വയനാട്: വിരണ്ടോടിയ പോത്തിനുനേരെ വെടിവയ്ക്കുന്നതിനിടെ പെല്ലറ്റ് തുളച്ചുകയറി രണ്ടുപേര്‍ക്ക് പരിക്ക്.പനമരം നാലാംമൈല്‍ കെല്ലൂര്‍ കാപ്പുംകുന്ന് സ്വദേശി ജലീല്‍, കൂളിവയല്‍ സ്വദേശി ജസീം എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.പെല്ലറ്റുകള്‍ ഇരുവരുടെയും ശരീരത്തില്‍നിന്ന് നീക്കംചെയ്തിട്ടുണ്ട്. ഒരാള്‍ക്ക് മുഖത്തും മറ്റൊരാള്‍ക്ക് വയറ്റിലുമാണ് പെലറ്റ് തുളച്ചുകയറി പരിക്കേറ്റത്. മാനന്തവാടിക്കടുത്ത് നാലാംമൈല്‍ ഭാഗത്തുനിന്ന് ശനിയാഴ്ച രാത്രി വിരണ്ടോടിയ പോത്ത് കാപ്പുംചാല്‍ ഭാഗത്ത് ഞായറാഴ്ച രാവിലെയോടെ എത്തി. പ്രദേശത്തെത്തിയ പോത്ത് ആക്രമണകാരിയായതോടെ നാട്ടുകാര്‍ ചേര്‍ന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പെല്ലറ്റ് ഉപയോഗിക്കുന്ന തോക്കുകൊണ്ട് വെടിവയ്ക്കുന്നതിനിടെയാണ് രണ്ടുപേരുടെ ശരീരത്തില്‍ പെല്ലറ്റ് തുളച്ചുകയറി അപകടമുണ്ടായത്.
Read MoreCategory: Top News
ബാർബർ ഷോപ്പിലെത്തുന്ന കുട്ടികളെ വലയിലാക്കും, പിന്നീട് രാസലഹരി നൽകി പീഡിപ്പിക്കും; 18 കാരന്റെ പരാതിയെ തുടർന്ന് നാടുവിട്ട ചേക്കുവിനെ വലയിലാക്കി പോലീസ്
കോഴിക്കോട്: രാസലഹരി നല്കി 18കാരനെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതി പോലീസിന്റെ പിടിയിലായി.കുറ്റ്യാടി കള്ളാട് സ്വദേശി കുനിയില്‍ ചേക്കു എന്ന അജ്നാസിനെയാണ് കുറ്റ്യാടി സിഐ കൈലാസ് നാഥിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കുറ്റ്യാടിയില്‍ ബെക്കാം എന്ന പേരില്‍ ബാര്‍ബര്‍ഷോപ്പ് നടത്തിവന്ന അജ്നാസ്, സംഭവത്തിനുശേഷം അജ്മീറില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ 24നാണ് പ്രതി കേരളത്തില്‍നിന്ന് മുങ്ങിയത്. ലൊക്കേഷന്‍ പരിശോധിച്ച് പോലീസ് അജ്മീരിലെത്തിയപ്പോള്‍ പ്രതി അവിടെനിന്നും മുങ്ങി. തുടര്‍ന്ന് എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും പോലീസ് വിവരം നല്കി. കഴിഞ്ഞദിവസം രാത്രി മംഗലാപുരത്ത് ഇറങ്ങിയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. തന്നെ എംഡിഎംഎ നല്കി പീഡിപ്പിച്ചെന്ന് 18കാരന് പരാതി നല്‍കിയതോടെയാണ് കേസെടുത്തത്. ഇയാൾക്കെതിരേ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആദ്യ പരാതിക്കുശേഷം മറ്റൊരാള്‍കൂടി അജ്നാസിനെതിരെ പരാതി നല്‍കിയിരുന്നു. ഇതിലും പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്.
Read Moreകടുത്ത വയറു വേദനയുമായി ആശുപത്രിയിലെത്തി; പരിശോധനയിൽ ഒൻപതാം ക്ലാസുകാരി ഗർഭിണി; പിന്നാലെ 42 കാരൻ അമ്മാവൻ അറസ്റ്റിൽ
തിരുവനന്തപുരം: വർക്കലയിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മാവൻ അറസ്റ്റിൽ. അസഹനീയമായ വയറുവേദനയെ തുടർന്ന് ഞായറാഴ്ച ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് ഡോക്ടർമാർ കുട്ടി ഗർഭിണിയാണെന്ന വിവരം മനസിലാക്കിയത്. ഉടൻതന്നെ ആശുപത്രി അധികൃതർ അയിരൂർ പോലീസിൽ വിവരം അറിയിച്ചു. ഇന്നലെ തന്നെ കുട്ടിയിൽ നിന്ന് മൊഴിയെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതി ഭാര്യയുമായി പിണങ്ങി അഞ്ച് മാസമായി സഹോദരിയോടൊപ്പമാണ് താമസിക്കുന്നത്. കുട്ടി സ്കൂളിൽ നിന്നും തിരികെ വീട്ടിലെത്തുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടാകാറില്ലായിരുന്നു. ഈ സമയത്താണ് പ്രതി കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നത്. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പോലീസിനോട് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ തുടർ നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കുമെന്ന് അയിരൂർ പോലീസ് അറിയിച്ചു.
Read Moreവിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു; കെണിവച്ചത് പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താൻ; കെണിവച്ച് മൃഗങ്ങളെ പിടിക്കുന്നത് ഇയാളുടെ ഹോബിയാണെന്ന് ബന്ധുക്കൾ
മലപ്പുറം: വഴിക്കടവിൽ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. പ്രതി കുറ്റം സമ്മതിച്ചു. മുഖ്യപ്രതി വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനേഷാണ് കുറ്റംസമ്മതിച്ചത്. പന്നിയെ പിടികൂടി മാംസം വിൽപന നടത്താനാണ് കെണിവെച്ചതെന്നും പ്രതി സമ്മതിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതിനു മുൻപും പന്നിയെ പിടിക്കാൻ ഇത്തരത്തിൽ കെണി ഒരുക്കിയിട്ടുണ്ട്. കെണി സ്ഥാപിച്ച് പന്നിയെ പിടിച്ച് മാംസ വ്യാപാരം നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേയ്ക്ക് എത്തിയത്. ഇവർക്ക് സ്ഥലം ഉടമയുമായി ബന്ധമൊന്നും ഇല്ലെന്നാണ് വിവരം. പ്രതി വിനീഷിനെതിരേ നേരത്തെയും കേസുകൾ ഉണ്ട്. കെണിവച്ച് മൃഗങ്ങളെ പിടിക്കുന്നത് ഇയാളുടെ ഹോബിയാണെന്നും കൂടെ കൂട്ടുകാരുമുണ്ടെന്നും ബന്ധുക്കളും പറഞ്ഞു.
Read More‘വഴിക്കടവിലേത് വൈദ്യുതി മോഷണം, ഗുരുതരമായ ക്രിമിനല്‍ കുറ്റമെന്ന്’ കെഎസ്ഇബി
മലപ്പുറം: വഴിക്കടവില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി കെഎസ്ഇബി. വൈദ്യുതി മോഷണമാണ് വഴിക്കടവിലെന്ന് കെഎസ്ഇബി പ്രതികരിച്ചു. അനധികൃതമായി കെഎസ്ഇബി പോസ്റ്റില്‍ നിന്ന് ഇന്‍സുലേറ്റഡ് വയര്‍ ഉപയോഗിച്ച് വൈദ്യുതി വലിച്ചിരിക്കുകയാണ്. ഗുരുതരമായ ക്രിമിനല്‍ കുറ്റമാണിതെന്ന് കെഎസ്ഇബി വിശദീകരിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് പന്നിയെ പിടിക്കാൻവച്ച വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി അനന്തു മരിച്ചത്. പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നില ഗുരുതരമാണ്. സമീപത്തെ തോട്ടിൽ മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തില്‍ നിന്ന് അനന്തുവിന് ഷോക്കേറ്റതെന്ന് ബന്ധുക്കൾ പറഞ്ഞു. അനധികൃത ഫെന്‍സിംഗില്‍ നിന്നാണ് അനന്തുവിന് ഷോക്കേറ്റതെന്ന് പോലീസ് വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് ഷോക്കേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും യുഡിവൈഎഫും രംഗത്തെത്തി. റോഡ് ഉപരോധിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിക്ക് സമീപം സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ…
Read Moreപന്നിക്കെണിയിൽ നിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പോലീസ്
മലപ്പുറം: പന്നിക്കെണിയിൽ നിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മനപൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു. ബിഎൻഎസ് 105 വകുപ്പ് പ്രകാരമാണ് വഴിക്കടവ് പോലീസ് കേസെടുത്തത്. എഫ്ഐആറിൽ ആരെയും പ്രതി ചേർത്തിട്ടില്ലെങ്കിലും കുറ്റക്കാരെ ഉടൻ കണ്ടെത്തുമെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമാണ് പന്നിയെ പിടിക്കാൻവച്ച വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി അനന്തു മരിച്ചത്. പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നില ഗുരുതരമാണ്. സമീപത്തെ തോട്ടിൽ മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തില്‍ നിന്ന് അനന്തുവിന് ഷോക്കേറ്റതെന്ന് ബന്ധുക്കൾ പറഞ്ഞു. അനധികൃത ഫെന്‍സിംഗില്‍ നിന്നാണ് അനന്തുവിന് ഷോക്കേറ്റതെന്ന് പോലീസ് വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് ഷോക്കേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും യുഡിവൈഎഫും രംഗത്തെത്തി. റോഡ് ഉപരോധിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിക്ക് സമീപം സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
Read More‘പൊതു ഇടത്തില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഒരു അടയാളവും ഔദ്യോഗിക അടയാളംപോലെ ഉപയോഗിക്കാന്‍ പാടില്ല’: എം.വി ഗോവിന്ദന്
തിരുവവന്തപുരം: രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. രാജ്ഭവനെ വർഗീയവത്കരണത്തിന്റെ സ്ഥലമാക്കരുതെന്ന് ഗോവിന്ദൻ പ്രതികരിച്ചു. വിഷയത്തിൽ സിപിഎമ്മും ഉറച്ച നിലപാട് തന്നെയാണ് കൈക്കൊണ്ടിരിക്കുന്നത്. അത് ഗവര്‍ണറുടെയും രാജ്ഭവന്റെയും സമീപനത്തിന് എതിരാണെന്ന് ഗോവിന്ദൻ പറഞ്ഞു. ബിജെപി വിരുദ്ധ സര്‍ക്കാരുകളുള്ള എല്ലാ സംസ്ഥാനങ്ങളിലും വര്‍ഗീയവത്കരണത്തിന്റെ ഉപകരണമായി ഗവര്‍ണര്‍മാരെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഗവര്‍ണറുടെ ആസ്ഥാനമായ രാജ്ഭവന് നിയമസഭ പോലെ ഒരു പൊതു ഇടമാണ്. പൊതുയിടത്തിൽ വർഗീയത പ്രചരിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഒരടയാളവും ഉപയോഗിക്കാൻ പാടില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Read Moreമീനിത്തിരി പാടാ ഇനി… മീന്‍വിലയിൽ വർധന; ട്രോളിംഗിൽ വീണ്ടും ഉയർന്നേക്കാം
കോട്ടയം: ട്രോളിംഗിനു മുന്‍പ് ഇതാണ് മീന്വിലയെങ്കില് ട്രോളിംഗ് തുടങ്ങിയശേഷം ഇനിയും വില ഉയരാം. കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് മത്സ്യബന്ധനവും ലഭ്യതയും കുറഞ്ഞതോടെ ഒരു മാസമായി മീന്‍ വില കയറുകയാണ്. മേയ് അവസാനവാരത്തിനുശേഷം ശരാശരി 50-100 രൂപയുടെ കയറ്റമാണ് വിവിധിനം കടല്മത്സ്യങ്ങള്ക്കുണ്ടായത്. മത്തി-200-250, അയില 260, ചെറിയ കിളി 220, വലിയ കിളി 280, ചൂര 300, മങ്കട 240, വറ്റ 450, കേര 320 എന്നിങ്ങനെ വില കയറി. ഏട്ടയും കൊഴുവയും ഉഴുവലും ചെറുമത്തിയും മാര്‍ക്കറ്റിലില്ല. ഒന്‍പതിന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെയാണ് കേരളതീരത്ത് മത്സ്യബന്ധന നിരോധനം. മാര്‍ക്കറ്റില്‍ മിതമായ നിരക്കില്‍ ലഭ്യമായ വളര്‍ത്തുമീനുകള്‍ക്കും അടുത്തയാഴ്ചയോടെ വില കയറും. തിലോപ്പിയ, ആഫ്രിക്കന്‍ വാള, പിരാന, റോഹു, കട്ല, കാര്‍പ്പ്, മൃഗാള്‍ തുടങ്ങിയ വളര്‍ത്തുമീനുകളാണ് വില്പനയ്ക്കുള്ളത്. പച്ചമീനിനു വില കയറിയതോടെ ഉണക്കമീനിനും വില വര്‍ധിച്ചു.
Read Moreഉയർന്നുയർന്നു പൊട്ടുമോ ഇനി… മുട്ടവില കുത്തനേ ഉയര്‍ന്നു
കോട്ടയം: മുട്ടവില കുത്തനെ ഉയര്‍ന്നു. തമിഴ്നാട്ടില്‍നിന്നുള്ള വരവു വെള്ളമുട്ടയ്ക്ക് ചില്ലറവില 6-7 രൂപയായി. നാടന്‍ കോഴിമുട്ടയ്ക്ക് 8-9 രൂപ. താറാവ് മുട്ട 12-13. ഗ്രാമങ്ങളില്‍ മുട്ട ഉത്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായതിനാല്‍ വിലയില്‍ കാര്യമായ താഴ്ച ഉടനെയുണ്ടാകില്ല. കേരളത്തില്‍ പക്ഷിപ്പനിയെത്തുടര്‍ന്ന് താറാവുകളെയും കോഴികളെയും കൂട്ടത്തോടെ കൊന്നൊടുക്കിയശേഷം പല ഫാമുകളും തുറന്നിട്ടില്ല. മണര്‍കാട് ഉള്‍പ്പെടെ ഹാച്ചറികളില്‍ രണ്ടു വര്‍ഷമായി കുഞ്ഞുങ്ങളെ വിരിയിക്കുന്നില്ല. മുട്ടവില കൂടിയതോടെ മുട്ടക്കറികള്ക്ക് വില ഉയർത്തി. തമിഴ്നാട്ടിലെ നാമകല്ലില്നിന്നാണ് സംസ്ഥാനത്ത് വന്‍തോതില്‍ കോഴിമുട്ട എത്തിക്കുന്നത്. സംസ്ഥാനത്ത് ആവശ്യമുള്ള മുട്ടയുടെ 50 ശതമാനവും തമിഴ്നാട്ടില്‍നിന്ന് എത്തുകയാണ്. കൂടാതെ കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നും മുട്ട എത്തുന്നുണ്ട്. അടുത്തയിടെ കുടുംബശ്രീ ഗ്രാമീണമേഖലയില്‍ നാടന്‍ കോഴി ഫാമുകള്‍ വന്‍തോതില്‍ ആരംഭിച്ചിരുന്നു. മുട്ട ശേഖരിച്ച് വിപണനം ചെയ്യുന്നതിന് സര്‍ക്കാര്‍ തലത്തില്‍ സംവിധാനമില്ലാത്തതും മുട്ട കൂടുതലുണ്ടെങ്കില്‍ പ്രാദേശിക വിപണികളില്‍ വിറ്റുതീര്‍ക്കാനാവുന്നില്ലെന്നതും മുന്‍പ് വലിയ പരിമിതിയായി. കോഴിത്തീറ്റവില…
Read Moreകാഷ്മീരികളുടെ ഉപജീവനമാർഗം കൊള്ളയടിക്കുക പാക്കിസ്ഥാന്റെ ലക്ഷ്യം: പ്രധാനമന്ത്രി
കത്ര: ഇന്ത്യയിൽ വർഗീയ സംഘർഷങ്ങൾ സൃഷ്ടിച്ച് ടൂറിസത്തെ ആശ്രയിക്കുന്ന കാഷ്മീരി ജനതയുടെ ഉപജീവനമാർഗം കൊള്ളയടിക്കുകയെന്നതാണു പാക്കിസ്ഥാന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മുകാഷ്മീരിലെ കത്രയിൽ, കാഷ്മീർ താഴ്വരയിലെ ആദ്യ ട്രെയിൻ സർവീസിന്റെ ഫ്ലാഗ് ഓഫ് ഉൾപ്പെടെ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം തൊഴിൽ നൽകുകയും ജനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ദൗർഭാഗ്യവശാൽ അയൽരാജ്യം മനുഷ്യത്വത്തിന്റെയും ഒരുമയുടെയും ടൂറിസത്തിന്റെയും ശത്രുവാണ്. മാത്രമല്ല പാക്കിസ്ഥാൻ പാവപ്പെട്ടവരുടെ ഉപജീവനമാർഗത്തിന്റെയും ശത്രുവാണ്. പഹൽഗാം ഇതിന് ഉദാഹരണമാണ്. “ഓപ്പറേഷൻ സിന്ദൂർ’ എന്ന പേര് കേൾക്കുമ്പോഴെല്ലാം നാണംകെട്ട തോൽവിയുടെ ഓർമ പാക്കിസ്ഥാനെ തേടിയെത്തും- മോദി പറഞ്ഞു. ഉധംപുർ-ശ്രീനഗർ-ബാരാമുള്ള റെയിൽ പദ്ധതി പുതിയ, ശക്തീകരിക്കപ്പെട്ട ജമ്മുകാഷ്മീരിന്റെ പ്രതീകമാണ്. ചെനാബ്, അഞ്ജി പാലങ്ങൾ ജമ്മുകാഷ്മീരിന്റെ അഭിവൃദ്ധിയിലേക്കുള്ള കവാടങ്ങളായി വർത്തിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Read More