തിരുവനന്തപുരം: കിണറ്റിൽ വീണ മൊബൈൽ ഫോൺ എടുക്കാനിറങ്ങിയ യുവാവ് കുടുങ്ങി. വക്കം പാട്ടിക്കവിള സ്വദേശി അഖിലാണ് (34) കിണറ്റിൽ അകപെട്ടത്. ആറ്റിങ്ങലിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് അഖിലിനെ മകളിലെത്തിച്ചത്. അഖിലും വീട്ടുകാരും തമ്മിൽ തർക്കമുണ്ടായെന്നും ഇതിനിടെ ഫോൺ കിണറ്റിൽ വീഴുകയുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഇതെടുക്കാനായി ഇയാൾ കിണറ്റിലേക്കിറങ്ങി. 30 അടിയോളം താഴ്ചയിലായിരുന്ന കിണറ്റിലേക്ക് വേഗത്തിൽ ഇറങ്ങിയെങ്കിലും തിരിച്ച് കയറാനായില്ല. ഇതോടെയാണ് സമീപവാസി ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. ആറ്റിങ്ങൽ യൂണിറ്റിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി നെറ്റ് ഉപയോഗിച്ചാണ് ഇയാളെ കരയിലെത്തിച്ചത്. വെള്ളത്തിൽ വീണെങ്കിലും ഇയാൾക്ക് മറ്റ് പരുക്കുകളോ ബോധക്ഷയമോ ഉണ്ടാകാതിരുന്നതിനാൽ ഫയർഫോഴ്സ് ഇട്ടുകൊടുത്ത നെറ്റിൽ കയറി കരയിലേക്കെത്തുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം ഫോൺ കിട്ടിയില്ല.
Read MoreCategory: Top News
കുട്ടികൾക്ക് പാലും മുട്ടയും വാങ്ങി നൽകിയ വകയിൽ ലക്ഷങ്ങളുടെ കടബാധ്യത; കടക്കാർക്ക് മുന്നിൽ തലതാഴ്ത്തേണ്ട അവസ്ഥ; പദ്ധതികൾ ഇട്ടാൽ പോരാ പണവും നൽകണമെന്ന് പ്രഥമാധ്യാപകര്‍
പത്തനംതിട്ട: സ്കൂള്‍ ഉച്ചഭക്ഷണത്തുക മൂന്നു മാസമായി കുടിശിക ആയതോടെ പ്രഥമാധ്യാപകര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ബാധ്യത. വിവിധ ജില്ലകളിലായി ഏഴുലക്ഷം രൂപ വരെ ബാധ്യതയുള്ള ഹെഡ്മാസ്റ്റര്മാരുണ്ട്. കേന്ദ്രവിഹിതം ലഭിക്കാത്തതു കൊണ്ടാണ് ഫണ്ട് അനുവദിക്കാത്തത് എന്നാണ് അധികൃതരുമായി ബന്ധപ്പെടുമ്പോള്‍ പറയുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം പദ്ധതിയായ പോഷകാഹാര പരിപാടിയില്‍ കുട്ടികള്‍ക്ക് പാല്, മുട്ട എന്നിവ വിതരണം ചെയ്ത ഇനത്തിലും ഫണ്ട് കുടിശികയാണ്. ഫണ്ട് മുന്‍കൂറായി അനുവദിക്കാതെ പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ സാധ്യമല്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുടരുന്ന നിസംഗത അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും കേരള ഗവണ്മെന്റ് പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ബിജു തോമസ്, ജനറല്‍ സെക്രട്ടറി ഇ.ടി.കെ. ഇസ്മയില്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. സ്വന്തം പണം മുടക്കി പദ്ധതി നിര്‍വഹണം നടത്തി ബില്ലും വൗച്ചറും സമര്‍പ്പിച്ച് അംഗീകാരം വാങ്ങിയതിനു ശേഷം ഫണ്ട് വരുന്നതുവരെ കാത്തു നില്ക്കാന് പ്രഥമാധ്യാപകര്‍…
Read Moreഅമിത വേഗത്തിൽ പ്രൈവറ്റ് ബസ്; ഡോർ തുറന്ന് തെറിച്ചു വീണ് വിദ്യാർഥിക്ക് പരിക്ക്; വേഗതമൂലം ഇറങ്ങേണ്ട സ്ഥലത്ത് ഇറങ്ങാതെ നിൽക്കുമ്പോഴായിരുന്നു അപകടം; പ്രതിഷേധിച്ച് നാട്ടുകാർ
ചെങ്ങന്നൂർ: സ്വകാര്യബസിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് എട്ടാം ക്ലാസ് വിദ്യാർഥിക്കു പരിക്ക്. ചെറിയനാട് കളത്രക്കുറ്റിയിൽ കടയ്ക്കൽ സുനിലിന്റെ മകനും ചെറിയനാട് വിജയേശ്വരി സ്കൂളിലെ വിദ്യാർഥിയുമായ നന്ദു സുനിലിനാണ് അപകടത്തിൽ പരിക്കേറ്റത്. വൈകുന്നേരം സ്കൂളിൽനിന്ന് വീട്ടിലേക്കു പോകുന്നതിനായി പടനിലം ജംഗ്ഷനിൽനിന്നാണ് നന്ദു സ്വകാര്യബസിൽ കയറിയത്. നാലിനുള്ള ഒരു ബസ് ഇല്ലാതിരുന്നതിനാൽ ബസിൽ അമിത തിരക്കായിരുന്നു അനുഭവപ്പെട്ടത്. ചെറിയനാട് മൗട്ടത്തുപടി ജംഗ്ഷനിലാണ് ഇറങ്ങേണ്ടിയിരുന്നതെന്നും എന്നാൽ, ബസ് ജീവനക്കാരുടെ ധൃതി കാരണം അവിടെ ഇറങ്ങാൻ സാധിച്ചില്ലെന്ന് വിദ്യാർഥി പറഞ്ഞു. തുടർന്ന് തൊട്ടടുത്ത സ്റ്റോപ്പായ കടയിക്കാട് പെട്ടെന്ന് ഇറങ്ങുന്നതിനായി വാതിൽക്കൽ നിൽക്കുകയായിരുന്നു. സ്റ്റോപ്പിൽ വണ്ടി നിർത്തുന്നതിനു മുൻപ് തന്നെ ഡോർ തുറന്നതോടെ നന്ദു റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ വിദ്യാർഥിയെ കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.…
Read Moreഇപ്പോൾ പ്രായം 90; എനിക്കു മാത്രം എന്തേ ആധാര്‍ കാര്‍ഡും പെന്‍ഷനും ലഭിക്കുന്നില്ല; മകൾക്കൊപ്പം പുറമ്പോക്കിൽ താമസിക്കുന്ന ഭവാനിയുടെ ചോദ്യത്തിന് ഉദ്യോഗസ്ഥരുടെ മറുപടി വിചിത്രം…
ചങ്ങനാശേരി: ചെത്തിപ്പുഴ സ്വദേശിനി ഭവാനി കുമാരന് 90 വയസ് കഴിഞ്ഞു. ആധാര്‍ കാര്‍ഡിനായി മട്ടാവുന്ന കേന്ദ്രങ്ങളിലെല്ലാം മുട്ടി. ഇതുവരെയും കരഗത മായിട്ടില്ല. ഇനി ഒരേയൊരു ആഗ്രഹം മാത്രം. എങ്ങനെയെങ്കിലും ആധാര്‍ എടുക്കണം. മരിക്കുന്നതിനുമുമ്പ് ഒരു തവണ യെങ്കിലും പെന്ഷന് വാങ്ങണം. സുഹൃത്തുക്കളും ബന്ധുക്കളും പരിചയക്കാരുമായ നിരവധിപ്പേര്‍ ക്ഷേമപെന്‍ഷനുകള്‍ വാങ്ങുമ്പോള്‍ വയോധികയായ ഭവാനി ചോദിക്കുകയാണ് എനിക്കു മാത്രം എന്തേ ആധാര്‍ കാര്‍ഡും പെന്‍ഷനും ലഭിക്കുന്നില്ല. ചങ്ങനാശേരി ചെത്തിപ്പുഴ മുന്തിരിക്കവലയിലെ പുറമ്പോക്കിലുള്ള വെട്ടുകുഴി വീട്ടില്‍ മകള്‍ അംബികയോടൊപ്പമാണ് ഭവാനിയുടെ താമസം. നാലുവര്‍ഷംമുമ്പ് ഭര്‍ത്താവ് മരിച്ച അംബിക കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്.ഭവാനിയുടെ ഭര്‍ത്താവ് കുമാരന് 14 വര്‍ഷംമുമ്പ് രോഗബാധിതനായി മരിച്ചു. വീടുകളില്‍ ജോലി ചെയ്താണ് ഭവാനി കുടുംബം പോറ്റിയിരുന്നത്. കഴിഞ്ഞ കുറേക്കാലമായി ജോലിചെയ്യാനുള്ള ആരോഗ്യമില്ല. ഭവാനിക്ക് അംബിക ഉള്‍പ്പെടെ അഞ്ചു മക്കളാണുള്ളത്. എല്ലാവരും കൂലിപ്പണിക്കാര്‍. സ്വന്തമായി വീടില്ലാത്തതിനാല്‍ എല്ലാവരും വാടകത്താമസക്കാരാണ്.…
Read Moreഎന്തൊരു ദാരിദ്ര്യം… നവകേരള സദസിനും ഒന്നും ചെയ്യാനായില്ല; ആലപ്പുഴയിലെ കുതിരച്ചാൽ പട്ടികജാതി ഉന്നതികൾ പട്ടയത്തിനായി നെട്ടോട്ടത്തിൽ; ദുരിതം നേരിടുന്നത് 70 കുടുംബങ്ങൾ
എടത്വ: പട്ടയത്തിന്റെ പേരിൽ ആനുകൂല്യങ്ങൾ തടയുന്നുവെന്ന് പരാതി. തലവടി കുതിരച്ചാൽ പട്ടികജാതി ഉന്നതി നിവാസികൾ പട്ടയത്തിനായി നെട്ടോട്ടത്തിൽ. കുന്നുമാടി പ്രദേശത്തെ 70 കുടുംബങ്ങളാണ് പട്ടയത്തിനായി നെട്ടോട്ടമോടുന്നത്. നൂറ്റാണ്ടുകളായി താമസിക്കുന്ന സ്ഥലത്തിന്റെ പട്ടയം കിട്ടണമെന്നാവശ്യപ്പെട്ട് മുട്ടാത്ത വാതിലുകളില്ല. കോളനി നിവാസികൾ പ്രതിഷേധം ശക്തമാക്കിയപ്പോൾ ഏതാനും കുടുംബങ്ങൾക്ക് വില്ലേജ് ഓഫീസർ താത്കാലിക കൈവശരേഖ നൽകിയിരുന്നു. എന്നാൽ, ഇതുപയോഗിച്ച് ലൈഫ് ഭവന നിർമാണ പദ്ധതിയിൽ ഇടംപിടിച്ചെങ്കിലും വീട് നിർമാണം പൂർത്തിയാക്കാനുള്ള ബാങ്ക് ലോണിനോ, കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കോ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. വെള്ളപ്പൊക്ക സീസണിൽ ഏറ്റവും നാശം വിതയ്ക്കുന്ന പ്രദേശത്തെ താമസക്കാരുടെ കുടിലുകൾ വെള്ളത്തിൽ പൂർണമായി മുങ്ങും. ചെറിയ വെള്ളപ്പൊക്കമുണ്ടായാൽ പോലും വീടുകളിൽ വെള്ളം കയറുന്ന അവസ്ഥയാണ്. വെള്ളം കയറാതെ വീട് ഉയർത്തിപ്പണിയുന്നതിന് പഞ്ചായത്തിൽനിന്നും അനുമതിക്ക് അപേക്ഷ സമർപ്പിക്കുന്നതിനോ മറ്റു ആനുകൂല്യങ്ങൾ ലഭിക്കുന്നതിനോ പട്ടയം ഇല്ലാത്തതിനാൽ സാധിക്കാറില്ല. പട്ടയം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നവകേരള…
Read Moreതൃശൂരിൽ പ്രവർത്തനമാരംഭിച്ച് ഇതര സംസ്ഥാനങ്ങൾ ഉൾപ്പെടെ 75ലധികം ശാഖകൾ; മാനവ കെയർ കേന്ദ്രം ഉടമകൾ മുങ്ങിയത് നാട്ടുകാരുടെ 500 കോടിയുമായി
കോട്ടയം: തൃശൂര്‍ കൂര്‍ക്കഞ്ചേരി കേന്ദ്രമായി 2018 പ്രവര്‍ത്തനം ആരംഭിച്ച മാനവ കെയര്‍ കേന്ദ്ര (എംസികെ) നിധി ലിമിറ്റഡ് സ്വകാര്യ പണമിടപാട് സ്ഥാപനം നിരവധി പേരില്‍നിന്നു സമാഹരിച്ച പണം തിരികെ നല്‍കാതെ ഉടമകള്‍ മുങ്ങിയതായി ആരോപണം. തുടക്കത്തില്‍ 12.5 ശതമാനം പലിശ വാഗ്ദാനം ചെയ്തു പണം സമാഹരിച്ചശേഷം പിന്നീട് 10 ശതമാനമായി കുറച്ചു. ഇതിനോടകം 500 കോടി രൂപ സമാഹരിച്ചതായും സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലുമായി 75ലധികം ശാഖ തുടങ്ങിയതാണ് തട്ടിപ്പ് നടത്തിയതെന്നും പണം നഷ്ടപ്പട്ടവര്‍ ആരോപിച്ചു. എംസികെ നിധി ലിമിറ്റഡ് എന്ന പേരില്‍ ആരംഭിച്ച സ്ഥാപനം പിന്നീട് മാനവ കെയര്‍ കേന്ദ്ര എന്ന പേരിലേക്ക് മാറ്റുകയും ചിട്ടികള്‍, സ്വര്‍ണപ്പണയം, മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി തുടങ്ങിയ പേരുകളിലാണു പണസമാഹരണം നടത്തിയത്. സമാഹരിച്ച പണം നിക്ഷേപകരുടെ അനുമതിയില്ലാതെ നിധി ലിമിറ്റഡിന്റെ ഷെയര്‍ ആക്കി മാറ്റിയതായും പറയുന്നു. പ്രശസ്തരോടൊപ്പമുള്ള ഫോട്ടോകള്‍…
Read Moreകാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്ര; കെഎസ്ആര്‍ടിസി അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി; അപേക്ഷകള്‍ ഔദ്യോഗിക വെബ്സൈറ്റിലൂടെ സമര്‍പ്പിക്കണം
കോട്ടയം: കാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്രാ പദ്ധതിയില്‍പ്പെടുത്തി ഹാപ്പി ലോംഗ് ലൈഫ് (RFID) യാത്രാ കാര്‍ഡ് ലഭിക്കുന്നതിനായി അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി. കാന്‍സര്‍ രോഗികള്‍ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കീമോ തെറാപ്പി റേഡിയേഷന്, ചികിത്സാ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നതിന് കെഎസ്ആര്‍ടിസി ഓര്‍ഡിനറി മുതല്‍ സൂപ്പര്‍ ഫാസ്റ്റ് വരെയുള്ള ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം. ചികിത്സാ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഗതാഗത സൗകര്യം സൗജന്യമാക്കി രോഗികള്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും നല്‍കുകയാണ് പദ്ധതിയിലുടെ ലക്ഷ്യമിടുന്നത്.www.keralartcit.com വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കേണ്ടത്. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, മേല്‍വിലാസം, ഓങ്കോളജിസ്റ്റ് നല്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. കെഎസ്ആര്‍ടിസി ചീഫ് ഓഫീസില്‍നിന്ന് ലഭ്യമാക്കുന്ന കാര്‍ഡ് കെഎസ്ആര്‍ടിസി യൂണിറ്റ് ഓഫീസര്‍ വഴി അപേക്ഷകന്റെ വീട്ടിലെത്തിച്ചു നൽകും. വീട് മുതല്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന ആരോഗ്യസ്ഥാപനം വരെയാണ് ഹാപ്പി ലോംഗ് ലൈഫ് കാര്‍ഡില്‍…
Read Moreമുസ്ലിം പുരുഷന്മാരുടെ രണ്ടാം വിവാഹം: ആദ്യഭാര്യ എതിര്‍ത്താല്‍ രജിസ്ട്രേഷന് അനുവദിക്കരുത്; വ്യക്തി നിയമങ്ങളേക്കാള്‍ മുകളിലാണ് ഭരണഘടനയെന്ന് കോടതി
കൊച്ചി: മുസ്ലിം പുരുഷന്മാര് രണ്ടാംവിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ബന്ധപ്പെട്ട അഥോറിറ്റി ആദ്യഭാര്യയുടെ വാദം കൂടി കേള്‍ക്കണമെന്ന് ഹൈക്കോടതി. രണ്ടാം വിവാഹത്തെ ആദ്യ ഭാര്യ എതിര്‍ത്താല്‍, രജിസ്ട്രേഷന് അനുവദിക്കരുത്. വിഷയം സിവില്‍ കോടതിയുടെ തീര്‍പ്പിന് വിടണമെന്നും ജസ്റ്റീസ് പി.വി. കുഞ്ഞു കൃഷ്ണന് വ്യക്തമാക്കി.വിവാഹ രജിസ്ട്രേഷന് നിഷേധിച്ച പഞ്ചായത്തിന്റെ നടപടിക്കെതിരേ കണ്ണൂര്‍ കരുമത്തൂര്‍ മുഹമ്മദ് ഷരീഫും രണ്ടാം ഭാര്യയും സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ഉത്തരവിലാണ് നിരീക്ഷണം. 2017ലാണ് ഇവര്‍ മതാചാരപ്രകാരം വിവാഹിതരായത്. യുവാവിന്റെ ആദ്യ വിവാഹബന്ധം നിലനില്‍ക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറി വിവാഹ രജിസ്ട്രേഷന് നിരസിച്ചത്. മുസ്ലിം വ്യക്തി നിയമപ്രകാരം പുരുഷന് ബഹുഭാര്യത്വം അനുവദിക്കുന്നുണ്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. അതിനാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്കാന് നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് ബഹുഭാര്യത്വം അനുവദിക്കുന്നതെന്ന് കോടതി പറഞ്ഞു. എല്ലാ ഭാര്യമാരോടും നീതി പുലര്‍ത്താനും പോറ്റാനും കഴിയണമെന്ന്…
Read Moreപട്ടിണിക്കഞ്ഞിയിൽ കൈയിട്ടുവാരൽ; ചേര്‍ത്തല നഗരസഭയിലെ അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യകൂപ്പണില് കൗൺസിലറുടെ തിരിമറി; പരാതി നൽകിയത് ഗുണഭോക്താക്കൾ
ചേര്‍ത്തല: നഗരസഭയില്‍ അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യകൂപ്പണില് തിരിമറി നടത്തിയതായ പരാതിയില്‍ പോലീസ് അന്വേഷണം ഊര്‍ജിതമായി. നഗരസഭ 25-ാം വാര്‍ഡ് കൗണ്‍സിലര്‍ എം.എ. സാജുവിനെതിരേയാണ് പരാതി ഉയര്‍ന്നത്. വിഷയത്തില്‍ അന്വേഷണം തുടങ്ങിയ പോലീസ് തിങ്കളാഴ്ച നഗരസഭയിലെത്തി ദാരിദ്ര്യലഘൂകരണ വിഭാഗത്തില്‍നിന്നു ഭക്ഷ്യകൂപ്പണ്‍ വിതരണം ചെയ്ത രേഖകള്‍ പരിശോധിച്ചു. സെക്രട്ടറി അടക്കം ചുമതലയുള്ള ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിക്കാരനായ ഗുണഭോക്താവിന്റെയും ഭക്ഷ്യകൂപ്പണ്‍ കിട്ടാതിരുന്ന മറ്റൊരു ഗുണഭോക്താവിന്റെയും മൊഴി പോലീസ് എടുത്തിട്ടുണ്ട്. ഗുണഭോക്താവ് നഗരസഭാ സെക്രട്ടറിക്കു നല്കിയ പരാതി പോലീസിനു കൈമാറിയിരുന്നു. പൊതുമുതല്‍ അപഹരണമെന്ന വിഭാഗത്തിലാണു വരുന്നതെന്നതിനാല്‍ പ്രാഥമിക പരിശോധനകള്‍ നടത്തിയതിനു ശേഷം മാത്രമേ എഫ്ഐആര്‍ ഇട്ടു കേസെടുക്കുകയുള്ളൂവെന്നാണ് വിവരം. ഇതിനു മുന്നോടിയായി ആരോപണവിധേയനായ കൗണ്‍സിലറുടെ മൊഴിയും രേഖപ്പെടുത്തും. അതിദാരിദ്ര്യപട്ടികയിലുള്ളവര്ക്ക് എല്ലാമാസവും 500 രൂപയുടെ ഭക്ഷ്യകൂപ്പണ്‍ ആണ് നഗരസഭ നല്‍കുന്നത്. അവശരായതിനാല്‍ ഭൂരിഭാഗം ഗുണഭോക്താക്കള്‍ക്കും കൗണ്‍സിലര്‍മാര്‍ വഴിയാണ് കൂപ്പണ്‍ എത്തിക്കുന്നത്. 25-ാം വാര്‍ഡിലെ…
Read Moreസ്വർണം ധരിച്ച് പുറത്തിറങ്ങാൻ പേടിച്ച് വീട്ടമ്മമാർ; മാടക്കട നടത്തുന്ന വീട്ടമ്മയെ തലയ്ക്കടിച്ച് വീഴ്ത്തി സ്വർണം കവർന്ന് ഇതരസംസ്ഥാന തൊഴിലാളി; ഞെട്ടിക്കുന്ന സംഭവം കോട്ടയത്ത്
കോട്ടയം: നാഗമ്പടം പനയക്കഴിപ്പ് റോഡിലെ മാടക്കടയില്‍ അതിക്രമിച്ച് കയറിയ ഇതരസംസ്ഥാന തൊഴിലാളി കടയുടമ യായ വീട്ടമ്മയെ തലയ്ക്കടിച്ചുവീഴ്ത്തി മാല കവര്‍ന്നു. നാഗമ്പടം പനയക്കഴുപ്പ് വില്ലൂത്തറ വീട്ടില്‍ രത്നമ്മയെ (63) ആക്രമിച്ചാണ് പ്രതി മാല കവര്‍ന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി കോട്ടയം വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. നാഗമ്പടം പനയക്കഴുപ്പ് ഭാഗത്ത് മാടക്കട നടത്തുകയാണ് രത്നമ്മ. ഇവരുടെ കടയിലെത്തിയ ഇതര സംസ്ഥാനത്തൊഴിലാളി പ്രകോപനമൊന്നുമില്ലാതെ ഇവരെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ കഴുത്തില്‍ക്കിടന്ന മാലയുമായി പ്രതി രക്ഷപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റ് കടയില്‍ വീണുകിടന്ന ഇവരെ നാട്ടുകാര്‍ ചേര്‍ന്നാണ് ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്ക് പരിക്കേറ്റതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി. വെസ്റ്റ് സ്റ്റേഷന് ഹൗസ് ഓഫീസര്‍…
Read More