ഷാരൂഖിനെ കാണാൻ മണിക്കൂറുകളോളം നിന്നും കാണാൻ സാധിച്ചില്ല; ആരാധകൻ സ്വയം കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ കാണാൻ സാധിക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. മുംബൈയിൽ ഷാരൂഖിന്‍റെ വസതിക്കു മുന്പിലാണ് സംഭവം. കോൽക്കത്ത സ്വദേശി മുഹമ്മദ് സാലിം എന്നയാളാണ് കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.

കഴിഞ്ഞ ദിവസം 53-ാം ജന്മദിനം ആഘോഷിച്ച ഷാരൂഖിനെ കാണാൻ സാലിം ഉൾപ്പെടെ നൂറുകണക്കിന് ആരാധകരാണ് മന്നത്തിലെ വസതിക്കു മുന്നിൽ തടിച്ചു കൂടിയിരുന്നത്. എന്നാൽ മൂന്നു മണിക്കൂറോളം സാലിം ഇവിടെ നിന്നെങ്കിലും താരത്തെ കാണാൻ സാധിച്ചില്ല. ഇതിനു പിന്നാലെ സാലിം സ്വയം കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഷാ​​രൂ​​ഖ് ഖാ​​ന്‍റെ ജ​ന്മ​​ദി​​നാ​​ഘോ​​ഷ​​ങ്ങ​​ൾ​​ പോലീസ് തടഞ്ഞിരുന്നു. മും​​ബൈ പ്രാ​​ന്ത​​ത്തി​​ലെ ഒ​​രു റെസ്റ്ററന്‍റിൽ ന​​ട​​ന്ന ആ​​ഘോ​​ഷ​​ങ്ങ​​ളാ​​ണ് പോ​​ലീ​​സ് ത​​ട​​ഞ്ഞ​​ത്. സ​​മ​​യ​​പ​​രി​​ധി അ​​വ​​സാ​​നി​​ച്ചു എ​​ന്ന​​താ​​യി​​രു​​ന്നു പോ​​ലീ​​സി​​ന്‍റെ വി​​ശ​​ദീ​​ക​​ര​​ണം. രാ​​ത്രി ഒ​​രു​​മ​​ണി​​ക്കു​​ശേ​​ഷം ന​​ഗ​​ര​​ത്തി​​ൽ റെ​സ്റ്റ​റന്‍റുക​​ൾ​​ക്കു പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ അ​​നു​​വാ​​ദ​​മി​​ല്ല. എ​​ന്നാ​​ൽ ആ​​ഘോ​​ഷ​​ങ്ങ​​ൾ ഈ ​​സ​​മ​​യ​​പ​​രി​​ധി മ​​റി​​ക​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Related posts