കള്ളത്തരങ്ങളെല്ലാം പൊളിയുന്നു;   കുത്തുകേസിലെ പ്രതികൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത് ഉത്തരങ്ങൾ മൊബൈൽ ഫോണിലൂടെ സന്ദേശമായി കിട്ടിയതിലൂടെ;  ലിസ്റ്റ് റദ്ദാക്കാനൊരുങ്ങി പി​എ​സ്‌​സി

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ ക​ത്തി​ക്കു​ത്ത് കേ​സി​ല്‍ പ്ര​തി​ക​ളാ​യ എ​സ്എ​ഫ്ഐ മു​ന്‍ നേ​താ​ക്ക​ള്‍ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ പ​രീ​ക്ഷ​യി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​താ​യി പി​എ​സ്‌​സി​യു​ടെ പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ട് പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ. കു​ത്ത് കേ​സി​ലെ ​പ്ര​തി​ക​ളാ​യ ശി​വ​ര​ഞ്ജി​ത്ത്, പ്ര​ണ​വ്, നി​സാം എ​ന്നി​വ​രെ പ​രീ​ക്ഷാ ത​ട്ടി​പ്പ് കേ​സി​ലും പ്ര​തി ചേ​ർ​ക്കു​മെ​ന്നാ​ണ് വി​വ​രം.

ഇ​തി​നു പു​റ​മേ എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ മു​ൻ​പ​ന്തി​യി​ലെ​ത്തി​യ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ പ​രീ​ക്ഷ​യു​ടെ റാ​ങ്ക് ലി​സ്റ്റ് ത​ന്നെ റ​ദ്ദാ​ക്കി​യേ​ക്കു​മെ​ന്നും സൂ​ച​ന​ക​ളു​ണ്ട്. പി​എ​സ്‌​സി പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ങ്ങ​ൾ ഫോ​ൺ സ​ന്ദേ​ശ​ങ്ങ​ളാ​യി ല​ഭി​ച്ചെ​ന്ന വി​വ​ര​ങ്ങ​ളും പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. 90ല​ധി​കം സ​ന്ദേ​ശ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്ക് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാട്സ് ആപ്പു വ​ഴി ല​ഭി​ച്ച​തെ​ന്നാ​ണ് പു​റ​ത്തു​വ​ന്ന വി​വ​രം.

Related posts