ന്യൂഡൽഹി: ഇന്ത്യയുടെ നാവികസേന കപ്പലിൽ പാക്കിസ്ഥാൻ കപ്പൽ വന്ന് ഇടിച്ചു. അന്താരാഷ്ട്ര സമുദ്ര മേഖലയിലാണ് സംഭവം. പട്രോളിംഗ് നടത്തുകയായിരുന്ന ഇന്ത്യൻ കപ്പലിലാണ് പാക്കിസ്ഥാൻ നാവിക സേന കപ്പൽ വന്ന് ഇടിച്ചത്. അന്താരാഷ്ട്ര മേഖലയിൽ നാവിക സേന കപ്പലുകളുടെ നീക്കങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയിക്കണമെന്ന ധാരണ പാകിസ്ഥാൻ ലംഘിച്ചു എന്ന് ഇന്ത്യ. പാക്കിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു. ഇന്ത്യൻ കപ്പലിന് കാര്യമായ കേടില്ലെന്നാണ് സൂചന. ഒമാൻ കടൽത്തീരത്തിന് കിഴക്കൻ മേഖലയിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് സംഭവം. പാക്കിസ്ഥാൻ നാവിക യൂണിറ്റുകളുടെ അംഗീകരിക്കാനാകാത്തതും പ്രൊഫഷണൽ അല്ലാത്തതുമായ പെരുമാറ്റത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ വച്ചുണ്ടായ ഈ സംഭവത്തിൽ വലിയ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും, പാക്കിസ്ഥാൻ നാവിക കപ്പലിന്റെ പെരുമാറ്റം സൈനിക പരിശീലനങ്ങൾ, കുസൃതികൾ, സൈനിക നീക്കങ്ങൾ എന്നിവയെക്കുറിച്ചുള്ള മുൻകൂർ അറിയിപ്പ് നൽകുന്നത് സംബന്ധിച്ച്…
Read MoreCategory: Top News
തിരുവനന്തപുരം മൃഗശാല ഉചിതമായ സ്ഥലത്തല്ല; കാടുമായി ചേർന്ന് നിൽക്കുന്ന സ്ഥലത്തേയ്ക്ക് മാറ്റണം: മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ നിന്ന് മൃഗശാല മറ്റൊരിടത്തേക്ക് മാറ്റേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മൃഗശാല സ്ഥിതി ചെയ്യുന്നത് ഉചിതമായ സ്ഥലത്ത് അല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൃഗങ്ങളോട് കാണിക്കുന്ന ക്രൂരത കൂടിയാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൃഗശാല നെയ്യാർ പോലെ കാടുമായി ചേർന്ന് നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റണമെന്നതാണ് തൻ്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്തരാഷ്ട്ര നിലവാരത്തിലേക്ക് മൃഗശാലയെ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യൂറോപ്പിലെ പോലെ കെയർ ഗിവിംഗ് കോഴ്സുകൾ കേരളത്തിൽ തുടങ്ങുമെന്ന് വ്യക്തമാക്കിയ അദ്ദേഹം കുട്ടികൾക്ക് ഇവിടെ ഇൻ്റേൺഷിപ്പ് കൂടി ലഭ്യമാക്കുമെന്നും പറഞ്ഞു. പരമാവധി കേന്ദ്ര പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read More‘യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ ചുമത്തുന്ന ഫീസ് ആത്യന്തികമായി ബാധിക്കുന്നത് ഉപയോക്താക്കളെ’ – കേന്ദ്രസർക്കാർ നീക്കം അമേരിക്കൻ സമ്മർദത്തിന് വഴങ്ങിയെന്ന് കോൺഗ്രസ്
ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് ചാർജ് ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തെ രൂക്ഷമായി വിമർശിച്ചു കോൺഗ്രസ്. പണമിടപാടുകൾക്ക് വ്യാപാരികളിൽനിന്ന് ബാങ്ക് അല്ലെങ്കിൽ പേയ്മെന്റ് സേവനദാതാവ് ചാർജ് ഈടാക്കുന്ന മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) നടപ്പിലാക്കുന്നത് അമേരിക്കൻ സമ്മർദങ്ങൾക്ക് വഴങ്ങിയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി കുറ്റപ്പെടുത്തി. 2000 രൂപയ്ക്കു മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് ചാർജ് ഈടാക്കുന്ന എംഡിആർ നടപ്പിലാക്കുന്നത് സംബന്ധിച്ചു ധനമന്ത്രാലയം വിജ്ഞാപനം ഇറക്കിയതിനുപിന്നാലെയാണ് കോൺഗ്രസ് വിമർശനം. പൂജ്യം എംഡിആർ എന്ന ഇന്ത്യയുടെ നയത്തിനെ അമേരിക്കൻ പേയ്മെന്റ് കമ്പനികൾ ദീർഘകാലമായി എതിർത്തിരുന്നുവെന്നും യുഎസ് വ്യാപാര കരാർപോലെ തന്നെ, വിട്ടുവീഴ്ച ചെയ്ത പ്രധാനമന്ത്രി ഒരിക്കൽകൂടി അമേരിക്കൻ സമ്മർദത്തിനു മുന്നിൽ കീഴടങ്ങിയെന്നും രാഹുൽ കുറ്റപ്പെടുത്തി. ഉപയോക്താക്കൾക്കുമേൽ ഫീസ് ചുമത്തില്ലെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വ്യാപാരികളിൽ ചുമത്തുന്ന ഫീസ് ആത്യന്തികമായി ഉപയോക്താവിന്റെ കീശയിൽനിന്നാണ് വരികയെന്നും രാഹുൽ എക്സിലെ പോസ്റ്റിൽ…
Read Moreറിപ്പോർട്ടർ ചാനൽ ഓഫീസിലും അഗസ്റ്റിൻ സഹോദരന്മാരുടെ വീട്ടിലും ഓഫീസിലും എസ്ഐടി പരിശോധന
കൊച്ചി: ഫുട്ബോൾ ഇതിഹാസം മെസിയുടെ പേരിലെ തട്ടിപ്പിൽ കൊച്ചിയിലും വയനാട്ടിലും വ്യാപക പരിശോധനയുമായി എസ്ഐടി. ആന്റോ അഗസ്റ്റിന്റെ കൊച്ചിയിലെ ഫ്ലാറ്റ്, വയനാട്ടിലെ തറവാട് വീട്, റിപ്പോർട്ടർ ചാനൽ കൊച്ചി ഓഫീസ് എന്നിവിടങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നത്. പുലർച്ചെ നാലിനാണ് പരിശോധന ആരംഭിച്ചത്. അഞ്ച് സ്ഥലങ്ങളിലാണ് എസ്ഐടിയുടെ പരിശോധന. അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും ആർബിസിയുടെ ഓഫീസിലും വയനാട്ടിലെ കുടുംബ വീട്ടിലുമാണ് ഒരേസമയം പരിശോധന നടക്കുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്. അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലാണ് എസ്ഐടി പരിശോധന. ഇന്ന് പുലർച്ചെ മുതലാണ് പരിശോധന നടക്കുന്നത്. എസ്ഐടി രൂപീകരിച്ച ശേഷം ഇതുവരെ പ്രത്യക്ഷത്തിൽ നടപടികൾ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സ്പോൺസർഷിപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത റെയ്ഡ് നടക്കുന്നത്.
Read Moreസിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു; പി. ജയരാജൻ, വി.ശിവൻകുട്ടി, എം.ബി.രാജേഷ് എന്നിവരെ കൂടി സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു. പ്രമുഖ നേതാക്കളായ പി. ജയരാജൻ, വി.ശിവൻകുട്ടി, എം.ബി.രാജേഷ് എന്നിവരെ കൂടി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയാണ് പുതിയ പുനഃസംഘടന. പി.ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താത്തതില്‍ പാര്‍ട്ടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. തിരുത്തല്‍ നടപടി എന്ന നിലയിലാണ് പി.ജയരാജന് സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. എം.വി.ഗോവിന്ദന് പാർട്ടി ശാസന നൽകിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. അതേസമയം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ. ശ്രീമതി, തോമസ് ഐസക്, ടി.പി.രാമകൃഷ്ണൻ എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായതിനാൽ ഇവർക്ക് സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കാൻ അനുവാദമുണ്ട്. സിപിഎം പോഷക സംഘടനകളുടെ തലപ്പത്തുള്ളവരെ സംസ്ഥാന സമിതിയിലേക്കും ഉൾപ്പെടുത്തിയിട്ടുണ്ട്. പി. രാജീവിനെ എൽഎഡിഎഫ് കൺവീനറായും നിയോഗിക്കും. സംസ്ഥാന സമിതിയും പുനഃസംഘടിപ്പിച്ചിട്ടുണ്ട്. സമിതിയിൽ പുതിയ ഒമ്പത് അംഗങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒ.എസ്. അംബിക, എം. വിജിൻ, ജെയ്ക്, പി.എസ്. സഞ്ജീവ് എന്നിവരെ…
Read Moreഇഡി ആരോപണം രാഷ്ട്രീയ പ്രേരിതം: കള്ളപ്പണം സംബന്ധിച്ച് ഒരു ചോദ്യം പോലും ഇഡി ചോദിച്ചിട്ടില്ല; മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം നൽകണം; പി.എ. മുഹമ്മദ് റിയാസ്
കോഴിക്കോട്: ഇഡി ആരോപണത്തിനെതിരെ മറുപടിയുമായി സിപിഎം നേതാവ് പി.എ. മുഹമ്മദ് റിയാസ്. സമൂഹത്തിൽ മോശമായ പ്രതിച്ഛായ ഉണ്ടാക്കാൻ വേണ്ടി വാർത്തകൾ ബോധപൂർവം പ്രചരിപ്പിക്കുന്നതെന്ന് റിയാസ് പറഞ്ഞു. പ്രധാനപ്പെട്ട തെളിവാണെങ്കിൽ ഇത് ഇങ്ങനെയാണോ പുറത്തുവിടുന്നതെന്നും അദ്ദേഹം ചോദിച്ചു. കള്ളപ്പണം എന്ന് വീണ അംഗീകരിച്ചുവെന്നത് കള്ളപ്രചാരണമാണ്. പലയിടങ്ങളിലും റെയ്ഡ് നടന്നു, മൂന്ന് തവണ വീണയെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ഹവാലയെക്കുറിച്ച് ഒരു ചോദ്യം പോലും ഇഡി ചോദിച്ചിട്ടില്ലന്നും റിയാസ് വ്യക്തമാക്കി. ‘മൊഴിപ്പകർപ്പൊക്കെ അവരുടെ കൈയിൽ കാണുമല്ലോ. വിശാല സംസ്ഥാന സമിതി സമാപിക്കുന്ന ദിവസം തന്നെ ഇത് പുറത്തുവിടാൻ എന്തിന് തെരഞ്ഞെടുത്തു. ഇഡിയെ പോലൊരു കേന്ദ്ര ഏജൻസി നൽകുന്ന കാര്യങ്ങൾ തെളിവെന്ന നിലയിൽ പുറത്തുവിടുന്നത് ശരിയല്ലന്നും അദ്ദേഹം പറഞ്ഞു. ഇതിനെ നിയമപരമായി തന്നെ കൈകാര്യം ചെയ്യും, ഒരു തരത്തിലും ഭയപ്പെടില്ല. ഇത് വളരെ കൃത്യമായി എഴുതിയ ഒരു തിരക്കഥയാണ്. മികച്ച…
Read Moreസിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ ‘കാരണഭൂതനെ’ ലക്ഷ്യംവച്ച് രൂക്ഷവിമർശനം
കോഴിക്കോട്: സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി പൊതുചര്‍ച്ചയില്‍ നേതൃത്വത്തെ ‘എയറി’ലാക്കി പ്രതിനിധികൾ. വിജയത്തിനു കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വംകൂടി ഏറ്റെടുക്കണമെന്നാണു വിമർശനം ഉയർന്നത്. അടവ് നയത്തിൽ പരാജയം നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി അപ്രതീക്ഷിതമല്ലെന്നും 2021നു ശേഷം എല്ലാ തെരഞ്ഞെടുപ്പുകളിലും തോറ്റപ്പോൾ പൾസ് മനസിലാക്കി അടവ് രൂപപ്പെടുത്തുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്നും വിമർശനം ഉയർന്നു. യോഗത്തിൽ അവതരിപ്പിച്ച തിരുത്തല്രേഖയിലെ ഉള്ളടക്കം പാര്‍ട്ടിയുടെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ പര്യാപ്തമല്ലെന്നും വിമർശനമുണ്ടായി. വെള്ളാപ്പള്ളിയോടു മൃദുസമീപനം വെള്ളാപ്പള്ളി നടേശനോടു സ്വീകരിച്ച സമീപനത്തിൽ നേതൃത്വത്തിനെതിരേ പ്രതിനിധികൾ അതിരൂക്ഷ വിമർശനമാണു നേരത്തേ ഉയർത്തിയത്.വെള്ളാപ്പള്ളിയെ ചുമന്നത് പാർട്ടിക്കു നാണക്കേടായി എന്നും ഒരുവിഭാഗം അഭിപ്രായപ്പെട്ടു. എംഎൽഎയെ എന്തിനു സെക്രട്ടറിയാക്കി എന്നായിരുന്നു തിരുവനന്തപുരത്ത് വി. ജോയിയെ ജില്ലാ സെക്രട്ടറിയാക്കി നിലനിർത്തിയതിനെതിരേ പ്രതിനിധികൾ ഉയർത്തിയ ചോദ്യം. പാർട്ടിയെ നയിക്കാൻ വേറെയാരും ഇല്ലേ എന്നും ചോദ്യമുണ്ടായി. മറ്റെവിടെയും ജനപ്രതിനിധിയായി ഇരിക്കുന്ന ആരും ജില്ലാ സെക്രട്ടറി…
Read Moreമാസപ്പടി കേസിൽ ഇഡി സർക്കാരിന് കൈമാറിയ കത്തിലെ വിവരങ്ങൾ പുറത്ത്; വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുണ്ടെന്ന് സൂചന
തിരുവനന്തപുരം: മാസപ്പടി ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവ് ഉണ്ടെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. നടന്നത് വൻ കള്ളപ്പണ ഇടപാടാണെന്നും വിദേശത്തേയ്ക്ക് ഹവാല ഇടപാട് നടത്തിയതിൽ മുൻ മന്ത്രിയും വീണയുടെ ഭർത്താവുമായ മുഹമ്മദ് റിയാസിന് മുഖ്യപങ്കെുണ്ടെന്നുംഇഡി അവകാശപ്പെടുന്നു. ഇഡി സംസ്ഥാന സർക്കാരിന് കൈമാറിയ 25 പേജുള്ള കത്തിലെ നിർണായക വിവരങ്ങൾ ഒരു സ്വകാര്യ ചാനൽ പുറത്തുവിട്ടു. റിയാസിന്റെ സ്റ്റാഫ് അംഗങ്ങളും സുഹൃത്തുക്കളും കൂട്ടാളികൾ ആയെന്ന് ഇഡിയുടെ കത്തില്‍ പറയുന്നുണ്ട്. ഹവാല കടത്തിന് വേണ്ടി 16 അംഗ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. മുൻ മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും ഈ വാട്സ്ആപ് ഗ്രൂപ്പിലുണ്ട്. ഗ്രൂപ്പിലെ ഒരു നമ്പർ സേവ് ചെയ്തത് മിനിസ്റ്റർ റിയാസ് എന്ന പേരിലാണ്. ഹവാല ഇടപാടുകാരൻ എന്ന് ഇഡി സംശയിക്കുന്ന കൊടുവള്ളി സ്വദേശിയും ഗ്രൂപ്പിൽ…
Read Moreഎന്‍ടിപിസിയിൽ നിന്ന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചു; യൂണിറ്റിന് 10 രൂപ നിരക്കിൽ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നു
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ച് കെഎസ്ഇബി. എന്‍ടിപിസിയിൽ നിന്ന് 300 മെഗാവാട്ട് വാങ്ങാനുള്ള തീരുമാനം വേണ്ടെന്ന് വച്ചു. ജനങ്ങൾക്ക് ഭാവിയിൽ വൻ ബാധ്യതയാകുമെന്ന് കണ്ടാണ് പിന്മാറ്റം. നിലവിൽ ആകെ ഉറപ്പായത് കേന്ദ്ര പൂളിൽ നിന്നുള്ള 150 മെഗാ വാട്ട് വൈദ്യുതി മാത്രമാണ്. ബദൽ മാർഗം ഇല്ലെങ്കിൽ ഇന്ന് ഗുരുതര പ്രതിസന്ധിയാകും. രാത്രികാലങ്ങളിലെ വൈദ്യുതി നിയന്ത്രണങ്ങളുടെ പേരിൽ കേരളത്തിലെ യുഡിഎഫ് സർക്കാർ കടുത്ത പ്രതിരോധത്തിലായതോടെയാണ് യൂണിറ്റിന് 30 രൂപ എന്ന റിക്കാർഡ് നിരക്കിൽ നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്നും വടക്കൻ സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി വാങ്ങാൻ കെഎസ്ഇബി നീക്കം തുടങ്ങിയത്. എന്നാല്‍ ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത ഭാവിയിൽ ജനങ്ങളിലേക്ക് വന്നേക്കാമെന്ന് നിരീക്ഷിച്ചാണ് കെഎസ്ഇബിയുടെ പിന്മാറ്റം. കടുത്ത പ്രതിസന്ധിക്കിടയിലും യൂണിറ്റിന് 10 രൂപ നിരക്കിൽ…
Read Moreആലുവ കവർച്ചാ ശ്രമം: വഴിയാത്രക്കാരനെ കല്ലുകൊണ്ട് തലയ്ക്ക് എറിഞ്ഞുവീഴ്ത്തി ക്രൂരമായി ആക്രമിച്ചു പണം തട്ടിയെടുത്തു: പ്രതികളെ തിരിച്ചറിഞ്ഞു, പട്രോളിംഗ് ശക്തമാക്കുമെന്ന് പൊലിസ്
കൊച്ചി: ആലുവയില്‍ വഴിയാത്രക്കാരനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസില്‍ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി ആലുവ റൂറല്‍ എസ്പി കെ. സുദര്ശന്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പട്രോളിംഗ് ശക്തമാക്കുമെന്നും എസ്പി പറഞ്ഞു. പ്രതികളെ തിരിച്ചറിയാനുള്ള തെളിവുകള്‍ കിട്ടിയിട്ടുണ്ട്. അതില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. അവിടെ ഇരുട്ടുള്ള വിജനമായ സ്ഥലമാണ്. അതുകൊണ്ട് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അഡീഷണല്‍ ഫോഴ്സും കാര്യങ്ങളും ഒക്കെ കൊടുക്കുന്നുണ്ട്. ശക്തമായിട്ടുള്ള പൊലിസ് നടപടികള്‍ സ്വീകരിക്കുമെന്നും ആലുവ റൂറല്‍ എസ്പി വ്യക്തമാക്കി. കോടനാട് സ്വദേശിയായ ജോഫിന്‍ ജിജു (27) ആണ് ശനിയാഴ്ച രാത്രി ആക്രമണത്തിന് ഇരയായത്. ജോഫിനെ ക്രൂരമായി ഉപദ്രവിച്ച ശേഷം മൂന്നര പവന് സ്വര്‍ണവും പണവും അക്രമിസംഘം കവര്‍ന്നു. രാത്രി കോഴിക്കോട് പോകാനുള്ള ട്രെയ്നില്‍ കയറുന്നതിനായി റെയില്‍വേയുടെ പിന്നിലുള്ള ഗുഡ്ഷെഡ് ഭാഗത്ത് എത്തിയപ്പോഴാണ് ആക്രമണം നടന്നത്. അക്രമികള്‍ ആദ്യം കല്ലുകൊണ്ട് ജോഫിന്റെ തലയ്ക്ക് എറിഞ്ഞുവീഴ്ത്തി. ഓടിരക്ഷപ്പെടാന്‍…
Read More