ജി.​സു​ധാ​ക​ര​ൻ കു​ട്ടി​ച്ചാ​ത്ത​നോ! ത​ന്നെ തോ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ; കൂ​ടു​ത​ൽ ക​ഥ​ക​ൾ ഒ​ന്നും പ​റ​യി​പ്പി​ക്ക​രു​ത്; സു​ധാ​ക​ര​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി യു.​പ്ര​തി​ഭ

അ​മ്പ​ല​പ്പു​ഴ: എം​എ​ല്‍​എ ജി.​സു​ധാ​ക​ര​നെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം മു​ൻ എം​എ​ല്‍​എ യു .​പ്ര​തി​ഭ. അ​വി​ടെ നി​ന്നാ​ലും ഇ​വി​ടെ നി​ന്നാ​ലും ജ​യി​ക്കാ​ന്‍ ജി ​സു​ധാ​ക​ര​ന്‍ കു​ട്ടി​ച്ചാ​ത്ത​നാ​ണോ എ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ്ര​തി​ഭ ചോ​ദി​ച്ചു. ത​ങ്ങ​ളെ​കൊ​ണ്ട് സു​ധാ​ക​ര​ന്‍ കൂ​ടു​ത​ല്‍ പ​റ​യി​പ്പി​ക്ക​രു​തെ​ന്നും പ്ര​തി​ഭ പ​റ​ഞ്ഞു. എ​വി​ടെ നി​ന്നാ​ലും താ​ന്‍ ജ​യി​ക്കു​മാ​യി​രു​ന്നെ​ന്ന ജി ​സു​ധാ​ക​ര​ന്‍റെ പ​രാ​മ​ര്‍​ശ​ത്തോ​ടാ​ണ് പ്ര​തി​ഭ​യു​ടെ പ്ര​തി​ക​ര​ണം. കാ​യം​കു​ള​ത്തു ത​ന്നെ തോ​ല്‍​പ്പി​ക്ക​ണ​മെ​ന്ന് ജി.​സു​ധാ​ക​ര​ന്‍ പ​ല​രെ​യും ഫോ​ണി​ല്‍ വി​ളി​ച്ചു പ​റ​ഞ്ഞു. 2021ല്‍ ​ജി.​സു​ധാ​ക​ര​ന്‍ സ്ഥാ​നാ​ര്‍​ഥി അ​ല്ലാ​തി​രു​ന്നി​ട്ടും പ​ണം പി​രി​ച്ചു. ഈ ​ക​ണ​ക്ക് പാ​ര്‍​ട്ടി​ക്കു ന​ല്‍​കി​യി​ട്ടി​ല്ല. എ​ന്നി​ട്ടും പാ​ര്‍​ട്ടി ഈ ​വി​വ​രം ജ​ന​ങ്ങ​ളോ​ടു മ​റ​ച്ചു​വ​ച്ചു. അ​തി​ന്‍റെ പ്ര​തി​ഫ​ല​മാ​ണ് സു​ധാ​ക​ര​ന്‍ പാ​ർ​ട്ടി​ക്ക് ത​ന്ന​തെ​ന്നും പ്ര​തി​ഭ ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ വി​മ​ര്‍​ശി​ച്ചു.

Read More

‘ചേ​ച്ചി എ​ന്ത് കാ​ണി​ച്ചാ​ലും അ​യാ​ൾ പ​ണി ത​രും, സൂ​ക്ഷി​ച്ചാ​ൽ ദുഃ​ഖി​ക്ക​ണ്ട, പ​റ​ഞ്ഞി​ല്ലെ​ന്ന് വേ​ണ്ട’: മോ​ഡ​ലിം​ഗി​ന്‍റെ മ​റ​വി​ല്‍ സെ​ക്‌​സ് റാ​ക്ക​റ്റ്; പ​രാ​തി​ക്കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന പ്ര​തി​യു​ടെ ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്ത്

കൊ​ച്ചി: ഫാ​ഷ​ന്‍ വ​ര്‍​ക്ക്‌​ഷോ​പ്പി​ല്‍ പ​ങ്കെ​ടു​പ്പി​ക്കാ​നെ​ന്ന വ്യാ​ജേ​ന ദു​ബാ​യി​ല്‍ എ​ത്തി​ച്ച് ലൈം​ഗീ​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​രാ​ക്കി​യ കേ​സി​ല്‍ മു​ഖ്യ​പ്ര​തി ആ​ലു​വ തൈ​നോ​ത്തി​ല്‍ ക​ട​വി​ല്‍ റോ​ഡി​ല്‍ താ​മ​സി​ക്കു​ന്ന ഗു​രു​വാ​യൂ​ര്‍ തൈ​ക്കാ​ട് സ്വ​ദേ​ശി സി​ന്ധു എ​ന്ന സ്‌​റ്റോ​യി​സി ടി. ​മു​ട്ട​ത്തി​നെ (56) ഇ​ന്ന് കൊ​ച്ചി​യി​ല്‍ എ​ത്തി​ക്കും. മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ച്ചാ​ണ് ഇ​വ​രെ അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​നി​ടെ പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യു​ള്ള മ​റ്റൊ​രു പ്ര​തി​യു​ടെ ശ​ബ്ദ സ​ന്ദേ​ശം പു​റ​ത്തു​വ​ന്നു. ത​നി​ക്കെ​തി​രെ മൊ​ഴി ന​ല്‍​കി​യാ​ല്‍ ത​ന്‍റെ ആ​ണ്‍ സു​ഹൃ​ത്തി​നെ​ക്കൊ​ണ്ടു അ​തി​നു​ള്ള പ്ര​തി​ക​രം ചെ​യ്യി​ക്കും എ​ന്ന നി​ല​യി​ലു​ള്ള ഭീ​ഷ​ണി സ​ന്ദേ​ശ​മാ​ണ് ര​ണ്ടാം​പ്ര​തി​യും മോ​ഡ​ലു​മാ​യ തി​രു​വ​ന​ന്ത​പു​രം കു​ന്ന​ത്തു​ക​ല്‍ മ​ണ്ണം​കോ​ട് പോ​ങ്ങ​വി​ള ജെ.​സി വീ​ട്ടി​ല്‍ അ​ലീ​ന എ​ബ്ര​ഹാ​മി​ന്‍റെ (23) പേ​രി​ല്‍ പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. അ​ലീ​ന​യു​ടെ ആ​ണ്‍​സു​ഹൃ​ത്ത് കൊ​ച്ചി​യി​ലെ പേ​ര്‌​കേ​ട്ട ഗു​ണ്ട​യാ​ണെ​ന്നും പ​റ​ഞ്ഞു​വ​യ്ക്കു​ന്നു​ണ്ട്. മ​ല​പ്പു​റം പൊ​ന്നാ​നി ബീ​യം​പു​ക്ക​യി​ല്‍ വീ​ട്ടി​ല്‍ മ​ഞ്ജി​മ​യാ​ണ് (25) കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മ​റ്റൊ​രു പ്ര​തി. മോ​ഡ​ലിം​ഗ്…

Read More

പു​തു​യു​ഗ​ത്തി​നാ​യി വി​ഡി തു​ട​ങ്ങി… ”അ​പ്പം വി​ൽ​ക്കാ​ൻ കെ.​റെ​യി​ൽ വ​രി​ല്ല കേ​ട്ടോ”; സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി റ​ദ്ദാ​ക്കി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം- കാ​സ​ർഗോഡ് സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി റ​ദ്ദാ​ക്കി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​ജ്ഞാ​പ​ന​വും റ​ദ്ദാ​ക്കി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു.‌ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ന് ശേ​ഷ​മു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​നം. ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ തീ​രു​മാ​നം റ​ദ്ദാ​ക്കി. ‌മ​ഞ്ഞ​ക്കു​റ്റി​ക​ൾ നീ​ക്കം ചെ​യ്യാ​ൻ റ​വ​ന്യു വ​കു​പ്പി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. കെ.​റെ​യി​ൽ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള ശി​പാ​ർ​ശ​യും സ​മ​ർ​പ്പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

പി​ണ​റാ​യി​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യ​ത് തെ​റ്റ്; കെ. അ​നി​ൽ​കു​മാ​ർ മോ​ശം സ്ഥാ​നാ​ർ​ഥി; വാ​സ​വ​ന് വേ​ണ്ടി ന​ട​ത്തി​യ ഗാ​ന​മേ​ള പാ​ളി; കോ​ട്ട​യ​ത്തെ സി​പി​എം യോ​ഗ​ത്തി​ൽ പൊ​ട്ടി​ത്തെ​റി

കോ​ട്ട​യം: ക​ന​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ പി​ണ​റാ​യി വി​ജ​യ​നെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യ​ത് തെ​റ്റാ​ണെ​ന്ന് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ വി​മ​ര്‍​ശ​നം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍​ന്ന സി​പി​എം ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണു പി​ണ​റാ​യി​ക്കും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നു​മെ​തി​രേ ക​മ്മി​റ്റി​യം​ഗ​ങ്ങ​ള്‍ പൊ​ട്ടി​ത്തെ​റി​ച്ച​ത്. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം വി.​എ​ന്‍. വാ​സ​വ​നും സി.​എ​ന്‍. മോ​ഹ​ന​നും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​കെ. ഹ​രി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ട​യ​ത്ത് മ​ത്സ​രി​ച്ച കെ. ​അ​നി​ല്‍​കു​മാ​റി​നെ​തി​രേ​യും നേ​താ​ക്ക​ള്‍ പ്ര​തി​ഷേ​ധ​മു​യ​ര്‍​ത്തി. അ​ഞ്ചു​വ​ര്‍​ഷ​മാ​യി സ്ഥാ​നാ​ര്‍​ഥി വേ​ഷം കെ​ട്ടി ന​ട​ക്കു​ക​യാ​യി​രു​ന്നെ​ന്നും സ്ഥാ​നാ​ര്‍​ഥി മോ​ശ​മാ​യി​രു​ന്നെ​ന്നും അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം കോ​ട്ട​യ​ത്ത് സു​രേ​ഷ് കു​റു​പ്പ് മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ല്‍ വി​ജ​യി​ച്ചേ​നെ​യെ​ന്നും മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​ന്‍ സാ​ധി​ക്കു​മാ​യി​രു​ന്നെ​ന്നും അം​ഗ​ങ്ങ​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ദ്യം മു​ത​ല്‍ ത​ന്നെ സു​രേ​ഷ് കു​റു​പ്പി​നെ പ​രി​ഗ​ണി​ക്കു​ന്നു​വെ​ന്ന് വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ ജി​ല്ലാ നേ​തൃ​ത്വം അ​നി​ലി​നെ പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ല്‍ പ്ര​തി​ഷേ​ധം സു​രേ​ഷ് കു​റു​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് അം​ഗ​ങ്ങ​ളു​ടെ വി​മ​ര്‍​ശ​നം. ഏ​റ്റു​മാ​നൂ​രി​ല്‍…

Read More

ക​ട​ക്ക് പു​റ​ത്ത്… ലൈം​ഗി​ക ഉ​ദ്ദേ​ശ​ത്തോ​ടെ ക​ട​ന്നു പി​ടി​ച്ചു; അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രി​ക്ക് നേ​രെ അ​തി​ക്ര​മം കാ​ട്ടി​യ​ത് സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വ്

കോ​ഴി​ക്കോ​ട്: അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രി​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ പ്രാ​ദേ​ശി​ക നേ​താ​വി​നെ പു​റ​ത്താ​ക്കി സി​പി​എം. കോ​ഴി​ക്കോ​ട് പെ​രു​വ​യ​ൽ പ​ഞ്ചാ​യ​ത്ത് അം​ഗം എം.​എം. പ്ര​സാ​ദി​നെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. ക​ഴി​ഞ്ഞ ഏ​ഴി​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​ങ്ക​ണ​വാ​ടി​യി​ലെ​ത്തി​യ പ്ര​സാ​ദ് ലൈം​ഗി​ക ഉ​ദ്ദേ​ശ​ത്തോ​ടെ ത​ന്‍റെ കൈ​യി​ൽ ക​യ​റി പി​ടി​ച്ചെ​ന്നാ​ണ് ജീ​വ​ന​ക്കാ​രി കു​ന്ദ​മം​ഗ​ലം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പെ​രു​വ​യ​ൽ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ലെ അം​ഗ​മാ​ണ് പ്ര​സാ​ദ്. പ​രാ​തി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് കേ​സേ​ടു​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്. കു​ന്ന​മം​ഗ​ലം ഏ​രി​യ ക​മ്മി​റ്റി അം​ഗം, പൂ​വാ​ട്ടു​പ​റ​മ്പ് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം എ​ന്നീ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന​യാ​ളാ​ണ് പ്ര​സാ​ദ്. പ​രാ​തി​ക്ക് പി​ന്നാ​ലെ പ്ര​സാ​ദി​നോ​ട് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്വം രാ​ജി​വ​യ്‌​ക്കാ​ൻ പാ​ർ​ട്ടി നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. അ​ങ്ക​ണ​വാ​ടി വ​ർ​ക്കേ​ഴ്സ് ജാ​ഗ്ര​ത സ​മി​തി​യു​ടെ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​ണ് പ്ര​തി​യാ​യ പ്ര​സാ​ദ്.

Read More

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു; 9 ല​ക്ഷം രൂ​പ​യും 7 പ​വ​നും കൈ​ക്ക​ലാ​ക്കി; ത​ന്നെ തേ​ച്ചി​ട്ട് മ​റ്റൊ​രു വി​വാ​ഹ​ത്തി​നൊ​രു​ങ്ങി​യ കാ​മു​ക​നെ കു​രു​ക്കി യു​വ​തി

തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. കു​ര്യാ​ത്തി സ്വ​ദേ​ശി സ​ച്ചി​ൻ​കു​മാ​ർ(32)​ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ യു​വ​തി​യു​ടെ പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​വും ത​ട്ടി​യെ​ടു​ത്ത​താ​യും പ​രാ​തി​യു​ണ്ട്. 2022ൽ ​ജോ​ലി​സ്ഥ​ല​ത്തു​വ​ച്ച് പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദ‌ാ​നം ന​ൽ​കി പ​ല​പ്പോ​ഴാ​യി പീ​ഡി​പ്പി​ച്ചെ​ന്നും, ഇ​വ​രു​ടെ കൈ​യി​ൽ നി​ന്ന് 9 ല​ക്ഷം രൂ​പ​യും 7 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​വും ത​ട്ടി​യെ​ടു​ത്ത​താ​യു​മാ​ണ് പ​രാ​തി​യു​ള്ള​ത്. അ​ടു​ത്തി​ടെ പ്ര​തി മ​റ്റൊ​രു വി​വാ​ഹ​ത്തി​ന് ശ്ര​മി​ക്കു​ന്ന​താ​യി പ​രാ​തി​ക്കാ​രി അ​റി​ഞ്ഞു. ഇ​തേ തു​ട​ർ​ന്നാ​ണ് യു​വ​തി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. വി​വ​രം അ​റി​ഞ്ഞ പ്ര​തി ബം​ഗ​ളൂ​രു​വി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പാ​ല​ക്കാ​ട് നി​ന്നാ​ണ് പി​ടി​യി​ലാ​യ​ത്.

Read More

ക​ണ്ട​മാ​ത്ര​യി​ൽ ത​ന്നെ ഇ​ഷ്ടം തോ​ന്നി; തോ​മ​സ് ലീ​ലാ​മ്മ​യെ ജീ​വ​ത​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചു; മ​ക്ക​ളു​ടെ ആ​ശി​ർ​വാ​ദ​ത്തോ​ടെ പുതുജീവിതത്തിലേക്ക്

ക​ടു​ത്തു​രു​ത്തി: ജീ​വി​ത സാ​യാ​ഹ്ന​ത്തി​ല്‍ പ​ര​സ്പ​രം താ​ങ്ങാ​കാ​ന്‍ അ​വ​ര്‍ ഒ​ന്നി​ച്ചു. പ​ങ്കാ​ളി​ക​ള്‍ ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ജീ​വി​ത​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ടു പോ​യ ഇ​രു​വ​രും മു​ന്നോ​ട്ടു​ള്ള ജീ​വി​ത​ത്തി​ല്‍ താ​ങ്ങും ത​ണ​ലു​മാ​കാ​ന്‍ മ​ക്ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ ഒ​രു​മി​ക്കു​ക​യാ​യി​രു​ന്നു. ക​ല്ല​റ ക​ണ്ണാ​ര​ത്തി​ല്‍ കെ.​സി. തോ​മ​സ് (76), ക​ടു​ത്തു​രു​ത്തി വം​മ്യാ​ലി​ല്‍ ലീ​ലാ​മ്മ (72) എ​ന്നി​വ​രാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ക​ല്ല​റ സെ​ന്‍റ് മേ​രീ​സ് പു​ത്ത​ന്‍​പ​ള്ളി​യി​ല്‍ വി​വാ​ഹി​ത​രാ​യ​ത്. ല​ളി​ത​മാ​യി ന​ട​ന്ന ച​ട​ങ്ങി​ല്‍ അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. തോ​മ​സി​ന്‍റെ ബ​ന്ധു​വാ​യ ഫാ. ​ഏ​ബ്ര​ഹാം ത​റ​ത​ട്ടേ​ല്‍ ഒ​എ​സ്എ​ച്ച് വി​വാ​ഹം ആ​ശീ​ര്‍​വ​ദി​ച്ചു. വി​കാ​രി ഫാ.​തോ​മ​സ് ക​രു​മ്പും​കാ​ലാ​യും വി​വാ​ഹ​ക​ര്‍​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍​ന്ന് തോ​മ​സി​ന്‍റെ വീ​ട്ടി​ല്‍ സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു. രോ​ഗ​ബാ​ധി​ത​യാ​യ​തി​നെ തു​ട​ര്‍​ന്ന് 2020-ലാ​ണ് തോ​മ​സി​ന്‍റെ ഭാ​ര്യ മ​രി​ച്ച​ത്. തോ​മ​സി​ന് ര​ണ്ട് മ​ക്ക​ളാ​ണ്. മ​ക​ന്‍ അ​ല​ക്സ് കെ. ​തോ​മ​സ് കു​ടും​ബ​സ​മ്മേ​തം ഓ​സ്ട്രേ​ലി​യ​യി​ലാ​ണ്. വി​വാ​ഹി​ത​യാ​യ മ​ക​ള്‍ മേ​ഴ്സി ടോ​ജ​ന്‍ നാ​ട്ടി​ലാ​ണ്. മ​ക​ളാ​യി​രു​ന്നു തോ​മ​സി​ന്‍റെ കാ​ര്യ​ങ്ങ​ള്‍ നോ​ക്കി​യി​രു​ന്ന​ത്. രോ​ഗ​ബാ​ധി​ത​നാ​യ ഭ​ര്‍​ത്താ​വ് 16…

Read More

മു​ട്ട വെ​ള്ള​ത്തി​ൽ ച​രി​ഞ്ഞു കി​ട​ന്നാ​ൽ? ഓ​ൺ​ലൈ​ൻ വ​ഴി​യു​ള്ള മു​ട്ട വി​ൽ​പ​ന​യ്ക്കെ​തി​രെ വ്യാ​പ​ക പ​രാ​തി; ഗു​ണ​നി​ല​വാ​രം വീ​ട്ടി​ൽ ത​ന്നെ പ​രി​ശോ​ധി​ക്കാം

പ​ര​വൂ​ർ: ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തും പ​ഴ​കി​യ​തു​മാ​യ മു​ട്ട​ക​ൾ വി​ൽ​ക്കു​ന്നു​വെ​ന്ന ഉ​പ​ഭോ​ക്തൃ പ​രാ​തി​ക​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് സ്റ്റാ​ൻ​ഡേ​ർ​ഡ്സ് അ​ഥോറി​റ്റി ഓ​ഫ് ഇ​ന്ത്യ. പ്ര​മു​ഖ ക്വി​ക്ക് കൊ​മേ​ഴ്‌​സ് പ്ലാ​റ്റ്‌​ഫോ​മാ​യ ‘ബ്ലി​ങ്കി​റ്റി’​നോ​ട് വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി വി​ശ​ദീ​ക​ര​ണം തേ​ടി അഥോരിറ്റി ക​ത്ത​യ​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഉ​യ​ർ​ന്നു​വ​ന്ന പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ ആ​ണ് എ​ഫ്എ​സ്എ​സ്എ​ഐ​യു​ടെ ഇ​ട​പെ​ട​ൽ.

Read More

ഈ ​സ​തീ​ശ​ൻ​മാ​ർ​ക്ക് രാ​ഷ്ട്രീ​യ​മി​ല്ല… സൗ​ജ​ന്യ ബി​രി​യാ​ണി ആ​സ്വ​ദി​ച്ച് സ​തീ​ശ​ന്മാ​ർ; ഹോ​ട്ട​ൽ ഉ​ട​മ പ്ര​ഖ്യാ​പി​ച്ച സ​തീ​ശ​ൻ​മാ​ർ​ക്കു​ള്ള ബി​രി​യാ​ണ് ക​ഴി​ച്ച​ത് മു​പ്പ​തോ​ളംപേർ

ആ​ലു​വ: പു​തി​യ മു​ഖ്യ​മ​ന്ത്രി ചു​മ​ത​ല​യേ​റ്റെ​ടു​ക്കു​ന്ന​തി​ന്‍റെ ബ​ഹു​മാ​നാ​ർ​ഥം റോ​യ​ൽ ഗ്രൂ​പ്പ് ഓ​ഫ് ഹോ​ട്ട​ൽ​സ് പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ ബി​രി​യാ​ണി ആ​സ്വ​ദി​ച്ച് മു​പ്പ​തോ​ളം സ​തീ​ശ​ന്മാ​ർ. റോ​യ​ലി​ന്‍റെ ജി​ല്ല​യി​ലെ 14 ശാ​ഖ​ക​ളി​ലും സ​തീ​ശ്, സ​തീ​ശ​ൻ എ​ന്നീ പേ​രു​ക​ളി​ലു​ള്ള​വ​ർ​ക്കു സൗ​ജ​ന്യ​മാ​യി ബി​രി​യാ​ണി സ​ത്കാ​രം ഒ​രു​ക്കി​യി​രു​ന്നു. ആ​ലു​വ കേ​ന്ദ്ര​മാ​യ റോ​യ​ൽ ഗ്രൂ​പ്പ് ഓ​ഫ് ഹോ​ട്ട​ൽ​സ് ആ​ലു​വ ദേ​ശ​ത്തു താ​മ​സി​ക്കു​ന്ന ആ​ലു​വ​ക്കാ​ര​ൻ മു​ഖ്യ​മ​ന്ത്രി​യാ​യ​തി​ൽ സ​ന്തോ​ഷം പ​ങ്കി​ടാ​നാ​ണ് ബി​രി​യാ​ണി വാ​ഗ്ദാ​നം ചെ​യ്ത​ത്. സ​ത്യ​പ്ര​തി​ജ്ഞാ​ദി​ന​മാ​യി​രു​ന്ന ഇ​ന്ന​ലെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി വ​ന്ന​വ​ർ​ക്കാ​ണ് ബി​രി​യാ​ണി ന​ൽ​കി​യ​ത്.ആ​ലു​വ​യി​ൽ ഉ​ട​മ റ​ഫീ​ഖ് ചൊ​ക്ലി​ത​ന്നെ​യാ​ണ് സ​തീ​ശ​ൻ​മാ​രെ സ്വീ​ക​രി​ച്ച​ത്. ആ​കെ 30ഓ​ളം പേ​ർ വ​ന്ന​താ​യാ​ണു ക​ണ​ക്ക്. ത​ന്‍റെ​പേ​രി​ൽ ഒ​രു മു​ഖ്യ​മ​ന്ത്രി ഉ​ണ്ടാ​യ​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് ഫെ​ഡ​റ​ൽ ബാ​ങ്ക് മു​ൻ മാ​നേ​ജ​രാ​യ സ​തീ​ശ് ഭ​ക്ഷ​ണ​ശേ​ഷം പ​റ​ഞ്ഞു. സൗ​ജ​ന്യ​മ​റി​ഞ്ഞ് എ​ത്തി​യ​വ​രെ​ല്ലാം യു​ഡി​എ​ഫ് അ​നു​ഭാ​വി​ക​ള​ല്ലെ​ങ്കി​ലും ന​ല്ലൊ​രു ഭ​ര​ണം കാ​ഴ്ച​വ​യ്ക്കാ​ൻ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.

Read More

അ​ലീ​ന​യു​ടെ വാ​ക്കി​ൽ വീ​ണു; മോ​ഡ​ലിം​ഗി​നാ​യി വി​ദേ​ശ​ത്തെ​ത്തി​ച്ച് കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി; എ​തി​ർ​ത്ത​വ​രു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി ബ​ന്ധു​ക്ക​ൾ​ക്ക​യ​ച്ചു

കൊ​ച്ചി: മോ​ഡ​ലിം​ഗി​ന്‍റെ പേ​രി​ൽ യു​വ​തി​ക​ളെ ദു​ബാ​യി​ലെ​ത്തി​ച്ച് ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന് പ​രാ​തി. പീ​ഡ​ന​ത്തി​ന് ഒ​ത്താ​ശ ചെ​യ്ത ര​ണ്ട് യു​വ​തി​ക​ളെ മ​ര​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സി​ന്ധു, അ​ലീ​ന എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ അ​ലീ​ന. കൊ​ച്ചി​യി​ൽ നി​ന്നും സം​സ്ഥാ​ന​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും യു​വ​തി​ക​ളെ മോ​ഡ​ലിം​ഗി​ന്‍റെ പേ​രി​ൽ ദു​ബാ​യി​ലേ​ക്കും മ​റ്റ് ജി​സി​സി രാ​ജ്യ​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്കു​ന്ന​തി​ന്‍റെ പ്ര​ധാ​ന ബു​ദ്ധി​കേ​ന്ദ്രം അ​ലീ​ന​യും സി​ന്ധു​വു​മാ​ണ്. വി​ദേ​ശ​ത്ത് ഹോ​ട്ട​ലി​ൽ എ​ത്തി​ച്ച് ല​ഹ​രി മ​രു​ന്ന് ന​ൽ​കി യു​വ​തി​ക​ളെ അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി ഒ​ന്നി​ല​ധി​കം ആ​ളു​ക​ൾ പീ​ഡ​ന​ത്തി​നി​ര​യാ​ക്കും. ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തും. തു​ട​ർ​ന്ന് പീ​ഡ​ന ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ച് വീ​ണ്ടും ഇ​വ​രെ പീ​ഡി​പ്പി​ക്കും. ഭീ​ഷ​ണി​ക്ക് വ​ഴ​ങ്ങാ​ത്ത യു​വ​തി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ൾ അ​യ​ച്ചു ന​ൽ​കും. അ​ഞ്ച്പേ​ർ പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്നും ഇ​തി​ൽ മൂ​ന്നു​പേ​ർ പ​രാ​തി ന​ൽ​കി​യെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. മൂ​ന്നു​പേ​രു​ടെ ര​ഹ​സ്യ​മൊ​ഴി​യെ​ടു​ത്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ലീ​ന, സി​ന്ധു എ​ന്നി​വ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്തി​യ​ത്. സി​ന്ധു​വി​നെ മും​ബൈ​യി​ലെ​ത്തി​യാ​ണ് മ​ര​ട്…

Read More