തിരുവനന്തപുരം: പുലിപ്പല്ല് കേസില്‍ വേടനെ പിന്തുണച്ച് സിപിഎം. വേടനെതിരേ വനംവകുപ്പിന്റെ വേട്ടയാടല്‍ നടന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. പുലിപ്പല്ലാണെന്ന് അറിയാതെയാണ് ധരിച്ചതെന്ന് വേടന് പറഞ്ഞതാണ്. ഈ സാഹചര്യത്തിൽ വനംവകുപ്പ് നടപടികള്‍ പരിശോധിക്കേണ്ടതാണെന്ന് ഗോവിന്ദൻ പറഞ്ഞു. പാവപ്പെട്ട ജനവിഭാഗത്തിന്റെ പ്രതിനിധിയാണ് വേടന്. ലഹരി ഉപയോഗിക്കരുതെന്ന് പാട്ടില്‍ തന്നെ വേടന് പറയാറുണ്ട്. തിരുത്തുമെന്ന വേടന് തന്നെ പറഞ്ഞു. കഞ്ചാവ് ഉപയോഗിക്കുന്ന സാഹചര്യമുണ്ടായെന്ന് വേടന് തന്നെ സമ്മതിച്ചതാണ്. ആ കുറ്റത്തിന് വേടനെതിരേ നടപടി സ്വീകരിക്കാം. പുലിപ്പല്ലെന്ന് കരുതുന്ന സാധനം ഒരു സുഹൃത്ത് നല്‍കിയതാണെന്ന് വേടന് പറഞ്ഞതാണ്. വേട്ടയാടലിന്റെ കാര്യം ഉണ്ടായിരുന്നില്ല. ഇക്കാര്യത്തിൽ വനംവകുപ്പിന് ജാഗ്രതക്കുറവുണ്ടായെന്ന് മന്ത്രി ശശീന്ദ്രൻ പറഞ്ഞത് ശരിയാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Read MoreCategory: Top News
ആളൂർ വക്കീൽ മരിക്കാൻ ഏറെ ആഗ്രഹിച്ചിരുന്നു: ഒരാൾക്കും ഇനി ഇയാളെക്കൊണ്ട് ശല്യമുണ്ടാകരുത് ആ ശല്യം ഇതോടുകൂടി ഒഴിഞ്ഞുപോയി; ഒരാളുടെ മരണം കൂടി കേൾക്കണം; സൗമ്യയുടെ അമ്മ
പാലക്കാട്: ക്രിമിനൽ അഭിഭാഷകൻ ബി. എ. ആളൂരിന്റെ മരണത്തിൽ പ്രതികരിച്ച് കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ. മകളെ കൊലപ്പെടുത്തിയ കേസിൽ ഗോവിന്ദച്ചാമിയെ തൂക്കുകയറിൽ നിന്ന് രക്ഷപ്പെടുത്തിയ ആളൂർ വക്കീൽ മരിക്കാൻ താൻ ഏറെ ആഗ്രഹിച്ചിരുന്നു. ആർക്കും ഇനി ഇയാളെക്കൊണ്ട് ശല്യം ഉണ്ടാകരുതെന്ന് അമ്മ പറഞ്ഞു. ഗോവിന്ദച്ചാമിക്ക് വേണ്ടി ആളൂർ വാദിക്കാൻ വന്നു. ഒരു കുറ്റവാളിക്ക് വേണ്ടി വാദിക്കാൻ വരരുതേ എന്ന് അദ്ദേഹത്തോട് പലതവണ കരഞ്ഞ് പറഞ്ഞതാണ് എന്നിട്ടും അയാളെത്തി. അദ്ദേഹത്തിന്റെ മകൾക്കാണ് ഇങ്ങനെയൊരു ഗതി ഉണ്ടാവുന്നതെങ്കിൽ നിങ്ങൾ ഇതുപോലെ വാദിക്കാൻ എത്തുമോ എന്നും ചോദിച്ചിരുന്നെന്നും സൗമ്യയുടെ അമ്മ പറഞ്ഞു. ഈ ആളൂർ ഒരാളുടെ കേസും വാദിക്കാതെ മരണം അയാളെ കവരണമെന്ന് അയാളോട് തന്നെപലവട്ടം പറഞ്ഞിട്ടുള്ളതാണ്. മരണ വാർത്ത കേട്ടപ്പോൾ താൻ ഒരുപാട് സന്തോക്ഷിച്ചെന്നും അമ്മ വ്യക്തമാക്കി. അയാൾ കുറേ പണമുണ്ടാക്കിയിരുന്നു എന്നാൽ പോയപ്പോൾ ഇതൊന്നും കൂടെകൊണ്ടുപോയില്ലല്ലോ. ഇനി ഒരാളുടെ…
Read Moreറാപ്പർ വേടന് കുരുക്ക് മുറുകുന്നു; പുലിപ്പല്ല് ശാസ്ത്രീയ പരിശോധനയ്ക്കയച്ചു
കൊച്ചി: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെതിരെ വനം വകുപ്പ് നടപടികൾ കടുപ്പിക്കുന്നു. വേടന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് ശാസ്ത്രീയ പരിശോധനയ്ക്കയച്ചെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.പുലിപ്പല്ല് വേടന് സമ്മാനമായി നല്‍കിയെന്ന് പറയപ്പെടുന്ന തമിഴ്നാട് സ്വദേശി രഞ്ജിത്ത് കുമ്പിടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഏത് അന്വഷണവുമായി സഹകരിക്കുമെന്നും റാപ്പര്‍ വേടൻ കോടതിയില്‍ പറഞ്ഞിരുന്നു.കര്‍ശന വ്യവസ്ഥകളോടെയാണ് വേടന് കോടതി ജാമ്യം അനുവദിച്ചത്. രഞ്ജിത് കുമ്പിടിയെ കണ്ടെത്താന്‍ താനും അന്വേഷണംസംഘത്തിനൊപ്പം ചെല്ലാമെന്നും വേടൻ വ്യക്തമാക്കി.
Read Moreപൊതുസെൻസസിനൊപ്പം ജാതി സെൻസസ് നടത്തുമെന്ന് കേന്ദ്രം: സുപ്രധാന നീക്കം ബിഹാർ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ്
ന്യൂഡൽഹി: അടുത്ത പൊതുസെൻസസിനൊപ്പം ജാതി സെൻസസ് നടത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സെൻട്രൽ കമ്മിറ്റി ഓൺ പൊളിറ്റിക്കൽ അഫയേഴ്സ് (സിസിപിഎ) യോഗത്തിലാണ് തീരുമാനം എടുത്തത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിരന്തരം ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബിഹാറിൽ എൻഡിഎ ഘടകകക്ഷിയായ ജെഡിയുവും ജാതി സെൻസസിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്രസർക്കാർ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 2011 ലാണ് അവസാനമായി രാജ്യത്ത് സെൻസസ് നടത്തിയത്. 2021 ൽ നടത്തേണ്ട സെൻസസ് 2025 ആയിട്ടും നടത്തിയിട്ടില്ല. അതേസമയം സംസ്ഥാനങ്ങൾ നടത്തിയത് ജാതി തിരിച്ചുള്ള സർവേയാണെന്നും ജാതി സെൻസസല്ലെന്നും അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. സംസ്ഥാനങ്ങളിലെ ജാതി സെൻസസ് സാമൂഹ്യ സ്പർധയ്ക്ക് ഇടയാക്കിയെന്ന് കേന്ദ്രം കുറ്റപ്പെടുത്തുന്നു.…
Read Moreപുലിപ്പല്ല് മാല കേസ്: റാപ്പർ വേടന് ജാമ്യം
കൊച്ചി: വനം വകുപ്പ് എടുത്ത പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട കേസിൽ റാപ്പർ വേടന് ( ഹിരൺദാസ് മുരളി) ജാമ്യം അനുവദിച്ചു. പെരുമ്പാവൂർ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകൾ വ്യക്തമായിട്ടില്ല. അന്വേഷണവുമായി വേടൻ പൂർണമായി സഹകരിക്കുന്നുണ്ടെന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിലപാടും യഥാർഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നുവെന്ന വേടന്റെ മൊഴിയും കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്.
Read Moreറാപ്പര്‍ വേടന്റെ അറസ്റ്റ്; മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് വീണ്ടും ചര്‍ച്ചയാകുന്നു; ഒരേ സ്വഭാവമുളള രണ്ടു കേസുകളില്‍ രണ്ടു തരത്തിലുളള സമീപനം; സമൂഹമാധ്യമങ്ങളിൽ ചർച്ച കൊഴുക്കുന്നു
കൊച്ചി: പുലിപ്പല്ലുമായി റാപ്പര്‍ വേടന് അറസ്റ്റിലായതിനു പിന്നാലെ നടന് മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പു കേസും വീണ്ടും ചര്‍ച്ചയാകുന്നു. വേടനെ കുടുക്കാന്‍ തിടുക്കം കാട്ടിയ വനം വകുപ്പ് മോഹന്‍ലാലിന്റെ കേസില്‍ മെല്ലെപ്പോക്ക് തുടരുകയാണെന്നാണ് നവമാധ്യമങ്ങളില്‍ ഒരു വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം. 2011 ഓഗസ്റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് സംഘമാണ് വീട്ടില്‍നിന്ന് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. അന്നു തന്നെ വനം വകുപ്പിന് വിവരം കൈമാറി. ആനക്കൊമ്പു സൂക്ഷിക്കാനുളള നിയമപരമായ രേഖകളൊന്നും കൈവശം ഇല്ലാതിരുന്നിട്ടും നടനെതിരേ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ വനം വകുപ്പ് ഒരുങ്ങിയില്ല. മറിച്ച് വലിയ കൂടിയാലോചനകള്‍ക്കു ശേഷമായിരുന്നു അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ ലാലിനെ ഒന്നാം പ്രതിയാക്കി വനം വകുപ്പ് കേസെടുത്തത്. അതും 2012 ജൂണ്‍ മാസത്തില്‍.വീട്ടിലെ മേശയില്‍ ഉറപ്പിച്ച നിലയില്‍ കണ്ടെത്തിയ തൊണ്ടി മുതലായ ആനക്കൊമ്പുകള്‍ വനം വകുപ്പ് കസ്റ്റഡിയില്‍…
Read Moreഗുഡ് മോർണിംഗ് അങ്കിൾ; കോട്ടയത്ത് പിണറായിയോട് സംവദിക്കാൻ അഞ്ചാം ക്ലാസുകാരനും; മുഖ്യമന്ത്രിക്ക് മുന്നിൽവച്ചത് രണ്ട് ആവശ്യങ്ങൾ
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടി നടക്കുന്നതിനിടയിൽ സദസിന്റെ ഇടയിൽനിന്ന് ഒരു മധുരശബ്ദം ഉയർന്നു, ഗുഡ് മോർണിംഗ് പിണറായി അങ്കിൾ- നിഷാൻ ഷെറഫ് എന്ന കൊച്ചുമിടുക്കനാണ് ചോദ്യവും നിർദേശവുമായി മുഖ്യമന്ത്രിയോട് സംവദിച്ചത്. ആർട്ടിഫിഷൽ ഇന്റലിജൻസ് എന്ന വിഷയത്തെപ്പറ്റി വിശദമായി അറിയാനായി അത് സിലബസിന്റെ ഭാഗമാക്കണമെന്നായിരുന്നു ആദ്യ ആവശ്യം. വിദേശത്ത് വിദ്യാർഥികൾ പാർട്ട്-ടൈം ജോലികളിൽ ഏർപ്പെടുന്നതുപോലെ നാട്ടിലുള്ള കോളജ് വിദ്യാർഥികൾക്കും അവസരം ലഭിക്കുമോ എന്നായിരുന്നു അടുത്ത ചോദ്യം. നിഷാനിന്റെ സംശയങ്ങൾക്ക് വിശദമായി മുഖ്യമന്ത്രി മറുപടി നൽകി. അഞ്ചു മുതൽ ഏഴു വരെ ക്ലാസുകളിൽ കോഡിംഗിനെപ്പറ്റി പ്രാഥമിക തലത്തിലുള്ള പാഠങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധ്യാപകർക്ക് കൈമാറാനുള്ള നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്തെയും നാട്ടിലെയും പഠനരീതികളിലെ വ്യത്യാസം പാർട്ട്-ടൈം ജോലികളിൽ ഏർപ്പെടുന്നതിന് ഒരു വെല്ലുവിളിയാണ്. തൊഴിലിനോടുള്ള സമൂഹത്തിന്റെ നിലവിലെ മനോഭാവവും മാറേണ്ടത് അനിവാര്യമാണെന്ന്…
Read Moreകർമപഥത്തിൽ പൂർണ ആരോഗ്യവാനായി മടങ്ങിയെത്താൻ കഴിയട്ടെ; ചികിത്സയിൽ കഴിയുന്ന സുകുമാരൻ നായരെ കാണാൻ ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ
ചങ്ങനാശേരി: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ചങ്ങനാശേരി എൻഎസ്എസ് മിഷൻ ഹോസ്പിറ്റലിൽ എത്തിയാണ് മുഖ്യമന്ത്രി സുകുമാരൻ നായരെ കണ്ടത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് വിശ്രമത്തിൽ കഴിയുകയാണ് സുകുമാരൻ നായർ. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി വി.എൻ. വാസവനും ചങ്ങനാശേരി എംഎൽഎ ജോബ് മൈക്കിളും കുടിക്കാഴ്ച്ചയിൽ പങ്കെടുത്തു. വിവരങ്ങൾ ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി എത്രയും വേഗം കർമപഥത്തിൽ പൂർണ ആരോഗ്യവാനായി മടങ്ങിയെത്താൻ കഴിയട്ടേയെന്ന് ആശംസിച്ചാണ് മടങ്ങിയത്.
Read Moreഇതൊരു പാഠമാകട്ടെ… പന്തയംവെച്ച് അഞ്ച് കുപ്പി മദ്യം വെള്ളംചേര്‍ക്കാതെ കുടിച്ചു; യുവാവ് കുഴഞ്ഞുവീണ് മരിച്ചു; നടുക്കം വിട്ടുമാറാതെ കുടുംബം
കോലാര്‍: പന്തയംവെച്ച് അഞ്ച് കുപ്പി മദ്യം വെള്ളംചേര്‍ക്കാതെ കുടിച്ച യുവാവ് മരിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കര്‍ണാടകയിലെ പൂജരഹള്ളി സ്വദേശി കാര്‍ത്തിക്(21) ആണ് മരിച്ചത്. അഞ്ചുകുപ്പി മദ്യം വെള്ളം ചേര്‍ക്കാതെ കുടിച്ചാല്‍ പതിനായിരം രൂപ നല്‍കാമെന്ന് സുഹൃത്ത് പറഞ്ഞതിനു പിന്നാലെയാണ് ഇയാൾ മദ്യം കുടിച്ചത്. തുടർന്ന് യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Read Moreപൂർവവിദ്യാർഥിസംഗമത്തിൽ വീണ്ടും കണ്ടുമുട്ടി; ഭാര്യയുമായി സുഹൃത്ത് വല്ലാതെ ഇടുപെടുന്നത് വിലക്കി ഭർത്താവ്; കൈതപ്രത്തെ ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തിൽ ഭാര്യ അറസ്റ്റിൽ
കണ്ണൂർ: ഓട്ടോ ഡ്രൈവർ കെ.കെ.രാധാകൃഷ്ണൻ വെടിയേറ്റു മരിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. മാതമംഗലം പുനിയംകോട് മണിയറ റോഡിലെ വടക്കേടത്തുവീട്ടിൽ മിനി നമ്പ്യാരാണ് (42) പിടിയിലായത്. കേസിൽ രാധാകൃഷ്ണനെ വെടിവച്ചു കൊലപ്പെടുത്തിയ ഒന്നാം പ്രതി സന്തോഷുമായി മിനി ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തൽ. കേസിൽ മൂന്നാം പ്രതിയാണ് മിനി. സന്തോഷിന് തോക്ക് നൽകിയ സിജോ ജോസഫാണ് രണ്ടാം പ്രതി. ഇയാളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാർച്ച് 20ന് രാത്രി ഏഴോടെയാണ് രാധാകൃഷ്ണൻ വെടിയേറ്റു മരിച്ചത്. സന്തോഷ് വീട്ടിൽ ഒളിച്ചിരുന്ന് വെടിവച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സഹപാഠികളായ സന്തോഷും മിനിയും പൂർവവിദ്യാർഥിസംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടിയതെന്നാണ് സന്തോഷ് രാധാകൃഷ്ണനോടും വീട്ടുകാരോടും പറഞ്ഞിരുന്നത്. പിന്നീട് രാധാകൃഷ്ണന്റെ വീട് നിർമാണത്തിന് സന്തോഷ് സഹായിയായി എത്തി. ഭാര്യയുടെ കാര്യത്തിൽ സന്തോഷ് കൂടുതൽ ഇടപെടാൻ തുടങ്ങിയപ്പോൾ രാധാകൃഷ്ണൻ എതിർത്തു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം.
Read More