തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ആചാരലംഘനം നടത്തിയതിനു മുഖ്യമന്ത്രി പിണറായി വിജയന് വിശ്വാസികളോടു മാപ്പു പറയണമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അത് ചെയ്യാതെ ശബരിമലയില്‍ സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ നാടകമാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം തിരുത്തിയാണ് പിണറായി സര്‍ക്കാര്‍ യുവതി പ്രവേശനത്തിന് വഴിയൊരുക്കിയത്. ഇതിലൂടെ കേരളത്തിലെ മുഖ്യമന്ത്രി വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുകയും ശബരിമലയെ കലാപ കലുഷിതമാക്കുകയും ചെയ്തു. ശബരിമലയില്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് കയറ്റണമെന്ന് വാശിപിടിച്ചത് മുഖ്യമന്ത്രിയാണ്. ഈ തെറ്റിന് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. തിരുത്തിയ സത്യവാങ്മൂലം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ശബരിമലയില്‍ വരുന്ന ഭക്തരെ പ്രിവിലേജ്ഡ് ക്ലാസ് എന്ന് തരം തിരിക്കാനുള്ള നടപടി അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു. ജാതിമതഭേദമന്യേ എല്ലാവരും അയ്യപ്പന്റെ സന്നിധിയില്‍ ഒരുപോലെയാണ്. അവിടെ ജാതിയോ മതമോ പ്രിവിലേജോ…
Read MoreCategory: Top News
സംഭരിച്ച നെല്ലിന്റെ വില ഓണാവധിക്കുശേഷം കൊടുത്തു തീർക്കും: ജി.ആർ. അനിൽ
തിരുവനന്തപുരം: നെല്ല് സംഭരണ പദ്ധതി പ്രകാരം കേരളത്തിലെ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില പൂർണമായും കൊടുത്തു തീർക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ. 2024-25 സംഭരണ വർഷത്തിൽ 2,07,143 കർഷരിൽ നിന്നായി ആകെ സംഭരിച്ച നെല്ലിന്റെ വിലയായ 1,645 കോടി രൂപയിൽ 1,399 കോടി രൂപയും നൽകിയിട്ടുണ്ട്. 10,568 കർഷകർക്കായി 246 കോടി രൂപയാണ് നൽകാൻ ശേഷിക്കുന്നത്. സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹന ബോണസ് ഇനത്തിൽ വകയിരുത്തിയ തുകയിൽനിന്ന് ഏറ്റവും ഒടുവിലായി 113 കോടി രൂപ കൂടി അനുവദിച്ചെങ്കിലും കേന്ദ്ര സർക്കാർ എംഎസ്പി ഇനത്തിലുള്ള തുക അനുവദിക്കാത്തതിനാലാണ് അവശേഷിക്കുന്ന കർഷകർക്ക് സംഭരണ വില കൊടുക്കുന്നതിന് കാലതാമസം നേരിട്ടത്. സപ്ലൈകോ മാനേജിംഗ് ഡയറക്ടർ നാല് ദിവസമായി ഡൽഹിയിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുമായി നേരിൽ കണ്ട് നടത്തിയ ശ്രമങ്ങൾക്കൊടുവിൽ ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ…
Read Moreഅമീബയും ഫംഗസും ബാധിച്ച വിദ്യാർഥിയെ രക്ഷപ്പെടുത്തി തിരുവനന്തപുരം മെഡി. കോളജ്: മൂന്ന് മാസത്തെ ചികിത്സയ്ക്കുശേഷം 17കാരൻ ആശുപത്രി വിട്ടു
തിരുവനന്തപുരം: അപൂർവ അമീബിക് മസ്തിഷ്കജ്വരവും ആസ്പർ ഗില്ലസ് ഫ്ളേവസ് (Asper gillus flavus) ഫംഗസ് മസ്തിഷ്ക അണുബാധയും ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 17 വയസുകാരനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ലോകത്തുതന്നെ വളരെ അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഈ രണ്ട് മസ്തിഷ്ക അണുബാധയും ഒരുമിച്ച് ബാധിച്ച ഒരാൾ രക്ഷപ്പെടുന്നത് ഇതാദ്യമായാണ്. ഗുരുതരമായ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ച് മൂന്നു മാസത്തോളം ചികിത്സയിലായിരുന്ന കൊല്ലം ശൂരനാട് സ്വദേശിയായ വിദ്യാർഥിയെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പൂർണ ആരോഗ്യത്തോടെ ഡിസ്ചാർജ് ചെയ്തത്. തുടർപരിശോധനയ്ക്ക് എത്തിയപ്പോഴും പൂർണ ആരോഗ്യവാനായിരുന്നു. മികച്ച ചികിത്സയും പരിചരണവും ഒരുക്കി കുട്ടിയെ രക്ഷിച്ചെടുത്ത മെഡിക്കൽ കോളജിലെ മുഴുവൻ ടീമിനെയും, രോഗം കൃത്യസമയത്ത് കണ്ടുപിടിച്ച ആലപ്പുഴ മെഡിക്കൽ കോളജിലെ ടീമിനെയും ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. മൂന്നു മാസങ്ങൾക്കു മുമ്പ് കുളത്തിൽ മുങ്ങിക്കുളിച്ച കുട്ടിക്ക് ഒരാഴ്ച കഴിഞ്ഞപ്പോൾ മസ്തിഷ്കജ്വരം ഉണ്ടാകുകയും തുടർന്ന് ബോധക്ഷയവും…
Read Moreരാജ്യത്ത് ഇന്റർനെറ്റ് വരിക്കാരുടെ എണ്ണം 100 കോടി കടന്നു
പരവൂർ (കൊല്ലം): രാജ്യത്ത് ഇൻ്റർനെറ്റ് വരിക്കാരുടെ എണ്ണം 100 കോടി കടന്നു. 2025 മാർച്ചിൽ 96.91 കോടിയായിരുന്ന ഇന്ത്യയിലെ ഇൻ്റർനെറ്റ് വരിക്കാരുടെ എണ്ണം 2025 ജൂൺ അവസാനത്തോടെയാണ് 3.48 ശതമാനം വർധിച്ച് 100 .28 കോടി ആയത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായ്) കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. മാത്രമല്ല ഈ 100 കോടിയിലധികം വരിക്കാരിൽ 4.47 കോടി ആൾക്കാർക്ക് ഫിക്സഡ് വയേർഡ് ഇൻ്റർനെറ്റ് കണക്ഷനുകളും 95.81 കോടി പേർക്ക് വയർലെസ് കണക്ഷനുകളുമാണുള്ളത്. മൊത്തം വരിക്കാരിൽ 2.31 കോടി പേർ നാരോബാൻഡ് കണക്ഷനുകൾ ഉള്ളവരാണ്. 97.97 കോടി പേർ ബ്രോഡ്ബാൻഡ് വരിക്കാരുമാണ്. റിപ്പോർട്ടിൻ പ്രകാരം നഗര പ്രദേശങ്ങളിലെ ഇൻ്റർനെറ്റ് വരിക്കാരുടെ എണ്ണം 57.94 കോടിയാണ്. ഗ്രാമീണ മേഖലയിൽ 42.33 കോടി വരിക്കാരുമുണ്ട്. ഓരോ വരിക്കാരൻ്റെയും ശരാശരി വയർലെസ് ഡേറ്റ ഉപയോഗം 24.01…
Read Moreധാതുക്കളുടെ വേർതിരിക്കലിന് 1,500 കോടിയുടെ പദ്ധതിക്ക് അംഗീകാരം
ന്യൂഡൽഹി: രാജ്യത്തെ ബാറ്ററി, ഇ-മാലിന്യങ്ങളുടെ പുനരുപയോഗത്തിലൂടെ നിർണായക ധാതുക്കൾ വേർതിരിച്ചെടുക്കുന്നതിനുള്ള ശേഷി വികസിപ്പിക്കുന്നതിനുള്ള 1,500 കോടി രൂപയുടെ പ്രോത്സാഹനപദ്ധതിക്ക് കേന്ദ്രമന്ത്രിസഭ ഇന്നലെ അംഗീകാരം നൽകി. ഇ-മാലിന്യങ്ങൾ, ലിഥിയം അയണ്‍ ബാറ്ററി മാലിന്യം, മറ്റു സ്ക്രാപ്പുകൾ, കാലാവധി കഴിഞ്ഞ വാഹനങ്ങളിലെ കാറ്റലറ്റിക് കണ്‍വർട്ടറുകൾ എന്നിവയുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കാൻ പദ്ധതി സഹായകമാകും. 2025-26 സാന്പത്തികവർഷം മുതൽ 2031 സാന്പത്തികവർഷം വരെ ആറു വർഷമാണ് പദ്ധതിയുടെ കാലാവധി. നിർണായക ധാതുക്കളുടെ ആഭ്യന്തരശേഷി, വിതരണശൃംഖലയുടെ പ്രതിരോധശേഷി എന്നിവയ്ക്കായുള്ള നാഷണൽ ക്രിട്ടിക്കൽ മിനറൽ മിഷന്റെ (എൻസിഎംഎം) ഭാഗമാണു പദ്ധതി. സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുള്ള റീസൈക്ലിംഗ് യൂണിറ്റുകൾക്കും നിലവിലുള്ളവയുടെ ശേഷി വികസനം, ആധുനികവത്കരണം, വൈവിധ്യവത്കരണം എന്നിവയ്ക്കെല്ലാം പദ്ധതി ബാധകമാകും. പ്ലാന്റ്, യന്ത്രങ്ങൾ, ഉപകരണങ്ങൾ, അനുബന്ധ കാര്യങ്ങൾ എന്നിവയ്ക്കു 20 ശതമാനം മൂലധനസബ്സിഡി ലഭിക്കും. പിന്നീട് കുറഞ്ഞ സബ്സിഡി തുടരും. വലിയ സ്ഥാപനങ്ങൾക്ക് 50 കോടി രൂപയും ചെറുകിട…
Read More‘എന്റെ പൊന്നേ…’; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു; പവന് 78,440 രൂപ; മലയാളികളുടെ വിവാഹ സങ്കല്പങ്ങള്ക്ക് മങ്ങലേല്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,805 രൂപയും പവന് 78,440 രൂപയായി സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ വര്‍ധിച്ച് 8,050 രൂപയായി. അന്താരാഷ്ട്ര വില ട്രോയ് ഔണ്‍സിന് 3531 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.08 ലും ആണ്. ഒരു കിലോ 24 കാരറ്റ് സ്വര്‍ണത്തിന് ബാങ്ക് നിരക്ക് ഒരു കോടി മൂന്നു ലക്ഷം രൂപയായിട്ടുണ്ട്. ഒരു പവന് സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ നിലവില്‍ 85,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. ഒരു ഗ്രാം സ്വര്‍ണത്തിന് 10,700 രൂപയാകും.ഇക്കഴിഞ്ഞ ഓഗസ്റ്റ് 22 ന് ഒരു ഗ്രാം സ്വര്‍ണത്തിന് 9,215 രൂപയായിരുന്നു. 12 ദിവസത്തിനുള്ളില്‍ വില 9,805 രൂപയിലേക്ക് എത്തി. ഭൗമരാഷ്ട്ര സംഘര്‍ഷങ്ങള്‍,…
Read Moreമലയാളികൾ വീണുകൊണ്ടേയിരിക്കുന്നു; 2 കോടി നിക്ഷേപിച്ചപ്പോൾ നാലുകോടിയുടെ ലാഭം; ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പിൽ കൊച്ചി സ്വദേശിക്ക് നഷ്ടമായത് 24.7 കോടി
കൊച്ചി: കൊച്ചി സ്വദേശിയായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടമയ്ക്ക് ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പിലൂടെ 24.76 കോടി രൂപ നഷ്ടമായെന്ന് പരാതി. സംഭവത്തില്‍ കൊച്ചി സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എളംകുളം സ്വദേശി ഇ. നിമേഷ് എന്നയാളുടെ പണമാണ് നഷ്ടപ്പെട്ടത്. 2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ വിവിധ ഘട്ടങ്ങളായിട്ടായിരുന്നു തട്ടിപ്പ്. രാജ്യത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്ത ഏറ്റവും വലിയ ട്രേഡിംഗ് തട്ടിപ്പുകളിലൊന്നാണിത്. ഓഹരി വിപണിയില്‍ സജീവമായി ഇടപെടുന്ന വ്യവസായിയെയാണ് സൈബര്‍ തട്ടിപ്പ് സംഘം വലിയ ലാഭം വാഗ്ദാനം ചെയ്ത് കുടുക്കിയത്. ടെലഗ്രാം വഴി ബന്ധപ്പെട്ട പ്രതികള്‍ വിപണി മൂല്യമുള്ള കമ്പനികളുടെ ഓഹരി ചെറിയ തുകയ്ക്ക് വാങ്ങിനല്‍കാമെന്നും വന്‍തുക ലാഭമായി ലഭിക്കുമെന്നും പറഞ്ഞിരുന്നു. ആദ്യഘട്ടത്തില്‍ രണ്ടുകോടി നിക്ഷിപിച്ചപ്പോള് നാലു കോടിയോളം രൂപ ലാഭമായി ലഭിച്ചതായും സംഘം വിശ്വസിപ്പച്ചു. ഇതോടെയാണ് തട്ടിപ്പ് സംഘത്തിന്റെ നിര്‍ദേശ പ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം അയച്ചു…
Read Moreആ കേസ് സ്വപ്നം മാത്രം; കടകംപള്ളിക്കെതിരേയുള്ള പരാതിയിൽ അന്വേഷണമുണ്ടാകില്ല; പരാതിക്കാരി നേരിട്ടു പരാതിയോ മൊഴിയോ നൽകിയാൽ മാത്രം കേസെന്ന് പോലീസ്
തിരുവനന്തപുരം: സ്ത്രീപീഡന ആരോപണവുമായി ബന്ധപ്പെട്ടു മുൻമന്ത്രിയും സിപിഎം എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരേ സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണമുണ്ടായേക്കില്ല. തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റും പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എം. മുനീറാണു കടകംപള്ളിക്കെതിരേ പരാതി നൽകിയത്. പരാതിക്കാരി നേരിട്ടു പരാതിയോ മൊഴിയോ നൽകിയാൽ മാത്രം കേസെടുത്ത് അന്വേഷണം നടത്തിയാൽ മതിയെന്നാണു പോലീസ് നിലപാട്. ഇല്ലെങ്കിൽ ഇതു സംബന്ധിച്ച തെളിവുകൾ പരാതിക്കാരൻ നേരിട്ടു ഹാജരാക്കിയാൽ മാത്രമേ കേസെടുക്കാനാകൂ. ഇത്തരം നിയമോപദേശമാണു പോലീസ് മേധാവിക്കു ലഭിച്ചതെന്നാണു സൂചന. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ മുൻ ഉദ്യോഗസ്ഥയും പിന്നീട് മുഖ്യമന്ത്രിയുടെ ഐടി വകുപ്പിനു കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി നോക്കിവന്നിരുന്ന ആളുമായ ഇര പ്രമുഖ മാധ്യമങ്ങൾ വഴി കടകംപള്ളി സുരേന്ദ്രനെതിരേ ഉന്നയിച്ച ആരോപണത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് എം. മുനീർ ഡിജിപിക്കു പരാതി നൽകിയത്. ഇരകളുടെ…
Read More11 വർഷം നീണ്ട കാരാഗൃഹം… ഒരു പോള കണ്ണടയ്ക്കാൻ പോലും കഴിയാത്ത തീവ്രവേദനയുടെ നാളുകൾ; വിദ്യാർഥിനിയുടേത് കള്ളപ്പരാതി; അധ്യാപകനെ വെറുതേ വിട്ട് കോടതി
തൊടുപുഴ: ചെയ്യാത്ത തെറ്റിന്റെ പേരിൽ ആരോപണങ്ങളുടെ നെരിപ്പോടേറ്റ് മൂന്നാർ ഗവ.കോളജ് ഇക്കണോമിക്സ് വിഭാഗം തലവനായിരുന്ന പ്രഫ. ആനന്ദ് വിശ്വനാഥൻ ഉരുകിയുരുകി കഴിഞ്ഞത് നീണ്ട 11 വർഷങ്ങൾ. പരീക്ഷാ ഹാളിൽ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് ആരോപിച്ച് വിദ്യാർഥിനികൾ നൽകിയ കേസിനെതിരേ തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയിൽ നൽകിയ അപ്പീലിലാണ് ജഡ്ജി ലൈജുമോൾ ഷെരീഫ് അധ്യാപകനെ കുറ്റവിമുക്തമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതാണെന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. കേസിന്റെ തുടക്കം 2014 ഓഗസ്റ്റ് 27നും സെപ്റ്റംബർ അഞ്ചിനും ഇടയിൽ മൂന്നാർ ഗവ. കോളജിൽ നടന്ന ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്കിടെ കോപ്പിയടിച്ച അഞ്ചു വിദ്യാർഥിനികളെ അഡീഷണൽ ചീഫ് എക്സാമിനർ കൂടിയായ പ്രഫ. ആനന്ദ് വിശ്വനാഥൻ പിടികൂടിയിരുന്നു. സംഭവം സർവകലാശാലയ്ക്ക് റിപ്പോർട്ട് ചെയ്യാൻ ഇൻവിജിലേറ്ററെ ചുമതലപ്പെടുത്തിയെങ്കിലും നിർദേശം പാലിക്കപ്പെട്ടില്ല. എസ്എഫ്ഐ ഭാരവാഹികളായതിനാലാണ് റിപ്പോർട്ട് ചെയ്യാതിരുന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിനിടെ കോപ്പിയടി…
Read Moreറീൽസിൽ കണ്ടപ്പോൾ അതീവ സുന്ദരി; ഇൻസ്റ്റഗ്രാം ചാറ്റ് പ്രണയത്തിലേക്ക്; ഫിൽട്ടറില്ലാതെ നേരിൽ കണ്ടപ്പോൾ യുവതി അമ്പത്തിരണ്ടുകാരി; കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്ന് കാമുകൻ
ന്യൂഡൽഹി: വിവാഹാഭ്യര്‍ഥന നടത്തിയ 52കാരിയായ കാമുകിയെ 26കാരന് കഴുത്ത് ഞെരിച്ച് കൊന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം. ഫറൂഖാബാദ് സ്വദേശിയായ നാലു മക്കളുടെ അമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അരുണ്‍ രാജ്പുത് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട സ്ത്രീയില്‍ നിന്ന് ഒന്നരലക്ഷത്തോളം രൂപയും അരുണ്‍ വാങ്ങിയിരുന്നു. ഇത് തിരികെ ആവശ്യപ്പെട്ടതും വിവാഹാഭ്യര്‍ഥന നടത്തിയതുമാണ് കൊലപാതകത്തിന് കാരണമായി പോലീസ് പറയുന്നത്. കര്പരി ഗ്രാമത്തില്‍ ഓഗസ്റ്റ് 11നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്. ഒന്നര വര്‍ഷം മുന്‍പാണ് അരുണും സ്ത്രീയും തമ്മില്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയത്തിലായത്. പ്രായം കുറച്ച് കാണിക്കാന്‍ സ്ത്രീ ഫില്‍റ്ററുകള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് യുവാവ് പറയുന്നത്. പതിവായി ഇവര്‍ ഫോണിലൂടെ സംസാരിച്ചിരുന്നു. ഒടുവില്‍ നേരിട്ട് കണ്ടപ്പോഴാണ് യുവതി അല്ലെന്നും 52 വയസുകാരിയാണെന്നും നാലുമക്കളുടെ അമ്മയാണെന്നും അരുണ്‍ തിരിച്ചറിഞ്ഞത്. ഇതോടെ പ്രണയബന്ധം അവസാനിപ്പിക്കാന്‍…
Read More