതനുസരിച്ച് പരിശോധിക്കാനെത്തിയ സെക്യൂരിറ്റി ജീവനക്കാരെ കണ്ട് മതിൽ ചാടി ഇറങ്ങി ഓടിയ പ്രതിയെ 100 മീറ്ററുകളോളം പിന്തുടർന്നാണ് പിടികൂടിയത്. തുടർന്ന് പ്രതിയെ വിവരമറിഞ്ഞെത്തിയ കണ്ണൂർ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന്…
Read Moreഅത്തരം ക്ലിക്കുകൾ ഇവിടെ വേണ്ട… കോടതിമുറിയിൽ പ്രതികളുടെ ഫോട്ടോയെടുത്ത് സിപിഎം വനിതാ നേതാവ്; കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ട് കോടതി
കണ്ണൂര്‍: ധനരാജ് വധക്കേസിലെ വിചാരണ നടക്കുന്നതിനിടെ കോടതിമുറിയിൽ പ്രതികളുടെ ഫോട്ടോയെടുത്ത സിപിഎം വനിതാ നേതാവ് കസ്റ്റഡിയിൽ. കണ്ണൂര്‍ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് സംഭവം. പ്രതികളുടെ ഫോട്ടോ എടുത്ത പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സണ്‍ കെ.പി. ജ്യോതിയാണ് പിടിയിലായത്. പ്രതികളുടെ ദൃശ്യം പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ജഡ്ജി ഇവരെ കസ്റ്റഡിയിലെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് ജ്യോതിയെ കസ്റ്റഡിയിലെടുത്തു. ധനരാജ് വധക്കേസിലെ കേസിലെ രണ്ടാംഘട്ട വിചാരണ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ തുടരുകയാണ്.
Read Moreപണയം വച്ച സ്വർണത്തെപ്പറ്റി തർക്കം; സ്ഥാപന ഉടമ യുവതിയെ വീട്ടിൽ കയറി മര്‍ദിച്ചു; ആക്രമണത്തിൽ യുവതിയുടെ ശരീരത്തിൽ മുറിവുകൾ
ഹരിപ്പാട്: പണയംവച്ച ഉരുപ്പടിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ ത്തുടര്‍ന്ന് സ്വര്‍ണപ്പണയ സ്ഥാപന ഉടമ യുവതിയെ വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. തൃക്കുന്നപ്പുഴ കിഴക്കേക്കര സിദ്ധു നിവാസില്‍ സരിതയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 7. 30നായിരുന്നു സംഭവം. കല്ലുപുരയ്ക്കല്‍ സനല്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള തേജസ് സ്വര്‍ണപ്പണയ ഇടപാട് സ്ഥാപനത്തില്‍ 2022 ഒക്ടോബര്‍ 23ന് പണയം വച്ചിരുന്ന രണ്ട് ഗ്രാം തൂക്കമുള്ള വള തിരികെ വേണമെന്ന് ആവശ്യപ്പെട്ട് സരിത വെള്ളിയാഴ്ച സ്ഥാപന ഉടമയെ ഫോണില്‍ വിളിക്കുകയും ചീട്ട് നോക്കിയ ശേഷം പിന്നീട് വിവരമറിയിക്കാമെന്ന് ഉടമ പറയുകയും ചെയ്തിരുന്നു. പിന്നീട് കാര്‍ത്തിക വീട്ടില്‍ സജിത എന്നൊരാള്‍ പണയം ഉരുപ്പടി എടുത്തുകൊണ്ടു പോയതായി പറയുകയും ചെയ്തു. എന്നാല്‍, അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പണയച്ചീട്ട് ഉള്‍പ്പെടെ തന്റെ കൈവശമാണെന്നും സരിത പറഞ്ഞു. തുടര്‍ന്ന് സ്ഥാപന ഉടമ ഇന്നലെ രാവിലെ വീട്ടിലെത്തി സ്വര്‍ണം തിരികെ എടുത്തതായി രജിസ്റ്റര്‍ ബുക്ക്…
Read Moreഭാഗ്യം വിൽക്കുന്നവന്റെ ഭാഗ്യക്കേട്; ചേർത്തലയിലെ ലോട്ടറിക്കടയില്‍ മോഷണം; 2.16 ലക്ഷം രൂപയുടെ ടിക്കറ്റ് മോഷണം പോയി
ചേർത്തല: നഗരത്തിലെ ഭാഗ്യക്കുറി വിൽപ്പനശാലയിൽ മോഷണം. 2.16 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റും പതിനായിരത്തോളം രൂപയും മോഷ്ടിച്ചു. ചേർത്തല ദേവീ ക്ഷേത്രത്തിന് തെക്കുവശം കണിച്ചുകുളങ്ങര പള്ളിക്കാവ് വെളി ലതാ ബാബുവിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ബ്രദേഴ്സ് ഭാഗ്യക്കുറി വിൽപ്പനശാലയിൽ തിങ്കളാഴ്ച പുലർച്ചെയാണ് മോഷണം. സമീപത്തെ വീടിന്റെ ഗേറ്റ് ചാടിക്കടന്ന മോഷ്ടാവ് കടയുടെ മതിലിനുള്ളിൽ പ്രവേശിച്ചു. കടയ്ക്ക് വടക്കുഭാഗത്തുള്ള ജനൽപ്പാളി തുറന്ന് കമ്പി അറുത്തുമാറ്റി കമ്പിപ്പാര ഉപയോഗിച്ച് ഉള്ളിലുണ്ടായിരുന്ന ഗ്രിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. തിങ്കളാഴ്ച നറുക്കെടുക്കുന്ന ഭാഗ്യധാര, ചൊവ്വാഴ്ച നറുക്കെടുക്കുന്ന സ്ത്രീശക്തി, ബുധനാഴ്ചത്തെ ധനലക്ഷ്മി എന്നിവയുടെ 5143 ലോട്ടറി ടിക്കറ്റുകളാണ് മോഷ്ടിച്ചത്. കടയിലേയും സമീപത്തേയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നും തിങ്കളാഴ്ച പുലർച്ചെ 2.45ന് മോഷ്ടാവ് വരുന്നതും മോഷണം നടത്തുന്നതുമായ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.മോഷ്ടാവ് നീലനിറത്തിലുള്ള മഴക്കോട്ട് ധരിച്ച് തുണികൊണ്ട് മുഖം മറച്ചാണ് എത്തിയത്. തിങ്കളാഴ്ച രാവിലെ കട തുറക്കാനായി…
Read Moreപരുന്തിന്റെ വക ചെറിയൊരു പണി; മരത്തിലെ തേനിച്ചക്കൂട് റാഞ്ചാൻ ശ്രമം; തേനിച്ചയിളകി വിനോദസഞ്ചാരികളെ ഓടിച്ചിട്ടു കുത്തി
ചെറുതോണി: പാണ്ടിപ്പാറ ടൂറിസ്റ്റ് പാറയിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ 13 പേർക്ക് തേനീച്ചയുടെ കുത്തേറ്റു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പാണ്ടിപ്പാറ ടൂറിസ്റ്റ് പാറയിലെത്തിയ എറണാകുളം സ്വദേശികൾക്കാണ് ആദ്യം കുത്തേറ്റത്. പാറയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സഞ്ചാരികൾ തേനീച്ചയുടെ കുത്തേറ്റ് ഓടുന്നതുകണ്ട് രക്ഷിക്കാനെത്തിയ നാട്ടുകാരെയും ഈച്ചകൾ ഓടിച്ചിട്ട് കുത്തി. സമീപ പ്രദേശത്ത വീടുകളിലുണ്ടായിരുന്നവർക്കും തേനീച്ചയുടെ ആക്രമണമുണ്ടായി. എറണാകുളം സ്വദേശികളായ ഹംബൽ (20), സ്റ്റെഫി ജോസ് (28), ബിൽദാർ (20 ), നബീൽ (20), അഖിൽ (20), മുബാരീസ് (21) എന്നിവർക്കും സമീപവാസികളായ ഓടമ്പള്ളിൽ സൗമ്യ (43), സാബു ഇഞ്ചയിൽ (48), സാബുവിന്റെ ഭാര്യ ലിറ്റിൽ (45), ഇവരുടെ മക്കളായ അമല (11 ), ആഗ്നസ് (7) എന്നിവർക്കും രക്ഷിക്കാനെത്തിയ ചാക്കോ (56), പ്രതീഷ് ചാമക്കാല എന്നിവർക്കുമാണ് തേനീച്ച യുടെ കുത്തേറ്റത്. ഇവരെ ആംബുലൻസിൽ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ…
Read Moreജാഗ്രതയോടെ ഇരിക്കണം; സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും വേഗമേറിയ കാറ്റിനും സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോരമേഖലകളിൽ ജാഗ്രത പാലിക്കണം. തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തികൂടിയ ന്യൂനമർദം അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദമായി മാറും. കേരള തീരത്തോട് ചേർന്ന് ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി മാറുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരും. ബുധനാഴ്ച അഞ്ച് ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreബീഫ് എനിക്ക് ഇഷ്ടമാണ്, പക്ഷേ പൊറോട്ട കൂടെ വേണ്ട; എൻ.കെ.പ്രേമചന്ദ്രന്റെ ബീഫും പൊറോട്ടയ്ക്കും മറുപടിയുമായി ബിന്ദു അമ്മിണി
കൊച്ചി: ബീഫ് എനിക്ക് ഇഷ്ടമാണ്. പക്ഷേ പൊറോട്ട കൂടെ വേണ്ട കപ്പ ആകാം. ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിച്ചത് പൊറോട്ടയും ബീഫും നൽകിയതിനുശേഷമാണെന്ന എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ ആരോപണത്തിന് മറുപടിയുമായി ബിന്ദു അമ്മിണി. കപ്പയും ബീഫും സൂപ്പറാണെന്നും ബിന്ദു ഫെയ്സ്ബുക്കിൽ കുറിച്ചു. രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും ഉൾപ്പെടെയുള്ളവർക്ക് പാലായിലെ ഗസ്റ്റ് ഹൗസിൽവച്ച് ബീഫും പൊറോട്ടയും നൽകി. അതിനുശേഷമാണ് ഇവരെ ശബരിമലയിൽ എത്തിച്ചതെന്നും പ്രേമചന്ദ്രൻ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധിച്ച് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തിലാണ് എൻ.കെ.പ്രേമചന്ദ്രന് എംപി വിവാദ പരാമർശം നടത്തിയത്.
Read Moreശടപടേന്ന് പണക്കാരനാവാൻ… പ്രായം 21, ഐടി വിദ്യാർഥി എയർപോർട്ട് പരിസരത്തെത്തിയത് ലഹരി വിൽപനയ്ക്ക്; ബൈക്കിൽ ഒളിപ്പുവച്ചത് 10 ലക്ഷം രൂപയുടെ രാസ ലഹരി
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവള പരിസരത്ത് 400 ഗ്രാം എംഡിഎംഎയുമായി ഐടി വിദ്യാർഥി പിടിയിൽ. കായംകുളം ഗവ. ആശുപത്രിക്കു സമീപം ആലപ്പുറത്ത് ശിവശങ്കറി (21) നെയാണു റൂറൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും നെടുമ്പാശേരി പോലീസും ചേർന്നു പിടികൂടിയത്. പിടികൂടിയ രാസ ലഹരിക്ക് പത്തു ലക്ഷത്തിലേറെ രൂപ വിലവരും.ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ എയർപോർട്ട് ഭാഗത്തു വില്‍പനയ്ക്കെത്തിച്ചപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബൈക്കിൽ പ്രത്യേകം പായ്ക്ക് ചെയ്ത് ഒളിപ്പിച്ചനിലയിലാണ് രാസലഹരി കണ്ടെത്തിയത്. നാർകോട്ടിക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, ആലുവ ഡിവൈഎസ്പി ടി. ആർ. രാജേഷ്, ഇൻസ്പെക്ടർ എം.എച്ച്. അനുരാജ്, എസ്ഐ എസ്.എസ്. ശ്രീലാൽ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Read Moreതകർന്നടിയുന്നത് ആരുടെയൊക്കെ പ്രതിഷ്ഠകൾ; 15 പേർ അടുങ്ങുന്ന ഉന്നതർ ആരാണ്; ശബരിമലയിലെ സ്വർണക്കൊള്ള ഗൂഢാലോചനയുടെ ഭാഗം; തനിക്ക് ഒന്നും കിട്ടിയില്ലെന്ന് പോറ്റി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള ഗൂഢാലോചനയിൽ ഉന്നതർ അടക്കം 15 പേർക്ക് പങ്കുണ്ടെന്ന് അറസ്റ്റിലായ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മൊഴി. കേരളത്തിനകത്തും പുറത്തുമായി നടന്ന ഗൂഢാലോചനയിൽ പ്രത്യക്ഷമായും പരോക്ഷമായും പങ്കെടുത്തവരുടെ വിവരങ്ങൾ ഉൾപ്പെടെയാണ് ഉണ്ണിക്കൃഷ് ണൻ പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നൽകിയത്. വൻ റാക്കറ്റുകൾ ഉൾപ്പെട്ട സംഘമാണ് ശബരിമല സ്വർണക്കൊള്ളയ്ക്കു പിന്നിലുള്ളത്. കേരളത്തിലും പിന്നീടു ബംഗളൂരുവിലും ഹൈദരാബാദിലും ഇതുസംബന്ധിച്ച ഗൂഢാലോചനകൾ നടന്നിട്ടുണ്ട്. കട്ടിളയിലെയും ദ്വാരപാലക ശില്പത്തിലെയും സ്വർണപ്പാളികൾ ഉരുക്കി മാറ്റിയ സംഭവത്തിൽ തനിക്ക് ലാഭമൊന്നും ലഭിച്ചിട്ടില്ല. ഇതിന്റെ വിഹിതത്തിൽ നല്ലൊരു ശതമാനവും ഉന്നതർ ഉൾപ്പെട്ട വൻ റാക്കറ്റുകൾക്കാണു ലഭിച്ചത്. പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഗൂഢാലോചനയിൽ പങ്കെടുത്തവരെ കണ്ടെത്താനും നിരീക്ഷിക്കാനും ആവശ്യമായ നടപടി പ്രത്യേക അന്വേഷണ സംഘം തുടങ്ങിയിട്ടുണ്ട്.
Read More