ലക്നോ: കാമുകനുമായി ഫോണിൽ സംസാരിക്കുന്നതിനിടെ കുഞ്ഞിന്റെ കരച്ചിൽ തടസമായി. മൂന്ന് വയസുകാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി അമ്മ ഉത്തർപ്രദേശിലെ മഥുരയിൽ നടന്ന സംഭവത്തിൽ റുചി ജിൻഡൽ (32) പിടിയിൽ. കുട്ടിയുടെ പിതാവ് കൃഷ്ണ മുരാരി ഗുപ്ത മെഡിക്കൽ ഷോപ്പ് നടത്തുകയാണ്. സംഭവ ദിവസം ഭാര്യ റുചി ജിൻഡൽ ഭർത്താവിനെ വിളിച്ച് മകൻ തുടർച്ചയായി കരഞ്ഞതിനെ തുടർന്ന് അസുഖബാധിതനായെന്നും പിന്നീട് പ്രതികരിക്കുന്നില്ലെന്നും പറഞ്ഞു. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അന്നേദിവസം കുട്ടിക്ക് പോളിയോ തുള്ളിമരുന്ന് നൽകിയിരുന്നതിനാൽ അതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് കരുതി മൃതദേഹം സംസ്കരിക്കുകയായിരുന്നു. എന്നാൽ തിങ്കളാഴ്ച ഭാര്യ കാമുകനോട് ഫോണിൽ സംഭവത്തെക്കുറിച്ച് സംസാരിക്കുന്നത് ഭർത്താവ് കേട്ടതോടെയാണ് സംശയം ഉയർന്നത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുമെന്ന് പോലീസ് പറഞ്ഞു.
Read MoreCategory: Top News
വടകര എംഡിഎംഎ കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; പിടിയിലായവരുടെ എണ്ണം മൂന്നായി; ഓൺലൈൻ അക്കൗണ്ടുവഴി ലക്ഷങ്ങളുടെ ഇടപാടുകൾ
വടകര: അധ്യാപികമാർ ഉൾപ്പെട്ട ലഹരിക്കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയും കുറ്റോത്ത് സ്വദേശിനിയുമായ വലിയ പറമ്പിൽ വി.പി. നീഷ്മയെ (30) ആണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. നേരത്തെ പിടിയിലായ കീർത്തന, കാവ്യ എന്നീ അധ്യാപികമാരിൽ നിന്നും ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വടകര റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇൻസ്റ്റാഗ്രാം മുഖേനയാണ് പ്രതികൾ ലഹരി മാഫിയയുമായി ബന്ധം സ്ഥാപിച്ചിരുന്നത്. ആവശ്യക്കാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്താതെ, ഓൺലൈൻ അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ എംഡിഎംഎ ഇടപാടുകളാണ് ഇവർ നടത്തിയിരുന്നത്. കേസിൽ കൂടുതൽ കണ്ണികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
Read Moreഭിന്നശേഷിക്കാരിയെ വാ പൊത്തി ഏലക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി; ലൈംഗിക അതിക്രമം കാട്ടിയത് ഇതരസംസ്ഥാന തൊഴിലാളി റമുസിംഗ്
നെടുങ്കണ്ടം: ഉടുമ്പന്‍ചോലയില്‍ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇത ര സംസ്ഥാ ന തൊഴിലാളി പിടിയില്‍. മധ്യപ്രദേശ് സ്വദേശി റമുസിംഗ് (21) ആണ് പിടിയിലായത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കേസിനാസ്പദമായ സംഭവം. വീടിനടുത്തുനിന്ന പെണ്‍കുട്ടിയെ പ്രതി വാ പൊത്തി അടുത്തുള്ള ഏലക്കാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയെത്തുടര്‍ന്ന് ഉടുമ്പന്‍ചോല പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഏലത്തോട്ടത്തില്‍ ജോലി ചെയ്തു വരികയായിരുന്ന പ്രതി മാസങ്ങള്‍ക്ക് മുമ്പാണ് ഇവിടെ എത്തിയത്.
Read Moreവിചിത്രമായ ഒരു മോഷണം; കുടുംബക്കല്ലറയുടെ മുകളിൽ സ്ഥാപിച്ച ഗ്രാനൈറ്റ് കാണാതായി; എത്രയും പെട്ടെന്ന് കള്ളനെ പിടിക്കണമെന്ന് നാട്ടുകാർ
മല്ലപ്പള്ളി: മങ്കുഴിപ്പടി സെഹിയോൻ മാർത്തോമ്മാ പള്ളിയിലെ താന്നിക്കൽ കുടുംബക്കല്ലറയുടെ മുകളിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ് സ്ലാബ് കാണാതായി. പള്ളി അധികൃതരുടെ പരാതിയെത്തുടർന്ന് കീഴവായ്പൂര് പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിചിത്രമായ ഒരു മോഷണത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. ആറടിയോളം നീളമുള്ള ഗ്രാനൈറ്റ് കല്ലാണ് മോഷണം പോയത്. എല്ലാ ഞായറാഴ്ചകളിലും കല്ലറയിൽ കുടുംബാംഗങ്ങൾ സന്ദർശിക്കുമായിരുന്നു. കഴിഞ്ഞദിവസം കല്ലറ സന്ദർശിച്ചപ്പോഴാണ് ഗ്രാനൈറ്റ് നഷ്ടപ്പെട്ടതു ശ്രദ്ധയിൽപ്പെട്ടത്.
Read Moreഅച്ചടക്കത്തിന്റെ പാഠം ടീച്ചർക്കും വേണം..! പാന്റിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസുകാരന്റെ സ്വകാര്യഭാഗത്ത് പൊള്ളലേൽപ്പിച്ച് അധ്യാപിക
വാരാണസി: പാന്റിൽ മൂത്രമൊഴിച്ചതിന് നഴ്സറി വിദ്യാർഥിയുടെ സ്വകാര്യഭാഗത്ത് ചൂടാക്കിയ കത്തികൊണ്ട് പൊള്ളലേൽപ്പിച്ച അധ്യാപികക്കെതിരെ കേസെടുത്ത് പോലീസ്. വാരാണസിയിലെ പാണ്ഡെയ്പുരിലുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം.. പ്രീതി കുശ്വാഹ എന്ന അധ്യാപികയ്ക്കെതിരെ പോലീസ് കേസെടുത്തു. നഴ്സറി വിദ്യാർഥിയായ കുട്ടി ശുചിമുറിയിൽ പോകാൻ അനുവാദം ചോദിച്ചിട്ടും അധ്യാപിക അനുവദിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് കുട്ടി പാന്റിലൂടെ മൂത്രമൊഴിച്ചു. ഇതിനു പിന്നാലെ കുട്ടിയെ മറ്റൊരു മുറിയിലെത്തിച്ച അധ്യാപിക കത്തി ചൂടാക്കി സ്വകാര്യഭാഗത്ത് പൊള്ളലേൽപ്പിച്ചു എന്നാണ് പരാതി. കുട്ടിയെ അധ്യാപിക അടിച്ചെന്നും തെറ്റ് ആവർത്തിക്കരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. കുഞ്ഞ് വീട്ടിലെത്തിയ ശേഷം സംഭവിച്ച കാര്യം അറിയിച്ചതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ അധ്യാപികയ്ക്കും സ്കൂൾ പ്രിൻസിപ്പലിനും മാനേജ്മെന്റിനുമെതിരെ പോലീസ് കേസെടുത്തു.
Read Moreപോക്സോ കേസിൽ വഴിത്തിരിവ്; ഡോക്ടറുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത് മെത്താഫിറ്റമിൻ; വാട്സാപ്പ് ചാറ്റ് കണ്ടെടുത്ത് പോലീസ്
തലശേരി: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ പിടിയിലായ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഡോക്ടറുടെ വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തു. നാദാപുരം സ്വദേശി വി.കെ. ഇർഷാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തലശേരി മൂന്നാംഗേറ്റിന് സമീപം താമസിക്കുന്ന ഡോ. അഖിൽ സജിയുടെ വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തു കണ്ടെത്തിയത്. 15കാരനെ ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് ഇർഷാദ് പിടിയിലായത്. വിദ്യാർഥിയെ ഡോക്ടറുടെ വീട്ടിലെത്തിച്ചതായി ഇർഷാദ് മൊഴി നൽകിയിരുന്നു. ഇർഷാദിന്റെ ഫോൺ പരിശോധിച്ചതിൽ ഡോക്ടറുമായി നടത്തിയ സന്ദേശം പോലീസിന് ലഭിച്ചു. ഇർഷാദിനെ കോടതി റിമാൻഡ് ചെയ്തു.
Read Moreഡിജിറ്റല്‍ ആസക്തിക്ക് ശമനമില്ല ! കഴിഞ്ഞ ആറുമാസത്തിനിടെ ഡി – ഡാഡ് സെന്ററുകളില്റിപ്പോര്ട്ട് ചെയ്തത് 443 കേസുകള്‍
കൊച്ചി: സംസ്ഥാനത്ത് കുട്ടികളിലും 18 വയസിനു താഴെയുള്ളവരിലും കണ്ടുവരുന്ന ഡിജിറ്റല്‍ ആസക്തിയില്‍ നിന്ന് മോചനം നല്‍കാനായി കേരള പോലീസ് തുടങ്ങിയ ഡിജിറ്റല്‍ ഡി അഡിക്ഷന് സെന്ററുകളില്‍ (ഡി – ഡാഡ് സെന്ററുകള്‍) കഴിഞ്ഞ ആറു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 443 കേസുകള്‍. കേരള പോലീസ് സോഷ്യല്‍ പോലീസിംഗ് ഡിവിഷന്റെ 2026 ജനുവരി മുതല്‍ ജൂണ്‍ 30 വരെയുള്ള കണക്കുകളാണ് ഇത് സൂചിപ്പിക്കുന്നത്. കോഴിക്കോട് (83), കൊല്ലം (56), കൊച്ചി (53) എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടരുന്ന കേസുകളുടെ എണ്ണം 349 ആണ്. കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി 41 കേസുകള്‍ റഫര്‍ ചെയ്തു. 38 കേസുകള്‍ അവസാനിപ്പിച്ചു. 15 കേസുകള്‍ ഇടയ്ക്കുവച്ച് നിര്‍ത്തി. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് 14 കേസുകളും ഡി -ഡാഡ് സെന്ററുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.കൊച്ചി ആറ്, കാസര്‍ഗോഡ് 3, കോഴിക്കോട് 2, പത്തനംതിട്ട,…
Read Moreവഞ്ചിയൂർ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം: കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെടുത്തു
തിരുവനന്തപുരം : മുൻ വൈരാഗ്യത്തിന്റെ പേരിൽ വഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളെയും കൂട്ടി പോലീസ് തെളിവെടുപ്പ് ആരംഭിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കുറ്റിക്കാട്ടിൽ നിന്നു പോലീസ് കണ്ടെടുത്തു. പാൽക്കുളങ്ങര നാല് മുക്ക് തൈവിളാക ത്ത് വീട്ടിൽ വിശാഖ് (42 )നെ വെട്ടി കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ പാൽകുളങ്ങര സ്വദേശി പ്രദീപ്, പാച്ചല്ലൂർ സ്വദേശി വിനീത് പേ ട്ട സ്വദേശി റാസിo,കരിക്കകം സ്വദേശി ശിവപ്രസാദ് എന്നിവരെ വഞ്ചിയൂർ പോലീസ് ഇന്നലെ അർധരാത്രിയോടെ അറസ്റ്റ് ചെയ്തത്. പുലയനാർ കോട്ടയ്ക്ക് സമീപത്തെ കുറ്റിക്കാട്ടിൽ പ്രതികൾ ഒളിച്ചിരിക്കുന്നുവെന്ന് രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് വഞ്ചിയൂർ പോലീസ് സ്ഥലത്തെത്തി നാല് പേരെയും കസ്റ്റഡിയിലെടുത്തത്. പ്രതികളിൽ ഒരാളായ പ്രദീപിനെ രണ്ടുവർഷം മുമ്പ് വിശാഖ് കുത്തി പരിക്കേൽപ്പിച്ചിരുന്നു. ജയിലിൽ ആയിരുന്ന വിശാഖ് ഈ സമീപകാലത്താണ് പുറത്തിറങ്ങിയത്. ഇതിന്റെ വിരോധത്തിലാണ് കേസിലെ മുഖ്യപ്രതിയായ പ്രദീപും സുഹൃത്തുക്കളും ഇന്നലെ…
Read Moreസഹപാഠിക്ക് ക്രൂരമര്‍ദനം: നാലു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
മൂവാറ്റുപുഴ: സ്കൂളിലുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ സഹപാഠിയെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. മൂവാറ്റുപുഴ വാളകം മാര്‍ സ്റ്റീഫന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ പോലീസ് നടപടി സ്വീകരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം സ്കൂള്‍ വളപ്പിന് പുറത്താണ് സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്. കുട്ടിയെ മര്‍ദിച്ച ശേഷം സഹപാഠികള്‍ പാട്ടു പാടി നൃത്തം ചെയ്യുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ മര്‍ദനമേറ്റ കുട്ടി പരാതി തന്നിട്ടില്ല എന്നാണ് സ്കൂളിന്റെ വിശദീകരണം. മര്‍ദിച്ച വിദ്യര്‍ഥികളെ സ്കൂള്‍ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തു. പത്താം ക്ലാസ് വിദ്യാര്‍ഥികളായതിനാല്‍ വീട്ടിലിരുത്തി പഠിപ്പിച്ചാല്‍ മതിയെന്നാണ് മാനേജ്മെന്റ് നിലപാട്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ സംവിധാനങ്ങളുള്‍പ്പെടെ വീഡിയോ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
Read Moreവിദ്യാർഥികളെയും യുവാക്കളെയും നേരിടാൻ പെല്ലറ്റ് തോക്ക് ഉപയോഗിച്ച സംഭവം: വീഴ്ച സമ്മതിച്ച് ആർഎഎഫ് മേധാവി
ന്യൂഡൽഹി: കഴിഞ്ഞ 20നു നടന്ന പാർലമെന്റ് മാർച്ചിനിടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ നിശ്ചയിക്കപ്പെട്ട മാനദണ്ഡം അനുസരിച്ചായിരുന്നില്ലെന്നു റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർഎഎഫ്) മേധാവി സമ്മതിച്ചതായി റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയം നടത്തിയ അവലോകനത്തിലാണ് ആർഎഎഫ് മേധാവി വീഴ്ച സമ്മതിച്ചത്. ആർഎഎഫ് ജവാനാണു പെല്ലറ്റ് ഗൺ ഉപയോഗിച്ചത്.കൊണാട്ട് പ്ലേസിലെ ഡ്യൂട്ടിക്കിടെയാണ് പെല്ലറ്റ് ഗൺ ഉപയോഗിച്ചത്. ഏഴ് റൗണ്ട് പെല്ലറ്റ് ഉപയോഗിച്ചു.അഞ്ച് റൗണ്ട് പ്രതിഷേധക്കാരുടെ മേൽ തറച്ചു. നാലു പേർക്ക് പരിക്കേറ്റു. വിദ്യാർഥികളെയും യുവാക്കളെയും നേരിടാൻ സുരക്ഷാ ഉദ്യോഗസ്ഥർ പെല്ലറ്റ് തോക്ക് ഉപയോഗിച്ചിരുന്നു. അതേസമയം ഈ വിഷയത്തിൽ തുടർ നടപടിയുണ്ടാകുമോ എന്നത് വ്യക്തമല്ല. കേന്ദ്ര റിസർവ് പോലീസ് സേനയ്ക്കു (സിആർപിഎഫ്) കീഴിൽ 1992ൽ രൂപം നൽകിയ ആർഎഎഫിനെയാണു കലാപം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടാൻ നിയോഗിക്കുന്നത്.
Read More