ക​ള്ള​ന്‍റെ അ​തി​ബു​ദ്ധി പാ​ളി… ​ക​ണ്ണി​ൽ മു​ള​കു​പൊ​ടി എ​റി​ഞ്ഞ് ക​വ​ർ​ന്ന​ത് 15 പ​വ​ൻ; മൂ​ന്ന് മ​ണി​ക്കൂ​റി​നു​ള്ളി​ൽ മോ​ഷ്ടാ​വി​നെ കു​ടു​ക്കി​യ​തി​ങ്ങ​നെ

ആ​ല​പ്പു​ഴ: പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ഗൃ​ഹ​നാ​ഥ​ന്‍റെ​ക​ണ്ണി​ൽ മു​ള​കു​പൊ​ടി എ​റി​ഞ്ഞ് 15 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്ന പ്ര​തി പി​ടി​യി​ൽ. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി രാ​ജ്മോ​ഹ​നാ​ണ് ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വീ​ട് വാ​ട​ക​യ്ക്ക് നോ​ക്കാ​നെ​ന്ന വ്യാ​ജേ​ന​യെ​ത്തി​യാ​യി​രു​ന്നു ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്. കൈ​ത​വ​ന ക​ണി​യാ​കു​ളം അ​പ​ർ​ണ​യി​ൽ സു​ദ​ർ​ശ​ന്‍റെ വീ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന്‍റെ ഒ​രു നി​ല വാ​ട​ക​യ്ക്ക് കൊ​ടു​ക്കാ​നാ​യി സു​ദ​ർ​ശ​ൻ ന​ൽ​കി​യ പ​ര​സ്യം ക​ണ്ടാ​ണ് മോ​ഷ്ടാ​വ് ഇ​വി​ടെ​യെ​ത്തി​യ​ത്. വീ​ടി​ന്‍റെ കാ​ര്യ​ങ്ങ​ൾ സം​സാ​രി​ച്ചു​നി​ൽ​ക്കു​ന്ന​തി​നി​ടെ സു​ദ​ർ​ശ​ന്‍റെ മു​ഖ​ത്തേ​ക്ക് ഇ​യാ​ൾ മു​ള​കു​പൊ​ടി എ​റി​യു​ക​യാ​യി​രു​ന്നു. ഇ​ത് ക​ണ്ട് അ​ടു​ക്ക​ള​യി​ൽ നി​ന്ന് ഓ​ടി​യെ​ത്തി​യ സു​ദ​ർ​ശ​ന്‍റെ ഭാ​ര്യ​യു​ടെ വാ​യി​ൽ തു​ണി​തി​രു​കി​യ ശേ​ഷം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​രു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്. വീ​ട് വാ​ട​ക​യ്ക്ക് വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സു​ദ​ർ​ശ​നെ വി​ളി​ച്ച ഫോ​ൺ കോ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പൂ​ർ​ണ​മാ​യി ശേ​ഖ​രി​ച്ചു. ഇ​തി​ൽ നി​ന്നാ​ണ് മു​മ്പും കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​ട്ടു​ള്ള…

Read More

വി​ജി​ല​ൻ​സ് ക്ലി​യ​റ​ൻ​സ് എ​വി​ടെ! ശ്രീ​ജി​ത്തി​ന് ഡി​ജി​പി പ​ദ​വി ന​ൽ​കി​യ​തി​ൽ ക​ടു​ത്ത വി​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മു​തി​ർ​ന്ന ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ഒ​രാ​ളാ​യ എ​സ്. ശ്രീ​ജി​ത്തി​ന് ഡി​ജി​പി പ​ദ​വി ന​ൽ​കി​യ സ​ർ​ക്കാ​ർ വെ​ട്ടി​ൽ. ശ്രീ​ജി​ത്തി​ന്‍റെ സ്ഥാ​ന​ക്ക​യ​റ്റ​ത്തി​നെ​തി​രേ ഹൈ​ക്കോ​ട​തി രൂ​ക്ഷ വി​മ​ർ​ശ​ന​മു​യ​ർ​ത്തി​യ​തോ​ടെ സ്ഥാ​ന​ക്ക​യ​റ്റ ഫ​യ​ലി​ൽ ഒ​പ്പി​ട്ട മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ​ത​ന്നെ പ്ര​തി​രോ​ധ​ത്തി​ലാ​യി. എ​സ്. ശ്രീ​ജി​ത്തി​ന് ഡി​ജി​പി പ​ദ​വി​യി​ൽ സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി​യ​പ്പോ​ൾ, വി​ജി​ല​ൻ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ന് എ​ങ്ങ​നെ പ​രി​ഗ​ണി​ച്ചു​വെ​ന്ന സു​പ്ര​ധാ​ന ചോ​ദ്യ​മാ​ണ് ഹൈ​ക്കോ​ട​തി ഉ​ന്ന​യി​ച്ച​ത്. വി​ജി​ല​ൻ​സ് ക്ലി​യ​റ​ൻ​സ് ല​ഭി​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​ന്ന​ത് അ​ഴി​മ​തി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ സ​ർ​ക്കാ​ർ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​വെ​ന്ന നി​രീ​ക്ഷ​ണ​മാ​ണ് ഹൈ​ക്കോ​ട​തി ന​ട​ത്തി​യ​തെ​ന്നും ഈ ​ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ൽ​കാ​ൻ സ​ർ​ക്കാ​രി​നു ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നു​മു​ള്ള വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. അ​തേ​സ മ​യം ഹൈ​ക്കോ​ട​തി വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചെ​ങ്കി​ലും ശ്രീ​ജി​ത്തി​ന് ന​ൽ​കി​യ ഡി​ജി​പി പ​ദ​വി​യി​ൽ മാ​റ്റം വ​രു​ത്തേ​ണ്ട​തി​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്. എ​ന്നാ​ൽ, ഹൈ​ക്കോ​ട​തി ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ൽ സ​ർ​ക്കാ​ർ വെ​ട്ടി ലാ​കു​മെ​ന്ന സം​ശ​യ​വു​മു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ നി​യ​മ വി​ദ​ഗ്ധ​രു​മാ​യു​ള്ള ച​ർ​ച്ച​ക​ളും പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. മു​ൻ…

Read More

അ​ങ്ങ​നെ പറ​യാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു… ത​നി​ക്ക് ഈ​ഗോ ഇ​ല്ല, പ​റ​യു​മ്പോ​ൾ ശ്ര​ദ്ധി​ക്ക​ണ​മാ​യി​രു​ന്നു; ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് സി.​പി. ജോ​ൺ

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ൺ. സ്ത്രീ​ക​ളെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശം പാ​ടി​ല്ലാ​യി​രു​ന്നു. ആ​രെ​യും അ​ട​ച്ചാ​ക്ഷേ​പി​ക്കാ​ൻ ഉ​ദ്ദേ​ശ്യ​മി​ല്ലാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ത​നി​ക്ക് അ​തി​ൽ ഈ​ഗോ ഇ​ല്ല, പ​റ​യു​മ്പോ​ൾ ശ്ര​ദ്ധി​ക്ക​ണ​മാ​യി​രു​ന്നു. പ്രി​യ​ദ​ർ​ശി​നി സ​ർ​ക്കാ​രി​ന്‍റെ അ​ഭി​മാ​ന​പ​ദ്ധ​തി​യാ​ണ്. അ​തി​നെ ന​ല്ല രീ​തി​യി​ൽ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കും. കേ​ര​ള​ത്തി​ൽ ദാ​രി​ദ്ര്യം ഉ​ണ്ടെ​ന്ന​തു വ​സ്തു​ത​യാ​ണ്. അ​തി​നെ ഒ​ന്നു ചു​രു​ക്കാ​നാ​ണ് പ്രി​യ​ദ​ർ​ശി​നി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വ​ൻ തു​ക ഫീ​സ് ന​ൽ​കി മ​ക്ക​ളെ പ​ഠി​പ്പി​ക്കു​ന്ന​വ​ർ സൗ​ജ​ന്യ യാ​ത്ര​യ്ക്കാ​യി ബ​സി​ൽ ത​ള്ളി​ക്ക​യ​റു​ന്നു എ​ന്ന മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യാ​ണ് വി​വാ​ദ​മാ​യ​ത്. മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം കേ​ര​ള​ത്തി​ലെ സ്ത്രീ​ക​ളെ​യാ​കെ അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്നും, അ​ദ്ദേ​ഹം ഉ​ട​ന​ടി മാ​പ്പ് പ​റ​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മ​ന്ത്രി​യു​ടേ​തു വെ​റു​മൊ​രു നാ​ക്കു​പി​ഴ​യ​ല്ലെ​ന്നും ജ​ന​വി​രു​ദ്ധ​ന​യ സ​മീ​പ​ന​മാ​ണ് ഇ​തി​ലൂ​ടെ പു​റ​ത്തു​വ​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ കു​റ്റ​പ്പെ​ടു​ത്തി. ശ​ക്തീ​ക​രി​ക്ക​പ്പെ​ട്ട മ​ല​യാ​ളി സ്ത്രീ ​സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മാ​ഭി​മാ​ന​ത്തെ​യാ​ണ് മ​ന്ത്രി ചോ​ദ്യം ചെ​യ്ത​തെ​ന്ന് എം.​വി.…

Read More

ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് പു​റ​ത്തു​വി​ടൂ; ന​രേ​ന്ദ്ര മോ​ദി​യെ വെ​ല്ലു​വി​ളി​ച്ച് അ​ഭി​ജി​ത് ദി​പ്കെ

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ​പ​ഠ​ന​ത്തി​നും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​നു​മു​ള്ള ധ​ന​സ​ഹാ​യ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ​ക്ക്  മ​റു​പ​ടി​യു​മാ​യി സി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​ഭി​ജി​ത് ദി​പ്കെ. ത​ന്‍റെ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ​യും ധ​ന​സ​ഹാ​യ​ത്തി​ന്‍റെ​യും എ​ല്ലാ വി​വ​ര​ങ്ങ​ളും പ​ര​സ്യ​മാ​ക്കാ​ൻ ത​നി​ക്ക് യാ​തൊ​രു മ​ടി​യു​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.  അ​തേ മാ​ന​ദ​ണ്ഡം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ബാ​ധ​ക​മാ​ക്ക​ണം.​ മോ​ദി ത​ന്‍റെ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ വെ​ക്ക​ണ​മെ​ന്നും അ​ഭി​ജി​ത് ദി​പ്കെ ആ​വ​ശ്യ​പ്പെ​ട്ടു. അ​ഭി​ജി​ത് ദി​പ്കെ​യു​ടെ പി​താ​വി​ന്‍റെ സാ​മ്പ​ത്തി​ക സ്രോ​ത​സി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സൂ​റ​ത്തി​ലെ ഒ​രു വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മ​ഹാരാ​ഷ്ട്ര സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച ജീ​വ​ന​ക്കാ​ര​നാ​യ പി​താ​വി​ന് മ​ക​ന്‍റെ വി​ദേ​ശ​പ​ഠ​ന​ത്തി​നു​ള്ള ചെ​ല​വ് എ​ങ്ങ​നെ വ​ഹി​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്നാ​ണ് അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ച ചോ​ദ്യം. ഇ​തി​ന് പി​ന്നാ​ലെ അ​ഭി​ജി​ത് ദി​പ്കെ ത​ന്‍റെ പ​ഠ​ന​ച്ചെ​ല​വു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ പു​റ​ത്തു​വി​ട്ടു. ബോ​സ്റ്റ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ​ഠി​ക്കു​ന്ന​തി​നി​ടെ ഡീ​ൻ​സ് സ്കോ​ള​ർ​ഷി​പ്പാ​യി ഒ​രു സെ​മ​സ്റ്റ​റി​ന് 12,500 ഡോ​ള​ർ വീ​തം ല​ഭി​ച്ചു.  മൂ​ന്ന് സെ​മ​സ്റ്റ​റു​ക​ളി​ലാ​യി…

Read More

സ്കൂ​ളി​നു​ള്ളി​ൽ ക​യ​റി അ​ധ്യാ​പി​ക​യെ ക​ഴു​ത്തി​നു പി​ടി​ച്ച് പു​റ​ത്തേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു, ക​ത്തി​കൊ​ണ്ട് മു​ഖ​ത്തും ക​ഴു​ത്തി​ലും നെ​ഞ്ചി​ലും കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി: പ്ര​തി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പി​ടി​യി​ൽ

ഫ​രീ​ദാ​ബാ​ദ്: സ്വ​കാ​ര്യ സ്‌​കൂ​ളി​നു​ള്ളി​ൽ ക​യ​റി അ​ധ്യാ​പി​ക​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്. ഹ​രി​യാ​ന​യി​ലെ സി​ക്രോ​ണ ഗ്രാ​മ​ത്തി​ലെ സ്വ​കാ​ര്യ സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യ സ​ന്ധ്യ (29) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 9:30-ഓ​ടെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. കോ​ട്ട് ഗ്രാ​മ​ത്തി​ലെ അ​മി​ത് (21) എ​ന്ന യു​വാ​വി​നെ സം​ഭ​വം ന​ട​ന്ന് ര​ണ്ട് മ​ണി​ക്കൂ​റി​നു​ള്ളി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. രാ​വി​ലെ സ്‌​കൂ​ളി​ലെ​ത്തി​യ അ​മി​ത് സ​ന്ധ്യ​യെ കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ധ്യാ​പി​ക ലോ​ബി​യി​ലെ​ത്തി​യ ഉ​ട​ൻ മാ​സ്‌​ക് ധ​രി​ച്ച പ്ര​തി ഇ​വ​രു​ടെ ക​ഴു​ത്തി​ൽ പി​ടി​ച്ച് പു​റ​ത്തേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ക​യും ക​ത്തി​കൊ​ണ്ട് മു​ഖ​ത്തും ക​ഴു​ത്തി​ലും നെ​ഞ്ചി​ലു​മാ​യി ഇ​രു​പ​തി​ല​ധി​കം ത​വ​ണ കു​ത്തു​ക​യു​മാ​യി​രു​ന്നു. പ്ര​തി സ്‌​കൂ​ൾ ലോ​ബി​യി​ൽ കാ​ത്തു​നി​ൽ​ക്കു​ന്ന​തും അ​ധ്യാ​പി​ക​യെ അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കു​ന്ന​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ത​ട​യാ​ൻ ശ്ര​മി​ച്ച സ്‌​കൂ​ൾ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​ക്ക് നേ​രെ​യും പ്ര​തി ക​ത്തി വീ​ശി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷം ന​മ്പ​ർ പ്ലേ​റ്റി​ല്ലാ​ത്ത ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ്ര​തി കു​റ​ച്ചു​നാ​ളു​ക​ളാ​യി സ​ന്ധ്യ​യെ പി​ന്തു​ട​ർ​ന്ന് ശ​ല്യം…

Read More

ന​ടി തൃ​ഷ​യെ​ക്കു​റി​ച്ച് ദ്വ​യാ​ർ​ഥ പ്ര​യോ​ഗം: ഉ​ദ​യ​നി​ധി സ്റ്റാ​ലി​നെ​തി​രെ വ​നി​താ ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി ടി​വി​കെ

ചെ​ന്നൈ: പ്ര​മു​ഖ ത​മി​ഴ് സി​നി​മാ​താ​രം തൃ​ഷ​യ്‌​ക്കെ​തി​രെ അ​ശ്ലീ​ല​വും ദ്വ​യാ​ർ​ത്ഥ​മു​ള്ള​തു​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ ത​മി​ഴ്‌​നാ​ട് പ്ര​തി​പ​ക്ഷ നേ​താ​വും മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​ദ​യ​നി​ധി സ്റ്റാ​ലി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ജ​യ്‌​യു​ടെ പാ​ർ​ട്ടി ത​മി​ഴ​ക വെ​ട്രി ക​ഴ​കം ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി. ത​ഞ്ചാ​വൂ​രി​ൽ കാ​വേ​രി ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന പ്ര​തി​ഷേ​ധ റാ​ലി പ്ര​സം​ഗ​ത്തി​നി​ടെ​യാ​യി​രു​ന്നു വി​വാ​ദ സം​ഭ​വം. മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ്‌​യെ വി​മ​ർ​ശി​ച്ചു സം​സാ​രി​ക്കു​ന്ന​തി​നി​ടെ സ​ദ​സ്സി​ൽ നി​ന്ന് ആ​രോ “തൃ​ഷ, തൃ​ഷ” എ​ന്ന് ഉ​റ​ക്കെ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ചു​കൊ​ണ്ട് ഉ​ദ​യ​നി​ധി ന​ട​ത്തി​യ അ​ധി​ക്ഷേ​പ​ക​ര​മാ​യ ദ്വ​യാ​ർ​ത്ഥ പ്ര​യോ​ഗ​മാ​ണ് വ​ലി​യ രാ​ഷ്ട്രീ​യ കൊ​ടു​ങ്കാ​റ്റി​ന് തി​രി​കൊ​ളു​ത്തി​യ​ത്. പൊ​തു​വേ​ദി​യി​ൽ വ​ച്ച് ഒ​രു സ്ത്രീ​യെ വ​സ്‌​തു​വ​ൽ​ക്ക​രി​ക്കു​ക​യും അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്ത ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും ടി​വി​കെ ആ​വ​ശ്യ​പ്പെ​ട്ടു. ഡി​എം​കെ നേ​താ​വി​ന്‍റെ സം​സ്കാ​ര​ശൂ​ന്യ​മാ​യ പ്ര​യോ​ഗ​ത്തി​നെ​തി​രെ സം​സ്ഥാ​ന​ത്തു​ട​നീ​ളം വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​നാ​ണ്…

Read More

അ​ക്കൗ​ണ്ടു​ക​ൾ അ​റി​യി​പ്പി​ല്ലാ​തെ ബ്ലോ​ക്ക് ചെ​യ്തു: വാ​ട്ട്‌​സ്ആ​പ്പ് 24 മ​ണി​ക്കൂ​ർ സേ​വ​നം ത​ട​സ​പ്പെ​ട്ടു

ന്യൂ​ഡ​ൽ​ഹി: മു​ൻ​കൂ​ട്ടി യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ ഇ​ന്ത്യ​യി​ലു​ൾ​പ്പെ​ടെ നി​ര​വ​ധി​യാ​ളു​ക​ളു​ടെ വാ​ട്ട്‌​സ്ആ​പ്പ് അ​ക്കൗ​ണ്ടു​ക​ൾ താ​ത്കാ​ലി​ക​മാ​യി ബ്ലോ​ക്ക് ചെ​യ്തു. അ​ക്കൗ​ണ്ടു​ക​ൾ ‘റി​വ്യൂ​വി​ൽ’ ആ​ണെ​ന്ന് കാ​ണി​ച്ചാ​ണ് 24 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് ആ​പ്പി​ന്‍റെ സേ​വ​ന​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ട് മ​ണി​യോ​ടെ​യാ​ണ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഈ ​പ്ര​ശ്നം നേ​രി​ട്ടു തു​ട​ങ്ങി​യ​ത്. ആ​പ്പ് തു​റ​ക്കു​മ്പോ​ൾ അ​ക്കൗ​ണ്ട‌് ഇ​ൻ റി​വ്യൂ, യു​വ​ർ അ​ക്കൗ​ണ്ട് ആ​ക്റ്റി​വി​റ്റി ആ​ൻ​ഡ് ഡി​വൈ​സ് ഇ​ൻ​ഫോ ഈ​സ് ബീ​യിം​ഗ് ചെ​ക്ക്ഡ്. എ​ന്ന സ​ന്ദേ​ശ​മാ​ണ് സ്ക്രീ​നി​ൽ തെ​ളി​യു​ന്ന​ത്. പ്ലാ​റ്റ്‌​ഫോ​മി​ന്‍റെ സേ​വ​ന വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ അ​ക്കൗ​ണ്ട് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഫോ​ണി​ന്‍റെ വി​വ​ര​ങ്ങ​ളും പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ തീ​രു​മാ​നം അ​റി​യി​ക്കു​മെ​ന്നും വാ​ട്ട്‌​സ്ആ​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു. സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യ​തോ​ടെ പ്ര​തി​ക​ര​ണ​വു​മാ​യി വാ​ട്ട്‌​സ്ആ​പ്പ് വ​ക്താ​വ് രം​ഗ​ത്തെ​ത്തി. “പ്ലാ​റ്റ്‌​ഫോം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് ത​ട​യാ​നും ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​മാ​ണ് ഞ​ങ്ങ​ൾ അ​ക്കൗ​ണ്ടു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തും വി​ല​ക്കു​ന്ന​തും. ചി​ല സ​മ​യ​ങ്ങ​ളി​ൽ ഇ​തി​ൽ…

Read More

സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രും; 12 ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ​വ​കു​പ്പ് അ​റ‍ി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം,കൊ​ല്ലം ഒ​ഴി​കെ​യു​ള്ള 12 ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഈ ​മാ​സം ഏ​ഴ് വ​രെ ഇ​തേ ശ​ക്തി​യി​ൽ മ​ഴ തു​ട​രു​മെ​ന്നാ​ണ് പ്ര​വ​ച​നം. ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് മ​ഴ​യു​ടെ ശ​ക്തി കു​റ​യും. ചൊ​വ്വാ​ഴ്ച 10 ജി​ല്ല​ക​ളി​ൽ മ​ഴ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. മ​ഴ വീ​ണ്ടും ശ​ക്ത​മാ​യ​തോ​ടെ സം​സ്ഥാ​ന​ത്ത് കെ​ടു​തി​ക​ളി​ൽ വ​ല​ഞ്ഞി​രി​ക്കു​ക​യാ​ണ് ജ​നം. ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ൽ പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ടും മ​ണ്ണി​ടി​ച്ചി​ലും തു​ട​രു​ക​യാ​ണ്. പ​മ്പാ​ന​ദി​യി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തോ​ടെ പ​ത്ത​നം​തി​ട്ട​യി​ലെ ആ​റ​ന്മു​ള​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. റാ​ന്നി​യി​ലെ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ൽ വീ​ണ്ടും വെ​ള്ളം ക​യ​റു​ക​യാ​ണ്. പ​ത്ത​നം​തി​ട്ട​യി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ കൊ​ല്ല​ത്ത് നി​ന്ന് വ​ള്ള​ങ്ങ​ളു​മാ​യി തി​രി​ച്ചു. കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ കേ​ന്ദ്രം പ്ര​വ​ചി​ച്ച​ത് ഓ​റ​ഞ്ച് അ​ല​ർ​ട്ട് ആ​യി​രു​ന്നെ​ങ്കി​ലും ശ​നി​യാ​ഴ്ച റെ​ഡ് അ​ല​ർ​ട്ടി​ന് സ​മാ​ന​മാ​യ അ​തി​തീ​വ്ര മ​ഴ​യാ​യി​രു​ന്നു പ​ല​യി​ട​ത്തും. ഇ​ന്നും സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

Read More

കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്‌ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം; സ്ഥിരീകരിച്ച് കേന്ദ്ര റെയിൽവേ മന്ത്രി

ന്യൂ​ഡ​ൽ​ഹി: പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട് റെ​യി​ൽ​വേ കോ​ച്ച് ഫാ​ക്ട​റി പ​ദ്ധ​തി കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ച്ചു. നി​ല​വി​ൽ ക​ഞ്ചി​ക്കോ​ട് കോ​ച്ച് ഫാ​ക്ട​റി റെ​യി​ൽ​വേ​യു​ടെ പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്‌​ണ​വ് രാ​ജ്യ​സ​ഭ​യെ അ​റി​യി​ച്ചു. സി​പി​എം അം​ഗം ജോ​ൺ ബ്രി​ട്ടാ​സ് എം​പി ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി. രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള ഉ​ൽ​പ്പാ​ദ​ന യൂ​ണി​റ്റു​ക​ളും ഇ​തു​വ​രെ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​വ​യും ഭാ​വി ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പ​ര്യാ​പ്ത​മാ​ണെ​ന്നാ​ണ് റെ​യി​ൽ​വേ​യു​ടെ നി​ല​പാ​ട്. പ​ദ്ധ​തി​ക്കാ​യി ക​ഞ്ചി​ക്കോ​ട്ട് ഏ​റ്റെ​ടു​ത്ത 228 ഏ​ക്ക​ർ ഭൂ​മി റെ​യി​ൽ​വേ​യു​ടെ മ​റ്റു ഭാ​വി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യു​മാ​യും ഇ. ​ശ്രീ​ധ​ര​ൻ വി​ഭാ​വ​നം ചെ​യ്ത ഹൈ​സ്പീ​ഡ് റെ​യി​ൽ പ​ദ്ധ​തി​യു​മാ​യും മു​ന്നോ​ട്ട് പോ​കി​ല്ലെ​ന്ന് കേ​ര​ള സ​ർ​ക്കാ​ർ നി​ല​പാ​ടെ​ടു​ത്ത​താ​യും ജോ​ൺ ബ്രി​ട്ടാ​സ് എം​പി​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി റെ​യി​ൽ​വേ മ​ന്ത്രി സ​ഭ​യെ അ​റി​യി​ച്ചു.

Read More

ഗ്യാ​ല​റി​യി​ൽ ഇ​രു​ന്നു പ​റ​യു​ന്ന​തു​പോ​ലെ അ​ല്ല ഗ്രൗ​ണ്ടി​ൽ ഇ​റ​ങ്ങി ക​ളി​ക്കു​ന്ന​ത്; മു​ഖ്യ​മ​ന്ത്രി​യെ പ​രി​ഹ​സി​ച്ച് പി. ​രാ​ജീ​വ്

കൊ​ച്ചി: ഹെ​ലി​കോ​പ്റ്റ​ർ യാ​ത്ര​യി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി പ്ര​തീ​ക്ഷി​ച്ച​തു പോ​ലെ ത​ന്നെ​യെ​ന്ന് സി​പി​എം നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ പി ​രാ​ജീ​വ്. മു​ൻ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഹെ​ലി​കോ​പ്റ്റ​ർ യാ​ത്ര​യെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ വി​മ​ർ​ശി​ച്ച​ത് പൊ​തു​സ​മൂ​ഹ​ത്തി​ന് മു​ന്നി​ലു​ണ്ട്. ഗ്യാ​ല​റി​യി​ൽ ഇ​രു​ന്നു പ​റ​യു​ന്ന​തു​പോ​ലെ അ​ല്ല ഗ്രൗ​ണ്ടി​ൽ ഇ​റ​ങ്ങി ക​ളി​ക്കു​ന്ന​തെ​ന്ന് അ​ദേ​ഹം പ​റ​ഞ്ഞു. ഇ​ൻ​വ​സ്റ്റേ​ഴ്സു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ സ​ർ​പ്രൈ​സ് ആ​യി പു​റ​ത്തു വ​രു​മാ​യി​രി​ക്കു​മെ​ന്നും രാ​ജീ​വ് പ​രി​ഹ​സി​ച്ചു. സം​സ്ഥാ​നം മ​ഴ​ക്കെ​ടു​തി അ​നു​ഭ​വി​ച്ച​പ്പോ​ൾ വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത​തി​ന് എ​തി​രെ ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി​യേ​യും രാ​ജീ​വ് പ​രി​ഹ​സി​ച്ചു. സം​സ്ഥാ​ന​ത്ത് ആ​ശ​ങ്ക​പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് കാ​ണി​ക്കാ​ൻ വേ​ണ്ടി ഭ​ക്ഷ​ണം ക​ഴി​ച്ചു എ​ന്ന് പ​റ​യാ​മാ​യി​രു​ന്നു. ഭ​ക്ഷ​ണം ക​ഴി​ച്ചു എ​ന്ന​ത് വി​വാ​ദ​മാ​ക്കാ​ൻ ഇ​ട​തു​പ​ക്ഷ​ത്തി​ന് ഉ​ദ്ദേ​ശ​മി​ല്ലെ​ന്നും രാ​ജീ​വ് പ​റ​ഞ്ഞു. ദു​ര​ന്ത​നി​വാ​ര​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ന്നാ​ണോ യോ​ഗം ചേ​ർ​ന്ന​തെ​ന്ന് അ​ദേ​ഹം ചോ​ദി​ച്ചു. ഇ​തു​വ​രെ കാ​ര്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ളൊ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് വ​ന്നി​രു​ന്നി​ല്ല. ഒ​ന്നി​ച്ചു നി​ൽ​ക്കാം എ​ന്നാ​ണ്…

Read More