ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് തിരിച്ചടി നൽകി ഇന്ത്യ. പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഭീകര കേന്ദ്രങ്ങൾ തകർത്തുവെന്ന് സൈന്യം അറിയിച്ചു. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിട്ട മിഷനിലൂടെ പാക്കിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച് തകർത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്ന് സൈന്യം എക്സിൽ പോസ്റ്റ് ചെയ്തു. 12 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ആക്രമണം ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കിയിട്ടുണ്ട്. പാക് സൈനിക കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും സൈന്യം അറിയിച്ചു. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബഹാവൽപൂരിലും മുസാഫറബാദിലും കോട്ലിയിലും മുറിഡ്കെയിലും ആക്രമണം നടന്നു. മിസൈൽ ആക്രമണമാണ് നടന്നതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Read MoreCategory: Top News
വിദ്യാര്‍ഥികള്‍ക്ക് പൊണ്ണത്തടി: സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ എണ്ണയുടെ ഉപയോഗം കുറയ്ക്കും
കൊച്ചി: അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ ദൈനംദിന ഭക്ഷണത്തില്‍ പാചകം ചെയ്യുന്ന എണ്ണയുടെ ഉപയോഗം പത്തു ശതമാനം കുറയ്ക്കും. വിദ്യാര്‍ഥികളില്‍ പൊണ്ണത്തടി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇത്തരത്തിലുള്ള തീരുമാനം എടുത്തിരിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണശീലം വിദ്യാര്‍ഥികള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കാനും കുറഞ്ഞ അളവില്‍ എണ്ണ ഉപയോഗിച്ച് പോഷക സമൃദ്ധമായ ഭക്ഷണം തയാറാക്കാനുമുള്ള കര്‍ശന നിര്‍ദേശമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിലുള്ളത്. ഇതിനുള്ള മാര്‍ഗനിര്‍ദേശം ഉപജില്ലാ തലത്തില്‍നിന്ന് സ്കൂള്‍ അധികൃതര്‍ക്ക് നല്‍കും. വിദ്യാര്‍ഥികള്‍ക്ക് പോഷക ഭക്ഷണമാണോ നല്‍കുന്നതെന്ന് നിരീക്ഷിക്കാന്‍ നുണ് ഫീഡിംഗ് സൂപ്പര്‍വൈസര്‍മാര്‍, നൂണ് മീല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ ഇടയ്ക്കിടെ ഉച്ചഭക്ഷണ വിതരണ സ്ഥലം സന്ദര്‍ശിക്കും. പാചകത്തിന് എണ്ണ കുറയ്ക്കുന്നതിനൊപ്പം തന്നെ ഫോര്‍ട്ടിഫൈഡ് അരി, ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, ഫോര്‍ട്ടിഫൈഡ് ഭക്ഷ്യ എണ്ണ(വിറ്റാമിന്‍ എ, ഡി. എന്നിവ അടങ്ങിയത്), ഡബിള്‍ ഫോര്‍ട്ടിഫൈഡ് ഉപ്പ് എന്നിവയും…
Read Moreമോദി കാശ്മീർ യാത്ര ഒഴിവാക്കിയത് ആക്രമണം മുൻകൂട്ടി അറിയാമായിരുന്നിട്ട്; ഇന്റലിജൻസ് റിപ്പോർട്ട് ഒളിപ്പിച്ചതെന്തിന്; കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് ഖാർഗെ
റാഞ്ചി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ജമ്മു കാഷ്മീരില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് മൂന്ന് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്റലിജൻസ് റിപ്പോർട്ട് കിട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് മോദി കാഷ്മീര്‍ സന്ദര്‍ശനം മാറ്റിവച്ചതെന്നും ഖാര്‍ഗെ ആരോപിച്ചു. ജാര്‍ഖണ്ഡിലെ ഭരണഘടനാ സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് അവഗണിച്ചത് എന്തുകൊണ്ടാണ്?. ജമ്മു കാഷ്മീർ പോലീസിനെ അടക്കം ഇക്കാര്യം അറിയിക്കാതിരുന്നതിന് എന്താണ് കാരണമെന്നും ഖാർഗെ ചോദിച്ചു. വലിയ സുരക്ഷാ വീഴ്ചയാണ് പഹല്‍ഗാമില്‍ സംഭവിച്ചത്. ഭീകരാക്രമണത്തിന് ശേഷം വിളിച്ച സര്‍വകക്ഷി യോഗത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്ന കാര്യം സര്‍ക്കാര്‍ തന്നെ സമ്മതിച്ചതാണെന്നും ഖാര്‍ഗെ പറഞ്ഞു. ഏപ്രിൽ 22-നാണ് പഹൽഗാമിൽ 26 വിനോദ സഞ്ചാരികളെ ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയത്. മുന്നറിയിപ്പ് ലഭിച്ചതനുസരിച്ച് ഏപ്രില്‍ 19-ലെ കാഷ്മീര്‍ സന്ദര്‍ശനം മോദി മാറ്റിവച്ചെന്നാണ് ആരോപണം. അതേസമയം പ്രതികൂല…
Read Moreതുടരണം കെ.എസ്…കോൺഗ്രസിൽ വാക് പോര് കഴിഞ്ഞു; ഇനി പോസ്റ്റർ യുദ്ധം; ആന്റോ ആന്റണിയുടെ വീടിനുമുന്നിലും സുധാകരനായി പോസ്റ്റർ; അതൃപ്തി അറിയിച്ച് ലീഗ്
കണ്ണൂർ/കോട്ടയം: കെപിസിസി നേതൃത്വമാറ്റവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉയർന്നുവരുന്ന പ്രശ്നങ്ങളിൽ യുഡിഎഫ് മുന്നണിയിൽ അതൃപ്തി. യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിംലീഗ് പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിലെ ദേശീയ നേതൃത്വത്തെ സമീപിച്ചു. മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അതൃപ്തി അറിയിച്ചുകഴിഞ്ഞു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കോൺഗ്രസിൽ ഉയർന്നുവരുന്ന പ്രശ്നങ്ങൾ യുഡിഎഫിനെ ബാധിക്കുമെന്നാണു മുന്നണികളുടെ വിലയിരുത്തൽ. കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ പരസ്യപ്രതികരണങ്ങൾക്കെതിരേ യൂത്ത് കോൺഗ്രസും രംഗത്തുവന്നിരുന്നു. നേതാക്കൾക്ക് പക്വതയില്ലെന്നായിരുന്നു യൂത്ത് കോൺഗ്രസിന്റെ ആരോപണം. കെ. സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പരസ്യപ്രതികരണവുമായി രംഗത്തുവന്നത്. നേതൃമാറ്റവുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷനായ കെ. സുധാകരൻ തന്നെയായിരുന്നു പരസ്യമായി കോൺഗ്രസ് നേതൃത്വത്തിനെതിരേ ആദ്യം രംഗത്തെത്തിയത്.പിന്നാലെ കെ. മുരളീധരനും രമേശ് ചെന്നിത്തലയും പ്രതികരണവുമായി രംഗത്തെത്തിയതോടെ കോൺഗ്രസിനുള്ളിലെ അതൃപ്തി പരസ്യമായി…
Read Moreകാമുകനെ വിളിച്ചു വരുത്തിച്ച് ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പിന്നീട് കഷ്ണങ്ങളാക്കി പലസ്ഥലങ്ങളിൽ ഉപേക്ഷിച്ചു; മലകുന്നം സന്തോഷ് വധക്കേസിൽ ദമ്പതികള്‍ കുറ്റക്കാരെന്ന് കോടതി
കോട്ടയം: സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി ശരീരം കഷ്ണങ്ങളാക്കി ചാക്കിൽക്കെട്ടി പലയിടങ്ങളിലായി ഉപേക്ഷിച്ച കേസില്‍ പ്രതിയും ഭാര്യയും കുറ്റക്കാരെന്ന് കോടതി. ശിക്ഷ പിന്നീട് വിധിക്കും. കോട്ടയം പയ്യപ്പാടി മലകുന്നം സന്തോഷിനെ (34) കൊലപ്പെടുത്തിയ സംഭവത്തില്‍ മീനടം പീടികപ്പടിയില്‍ വാടകയ്ക്കു താമസിച്ചിരുന്ന മുട്ടമ്പലം സ്വദേശി എ.ആര്. വിനോദ്കുമാറും (കമ്മല്‍ വിനോദ്, 46) ഭാര്യ എന്‍.എസ്. കുഞ്ഞുമോളും (44) കുറ്റക്കാരാണെന്നാ ണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി -2 ജഡ്ജി ജെ. നാസര്‍ വിധിച്ചത്. ശിക്ഷയില്‍മേലുള്ള വാദം ഇന്നു നടക്കും. കൊലപാതകം (ഐപിസി 302), തെളിവ് നശിപ്പിക്കല്‍ (ഐപിസി 201), കൂട്ടായ കുറ്റകൃത്യം (ഐപിസി – 34) എന്നിവയാണു കുറ്റങ്ങള്‍.2017 ഓഗസ്റ്റ് 27ന് രാത്രിയിലായിരുന്നു സംഭവം. മാങ്ങാനം മന്ദിരം കലുങ്കിനുസമീപം മുണ്ടകപ്പാടത്ത് ചാക്കില്‍ ഉപേക്ഷിച്ച നിലയിലാണ് തല ഒഴികെ ശരീരഭാഗങ്ങള്‍ കണ്ടെത്തുന്നത്. തലയുടെ ഭാഗം ലഭിക്കാത്തതിനാല്‍ കൊല്ലപ്പെട്ടതാരെന്ന് തിരിച്ചറിഞ്ഞില്ല. നിലവിലെ കോട്ടയം…
Read Moreകോണ്‍ഗ്രസിൽ അടി തുടരും; മുരളീധരന്റെ തോന്നിയവാസത്തിനു മറുപടിയില്ല; സർക്കാർ പരിപാടിയിൽ ഇനിയും പാർട്ടിക്കാരുണ്ടാകുമെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: കെ. സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറിയാലും ഇല്ലെങ്കിലും കോണ്‍ഗ്രസിൽ അടി തുടരുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോണ്‍ഗ്രസിൽ ഇപ്പോൾ വലിയ പൊട്ടിത്തെറിയാണു നടക്കുന്നത്. ഇനി 2026 കഴിഞ്ഞാലും ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാകില്ല. ഇവരുടെ തമ്മിലടി മറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു സർക്കാരിനെതിരേയും സിപിഎമ്മിനെതിരേയും കെ. മുരളീധരനെപ്പോലുള്ള നേതാക്കൾ അനാവശ്യം പറയുന്നതെന്നും മുരളീധരന്റെ തോന്നിയവാസത്തിനു മറുപടിയില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ മുഖ്യമന്ത്രിയുടെ പരിപാടിയിലേക്കു ക്ഷണിച്ചതാണ്. അത്തരം കാര്യങ്ങൾ ഇനിയുമുണ്ടാകുമെന്നും വിവാദത്തിനായി ഓരോ കാര്യങ്ങൾ മാധ്യമങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Read Moreആരാധനാലയങ്ങളില്‍ ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നതിനെ വിമര്‍ശിച്ച് നടി അഹാന; ഇതാണോ കാവിലെ പാട്ടുമത്സരം എന്ന് ചോദിച്ചാണ് താരം രംഗത്തെത്തിയിരിക്കുന്നത്
തിരുവനന്തപുരം: ഉത്സവ ആരാവത്തിൽ നാടും നാട്ടുകാരും. എന്നാൽ അമ്പലത്തിൽ നിന്നുള്ള ശബ്ദകോലഹലങ്ങൾ കാരണം സഹിക്കെട്ടെന്ന് നടി അഹാന കൃഷ്ണ. സമയവും സാഹചര്യവും നോക്കാതെ ആരാധനായലങ്ങളില്‍ ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നതിനെ വിമര്‍ശിച്ചാണ് അഹാന രംഗത്തെത്തിയിരിക്കുന്നത്. താരത്തിന്റെ വീടിന്റെ സമീപവും ഒരു സ്പീക്കർ വെച്ചിട്ടുണ്ട്. ഇതിന്റെ വീഡിയോ സഹിതം പങ്കുവച്ചാണ് അഹാന രംഗത്തെത്തിയത്. ഉത്സവകാലത്ത് ക്ഷേത്രത്തിനുള്ളിൽ നടക്കുന്നത് കാണാൻ താല്പര്യമുള്ളവർ അവിടെ വന്നു കാണുമെന്നും എല്ലാവരെയും കോളാമ്പി വച്ച് അറിയിക്കേണ്ട ആവശ്യമില്ല എന്നും അഹാന കൃഷ്ണ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. അമ്പലത്തിൽ നിന്ന് ഭക്തിഗാനത്തിന് പകരം തമിഴ് ഡപ്പാംകൂത്ത് പാട്ടുകളാണ് വരുന്നതെന്ന് അഹാന പറയുന്നു. ഇതാണോ കാവിലെ പാട്ടുമത്സരം എന്ന് ചോദിച്ച അഹാന ഒരാഴ്ചയിലേറെ ആയിട്ടും ഈ സ്ഥിതിക്ക് ഒരു മാറ്റവുമില്ല എന്നും കുറിച്ചിട്ടുണ്ട്. “ഉത്സവകാലത്ത് ക്ഷേത്രത്തിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് ചെവിക്ക് തകരാറു സംഭവിക്കുന്ന തരത്തിൽ ഒരു സ്പീക്കറിലൂടെ കേൾക്കാൻ…
Read Moreസൈബർ ആക്രമണത്തിന് പാക്കിസ്ഥാന്റെ ശ്രമം; ലക്ഷ്യമിട്ടത് ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളെ
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണത്തിന് പാക്കിസ്ഥാൻ ശ്രമിച്ചെന്ന് കരസേന. ഇന്ത്യൻ മിലിട്ടറി എഞ്ചിനീയറിംഗ് സർവീസ്, മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസ് എന്നിവയുടെ വെബ്സെറ്റുകൾക്ക് നേരെ സൈബർ ആക്രമണശ്രമം നടന്നതായാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. വ്യക്തിഗത വിവരങ്ങൾ അടക്കം ചോർത്താൻ ശ്രമം നടന്നുവെന്നാണ് കരസേന പറയുന്നത്. വിവര ചോർച്ച തടയാൻ നടപടികൾ സ്വീകരിച്ചെന്നും കരസേന വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ ഇന്ത്യൻ കരസേനയുമായി ബന്ധപ്പെട്ട നിർണായക വെബ്സൈറ്റുകൾ ഹാക്ക് ചെയ്തെന്ന് അവകാശപ്പെട്ട് “പാകിസ്ഥാൻ സൈബർ ഫോഴ്സ്” എന്ന സംഘടന സമൂഹ മാധ്യമമായ എക്സിൽ രംഗത്ത് വന്നു. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ആർമേർഡ് വെഹിക്കിൾ നിഗം ലിമിറ്റഡിന്റെ (AVNL) വെബ്സൈറ്റിൽ നിന്നുള്ള ചിത്രങ്ങൾ വികൃതമാക്കി എക്സിൽ ഇവർ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരുടെ വിവരങ്ങളും…
Read Moreവേസ്റ്റ് ഇടരുതേയെന്ന് ഞാൻ അവരോടൊക്കെ പറഞ്ഞതാ; കുഞ്ഞിനെ നായ കടിച്ചുകീറിയത് എന്റെ കൺമുന്നിൽവെച്ച്; നിയയുടെ അമ്മയുടെ വാക്കുകളിങ്ങനെ…
തിരുവനന്തപുരം: “ഞാൻ ഓടിച്ചുവിട്ട പട്ടി എന്റെ കൺമുന്നിൽവച്ചാണ് കുഞ്ഞിനെ കടിച്ചുകീറിയത്. അപ്പോഴേ എടുത്തുകൊണ്ടുപോയി വേണ്ടതൊക്കെ ചെയ്തു. അവിടെ വേസ്റ്റ് കൊണ്ടിടരുതെന്ന് എല്ലാവരോടും പറഞ്ഞതാണ്. ആരും കേട്ടില്ല. അത് തിന്നാൻ വന്ന പട്ടിയാണ് എന്റെ കുഞ്ഞിനെ കടിച്ചുകീറിയത്.- പേ വിഷബാധയേറ്റു മരിച്ച നിയയുടെ അമ്മ മാധ്യമങ്ങളോടു പറഞ്ഞു. നായയുടെ കടിയേറ്റ ഉടനെ കുട്ടിക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷകളെല്ലാം നല്‍കിയിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നു. മുറ്റത്തുണ്ടായിരുന്ന താറാവിനെ പിടിക്കാൻ വേണ്ടി വന്ന തെരുവ് നായ വീടിന്റെ ഉമ്മറത്ത് ഇരിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് ചാടിവീണ് കടിക്കുകയായിരുന്നു. നായയുടെ ഒരു പല്ല് കൈയിൽ ആഴത്തിൽ പതിഞ്ഞ രീതിയിലായിരുന്നു മുറിവ്. ഉടൻ തന്നെ സോപ്പിട്ട് മുറിവ് നന്നായി കഴുകുകയും ഉടൻ തന്നെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ച് വാക്സിൻ എടുക്കുകയും ചെയ്തിരുന്നെന്നും മാതാപിതാക്കള്‍ പറഞ്ഞിരുന്നു. നിയയുടെ ഖബറടക്കം പുനലൂർ ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനില്‍ നടക്കും. വീട്ടില്‍…
Read Moreവാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ ഏഴു വയസുകാരി മരിച്ചു; ഒരുമാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി; അഞ്ചുവർഷത്തിനിടെ 102 മരണം
കൊല്ലം/തിരുവനന്തപുരം: പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഏഴുവയസുകാരി മരിച്ചു. പത്തനാപുരം കുന്നിക്കോട് ജാസ്മിൻ മൻസിലിൽ നിയാ ഫൈസലാണ് മരിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിവരികയായിരുന്നു. ഇന്നു പുലർച്ചെ മൂന്നിനായിരുന്നു മരണം. വാക്സിൻ എടുത്തിട്ടും ഒരുമാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിക്കുന്ന കുട്ടികളുടെ എണ്ണം ഇതോടെ മൂന്നായി. കഴിഞ്ഞ ഏപ്രിൽ എട്ടിനാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നിയാ ഫൈസലിന് തെരുവുനായയുടെ കടിയേറ്റത്. മുറ്റത്ത് നിന്നിരുന്ന താറാവിനെ ലക്ഷ്യമിട്ട് വന്നതായിരുന്നു തെരുവുനായ. താറാവിനെ രക്ഷിക്കാൻ കുട്ടി അടുത്തേക്ക് ഓടിയെത്തിയതോടെ കൈമുട്ടിന് കടിയേൽക്കുകയായിരുന്നു. ഉടൻതന്നെ വീടിനു സമീപത്തെ വിളക്കുടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നു. തുടർന്ന് ഏപ്രിൽ 11, 15 തീയതികളിലായി രണ്ടും മൂന്നും ഡോസ് കുത്തിവയ്പും എടുത്തു. അവസാന ഡോസ് മേയ് ആറിന് എടുക്കാനിരിക്കെയാണ് കുട്ടിക്കു പനി ബാധിച്ചത്. കടിയേറ്റ കൈമുട്ടിന്റെ…
Read More