തിരുവനന്തപുരം: സിഎംആർഎൽ -എക്സാലോജിക് സാമ്പത്തിക ഇടപാടുകേസിൽ പിണറായി വിജയനും മകൾ വീണ വിജയനും കുരുക്ക് മുറുകുന്നു. കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഇഡിക്ക് നൽകിയ മൊഴിയാണ് പിണറായി കുടുംബത്തിന് വലിയ തിരിച്ചടിയായിരിക്കുന്നത്. 2024 ഏപ്രിലിൽ വീട്ടിൽ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് കർത്ത മൊഴി നൽകിയത്. പിണറായി വിജയനുമായുള്ള അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും കമ്പനിക്കും പണം നൽകിയത്. വീണയോ എക്സാലോജിക്കോ സിഎംആർഎലിന് യാതൊരു സേവനങ്ങളും നൽകിയിട്ടില്ലെന്നുമാണ് കർത്ത ഇഡിക്ക് നൽകിയ മൊഴിയിൽ പറയുന്നത്. 2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ ഏകദേശം 2.78 കോടി രൂപയാണ് വീണയ്ക്കും എക്സാലോജിക്കിനുമായി കൈമാറിയത്. വീണയ്ക്ക് പ്രതിമാസം അഞ്ചുലക്ഷം രൂപയും എക്സാലോജിക്കിന് മൂന്നുലക്ഷം രൂപയും എന്ന നിലയിലായിരുന്നു പണമിടപാട് നടത്തിയത്. എന്നാൽ ഇല്ലാത്ത സേവനത്തിന്റെ പേരിലാണ് ഈ പണം കൈമാറിയതെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. സേവനങ്ങളൊന്നും നൽകിയിരുന്നില്ലെന്ന കാര്യം വീണ തന്നെ…
Read MoreCategory: Top News
കാന്തന്റെ നായ്തന്ത്രം പൊളിച്ച് പോലീസ്; വീടിനുള്ളിൽ പട്ടിവളർത്തലിനൊപ്പം കഞ്ചാവ് കച്ചവടവും; അപ്രതീക്ഷിത നീക്കവുമായെത്തി എല്ലാവരെയും വലയിലാക്കി പോലീസ്
നെടുമ്പാശേരി: സ്വന്തം വീടിനകത്ത് നിരവധി നായ്ക്കളെ വളർത്തി, അവയെ മറയാക്കി കഞ്ചാവ് കച്ചവടം നടത്തിയിരുന്ന വീട്ടുടമ ഉൾപ്പെടെ രണ്ടു യുവാക്കൾ പോലീസ് പിടിയിൽ. ആവണംകോട് ഗ്യാസ് ഗോഡൗണിന് സമീപം പാലക്കാപ്പിള്ളി ശ്രീരാഗത്തിൽ കാന്തൻ എന്ന് വിളിക്കുന്ന ശ്രീകാന്ത് (38), വെങ്ങോല നെടുംതോട് കൊല്ലംകുടി വീട്ടിൽ അബൂബക്കർ (30) എന്നിവരാണ് നെടുമ്പാശേരി പോലീസിന്റെ പിടിയിലായത്. പ്രതികളിൽ നിന്നും ചെറിയ അളവിൽ കഞ്ചാവും കണ്ടെടുത്തു. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഇന്നലെ ഉച്ചയോടെ നായ പിടുത്തക്കാരുമായാണ് പോലീസ് സംഘം പരിശോധനയ്ക്കെത്തിയത്. പോലീസ് എത്തുമ്പോൾ ഇരുവരും ലഹരിയിലായിരുന്നു. വിദേശ ഇനത്തിൽപ്പെട്ട അക്രമകാരികളായ മൂന്ന് നായകളും വീടിനകത്ത് ഈ സമയം ഉണ്ടായിരുന്നു. പോലീസ് എത്തിയതോടെ നായ്ക്കളെ അഴിച്ചുവിട്ടെങ്കിലും നായ പിടുത്തക്കാർ ഉണ്ടായിരുന്നതിനാൽ ഇവയെ നിയന്ത്രണത്തിലാക്കി. ശ്രീകാന്തിന്റെ പഴയ തറവാട് വീടാണിത്. ഇവിടെ മറ്റാരും താമസിക്കുന്നില്ല. കഞ്ചാവ് ഇടപാടുകൾക്ക് മാത്രമാണ് വീട് തുറക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.…
Read Moreനമ്മളും അവർക്കൊപ്പം … സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വേടൻ നടത്തിയ പരിപാടിക്കെതിരെ പോലീസ് കേസ്; എഫ്ഐആർ ഇട്ടത് 200 പേർക്കെതിരെ
കൊച്ചി: സിജെപി സമരത്തിന് പിന്തുണ അറിയിച്ച് കൊച്ചിയിൽ റാപ്പർ വേടന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്കെതിരെ പോലീസ് കേസ് എടുത്തുയ പനമ്പിള്ളി നഗറിൽ സംഘടിപ്പിച്ച സംഗീത സംഗമത്തിനെതിരെ എറണാകുളം സൗത്ത് പോലീസാണ് നടപടിയെടുത്തത്. ബുധനാഴ്ച വൈകുന്നേരമാണ് ആസാദി പാട്ടും പ്രതിഷേധവും നമ്മളും അവർക്കൊപ്പം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. പോലീസിന്റെ മുൻകൂർ അനുമതിയില്ലാതെ ആളുകളെ സംഘടിപ്പിച്ച് പരിപാടി നടത്തിയതിനും പൊതുഗതാഗതം തടസപ്പെടുത്തിയതിനുമാണ് കേസ്. വേടന്റെ മാനേജർ ഉൾപ്പെടെ ഇരുന്നൂറോളം പേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ മാനേജരുടെ പേര് മാത്രമാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റുള്ളവരെ കണ്ടാലറിയാവുന്നവരായി ഉൾപ്പെടുത്തിയിട്ടുണ്ട്. വേടനെ കൂടാതെ മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.കെ. വിനീത്, റാപ്പർ ഗബ്രി, ഗായകൻ അലോഷി, എഴുത്തുകാരി നവമി തുടങ്ങിയ നിരവധി പ്രമുഖരും പരിപാടിയിൽ പങ്കെുക്കാൻ എത്തിയിരുന്നു. ധാരാളം ആളുകൾ തടിച്ചുകൂടിയതിനെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസമുണ്ടായെന്നാണ് എഫ്ഐആറിൽ പറയുന്നത്.
Read Moreഅവനും അച്ഛനാണെന്ന് മറന്നു..! പിതാവിന്റെ തലയ്ക്ക് ചുറ്റികയ്ക്ക് ആഞ്ഞടിച്ചു; മരണം ഉറപ്പാക്കിയ ശേഷം സ്ഥലം വിട്ടു; സ്വത്തിനുവേണ്ടി കൊടുംക്രൂരത ചെയ്തത് ഇളയ മകൻ
പുതുക്കാട്: നെൻമണിക്കര മടവാക്കരയിൽ സ്വത്തുതർക്കത്തെത്തുടർന്ന് പിതാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. മടവാക്കര പൊലിയേടത്തുപറന്പിൽ കൃഷ്ണനാണു കൊല്ലപ്പെട്ട സംഭവത്തിൽ ഇളയമകൻ രാധാകൃഷ്ണനാണ് അറസ്റ്റിലായത്. വീട്ടിൽ തനിച്ചുതാമസിച്ച കൃഷ്ണനെ ചൊവ്വാഴ്ച രാവിലെയാണു മുറിയിൽ മരിച്ചനിലയിൽ കണ്ടത്. ചെങ്ങാലൂരിലുള്ള മൂത്തമകൻ മുരളീധരൻ ഫോണിൽ വിളിച്ചിട്ടു കിട്ടാത്തതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണു കൊലപാതകവിവരം പുറത്തറിയുന്നത്. മടവാക്കരയിലെ വീട്ടിലെത്തിയ മുരളീധരൻ, അടഞ്ഞുകിടന്ന വീട്ടിൽനിന്നു ദുർഗന്ധം വമിക്കുന്നതുകണ്ട് പുതുക്കാട് പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസെത്തി വീടുതുറന്നപ്പോഴാണ് കൃഷ്ണന്റെ മൃതദേഹം കണ്ടത്. പോസ്റ്റ്മോർട്ടം പരിശോധനയിൽ തലയിലേറ്റ ആഴത്തിലുള്ള മുറിവാണു മരണകാരണമെന്നും കൊലപാതകമാണെന്നും വ്യക്തമായി. ശാസ്ത്രീയമായ അന്വേഷണത്തിൽ പ്രതി രാധാകൃഷ്ണനാണെന്നു തിരിച്ചറിഞ്ഞു. സ്വത്തുതർക്കത്തെത്തുടർന്ന് കൃഷ്ണനുമായി പിണങ്ങി തൊട്ടടുത്ത പറന്പിലാണു രാധാകൃഷ്ണനും കുടുംബവും താമസിച്ചിരുന്നത്. കൃഷ്ണനു ജീവനാംശമായി മാസം 3000 രൂപ രാധാകൃഷ്ണൻ നൽകണമെന്നു കോടതി ഉത്തരവുണ്ടായിരുന്നു. എന്നാൽ, ഇതിനു രാധാകൃഷ്ണൻ തയാറായില്ല. തുടർന്ന് കോടതി ഉത്തരവുപ്രകാരം രാധാകൃഷ്ണന്റ ഭൂമി…
Read Moreഞാൻ മാത്രമല്ല അവളും ഉണ്ട്… പോലീസ് പിടിച്ചപ്പോൾ എല്ലാം തുറന്ന് പറഞ്ഞു; എംഡിഎംഎ വിൽപനക്കാരി രേഖയെ വളഞ്ഞിട്ട് പിടിച്ച് പോലീസ്
തിരുവനന്തപുരം: വീട്ടിൽ സൂക്ഷിച്ച് ലഹരിവസ്തുക്കൾ വിൽപ്പന നടത്താൻ ശ്രമിച്ച യുവതി പോലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായി. വെട്ടുകാട് ബാലനഗർ സ്വദേശിനി രേഖയാണ് (38) അറസ്റ്റിലായത്. ഇവരിൽനിന്ന് 38 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കഴക്കൂട്ടത്തുനിന്ന് കഴിഞ്ഞദിവസം ഡാൻസാഫ് സംഘം പിടികൂടിയ യുവാവിൽനിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബുധനാഴ്ച രാത്രിയോടെ രേഖയുടെ വെട്ടുകാട്ടുള്ള വീട്ടിൽ ഡാൻസാഫ് സംഘവും വലിയതുറ പോലീസും ചേർന്ന് റെയ്ഡ് നടത്തുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് വലിയതുറ എസ്എച്ച്ഒ അശോക് കുമാർ അറിയിച്ചു.
Read Moreഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്? സമരം ചെയ്യുന്നവർ രാജ്യദ്രോഹികളല്ല; വിദ്യാർഥി സമരത്തിന് പിന്തുണയുമായി ഭാവന
കൊച്ചി: രാജ്യതലസ്ഥാനത്ത് സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി നടി ഭാവന. “ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്?” എന്ന് ചോദ്യമുന്നയിച്ചാണ് താരം തന്റെ പ്രതിഷേധിച്ച് ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പങ്കുവെച്ചത്. ഡൽഹി പോലീസിന്റെ ക്രൂരമായ ലാത്തിച്ചാർജിൽ പരിക്കേറ്റ വിദ്യാർഥികളുടെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ച താരം, കണ്ടുനിൽക്കാൻ കഴിയാത്തത്രയും ഹൃദയഭേദകമാണ് ഈ കാഴ്ചകളെന്ന് കുറിച്ചു. സമരം ചെയ്യുന്നവർ രാജ്യദ്രോഹികളല്ല, മറിച്ച് ഈ നാടിന്റെ വിദ്യാർഥികളാണെന്ന് ഓർമ്മിപ്പിച്ച ഭാവന, ഭരണകൂടത്തിന്റെ ഈ നടപടിയിൽ ലജ്ജ തോന്നുന്നുവെന്നും തുറന്നടിച്ചു. തന്റെ നിലപാടുകൾക്കൊപ്പം നടി രമ്യ നമ്പീശൻ പങ്കുവെച്ച പോസ്റ്റും ഭാവന റീഷെയർ ചെയ്തിട്ടുണ്ട്. “അനീതിക്കെതിരെ ശബ്ദമുയർത്തുന്ന ഓരോരുത്തർക്കുമൊപ്പം ഉറച്ചുനിൽക്കുന്നു” എന്നായിരുന്നു രമ്യയുടെ പോസ്റ്റ്. ചരിത്രത്തിൽ യുവാക്കൾ ഓർമിക്കപ്പെടുന്നത് അവരുടെ അപാരമായ ധൈര്യത്തിന്റെ പേരിലാണെന്നും, അനീതിക്ക് മുന്നിൽ കണ്ണടയ്ക്കാത്ത വിദ്യാർഥികളിലൂടെയാണ് ലോകത്തിലെ എല്ലാ വലിയ മാറ്റങ്ങളും ആരംഭിച്ചതെന്നും ആ പോസ്റ്റിൽ പറയുന്നുണ്ട്.
Read Moreപോക്കറ്റ് കീറുന്ന വിലയിലേക്ക് അൽഫാമും കുഴിമന്തിക്കും; പൂക്കികളുടെ ഇഷ്ടവിഭവങ്ങൾ ഉണ്ടാക്കാനുള്ള കരി കിട്ടാനില്ല; ആശങ്കയിൽ ഹോട്ടൽ ഉടമകൾ
കൊച്ചി: പാചകവാതക ക്ഷാമത്തിന് വലിയ അളവിൽ പരിഹാരമായെങ്കിലും വിറകുകരിയുടെ വരവ് കുറഞ്ഞത് ഹോട്ടലുകൾക്ക് തിരിച്ചടിയാകുന്നു. കുഴിമന്തി, അല്‍ഫാം, തന്തൂരി എന്നിവയുടെ പാചകത്തിന് ഒഴിവാക്കാനാകാത്ത വിറകുകരിയുടെ ക്ഷാമം സമീപകാലത്തു മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതായിത്തീര്‍ന്ന ഈ ഭക്ഷണവിഭവങ്ങളുടെ ലഭ്യതയെ ബാധിക്കുമെന്ന ആശങ്ക ശക്തമായി. തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ് കേരളത്തിലേക്കു പ്രധാനമായും വിറകുകരി എത്തുന്നത്. ഇവിടങ്ങളില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കരി നിര്‍മാണത്തിനാവശ്യമായ വിറകിന്റെ ലഭ്യത ഗണ്യമായി കുറഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്കു കാരണം. പാചകവാതകവില വര്‍ധിച്ചതോടെ നിരവധി ചെറുകിട വ്യവസായങ്ങളും സ്ഥാപനങ്ങളും വിറക് ഉപയോഗിക്കാന്‍ തുടങ്ങിയതാണ് വിറകിന്റെ ആവശ്യകത ഉയരാന്‍ കാരണമായതെന്ന് വ്യാപാരികള്‍ പറയുന്നു. ആവശ്യമായ തൊഴിലാളികളെ ലഭിക്കാത്തതും കരി നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും തൊഴിലാളികളുടെ കുറവും കാരണം കരിയുടെ ഉത്പാദനം കുറഞ്ഞു. ഇതോടൊപ്പം കരിയുടെ വില വര്‍ധിക്കുകയും ഗുണനിലവാരം കുറയുകയും…
Read Moreമകളുടെ ശരീരത്തിൽ പ്രേതബാധ; ഒഴിപ്പിച്ചില്ലെങ്കിൽ ആപത്തുണ്ടാകും; വനിതാ സുഹൃത്തിന്റെ മകളെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമം; ഞെട്ടിക്കുന്ന സംഭവം ചിറ്റൂരിൽ
ചിറ്റൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേതബാധയുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ച് വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമം. മലപ്പുറം സ്വദേശി അറസ്റ്റ് ചെയ്ത് പോലീസ് മലപ്പുറം പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം. സിറാജ് (43) ആണ് അറസ്റ്റിലായത്.അഞ്ചാംമൈലിലെ കുന്നങ്കാട്ടുപതിയിൽ ഫാം നോക്കിനടത്താനെത്തിയതാണ് പ്രതി. പരിചയക്കാരിയുടെ 16 വയസുള്ള മകൾക്കു പ്രേതബാധയുണ്ടെന്നും അത് ഒഴിപ്പിച്ചില്ലെങ്കിൽ ആപത്തുണ്ടാകുമെന്നും തെറ്റിദ്ധരിപ്പിച്ചാണു സിറാജ് പെൺകുട്ടിയെ കുന്നങ്കാട്ടുപതിയിലെ താമസസ്ഥലത്തേക്ക് എത്തിച്ചത്. അവിടെവച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണു പരാതി. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിറ്റൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. പോക്സോ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreബലിഷ്ഠമായ കരങ്ങളെ അവൾ തട്ടിത്തെറിപ്പിച്ചു; പട്ടാപ്പകൽ നടുറോഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; വയോധികനെ അകത്താക്കി പോലീസ്
പത്തനംതിട്ട: അടൂർ ജനറൽ ആശുപത്രിക്ക് മുൻവശം പട്ടാപ്പകൽ നടുറോഡിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. അടൂർ ഏറത്ത് വയല സ്വദേശി ഗോപി (57) എന്നയാളാണ് അറസ്റ്റിലായത്. അടൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. അടൂർ ജനറൽ ആശുപത്രിക്ക് സമീപം റോഡിലൂടെ നടന്നുവരികയായിരുന്ന പെൺകുട്ടിയെ പ്രതി കടന്നു പിടിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ആയിരുന്നു. എതിർത്ത പെൺകുട്ടിയെ ഇയാൾ അടിക്കുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത അടൂർ പോലീസ് വളരെ വേഗം പ്രതിയെ അന്വേഷിച്ച് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അടൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദീപു, പോലീസ് ഉദ്യോഗസ്ഥരായ അനീഷ്, നിധിൻ, അജിൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read Moreഅവസാന പ്രതീക്ഷയും നഷ്ടമായി; സിക്കിമിലെ തുരങ്ക ദുരന്തത്തിൽ കാണാതായ മലയാളിയെ കണ്ടെത്തി; മൃതദേഹം തിരിച്ചറിഞ്ഞത് അനീഷിന്റെ ഭാര്യ സംഗീത
കോട്ടയം: സിക്കിമിൽ തുരങ്ക നിർമാണത്തിനിടെ മീഥെയിൻ വാതക സ്ഫോടനം മൂലമുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. പാമ്പാടി വെള്ളൂർ പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ (43) ആണ് മരിച്ചത്. ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അനീഷ് മോഹന്റെ ഭാര്യ സംഗീതയും സഹോദരൻ സനലും ബുധനാഴ്ച തന്നെ സിക്കിമിലെത്തിയിരുന്നു. നാഷണൽ ഹൈഡ്രോ പവർ കോർപറേഷന്റെ (എൻഎച്ച്പിസി) സീനിയർ മാനേജരും ജിയോളജിസ്റ്റുമായിരുന്നു മരിച്ച അനീഷ്. 16 വർഷമായി എൻഎച്ച്പിസിയിൽ സേവനമനുഷ്ഠിക്കുന്ന അനീഷ് ഏഴ് മാസം മുൻപാണ് ഹരിയാനയിൽ നിന്ന് സിക്കിമിലെത്തിയത്.
Read More