തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തീവ്രമഴ്ക്കുള്ള മുന്നറിയിപ്പ് നല്കി കലാവസ്ഥാ കേന്ദ്രം. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കനത്ത മഴയും മണ്ണിടിച്ചില്‍ ഭീഷണിയും ഉള്ളതിനാല്‍ ഇടുക്കിയില്‍ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയിലെ മലയോര മേഖലകളില്‍ രാത്രിയാത്രകള്‍ നിരോധിച്ചു. വൈകിട്ട് ഏഴ് മുതല്‍ രാവിലെ ആറു വരെയാണ് നിയന്ത്രണം. അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നത് വരെ സാഹസിക വിനോദ കേന്ദ്രങ്ങള്‍ അടച്ചിടാനും നിര്‍ദേശം നല്കി. മൂന്നാറില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ണിടിച്ചില്‍ ഭീഷണി ഉള്ളതിനാല്‍ പഴയ മൂന്നാറില്‍ നിന്നും വാഹനങ്ങള്‍ വഴിതിരിച്ചു വിടുകയാണ്. വാഹനങ്ങള്‍ സിഎസ്ഐ പള്ളിക്ക് സമീപത്തുനിന്നു ഗ്യാപ്പ് റോഡില്‍ പ്രവേശിച്ച ശേഷം പൊലിസ്…
Read MoreCategory: Top News
മാസപ്പടിക്കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുംമുൻപ് പ്രാഥമികാന്വേഷണം നടത്തിയേക്കും; പിണറായിക്കെതിരെ കൈക്കൂലികേസ് നിലനിൽക്കുമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം
കൊച്ചി: മാസപ്പടിക്കേസിൽ പിണറായി വിജയന്റെ പേരിൽ കൈക്കൂലിക്കുറ്റമടക്കം നിലനിൽക്കുമെന്ന് നിയമോപദേശം. അഡ്വക്കേറ്റ് ജനറൽ ജാജു ബാബു സർക്കാരിന് കൈമാറിയ നിയമോപദേശത്തിലാണ് ഈക്കാര്യം വ്യക്തമാക്കുന്നത്. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. ആസഫലിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന നിഗമനത്തിലെത്തിയത്. അഴിമതി തടയൽ നിയമത്തിലെ വകുപ്പ് 7 പ്രകാരമുള്ള കൈക്കൂലിക്കുറ്റവും, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് ചുമത്തുന്ന വകുപ്പ് 13 (1) ബി പ്രകാരമുള്ള കുറ്റവും നിലനിൽക്കുമെന്നാണ് നിയമോപദേശത്തിലുള്ളത്. ഇല്ലാത്ത സേവനത്തിന് മുൻമുഖ്യമന്ത്രിയുടെ മകൾ ടി. വീണയ്ക്ക് സിഎംആർഎൽ പണം നൽകിയതിലൂടെ മൂന്നാം കക്ഷിയിലൂടെ പണം കൈപ്പറ്റിയതിനു ചുമത്തുന്ന വകുപ്പ് 7(2)-ഉം ബാധകമാകും. പണം നൽകിയെന്ന് സിഎംആർഎൽ എംഡിയും ഉദ്യോഗസ്ഥരും ഇഡിക്ക് മൊഴി നൽകിയിട്ടുണ്ടെന്നും ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാണെന്നും നിയമോപദേശത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഈ കേസിൽ മറിച്ച് തെളിയിക്കാനുള്ള ബാധ്യത പ്രതിക്കായിരിക്കും. കൂടാതെ വരവിൽ കവിഞ്ഞ…
Read Moreഭാര്യ മുടി മുറിച്ചതിൽ പ്രകോപനം: തിരുവനന്തപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചു; ഭർത്താവ് കസ്റ്റഡിയിൽ
തിരുവനന്തപുരം: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്. ഗുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. പാറശാല കുഴക്കോട് സ്വദേശിനി സുനിതയാണ് ആക്രമണത്തിന് ഇരയായത്. സുനിത മുടി മുറിച്ചത് ഇവരുടെ ഭർത്താവ് വിജയ പ്രേംകുമാറിനു ഇഷ്ടപ്പെട്ടില്ല. ഇതിനെച്ചൊല്ലി രണ്ടു പേരും തർക്കുമുണ്ടാവുകയും പിന്നാലെ ഇയാള്‍ കത്തി ഉപയോഗിച്ച് സുനിതയുടെ കഴുത്തിന്റെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവേല്‍പ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള യുവതിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. സ്ഥിരം മദ്യപാനിയാണ് വിജയ പ്രേംകുമാര്‍ എന്നാണ് ആരോപണം. ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. പാറശാല പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഭാര്യയുമായി ഒരു വക്കേറ്റമുണ്ടായെന്നും അതിനിടെ ഭാര്യയുടെ മുടി മുറിച്ച് മാറ്റാന്‍ കത്തിയെടുത്ത് മുടിമുറിക്കുന്നതിനിടെ കഴുത്തില്‍ മുറിവേല്ക്കുകയായിരുന്നെന്നുമാണ് വിജയ പ്രേംകുമാര്‍ നല്‍കിയിരിക്കുന്ന മൊഴി.
Read Moreപൊലിസ് ജില്ലകളിൽ നാലാം ശനിയാഴ്ച ഇനിമുതൽ അഭിനന്ദന ദിനം
തിരുവനന്തപുരം: പൊലിസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിനായി സംസ്ഥാനത്തെ എല്ലാ പൊലിസ് ജില്ലകളിലും എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന’മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയൻ ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദേശം നൽകി. പൊലിസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം വർധിപ്പിക്കുക, കർത്തവ്യനിർവഹണത്തിൽ മികവ് കൈവരിക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുക, പൊലിസ് പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തവും സഹകരണവും വർധിപ്പിക്കുക തുടങ്ങിയവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യങ്ങൾ. ജില്ലാ/യൂണിറ്റ് ആസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ, മുൻ മാസത്തിൽ മികച്ച സേവനം, മാതൃകാപരമായ പെരുമാറ്റം, മികച്ച അന്വേഷണ മികവ്, ധീരതാപ്രവർത്തനം, കർത്തവ്യനിർവഹണത്തിലെ സമർപ്പിത പ്രകടനം തുടങ്ങിയവ കാഴ്ചവച്ച പൊലിസ് ഉദ്യോഗസ്ഥരെ കണ്ടെത്തി ജില്ലാ പൊലിസ് മേധാവിമാർ ആദരിക്കേണ്ടതാണെന്ന് നിർദേശത്തിലുണ്ട്. കൂടാതെ, പൊതുസുരക്ഷയ്ക്കായി പ്രവർത്തിച്ചവർ, പൊലിസിന് വിലപ്പെട്ട സഹായം നൽകിയവർ എന്നിങ്ങനെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളെ…
Read Moreകോന്നി മെഡിക്കൽ കോളജിൽ എക്സ്റേ മാറി നൽകിയ സംഭവം; താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിൽ എക്സ്റേ മാറി നൽകിയ സംഭവത്തിൽ താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ. റേഡിയോളജി വിഭാഗത്തിലെ ജീവനക്കാരനെയാണ് സസ്പെൻഡ് ചെയ്തത്. സൂപ്രണ്ട് നടത്തിയ അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എക്സ്റേ മാറി നൽകിയിട്ടും അത് മനസിലാകാതെ ചികിത്സിച്ച പൾമനോളജി വിഭാഗം ഡോക്ടർക്കും താക്കീത് നൽകി. 16 കാരിക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള 88 കാരിയുടെ എക്സ്റേ ആണ് മാറി നൽകിയത്. ശ്വാസതടസവുമായി ചികിത്സയ്ക്കെത്തിയ പെൺകുട്ടിയോട് ഡോക്ടറാണ് എക്സ്റേയെടുക്കാൻ നിർദേശിച്ചത്. ഇതനുസരിച്ച് പെൺകുട്ടി റേഡിയോളജി വകുപ്പിലെത്തി എക്സ്റേയെടുത്തു. എന്നാൽ റേഡിയോളജി വകുപ്പിൽ നിന്ന്, ആശുപത്രിയിൽ ചികിത്സയിലുള്ള 88-കാരിയുടെ എക്സ്റേയാണ് നൽകിയത്. ഈ എക്സ്റേയുമായി പെൺകുട്ടി വീണ്ടും ഡോക്ടറെ കണ്ടു. എക്സ്റേ പരിശോധിച്ച് പെൺകുട്ടിയുടെ നട്ടെല്ലിന് വളവുണ്ടെന്ന് പറഞ്ഞ് ഡോക്ടർ മരുന്നു കുറിച്ച് നൽകി. തുടർ ചികിത്സയ്ക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് എക്സ്റേ മാറിപ്പോയ കാര്യം മനസിലായത്.…
Read Moreലോട്ടറിക്കച്ചവടം നടത്തുന്ന വയോധികയെ കബളിപ്പിച്ച് അജ്ഞാതൻ പണം തട്ടിയെടുത്തതായി പരാതി; കേസെടുത്ത് പൊലിസ്
കൊല്ലം: കൊല്ലം മയനാട് ലോട്ടറിക്കച്ചവടം നടത്തുന്ന വയോധികയെ കബളിപ്പിച്ച് അജ്ഞാതൻ പണം തട്ടിയെടുത്തതായി പരാതി. ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി സമ്മാനം അടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വയോധികയിൽ നിന്ന് പണം തട്ടിയത്. ധവളക്കുഴി സ്വദേശിനി അമ്പിളിയമ്മയാണ് തട്ടിപ്പിനിരയായത്. അക്കങ്ങൾ തിരുത്തിയ ടിക്കറ്റ് നൽകി 4,000 രൂപയാണ് പ്രതി തട്ടിയെടുത്തത്. നാല് ടിക്കറ്റുകൾക്ക് 500 രൂപവീതവും ഒരു ടിക്കറ്റിന് 2,000 രൂപയും അടിച്ചെന്ന് അമ്പിളിയമ്മയെ തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയത്. ലോട്ടറി ടിക്കറ്റിലെ അക്കങ്ങൾ പേന ഉപയോഗിച്ചാണ് തിരുത്തിയിരിക്കുന്നതെങ്കിലും അത് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ലെന്ന് അമ്പിളിയമ്മ പറയുന്നു. വയോധികയുടെ പരാതിയിൽ ഇരവിപുരം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreരാമപുരത്ത് വൻ ലഹരി വേട്ട; വീട്ടമ്മ അറസ്റ്റിൽ
കോട്ടയം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി രാമപുരം പൊലിസ് നടത്തിയ പരിശോധനയിൽ വൻ തോതിൽ നിരോധിത പുകയില ഉൽപ്പങ്ങൾ പിടിച്ചെടുത്തു. രാമപുരം പൂവക്കുളത്തുണ്ടായ സംഭവത്തിൽ വാചാലിൽ നിർമ്മല രവിയെ പൊലിസ് അറസ്റ്റ് ചെയ്തു. വീടിനോട് ചേർന്നു പ്രവർത്തിക്കുന്ന കടയിലാണ് ഇവർ പുകയില ഉൽപ്പങ്ങൾ സൂക്ഷിച്ചിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി ഇവർ നിരീക്ഷണത്തിലായിരുന്നു. പരിശോധനയിൽ 262 ഹാൻസ് പായ്ക്കറ്റുകൾ പിടിച്ചെടുത്തെന്ന് രാമപുരം സിഐ വ്യക്തമാക്കി. ഇവർക്ക് ഇത്രയും അളവിൽ ലഹരിവസ്തുകൾ എവിടെ നിന്ന് കിട്ടിയെന്ന് അറിയാൻ പൊലിസ് അന്വേഷണം ഊർജിതമാക്കി. ലഹരി വസ്തുക്കളുടെ വിൽപ്പന തടയുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പൊലിസ് അറിയിച്ചു. പരിശോധയ്ക്ക് എസ്ഐ സാബു ആന്റണി, സീനിയർ സിപിഒ രാജേഷ്, സിപിഒമാരായ ശരണ്യ, രഞ്ജിത്ത്, സിഎയുടെ സ്പെഷ്യൽ ഷാഡോ അംഗങ്ങളായ വിഷ്ണു, ഷിജു എന്നിവർ പങ്കെടുത്തു.
Read More“എഫ്ഐആർ ഇടാൻ ധൈര്യമുണ്ടോ?” – മാസപ്പടി കേസിൽ സർക്കാരിനെ വെല്ലുവിളിച്ച് എ.കെ. ബാലൻ
പാലക്കാട്: മാസപ്പടി കേസിൽ ധൈര്യമുണ്ടെങ്കിൽ എഫ്ഐആർ ഇടാൻ സർക്കാരിനെ വെല്ലുവിളിക്കുന്നുവെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. എഫ്ഐആർ ഇട്ടില്ലെങ്കിൽ അതിനർഥം പിണറായി കുറ്റക്കാരനല്ല.എഫ്ഐആർ ഇട്ടാൽ കുടുങ്ങുക ചെന്നിത്തലയും കൂട്ടരുമാണ്. ഞങ്ങൾ എഫ്ഐആർ ഇടാൻ വെല്ലുവിളിക്കുകയാണ്. ഈ കേസിൽ വിജിലൻസുമായി ബന്ധപ്പെട്ട പരിശോധന നേരത്തെ കഴിഞ്ഞുവെന്നും എ.കെ. ബാലൻ പറഞ്ഞു. ആര് വിചാരിച്ചാലും പിണാറിയെയും കുടുംബത്തെയും തകർക്കാനാകില്ല. പിണറായി കേരള രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കും. പിണറായി വെള്ളത്തിന് മുകളിൽ തല ഉയർത്തി നിൽക്കും. മറ്റുള്ളവർ വെള്ളത്തിൽ മുങ്ങും. എഫ്ഐആർ ഇട്ടാൽ കുടുങ്ങുന്നത് യുഡിഎഫ് നേതാക്കളാണെന്നും എ.കെ. ബാലൻ പറഞ്ഞു. പി. ജയരാജനെയും രാജേഷിനെയും സെക്രട്ടേറിയേറ്റിൽ എടുത്തത് വൈകി പോയിട്ടില്ല. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസായെന്നും എ.കെ. ബാലൻ പ്രതികരിച്ചു.
Read More“എസ്ഐടി സ്വതന്ത്രമായി പ്രവർത്തിക്കും” – രമേശ് ചെന്നിത്തല
പത്തനംതിട്ട: മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇഡിയുടെ ശിപാർശ കത്തിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ലീഗൽ ഒപ്പീനിയൻ തേടിയത്. എസ്ഐടി സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശനും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ ഇഡി വിഷയം ചർച്ച ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഷയം സംസാരിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ഇവിടെത്തന്നെ തീരുമാനമെടുക്കാവുന്ന വിഷയമേ ഉള്ളൂവെന്നും ചെന്നിത്തല പറഞ്ഞു. മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇഡിയുടെ ശിപാർശ കത്തിൽ അന്വേഷണം നടത്താമെന്നാണ് സർക്കാരിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം. സുപ്രീംകോടതി വിധികൾ അടക്കം ചേർത്തുകൊണ്ടാണ് ഉപദേശം. ഡിജിപിയുടെ അഭിപ്രായം കൂടി ചേർത്ത് എജിയാണ്…
Read Moreമാനന്തവാടി ജയിലിൽ റിമാൻഡിൽ കഴിയുന്ന റിപ്പോർട്ടർ ചാനൽ മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
കൊച്ചി: വീട്ടില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യവും ഇന്ത്യന്‍ നിര്‍മിത മദ്യവും പിടികൂടിയ കേസില്‍ മാനന്തവാടി ജയിലിൽ റിമാൻഡിൽ കഴിയുന്ന റിപ്പോർട്ടർ ചാനൽ മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ആന്റോയെ ബത്തേരി കോടതിയിൽ ഹാജരാക്കുന്നത്. കേസിൽ എക്സൈസ് നൽകിയ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും. മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ജാമ്യം ലഭിച്ചില്ല. ഹൈക്കോടതി ഹർജി ചൊവ്വാഴ്ച പരിഗണിക്കും. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിൻ ജാമ്യാപേക്ഷയിൽ ഉന്നയിച്ചിരുന്നു. വീട് തന്റെ പേരിലല്ലെന്നും, കേസിൽപ്പെട്ടു കിടക്കുന്നതാണെന്നും, കോടതി അറ്റാച്ച്മെന്റിന്റെ പരിഗണനയിലുള്ളതിനാൽ തന്റെ പേരിൽ കേസെടുക്കാനാകില്ലെന്നും ആന്റോ വാദിച്ചിരുന്നു. ഏറ്റവും ഒടുവിൽ നികുതി അടച്ചതു പ്രകാരം ആ വീട് ഇപ്പോഴും ആന്റോയുടെ പേരിൽ തന്നെയാണെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.ആന്റോയുടെ…
Read More