മോ​ഷ​ണം ത​ട​യാ​ൻ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്; അ​സ്വ​സ്ഥ​നാ​യി ഒ​രു യാ​ത്ര​ക്കാ​ര​ൻ; ചോ​ദ്യം ചെ​യ്ത​പ്പോ​ൾ കൈ​യി​ൽ കി​ട്ടി​യ​ത് സാ​ക്ഷാ​ൻ ക​ള്ള​നെ​ത​ന്നെ

തൃ​ശൂ​ർ: തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ആ​ർ​പി​എ​ഫ് ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക്കി​ടെ മോ​ഷ​ണ​മു​ത​ലു​മാ​യി പി​ടി​യി​ലാ​യ​ത് നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി. മ​ല​പ്പു​റം തി​രൂ​ർ ക​ട​പ്പു​റം അ​രി​യ​ന്‍റെ പു​ര​യ്ക്ക​ൽ സൂ​ഫി​യാ​ൻ (25) ആ​ണ് പി​ടി​യി​ലാ​യ​ത്. മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം പെ​രു​കി​യ​തോ​ടെ യാ​ത്ര​ക്കാ​രെ ബോ​ധ​വ​ത്ക​രി​ക്കാ​നാ​ണ് റെ​യി​ൽ​വേ പോ​ലീ​സ് ക്ലാ​സ് ന​ട​ത്തി​യ​ത്. ഇ​തി​നി​ടെ​യാ​ണ് അ​സ്വ​സ്ഥ​നാ​യി​രി​ക്കു​ന്ന ഒ​രു യാ​ത്ര​ക്കാ​ര​നെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളി​ൽ നി​ന്ന് കൊ​ല്ലം സ്വ​ദേ​ശി​യു​ടെ മോ​ഷ​ണം പോ​യ ഫോ​ൺ ക​ണ്ടെ​ത്തി. ഇ​തേ​തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സൂ​ഫി​യാ​ൻ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ 10ഓ​ളം കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

Read More

ഇ​ട​ക്കൊ​ച്ചി​യി​ൽ നി​ന്നും വാ​ങ്ങിയ ബ്രെ​ഡി​നി​ട​ക്ക് ച​ത്ത പ​ല്ലി ! പ​രാ​തി പ​റ​ഞ്ഞ​പ്പോ​ൾ പു​ച്ഛി​ച്ച് ക​ട​ക്കാ​ര​ൻ; ഛർ​ദി​ലി​നെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​തേ​ടി വീ​ട്ട​മ്മ

പ​ള്ളു​രു​ത്തി: ഇ​ട​ക്കൊ​ച്ചി​യി​ലെ ബേ​ക്ക​റി​യി​ൽ നി​ന്ന് വാ​ങ്ങി​യ ബ്രെ​ഡ്ഡി​നു​ള്ളി​ൽ​നി​ന്ന് ച​ത്ത ര​ണ്ടു പ​ല്ലി​ക​ളെ കി​ട്ടി​യ​താ​യി പ​രാ​തി. ഇ​ട​ക്കൊ​ച്ചി സ്വ​ദേ​ശി ദി​വ്യ സു​ബീ​ഷി​നാ​ണ് ഭ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കെ, ബ്രെ​ഡ്ഡി​നു​ള്ളി​ൽ നി​ന്ന് പ​ല്ലി​ക​ളെ കി​ട്ടി​യ​ത്. ക​ട​യു​ട​മ​യെ അ​റി​യി​ച്ചെ​ങ്കി​ലും വി​ഷ​യം ഗൗ​ര​വ​ത്തി​ലെ​ടു​ക്കാ​തെ ത​ങ്ങ​ളെ പ​റ​ഞ്ഞ​യ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു. ബ്രെ​ഡ് ക​ഴി​ച്ച് അ​ൽ​പ സ​മ​യ​ത്തി​നു​ശേ​ഷം ഛർ​ദി​യും അ​വ​ശ​ത​യും തോ​ന്നി​യെ​ന്നും തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. വി​വ​രം ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് വി​ഭാ​ഗ​ത്തെ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്, ഫു​ഡ് സേ​ഫ്റ്റി ക​ൺ​ട്രോ​ള​ർ​ക്കും പ​രാ​തി ന​ൽ​കു​മെ​ന്ന് ദി​വ്യ സു​ബീ​ഷ് പ​റ​ഞ്ഞു. ഇ​ട​ക്കൊ​ച്ചി​യി​ൽ നി​ന്നും വാ​ങ്ങി ബ്രെ​ഡി​നി​ട​ക്ക് ച​ത്ത പ​ല്ലി ! പ​രാ​തി പ​റ​ഞ്ഞ​പ്പോ​ൾ പു​ച്ഛി​ച്ച് ക​ട​ക്കാ​ര​ൻ; ഛർ​ദി​ലി​നെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​തേ​ടി വീ​ട്ട​മ്മ പ​ള്ളു​രു​ത്തി: ഇ​ട​ക്കൊ​ച്ചി​യി​ലെ ബേ​ക്ക​റി​യി​ൽ നി​ന്ന് വാ​ങ്ങി​യ ബ്രെ​ഡ്ഡി​നു​ള്ളി​ൽ​നി​ന്ന് ച​ത്ത ര​ണ്ടു പ​ല്ലി​ക​ളെ കി​ട്ടി​യ​താ​യി പ​രാ​തി. ഇ​ട​ക്കൊ​ച്ചി സ്വ​ദേ​ശി ദി​വ്യ സു​ബീ​ഷി​നാ​ണ് ഭ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കെ, ബ്രെ​ഡ്ഡി​നു​ള്ളി​ൽ നി​ന്ന് പ​ല്ലി​ക​ളെ കി​ട്ടി​യ​ത്. ക​ട​യു​ട​മ​യെ…

Read More

വ​ല്ലാ​ത്തൊ​രു ദു​രി​തം..! മ​ഹാ​കാ​ളി​യു​ടെ പ്രീ​തി​ക്കാ​യി മൃ​ഗ​ബ​ലി; കോ​ൺ​ഗ്ര​സ് നേ​താ​വി​നെ​തി​രെ കേ​സ്; കു​റ്റം തെ​ളി​ഞ്ഞാ​ൽ അ​ഞ്ച് വ​ർ​ഷം വ​രെ ത​ട​വ്

ഹൈ​ദ​രാ​ബാ​ദ്: ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ മൃ​ഗ​ത്തി​നെ ബ​ലി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തു തെ​ല​ങ്കാ​ന പോ​ലീ​സ്. തെ​ല​ങ്കാ​ന​യി​ലെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് നീ​ലം മ​ധു മു​ദി​രാ​ജി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. സം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ലെ ചി​ത്കു​ൽ ഗ്രാ​മ​ത്തി​ൽ ഓ​ഗ​സ്റ്റ് അ​ഞ്ചി​നാ​യി​രു​ന്നു നാ​യി​രു​ന്നു സം​ഭ​വം. ഗ്രാ​മ​ത്തി​ലെ ബോ​ണാ​ലു ഉ​ത്സ​വ ആ​ഘോ​ഷ​ത്തി​നി​ടെ​യാ​ണ് ക്രൂ​ര​മാ​യ മൃ​ഗ​ബ​ലി ന​ട​ന്ന​ത്. ഉ​ത്സ​വ ഘോ​ഷ​യാ​ത്ര​യ്ക്ക് ശേ​ഷം പ്ര​ദേ​ശ​ത്തെ പ്ര​തി​ഷ്ഠ​യ്ക്ക് മു​ന്നി​ൽ പോ​ത്തി​നെ ബ​ലി ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഈ ​സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് പു​റം​ലോ​ക​മ​റി​യു​ന്ന​ത്. ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പോ​ത്തി​നെ ഘോ​ഷ​യാ​ത്ര​യാ​യി കൊ​ണ്ടു​പോ​യി ദേ​വ​ത​ക​ൾ​ക്ക് മു​ന്നി​ൽ ബ​ലി അ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. മൃ​ഗ​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​നാ​യ അ​ദു​ലാ​പു​രം ഗൗ​തം ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് എ​ഫ്ഐ​ആ​ർ റ​ജി​സ്റ്റ​ർ ചെ​യ്ത​ത്. സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ൽ പ​ങ്കു​വെ​ച്ച ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ തെ​ളി​വാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. കു​റ്റം തെ​ളി​യി​ക്ക​പ്പെ​ട്ടാ​ൽ അ​ഞ്ച് വ​ർ​ഷം വ​രെ ത​ട​വോ, പി​ഴ​യോ, അ​ല്ലെ​ങ്കി​ൽ…

Read More

മനുഷ്യർ​ക്കും ഇ​വി​ടെ ജീ​വി​ക്ക​ണം… തെ​രു​വ് നാ​യ്ക്ക​ൾ​ക്ക് കോ​ഴി​മാ​ലി​ന്യം ന​ൽ​കി; പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ; പി​ന്നീ​ട് സം​ഭ​വി​ച്ച​ത്

കൊ​ച്ചി: കൊ​ച്ചി​യി​ൽ തെ​രു​വ് നാ​യ​യ്ക്ക് കോ​ഴി​മാ​ലി​ന്യം ന​ൽ​കി​യ ര​ണ്ട് പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഫോ​ർ​ട്ട് കൊ​ച്ചി പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. പ്ര​ദേ​ശ​ത്ത് നേ​ര​ത്തെ തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു യു​വ​തി​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ, നാ​യ്ക്ക​ൾ​ക്ക് കോ​ഴി​മാ​ലി​ന്യം ന​ൽ​കു​ന്ന​ത് ത​ട​യ​ണ​മെ​ന്നും ഇ​ത് പ്ര​ദേ​ശ​ത്ത് വ​ലി​യ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ടെ​ന്നും കാ​ണി​ച്ച് നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോഴി വേസ്റ്റ് നൽകിയവർക്കെതിരെ ന​ട​പ​ടിയെടുത്തത്

Read More

അ​വ​ൾ ചെ​യ്യാ​നു​ള്ള​ത് ചെ​യ്തു. അ​വ​ൾ​ക്ക് അ​താ​കും ശ​രി​യാ​യി തോ​ന്നി​യ​ത്; ഭാ​ര്യ മ​റ്റൊ​രാ​ൾ​ക്കൊ​പ്പം പോ​യ​തി​നെ​ക്കു​റി​ച്ച് അ​ഖി​ൽ എ​ൻ​ആ​ർ​ഡി​യു​ടെ വാ​ക്കു​ൾ ഇ​ങ്ങ​നെ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ച​ർ​ച്ച​യാ​യ ഒ​ളി​ച്ചോ​ട്ട​ത്തി​ന്‍റെ സ​ത്യ​വ​സ്ഥ തു​റ​ന്ന് പ​റ​ഞ്ഞ് ഇ​ൻ​ഫ്ലു​വ​ൻ​സ​റും ന​ട​നു​മാ​യ അ​ഖി​ൽ എ​ൻ​ആ​ർ​ഡി. അ​ഖി​ലി​ന്‍റെ ഭാ​ര്യ മ​റ്റൊ​രാ​ൾ​ക്കൊ​പ്പം ഒ​ളി​ച്ചോ​ടി​പ്പോ​യെ​ന്നും അ​തി​ന്‍റെ കാ​ര​ണ​ങ്ങ​ളു​മാ​യി​രു​ന്നു പ​ല​രു​ടെ​യും ച​ർ​ച്ചാ​വി​ഷ​യം. ഇ​പ്പോ​ഴി​താ ഈ ​ച​ർ​ച്ച​ക​ളി​ൽ സ​ത്യ​മു​ണ്ടെ​ന്നും അ​ഖി​ൽ ഈ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ച​തു​മാ​ണ് അ​ഖി​ലി​ന്‍റെ സു​ഹൃ​ത്തും മു​ൻ ബി​ഗ് ബോ​സ് താ​ര​വു​മാ​യ സാ​യി കൃ​ഷ്ണ പ​റ​യു​ന്ന​ത്. ഇ​രു​വ​രു​ടെ​യും വി​വാ​ഹ​ത്തി​ന് പ​ങ്കെ​ടു​ത്ത ആ​ള് എ​ന്ന നി​ല​യി​ല്‍ ഈ ​വാ​ർ​ത്ത ത​ന്നെ ഞെ​ട്ടി​ച്ചു​വെ​ന്നും ഇ​ക്കാ​ര്യം സം​സാ​രി​ച്ച​പ്പോ​ൾ ആ​രെ​യും കു​റ്റ​പ്പെ​ടു​ത്താ​നി​ല്ല എ​ന്നാ​യി​രു​ന്നു അ​ഖി​ലി​ന്‍റെ പ്ര​തി​ക​ര​ണ​മെ​ന്നും സാ​യി കൃ​ഷ്ണ ത​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി. ‘‘ഈ ​വി​ഷ​യം കു​റ​ച്ച് ക​ടു​ത്ത​താ​ണ്. പ​ക്ഷേ കു​റ​ച്ച് കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്ക​ണം. ഇ​തൊ​ക്കെ ആ​രു​ടെ ജീ​വി​ത​ത്തി​ലും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും സം​ഭ​വി​ക്കാ​വു​ന്ന​താ​ണ്. അ​ഖി​ൽ എ​ൻ​ആ​ർ​ഡി​യു​ടെ ഭാ​ര്യ ഒ​ളി​ച്ചോ​ടി​പ്പോ​യി. ഞാ​ൻ ഇ​വ​രു​ടെ വി​വാ​ഹ​ത്തി​ന് പോ​യ ഒ​രാ​ളാ​ണ്. 2021 മു​ത​ലൊ​ക്കെ അ​ത്യാ​വ​ശ്യം ന​ല്ല രീ​തി​യി​ലു​ള്ള സു​ഹൃ​ത്ബ​ന്ധ​വും…

Read More

പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം ത​ള്ളി; ടി.​ജി. മോ​ഹ​ൻ​ദാ​സി​ന് ജാ​മ്യം

തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി​യി​ൽ സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ടി.​ജി. മോ​ഹ​ൻ​ദാ​സി​ന് ജാ​മ്യം അ​നു​വ​ദി​ച്ചു. ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം എ​സി​ജെ​എം കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യം കോ​ട​തി ത​ള്ളി. തെ​ളി​വ് ശേ​ഖ​ര​ണ​ത്തി​ന് ക​സ്റ്റ​ഡി അ​നി​വാ​ര്യ​മാ​ണെ​ന്നും മോ​ഹ​ൻ​ദാ​സ് അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. എ​ന്നാ​ൽ ഈ ​വാ​ദം ശ​രി​യ​ല്ലെ​ന്ന് പ്ര​തി​ഭാ​ഗം കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഡ​ൽ​ഹി​യി​ൽ സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് സം​ഘ​പ​രി​വാ​ർ സ​ഹ​യാ​ത്രി​ക​നാ​യ ടി.​ജി. മോ​ഹ​ൻ​ദാ​സി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യ​ൽ , വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ത്രു​ത വ​ള​ർ​ത്താ​ൻ ശ്ര​മി​ക്ക​ൽ, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ, സ​മൂ​ഹ​ത്തി​ൽ ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ക്കു​ന്ന രീ​തി​യി​ൽ പെ​രു​മാ​റ​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ചു​മ​ത്തി​യി​രി​ക്കു​ന്ന കു​റ്റ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും മൂ​ന്ന് വ​ർ​ഷം വ​രെ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന​വ​യാ​ണ്.

Read More

പ്ര​ള​യ​ത്തി​ന് മേ​ൽ ഇ​ടി​ത്തീ​യാ​യി വി​ല​ക്ക​യ​റ്റ​വും… സെ​ഞ്ചു​റി​യ​ടി​ച്ച് ഞാ​ലി​പ്പൂ​വ​ൻ; ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ച്ച​ക്ക​റി വി​ല​യും കു​തി​ക്കു​ന്നു; ആ​ശ​ങ്ക​യോ​ടെ വീ​ട്ട​മ്മ​മാ​ർ

കു​റ​വി​ല​ങ്ങാ​ട്: ഒ​രു കി​ലോ ഞാ​ലി​പ്പൂ​വ​ൻ പ​ഴ​ത്തി​ന് വി​ല 100 പി​ന്നി​ട്ടു. മ​ഴ ശ​ക്ത​മാ​യ​തി​ന് പി​ന്നാ​ലെ പ​ച്ച​ക്ക​റി​യി​ന​ങ്ങ​ൾ​ക്കും പ​ഴ​വ​ർ​ഗ​ങ്ങ​ൾ​ക്കും വി​ല വ​ലി​യ രീ​തി​യി​ൽ വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. നാ​ട​ൻ ഞാ​ലി​പ്പൂ​വ​ന് വി​ല ഇ​തി​ലും കൂ​ടു​ത​ലാ​ണ്. ഓ​ണ​ക്കാ​ല​മാ​യ​തി​നാ​ൽ പ​ഴ​ങ്ങ​ൾ​ക്കും പ​ച്ച​ക്ക​റി​ക​ൾ​ക്കും വി​പ​ണി​യി​ൽ വ​ലി​യ കു​തി​ച്ചു​ക​യ​റ്റം ഉ​ണ്ടാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ന് പി​ന്നാ​ലെ​യാ​ണ് ഞാ​ലി​പ്പൂ​വ​ൻ വി​ല വ​ൻ​തോ​തി​ൽ ഉ​യ​രു​ന്ന​ത്. പാ​ള​യം​കോ​ട​ൻ, പൂ​വ​ൻ, റോ​ബ​സ്റ്റ ഇ​ന​ങ്ങ​ൾ​ക്കും കാ​ര്യ​മാ​യ വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ​ച്ച​ക്ക​റി വാ​ങ്ങാ​ൻ ക​ട​യി​ൽ എ​ത്തി​യാ​ൽ കീ​ശ കാ​ലി​യാ​കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.

Read More

ച​രി​ത്രം വ​ള​ച്ചൊ​ടി​ക്കേ​ണ്ട… വി. ​ഡി. സ​വ​ർ​ക്ക​റെ മ​ഹ​ത്വ​വ​ൽ​ക്ക​രി​ക്കു​ന്ന ചോ​ദ്യം; അ​ധ്യാ​പ​ക​ന് സ​സ്പെ​ൻ​ഷ​ൻ; ക​ടു​ത്ത ഭാ​ഷ‍​യി​ൽ പ്ര​തി​ക​രി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് സ്കൂ​ളു​ക​ളി​ൽ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​ന ക്വി​സ് മ​ത്സ​ര​ത്തി​ലെ ചോ​ദ്യാ​വ​ലി വി​വാ​ദ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ. വി​വാ​ദ ചോ​ദ്യം ത​യ്യാ​റാ​ക്കി​യ അ​ധ്യാ​പ​ക​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത് അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ പ്രാ​ഥ​മി​ക ഘ​ട്ടം മാ​ത്ര​മാ​ണെ​ന്നും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കോ അ​ധ്യാ​പ​ക​ർ​ക്കോ പ​ങ്കു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യാ​ൽ അ​വ​ർ​ക്കെ​തി​രെ​യും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യോ സാ​മൂ​ഹ്യ​ശാ​സ്ത്ര ക്ല​ബ്ബി​ന്‍റെ​യോ ഔ​ദ്യോ​ഗി​ക പ്ര​വ​ർ​ത്ത​ന ക​ല​ണ്ട​റി​ൽ ഉ​ള്ള​ത​ല്ല ഈ ​പ​രി​പാ​ടി​യെ​ന്നും പ്രാ​ദേ​ശി​ക​മാ​യി ത​യ്യാ​റാ​ക്കി​യ ചോ​ദ്യാ​വ​ലി​യാ​ണ് മ​ത്സ​ര​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ അ​ധ്യാ​പ​ക​ർ വ്യ​ക്തി​പ​ര​മാ​യ ആ​ശ​യ​ങ്ങ​ളും രാ​ഷ്ട്രീ​യ അ​ജ​ണ്ട​ക​ളും പ്ര​ച​രി​പ്പി​ക്കാ​നു​ള്ള വേ​ദി​യാ​ക്കി മാ​റ്റ​രു​തെ​ന്നും, ച​രി​ത്ര​പ​ര​മാ​യ വ​സ്തു​ത​ക​ൾ തെ​റ്റാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​വ​ണ​ത​ക​ൾ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. കാ​സ​ർ​ഗോ​ഡ്, കു​മ്പ​ള, മ​ഞ്ചേ​ശ്വ​രം ഉ​പ​ജി​ല്ല​ക​ളി​ലെ സ്കൂ​ളു​ക​ളി​ൽ എ​ൽ.​പി വി​ഭാ​ഗ​ത്തി​നാ​യി സം​ഘ​ടി​പ്പി​ച്ച ‘ഫ്രീ​ഡം ക്വി​സ്’ മ​ത്സ​ര​ത്തി​ന്‍റെ…

Read More

യു​വ​ന​ടി​യെ ക​ഥ​പ​റ​യാ​ൻ വ​ളി​ച്ചു വ​രു​ത്തി പീ​ഡി​പ്പി​ച്ച​ത് എ​ഴു​പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ സം​വി​ധാ​യ​ക​ൻ; മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി മ​യ​ക്കി​യെ​ന്നും ന​ടി

മും​ബൈ: യു​വ​ന​ടി​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ സം​വി​ധാ​യ​ക​ൻ അ​റ​സ്റ്റി​ൽ. സം​വി​ധാ​യ​ക​ൻ ഷ​ക്കീ​ൽ നൂ​റാ​നി(73) ആ​ണ് കേ​സി​ൽ പി​ടി​യി​ലാ​യ​ത്. യു​വ​ന​ടി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. സി​നി​മ ച​ർ​ച്ച​യ്ക്കെ​ന്ന പേ​രി​ൽ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. മ​ൽ​വാ​നി​യി​ലു​ള്ള വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ച്ചെ​ന്നും മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി മ​യ​ക്കി​യ ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യി​ലു​ണ്ട്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ആ​ഗ​സ്റ്റ് 12 വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

Read More

ചൂ​ട് വെ​ള്ളം വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ട് വ​യ​സു​കാ​രി മ​രി​ച്ചു; പെ​ള്ള​ൽ ഭേ​ദ​മാ​യെ​ങ്കി​ലും പി​ന്നീ​ട് അ​ണു​ബാ​ധ​യു​ണ്ടാ​യ​താ​ണ് മ​ര​ണ കാ​ര​ണം

കോ​ത​മം​ഗ​ലം: ബ​ക്ക​റ്റി​ലെ ചൂ​ട് വെ​ള്ളം ദേഹത്ത് വീണണ് ഗുരതരമായി പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ട് വ​യ​സു​കാ​രി മ​രി​ച്ചു. കോ​ട്ട​പ്പ​ടി മു​ട്ട​ത്തു​പാ​റ മേ​ൽ​ഭാ​ഗ​ത്ത് വീ​ട്ടി​ൽ ലി​ജു-​എ​ൽ​ബി ദ​മ്പ​തി​മാ​രു​ടെ മ​ക​ൾ ബി​ൽ​ഗ മ​റി​യം ലി​ജു (2) ആ​ണ് മ​രി​ച്ച​ത്. അ​ണു​ബാ​ധ​യെ തു​ട​ർ​ന്നാ​ണ് ബി​ൽ​ഗ മ​റി​യം ലി​ജു മ​രി​ച്ച​ത്. ഒ​രാ​ഴ്ച മു​ൻ​പാ​യി​രു​ന്നു അ​പ​ക​ടം. കു​ട്ടി​യെ കു​ളി​പ്പി​ക്കാ​നാ​യി ബ​ക്ക​റ്റി​ൽ ചൂ​ട് വെ​ള്ളം വ​ച്ചി​രു​ന്നു. അ​മ്മ മാ​റി​യ സ​മ​യ​ത്ത് കു​ട്ടി ബ​ക്ക​റ്റി​ൽ പി​ടി​ച്ച​തോ​ടെ അ​ത് അ​ബ​ദ്ധ​ത്തി​ൽ മ​റി​ഞ്ഞ് ചൂ​ട് വെ​ള്ളം ദേ​ഹ​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സ ക​ഴി​ഞ്ഞെ​ങ്കി​ലും പി​ന്നീ​ട് അ​ണു​ബാ​ധ​യു​ണ്ടാ​യി. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് കു​ട്ടി മ​രി​ച്ച​ത്.

Read More