പത്തനംതിട്ട: കിടപ്പുരോഗിയായ സ്ത്രീയുടെ വീട്ടില്‍ നിന്നും പണവും എടിഎം കാര്‍ഡും മോഷ്ടിച്ച ഹോം നഴ്സിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഇലവുംതിട്ട മെഴുവേലി മൂക്കടയില്‍ പുത്തന്‍വീട്ടില്‍ രജിത(43) ആണ് അറസ്റ്റിലായത്. മൈലപ്ര സ്വദേശിനിയായ സ്ത്രീയുടെ വീട്ടില്‍ നിന്നും കഴിഞ്ഞ 16ന് രജിത അലമാരയില്‍ നിന്നും 5000 രൂപയും എടിഎം കാര്‍ഡും 6000 രൂപ വിലയുള്ള മാറ്റും മോഷ്ടിക്കുകയായിരുന്നു. ജോലിയ്ക്ക് കയറി ഒരു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ബന്ധു മരിച്ചെന്നു പറഞ്ഞു ഇവര്‍ സ്ഥലം വിട്ടിരുന്നു. പിന്നീടാണ് അലമാരയില്‍ നിന്നും പണവും എടിഎം കാര്‍ഡും നഷ്ടമായ വിവരം അറിഞ്ഞത്. പന്തളം കുളനടയില്‍ നിന്നും കസ്റ്റഡിയിലെടുത്ത രജിത, എടിഎം കാര്‍ഡ് ഉപയോഗിച്ച് 26000 രൂപ എടുത്തുവെന്നും സമ്മതിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ സുനുമോന്റെ നേതൃത്വത്തില്‍ എസ്ഐ അലോഷ്യസ്, എഎസ്ഐ മാരായ ബീന, അനിതകുമാരി, എസ് സിപിഒ ജയരാജ്, സിപിഒ മാരായ രശ്മിമോൾ,…
Read MoreCategory: Top News
വഴിചോദിച്ചെത്തി പൊട്ടിച്ചെടുത്തത് 61കാരിയുടെ നാലര പവന്റെ മാല; എറണാകുളത്ത് ജോലി ചെയ്യുന്ന യുവാക്കൾ മോഷണത്തിലേക്ക് കടന്നത് കടം വീട്ടാനുളള പണം കണ്ടെത്താൻ; ഒരാൾ അറസ്റ്റിൽ
ചെറുതോണി: ബൈക്കിലെത്തി വീട്ടമ്മയുടെ മാലപറിച്ചെടുത്ത് കടന്ന കേസിലെ പ്രതികളിൽ ഒരാളെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റു ചെയ്തു. കരുണാപുരം കമ്പംമെട്ട് സ്വദേശി വെള്ളാറശേരിയിൽ അമൽ സജി (24) ആണ് അറസ്റ്റിലായത്. കൂട്ടുപ്രതിയെ കിട്ടാനുണ്ട്. ഇയാൾ നിരീക്ഷണത്തിലാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 11ന് ഉച്ചകഴിഞ്ഞ് മൂന്നിന് വെൺമണിയിലാണ് സംഭവം ഉണ്ടായത്.പുല്ലുകെട്ടുമായി വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന വള്ളിയാംതടത്തിൽ ബേബിയുടെ ഭാര്യ സിമിലി ( 61 ) യുടെ നാലര പവൻ തൂക്കമുള്ള മാലയാണ് പ്രതികൾ പൊട്ടിച്ചുകടന്നത്. കറുത്ത ബൈക്കിലെത്തിയ പ്രതികൾ വീട്ടമ്മയുടെ അരികിൽ ബൈക്കു നിർത്തി. പിന്നിലിരുന്നയാൾ ബൈക്കിൽനിന്നിറങ്ങി വണ്ണപ്പുറത്തേക്കുള്ള വഴി ചോദിച്ചു. വഴി പറഞ്ഞു കൊടുക്കുന്നതിനിടെ വീട്ടമ്മയുടെ മാല പൊട്ടിച്ചു സ്ഥലംവിട്ടു. സിസി കാമറ ഫുട്ടേജ് വഴിനടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. രണ്ടു പേരും എറണാകുളത്ത് ജോലി ചെയ്യുന്നവരാണ്. കടം വീട്ടാൻ രണ്ടുപേരും ചേർന്ന് ആസൂത്രണം ചെയ്തതാണ് മാലപറിക്കലെന്ന് പോലീസ് പറഞ്ഞു.
Read Moreവിവാഹം കഴിഞ്ഞിട്ട് എട്ടുവർഷം; ഭാര്യയ്ക്ക് പരപുരുഷനുമായി ബന്ധമുണ്ടെന്ന സംശയം; നാളുകളായി തുടരുന്ന കുടുംബകലഹം ഒടുവിൽ കൊലപാതകത്തിലേക്ക്; നടക്കും വിട്ടുമാറാതെ സമീപവാസികൾ
ലക്നോ: അവിഹിത ബന്ധമുണ്ടെന്ന സംശയത്തെതുടർന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഭർത്താവ് സോനു ശർമയെ പോലീസ് അറസ്റ്റു ചെയ്തു. യുപിയിലെ ഗൗതമ ബുദ്ധ നഗർ ജില്ലയിലെ രാംപൂർ ഫത്തേപൂർ ഗ്രാമത്തിലാണ് സംഭവം. സോനുവിന്റെ ഭാര്യ ചഞ്ചൽ ശർമ (28) ആണ് കൊല്ലപ്പെട്ടത്. എട്ടുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഭാര്യ തന്നെ വഞ്ചിക്കുകയാണെന്ന സംശയം സോനുവിനുണ്ടായിരുന്നു. ഇതേച്ചൊല്ലി ഞായറാഴ്ച രാവിലെ ഇരുവരും വഴക്കിട്ടിരുന്നു. പിന്നാലെ സോനു ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗ്രാമത്തിലെ വാടകവീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
Read Moreമഞ്ഞച്ചരട് കഴുത്തിലണിയിച്ച് സുമംഗലിയാക്കി; ഫ്ളാറ്റിലും ഹോട്ടലിലുമെത്തിച്ച് പീഡനം; ഗർഭിണിയായപ്പോൾ വീട്ടിലെത്തിച്ച് യുവാവ് മുങ്ങി; വിവാഹിതനായ അഖിലിനെ വലയിലാക്കി പോലീസ്
തിരുവനന്തപുരം; യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കി മുങ്ങിയ കേസിലെ പ്രതി പിടിയിൽ. കരമന സ്വദേശിയായ യുവതിയെയാണ് പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. കേസിലെ പ്രതി കോട്ടയം എരുമേലി സ്വദേശി അഖിൽ ദാസ്തകർ (24) ആണ് പിടിയിലായത്. കരമന പോലീസാണ് പ്രതിയെ പിടികൂടിയത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഇയാൾ ഇതു മറച്ചുവച്ചാണ് പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. യുവതി ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും കൂട്ടിക്കൊണ്ടു പോയി ഇയാളുടെ ഫ്ലാറ്റിലും എറണാകുളത്തെ ഹോട്ടലിലും എത്തിച്ചായിരുന്നു പീഡനം. മഞ്ഞ ചരട് കെട്ടി വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ചായിരുന്നു പീഡനം. ഗർഭിണിയായതോടെ യുവതിയെ വീട്ടിൽ എത്തിച്ച് ഇയാൾ മുങ്ങി. യുവതി കരമന പൊലീസിൽ നൽകിയ പരാതിയിലാണ് അഖിലിനെ അറസ്റ്റ് ചെയ്തത്. കരമന എസ്എച്ച്ഒ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read Moreഇനി ലാഭത്തിന്റെ ഉത്സവ കാലം; ജിഎസ്ടി 2.0 തിങ്കൾ മുതല്‍ പ്രാബല്യത്തില്‍: പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തിങ്കളാഴ്ച ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വരുമെന്ന് മോദി പറഞ്ഞു. രാജ്യത്തിന്റെ വളർച്ചയ്ക്ക് ഊർജം നൽകുന്ന ജിഎസ്ടി പരിഷ്കരണമാണ് നടപ്പിലാകുന്നത്. പുതിയ ജിഎസ്ടി ഘടന നടപ്പാക്കുമ്പോൾ എല്ലാവർക്കും ഗുണമുണ്ടാകും. തിങ്കളാഴ്ച മുതൽ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധിക്കും. ഈ പരിഷ്കാരം ഇന്ത്യയുടെ വികസനം ശക്തിപ്പെടുത്തും. മധ്യവര്‍ഗത്തിനും കര്‍ഷകര്‍ക്കും ജിഎസ്ടി പരിഷ്കരണം നേട്ടമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ മാറ്റം സാധാരണക്കാർക്ക് വലിയ ആശ്വാസമാകും. മധ്യവർഗം, യുവാക്കൾ, കർഷകർ അങ്ങനെ എല്ലാവർക്കും പ്രയോജനം ലഭിക്കും. ദൈനംദിന ആവശ്യങ്ങൾ വളരെ കുറഞ്ഞ ചിലവിൽ നിറവേറ്റപ്പെടും. നികുതി ഭാരത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം ഉണ്ടാകും.ഒരു സ്വപ്പ്നം കൂടി സാക്ഷാത്കരിക്കുകയാണ്. ഒരു രാജ്യം ഒരു നികുതി എന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില കുറയും. 99 ശതമാനം സാധനങ്ങളും 5% എന്ന നികുതിയിലെത്തും. നികുതി ഘടന ലഘൂകരിക്കുക…
Read Moreഒഴിഞ്ഞകസേരകൾ എഐകൊണ്ട് ഉണ്ടാക്കാമല്ലോ? അയ്യപ്പസംഗമം ലോകപ്രശസ്ത വിജയം: എം.വി ഗോവിന്ദൻ
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നാലായിരത്തിലേറെപ്പേർ സംഗമത്തിൽ പങ്കെടുത്തു. മൂവായിരം പേര് പങ്കെടുക്കേണ്ടിടത്ത് 4600 ആളുകളാണ് പങ്കെടുത്തത്.പരിപാടി പരാജയമെന്നത് കള്ളപ്രചാരണമെന്ന് ഗോവിന്ദൻ പറഞ്ഞു. അതേസമയം, പരിപാടിയിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, പരിപാടിയിൽ കസേരകൾ ഒഴിഞ്ഞുകിടക്കുന്ന ദൃശ്യങ്ങൾ വ്യാജമാണെന്നും അത് നിർമിത ബുദ്ധി ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്നായിരുന്നു ഗോവിന്ദന്റെ മറുപടി.
Read Moreതദ്ദേശ തെരഞ്ഞെടുപ്പിനിടെ വോട്ടര്‍പട്ടിക പരിഷ്കരണം വേണ്ടെന്ന് പാര്‍ട്ടികള്‍: 2002ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കരുത്; റേഷന്‍ കാര്‍ഡും രേഖയായി ഉള്‍പ്പെടുത്തണം
തിരുവനന്തപുരം: സംസ്ഥാനത്തു തദ്ദേശ തെരഞ്ഞെടുപ്പു നടപടി തുടങ്ങിയ സാഹചര്യത്തില്‍ ഇതിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണവുമായി (എസ്ഐആര്‍) മുന്നോട്ടു പോകരുതെന്ന ആവശ്യവുമായി രാഷ്ട്രീയ പാര്‍ട്ടികൾ. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശാനുസരണം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. കേല്‍ക്കര്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് ആവശ്യമുയര്‍ന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ നിയോഗിക്കുന്ന ബൂത്ത് തല ഏജന്റുമാര്‍ (ബിഎല്‍എ) വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ സജീവമായി പങ്കെടുക്കേണ്ടവരാണ്. ഇവരില്‍ പലരും തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളും പ്രചാരകരുമാണ്. ഇതിനാൽ രണ്ടു തെരഞ്ഞെടുപ്പു നടപടിക്രമങ്ങളുമായി കൂട്ടിക്കുഴയ്ക്കരുതെന്നായിരുന്നു ആവശ്യം. എന്നാല്‍, തെരഞ്ഞെടുപ്പു കമ്മീഷന് നിയോഗിക്കുന്ന ബിഎല്‍ഒമാര്‍ തദ്ദേശ തെരഞ്ഞെടുപ്പു ജോലികളില്‍ വരാത്ത സാഹചര്യത്തില്‍ ഇരു വോട്ടെടുപ്പുകളും തമ്മില്‍ ബാധിക്കില്ലെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണറുമായി സംസാരിച്ചതില്‍നിന്നു വ്യക്തമായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം കേരളത്തില്‍ ആവശ്യമില്ലെന്നും വോട്ടര്‍…
Read Moreബന്ദികൾക്കു യാത്രാമൊഴിയേകി ഹമാസിന്റെ ഭീഷണിച്ചിത്രം: ബന്ദികളെ ജീവനോടെയോ മരിച്ചോ കിട്ടില്ലെന്ന് ഭീകരർ
കയ്റോ: ഗാസയിൽ കസ്റ്റഡിയിലുള്ള 47 ഇസ്രേലി ബന്ദികളുടെ ചിത്രങ്ങൾ, യാത്രാമൊഴി സന്ദേശത്തിനൊപ്പം പുറത്തുവിട്ട് ഗാസയിലെ ഹമാസ് ഭീകരർ. ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ഓപ്പറേഷനുമായി ഇസ്രേലി സേന മുന്നോട്ടു പോകുന്നതിനിടയിലാണ് ഭീകരർ ഇത്തരമൊരു നടപടിക്കു മുതിർന്നത്. 47 ബന്ദികളുടെയും മുഖം ഉൾപ്പെടുന്ന ചിത്രമാണ് ഹമാസ് പുറത്തുവിട്ടത്. 1986ൽ ലബനീസ് ഭീകരരുടെ പിടിയിലായി എന്നനുമാനിക്കുന്ന ഇസ്രേലി വ്യോമസേനാ ഉദ്യോഗസ്ഥൻ റോൺ അരാദിന്റെ പേരാണ് എല്ലാ മുഖചിത്രങ്ങളുടെയും അടിയിൽ എഴുതിയിരിക്കുന്നത്. ഇതിനൊപ്പം ഒന്ന് മുതൽ 47 വരെ നന്പറുകളും നല്‍കിയിട്ടുണ്ട്. പിന്നീട് എന്തുപറ്റി എന്നറിയാത്ത റോൺ അരാദിന്റെ ഗതി ഗാസയിലെ ബന്ദികൾക്കു വരുമെന്ന് ഹമാസ് ഭീഷണി മുഴക്കി. ചിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള സന്ദേശത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ബന്ദി മോചനം ഉൾപ്പെടുന്ന വെടിനിർത്തൽ കരാർ തള്ളിക്കളഞ്ഞുവെന്നും ഇസ്രേലി സൈനിക മേധാവി ഇയാൽ സമീർ ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ഓപ്പറേഷനുമായി മുന്നോട്ടു പോകാൻ…
Read Moreബംഗളൂരു-തിരുവനന്തപുരം സ്പെഷൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടി
കൊല്ലം: ഉത്സവകാല തിരക്ക് പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് (കൊച്ചുവേളി ) അനുവദിച്ച മൂന്ന് പ്രതിവാര സ്പെഷൽ ട്രെയിനുകൾ ഡിസംബർവരെ നീട്ടാൻ റെയിൽവേ ബോർഡ് തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു. എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസാണ്(06555) നീട്ടിയ ആദ്യ വണ്ടി.ഒക്ടോബർ മൂന്നുവരെയാണ് നേരത്തേ സർവീസ് അനുവദിച്ചത്. ഇത് ഡിസംബർ 26 വരെയാക്കി നീട്ടി. തിരിച്ച് തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷൽ ഡിസംബർ 28 വരെയും നീട്ടി. സെപ്റ്റംബർ 28 വരെയായിരുന്നു നേരത്തേ അനുവദിച്ചത്. എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ്(06523) ആണ് നീട്ടിയ രണ്ടാമത്തെ വണ്ടി. സെപ്റ്റംബർ 15 വരെ അനുവദിച്ച വണ്ടി ഡിസംബർ 29 വരെ ഓടും. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബംഗളൂരു വീക്കിലി എക്സ്പ്രസ്(06524) സെപ്റ്റംബർ 15-ന് അവസാനിക്കേണ്ടിയിരുന്നത് ഡിസംബർ 30 വരെയും ദീർഘിപ്പിച്ചു. എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോർത്ത് വീക്കിലി…
Read Moreപിണറായി വിജയന്റെ മനസിൽ ഭക്തിയുണ്ട്, മുഖ്യമന്ത്രിയായി തുടരാൻ യോഗ്യൻ; പ്രതിപക്ഷം ഷണ്ഡന്മാരെന്ന് വെള്ളാപ്പള്ളി നടേശൻ
പത്തനംതിട്ട: ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാൻ യോഗ്യൻ പിണറായി മാത്രമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. പ്രതിപക്ഷത്തെ ഷണ്ഡന്മാരെന്ന് അധിക്ഷേപിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ആഗോള അയ്യപ്പ സംഗമം വിജയമാണെന്നും അഭിപ്രായപ്പെട്ടു. യുവതി പ്രവേശന കാലത്തെ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്നത് ന്യായമായ ആവശ്യമാണെന്നും അദേഹം വ്യക്തമാക്കി. അതേസമയം, യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതി നൽകിയ സത്യവാംഗ്മൂലം തിരുത്തണമെന്ന് വാശി പിടിക്കേണ്ട ആവശ്യമില്ലെന്നും തിരുത്തിയ രീതിയിലാണ് സർക്കാരിന്റെ സമീപനമെന്നും വെള്ളാപ്പള്ളി പറഞ്ഞു. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങള്‍ക്കെതിരായ കേസുകൾ പിൻവലിച്ചാൽ അതിന്റെ നേട്ടം സർക്കാരിനുണ്ടാകുമെന്നും അദേഹം അഭിപ്രായപ്പെട്ടു. പിണറായി വിജയൻ ഭക്തനാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി പിണറായിയുടെ മനസിൽ ഭക്തിയുണ്ടെന്നും അതുകൊണ്ടാണ് വേദിയിൽ അയ്യപ്പ വിഗ്രഹം സ്വീകരിച്ചതെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
Read More