കൊച്ചി: മട്ടാഞ്ചേരിയിലെ എംഡിഎംഎ വേട്ടയില്‍ അറസ്റ്റിലായ പ്രതി നൗഫല്‍ ലഹരി എത്തിച്ചത് ഡല്‍ഹിയില്‍ നിന്നാണെന്ന് വിവരം. കഴിഞ്ഞ നാലു മാസത്തിനിടെ മൂന്നു തവണ നൗഫല്‍ ഡല്‍ഹിയിലേക്ക് പോയിട്ടുണ്ട്. ഇതിനിടെ എംഡിഎംഎ കൊച്ചിയില്‍ എത്തിച്ചതായാണ് പൊലിസിന് ലഭിച്ച വിവരം. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ രണ്ടു കിലോയോളം എംഡിഎംഎയാണ് ഇന്നലെ പൊലിസ് പിടിച്ചെടുത്തത്. നിരവധി ലഹരി കേസുകളില്‍ പ്രതികളായ മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് പുതിയറോഡ് സ്വദേശി നൗഫല്‍ (32), ചെന്നാലി പറമ്പില്‍ താഴകത്ത് വീട്ടില്‍ സഫീര്‍ (33) എന്നിവരാണ് കൊച്ചി സിറ്റി പൊലിസിന്റെ വലയില്‍ കുടുങ്ങിയത്. മട്ടാഞ്ചേരി, തോപ്പുംപടി സ്റ്റേഷന് പരിധികളില്‍ നിന്നായാണ് ലഹരിമരുന്ന് കണ്ടെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്നൗഫലിന്റെ മട്ടാഞ്ചേരിയിലെ വീട്ടില്‍ നിന്ന് 14 ഗ്രാം എംഡിഎംഎയുമായി പൊലിസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കൊണ്ടു വന്ന കാറില്‍ നിന്ന് വന്‍…
Read MoreCategory: Top News
ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽതല്ലി; രമ്യ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ ഏഴ് പേർക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ലുമായി ബന്ധപ്പെട്ട സംഭവത്തിൽ കേസെടുത്ത് പോലീസ്. രമ്യ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. എസ്സി, എസ്റ്റി വകുപ്പടക്കം ജാമ്യമില്ല വകുപ്പാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നിരുന്നു. യോഗവുമായി നേരിട്ട് ബന്ധമില്ലാത്ത പാളയം പ്രദീപ് യോഗത്തിൽ പങ്കെടുത്തതിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്. രമ്യ ഹരിദാസുമായി അടുത്ത ബന്ധമുള്ളയാളാണ് പാലക്കാട് സ്വദേശിയായ പാളയം പ്രദീപ്. ഇത് ചിലർ ചോദ്യം ചെയ്തതോടെയാണ് തർക്കം ആരംഭിച്ചത്. യോഗത്തിൽ പാളയം പ്രദീപ് പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ എംഎൽഎ രമ്യ ഹരിദാസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തു പ്രാദേശിക കോൺഗ്രസ് നേതാവ് സജാദ് ഗ്രൂപ്പിൽ സന്ദേശമയച്ചതോടെയാണ് തർക്കം കൂടുതൽ രൂക്ഷമായത്. ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘർഷത്തിന് കാരണമെന്ന് എംഎൽഎ പറഞ്ഞു. തന്നെ ക്ഷണിച്ചതുകൊണ്ടാണ് ജില്ലാ പഞ്ചായത്തംഗം സജാദ്…
Read Moreരമേശിന്റെ പൊലിസ് പറയട്ടെ..! ജീപ്പ് സ്റ്റേഷൻ തന്നെ അപമാനിക്കാൻ ഉണ്ടാക്കിയത്; വീടിന് താൻ സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ല; പൊലിസിനെതിരെ ആഞ്ഞടിച്ച് പിണറായി
തിരുവനന്തപുരം: വീടിന് മുന്നിൽ പൊലിസ് ഔട്ട്പോസ്റ്റ് സ്ഥാപിച്ചത് ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ്. താൻ സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. ജീപ്പ് സ്റ്റേഷനിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ . ജീപ്പ് സ്റ്റേഷൻ എന്ന തരത്തിലുള്ള പ്രചാരണം തന്നെ വ്യക്തിപരമായി അപമാനിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും പിണറായി ആരോപിച്ചു. തന്റെ വീടിന് മുന്നിൽ പൊലിസ് സ്റ്റേഷൻ ഒരുകാലത്തും ആരംഭിച്ചിട്ടില്ലെന്ന് പിണറായി പറഞ്ഞു. സാധാരണ നടപടിക്രമത്തിന്റെ ഭാഗമായി ഒരു പൊലിസ് വാഹനത്തിൽ പൊലിസുകാർ വന്ന് പോയിരുന്നു. പിന്നീട് വാഹനം ഗതാഗതയോഗ്യമല്ലാതായതോടെ അവിടെത്തന്നെ കിടന്നതായാണ് മനസിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വാഹനം അവിടെനിന്ന് മാറ്റി അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കുമെന്ന് പൊലിസ് അറിയിച്ചിരുന്നു. എന്നാൽ അധികാരമൊഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും വാഹനം മാറ്റിയിട്ടില്ലെന്നും ഇതിന് പിന്നിലെ കാരണം വിശദീകരിക്കേണ്ടത് പൊലിസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി മന്ദിരങ്ങൾക്ക് മുന്നിൽ ഇപ്പോഴും പൊലിസ് ഔട്ട്പോസ്റ്റ് ഡ്യൂട്ടിയിലുള്ളവരുണ്ടെന്നും ഇതെല്ലാം ഔദ്യോഗിക നടപടിക്രമങ്ങളുടെ…
Read Moreചൂടിൽ ആശ്വാസം തരുമെങ്കിലും വിലയിൽ കൈ പൊള്ളിക്കും; ചെറുനാരങ്ങയ്ക്കു തീവില; കുത്തനെ ഉയർന്ന വില മലയാളികളെ ഞെട്ടിക്കും
കൊച്ചി: ചെറുനാരങ്ങയ്ക്കു തീവില. കിലോയ്ക്ക് 240 . ഓണക്കാലത്ത് 120 രൂപവരെ വില ഉയര്‍ന്നിരുന്നെങ്കിലും വ്യാപാരികളെയും ഉപഭോക്താക്കളെയും ബാധിച്ചിരുന്നില്ല. ഓണം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് വില കുതിച്ചുകയറിയത്. ആന്ധ്രാപ്രദേശില്‍നിന്നാണ് കേരളവിപണിയിലേക്കു ചെറുനാരങ്ങ കൂടുതലായും എത്തുന്നത്. എന്നാല്‍ അവിടെ ഉത്പാദനം കുറഞ്ഞതും കാലാവസ്ഥാവ്യതിയാനവും ചെറുനാരങ്ങയുടെ വരവിനെ ബാധിച്ചു. നിലവില്‍ തമിഴ്നാട് വിപണിയെയാണു കേരളത്തിലെ വ്യാപാരികള്‍ ആശ്രയിക്കുന്നത്. തമിഴ്നാട്ടില്‍നിന്നെത്തുന്ന പുളിയങ്കുടി നാരങ്ങയാണ് ഇപ്പോള്‍ മാര്‍ക്കറ്റുകളില്‍ ലഭിക്കുന്നത്.
Read Moreകോട്ടയം മെഡിക്കൽ കോളജിൽ ചികിത്സാ പിഴവ്; ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി തറഞ്ഞിരുന്നത് ഒരു വർഷത്തോളം; ഗുരുതര ആരോപണവുമായി കുടുംബം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നവജാത ശിശുവിന്റെ ചികിത്സയിൽ ഗുരുതര ചികിത്സാ പിഴവ് ഉണ്ടായെന്ന പരാതിയുമായി ദമ്പതികൾ. എൻഐസിയുവിൽ ചികിത്സയിൽ കഴിയുന്നതിനിടെ ശരീരത്തിൽ തറച്ചുകയറിയ സൂചിയുടെ വേദനയുമായി കുട്ടി കഴിഞ്ഞത് ഒരുവർഷത്തോളം. കോഴിക്കോട് സ്വദേശി വിനീഷ്, ഏറ്റുമാനൂർ കട്ടച്ചിറ സ്വദേശിനി അഞ്ജു ദമ്പതികളുടെ മകൾ ഒരു വയസും രണ്ടു മാസവും പ്രായമുള്ള അദ്വൈകയുടെ ശരീരത്തിൽ നിന്നാണ് സൂചി കണ്ടെത്തി പുറത്തെടുത്തത്. കുട്ടി ജനിച്ചത് കഴിഞ്ഞവർഷം ജൂണിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. ജനിച്ച് രണ്ടാം ദിവസം കുട്ടിയെ എൻഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. എൻഐസിയുവിൽ കഴിയുന്നതിനിടെ കുട്ടിയുടെ വാരിയെല്ലിന്റെ ഭാഗത്ത് ചെറിയ തടിപ്പ് അനുഭവപ്പെട്ടതായി മാതാപിതാക്കൾ പറയുന്നു. ഇക്കാര്യം ഡോക്ടർമാരെ അറിയിക്കുകയും പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തെങ്കിലും കൃത്യമായ പരിശോധന നടത്തിയില്ലെന്നാണ് പരാതി. തുടർന്ന് ഒരു വർഷത്തിലേറെയായി കുട്ടി വേദന സഹിച്ച് കഴിയുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. 2026 ജൂലൈയിൽ വയറിന്റെ…
Read Moreകോളജിലെ ചിത്രങ്ങളും വിഡിയോകളും മോർഫ് ചെയ്ത് അശ്ലീല രീതിയിലാക്കി പ്രചരിപ്പിച്ച വിദ്യാർഥി അറസ്റ്റിൽ
കൊച്ചി: അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങളും വിഡിയോകളും മോർഫ് ചെയ്ത് അശ്ലീല രീതിയിലാക്കി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ കൊളജ് വിദ്യാർഥി അറസ്റ്റിൽ. തൃക്കാക്കരയിലെ സ്വകാര്യ കൊളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിയായ എസ്. ശ്രീഹരി (20) ആണ് അറസ്റ്റിലായത്. ഫോണിൽനിന്ന് മോർഫ് ചെയ്ത ദൃശ്യങ്ങൾ പൊലിസ് കണ്ടെത്തി. ഐടി നിയമത്തിലെ 67 എ ഉൾപ്പെടെയുള്ള വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. കോളജ് അധികൃതരുടെ പരാതിയിലാണു വിദ്യാർഥിക്കെതിരെ കേസെടുത്തത്. കോളജിലെ ചടങ്ങുകളുടെ ഉൾപ്പെടെ ചിത്രങ്ങൾ ഇയാൾ എടുക്കാറുണ്ട്. ഇതിനിടെ പകർത്തിയ ചിത്രങ്ങളാണു പ്രതി മോർഫ് ചെയ്തു പ്രചരിപ്പിച്ചതെന്നാണു സംശയം. അധ്യാപകരുടെയും സഹപാഠികളുടെയും ഇരിക്കുന്നതും നടക്കുന്നതും ഉൾപ്പെടെയുള്ള വിഡിയോകളാണു മോർഫ് ചെയ്തു പ്രചരിപ്പിച്ചത്. പ്രതിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ കോളജിൽ സമരം നടത്തിയിരുന്നു.
Read Moreനഗ്നമായ ശരീരം ദുർഗന്ധം വമിക്കുന്ന നിലയിൽ; അങ്കമാലിയിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മുപ്പത്തിയാറുകാരിയെ; കൊലപാതകമെന്ന് സംശയം
കൊച്ചി: അങ്കമാലി കറുകുറ്റിയിൽ സ്വദേശിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പഞ്ചായത്ത് പുതിയതുറ താഴേവീട്ടുവിളാകം വീട്ടിൽ ഫ്ലോറൻസിയെയാണ് (36) വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്. നാലു മാസം മുമ്പാണ് ഇവർ കറുകുറ്റി പള്ളിയങ്ങാടിയിലെ വാടകവീട്ടിലേക്ക് താമസം മാറ്റിയത്. അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്ത് ലോട്ടറി കച്ചവടം നടത്തിവരികയായിരുന്നു ഫ്ലോറൻസി. മൃതദേഹം കണ്ടെത്തിയപ്പോൾ നഗ്നമായ നിലയിലായിരുന്നു. കൂടാതെ വീടിന്റെ പിന്നിലെ വാതിൽ തുറന്നുകിടക്കുന്ന നിലയിലുമായിരുന്നതിനാൽ കൊലപാതക സാധ്യതയുൾപ്പെടെയുള്ള കാര്യങ്ങൾ പൊലിസ് അന്വേഷിക്കുന്നുണ്ട്. ഏതാനും ദിവസമായി ഇവരെ ഫോണിൽ വിളിച്ചിട്ടു കിട്ടാതിരുന്നതിനെ തുടർന്ന് വീട് കണ്ടെത്തി നൽകിയ ബ്രോക്കർ കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ബാബു സാനിയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പ്രസിഡന്റ് സ്ഥലത്തെത്തി വീട് അടച്ചിട്ട നിലയിൽ കാണുകയും ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പൊലിസിൽ വിവരമറിയിക്കുകയുമായിരുന്നു. രാവിലെ സ്ഥലത്തെത്തിയ അങ്കമാലി പൊലിസിന്റെ…
Read Moreഉച്ചഭക്ഷണത്തിലെ കറിയെ ചൊല്ലി തർക്കം; ഭാര്യയുടെ നെഞ്ചിൽ കത്തി കുത്തിയിറക്കി ക്രൂരമായി കൊന്നു; പ്രതി റഷീദ് പൊലിസ് കസ്റ്റഡിയിൽ
മലപ്പുറം: കറിയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് വണ്ടൂരിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. വണ്ടൂർ പാറശ്ശേരി കുന്നുമ്മൽ ഫസീല (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് കുന്നുമ്മൽ റഷീദിനെ (48) പൊലിസ് കസ്റ്റഡിയിലെടുത്തു. ഉച്ചഭക്ഷണത്തിൽ തയാറാക്കിയ കറിയെച്ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടയിൽ റഷീദ് കത്തിയെടുത്ത് ഫസീലയുടെ നെഞ്ചിനു താഴെ കുത്തുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഫസീലയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയായ റഷീദ് സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കുണ്ടാക്കാറുള്ളതായി നാട്ടുകാർ പറഞ്ഞു. മദ്യലഹരിയിലാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഫസീലയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreഎമർജൻസിയായി പിഎച്ച്സിയിലേക്ക്… കൊട്ടാരക്കരയിൽ രോഗിയോട് മോശമായി പെരുമാറിയ ഡോക്ടർക്ക് പിഎച്ച്സിയിലേക്ക് സ്ഥലം മാറ്റം; കൂടെ ഒരു ശുപാർശയും
കൊല്ലം: ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയ വിവാദ സംഭവത്തിൽ ഡോക്ടർക്ക് സ്ഥലം മാറ്റം. അസിസ്റ്റന്റ് സർജൻ രേഖ കെ. കൃഷ്ണനെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നടപടി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റി ഡ്യൂട്ടിയിലായിരുന്ന ഡോ. രേഖ കൃഷ്ണൻ രോഗിയോടും ഒപ്പമെത്തിയവരോടും കയർത്തു സംസാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. “പനിയും ശരീരവേദനയും എമർജൻസിയല്ല, പാതിരാത്രി കഴിഞ്ഞ് തുറന്നുവച്ചിരിക്കുന്നത് നിങ്ങൾക്ക് ഓടിക്കയറാനല്ല, ഇത് തോന്ന്യവാസമാണ്” എന്നിങ്ങനെയായിരുന്നു ഡോക്ടറുടെ പ്രതികരണം. സംഭവം വിവാദമായതോടെ ഡോക്ടറോട് നിർബന്ധിത അവധിയിൽ പോകാൻ നിർദേശിക്കുകയും ആരോഗ്യ വകുപ്പ് വിജിലൻസ് അന്വേഷണം നടത്തി കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് ഡിഎംഒ റിപ്പോർട്ട് സമർപ്പിച്ചത്. ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി സ്ഥിരീകരിച്ച റിപ്പോർട്ടിൽ ഇവർക്ക് ഭാവിയിൽ…
Read Moreനമ്മൾ നന്നായി തിരുത്തണം… അഹങ്കാരത്തിന്റെ പത്തുവർഷം, ജനങ്ങൾക്കൊപ്പം നിൽക്കാനായില്ല; തോൽവിയുടെ കാരണങ്ങൾ എണ്ണിപ്പറഞ്ഞ് തോമസ് ഐസക്
ആലപ്പുഴ : നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങൾ സിപിഎം വിശദമായി പരിശോധിക്കുമ്പോൾ, 10 വർഷം കേരളം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടിയതാണു കാരണമെന്നു തുറന്നടിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ആലപ്പുഴയിൽ വള്ളിക്കുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി ഓഫിസിന്റെ ശിലാസ്ഥാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കുകളിലെ അഴിമതി തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ഇതിനൊപ്പം ബിജെപി–സിപിഎം ഡീലുണ്ടെന്ന എതിരാളികളുടെ പ്രചാരണം ജനം വിശ്വസിച്ചു. നമ്മുടെ ചില വർത്തമാനങ്ങൾ ഈ പ്രചാരണത്തിനു സഹായമായിയെന്നും അദ്ദേഹം ചൂണ്ടികാട്ടി. ജനത്തിന്റെ വികാരത്തിനൊപ്പം നിൽക്കാനായില്ല. പാർട്ടിയിൽനിന്ന് ആരെങ്കിലും പോയാൽ സൗകര്യം എന്നാണ് ഇപ്പോൾ കരുതുന്നത്, കാരണം അയാളുടെ ചോദ്യങ്ങൾക്ക് ഇനി മറുപടി വേണ്ടല്ലോ. നമ്മളും ബിജെപിയും ഡീലാണെന്ന കാര്യം ജനങ്ങൾ വിശ്വസിച്ചു. അതു പറഞ്ഞാണ് നമ്മുടെ വോട്ട് തട്ടിയെടുത്തത്. മുൻകാലങ്ങളിൽ ഉണ്ടായതിനെക്കാൾ വലിയ തിരിച്ചടി അഭിമുഖീകരിക്കുന്ന കാലമാണ് ഇത്. 2029 ലെ…
Read More