ന്യൂഡൽഹി: കഴിഞ്ഞ 20നു നടന്ന പാർലമെന്റ് മാർച്ചിനിടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ നിശ്ചയിക്കപ്പെട്ട മാനദണ്ഡം അനുസരിച്ചായിരുന്നില്ലെന്നു റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർഎഎഫ്) മേധാവി സമ്മതിച്ചതായി റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയം നടത്തിയ അവലോകനത്തിലാണ് ആർഎഎഫ് മേധാവി വീഴ്ച സമ്മതിച്ചത്. ആർഎഎഫ് ജവാനാണു പെല്ലറ്റ് ഗൺ ഉപയോഗിച്ചത്.കൊണാട്ട് പ്ലേസിലെ ഡ്യൂട്ടിക്കിടെയാണ് പെല്ലറ്റ് ഗൺ ഉപയോഗിച്ചത്. ഏഴ് റൗണ്ട് പെല്ലറ്റ് ഉപയോഗിച്ചു.അഞ്ച് റൗണ്ട് പ്രതിഷേധക്കാരുടെ മേൽ തറച്ചു. നാലു പേർക്ക് പരിക്കേറ്റു. വിദ്യാർഥികളെയും യുവാക്കളെയും നേരിടാൻ സുരക്ഷാ ഉദ്യോഗസ്ഥർ പെല്ലറ്റ് തോക്ക് ഉപയോഗിച്ചിരുന്നു. അതേസമയം ഈ വിഷയത്തിൽ തുടർ നടപടിയുണ്ടാകുമോ എന്നത് വ്യക്തമല്ല. കേന്ദ്ര റിസർവ് പോലീസ് സേനയ്ക്കു (സിആർപിഎഫ്) കീഴിൽ 1992ൽ രൂപം നൽകിയ ആർഎഎഫിനെയാണു കലാപം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടാൻ നിയോഗിക്കുന്നത്.
Read MoreCategory: Top News
‘മുഖ്യമന്ത്രി പാർട്ടിക്ക് വിധേയനാകണം, അഹങ്കാരം ഉപേക്ഷിക്കണം’; പ്രമേയം പാസാക്കി മഹിളാ കോണ്‍ഗ്രസ്
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പ്രമേയം പാസാക്കി മഹിളാ കോൺഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് സതീശനെതിരെ പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിക്കണമെന്നാണ് മഹിളാ കോണ്‍ഗ്രസിന്റെ അതിരൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രി പാര്‍ട്ടിക്ക് വിധേയനാകണമെന്നും മഹിളാ കോണ്‍ഗ്രസ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ മനോഭാവം മാറ്റണമെന്നും ആവശ്യമുണ്ട്. മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തെ മുഖ്യമന്ത്രി അപമാനിച്ചതായി പരാതിയും ഉയര്‍ന്നു. മുഖ്യമന്ത്രിക്കെതിരെ മഹിളാ കോണ്‍ഗ്രസിന്റെ കടുത്ത അമര്‍ഷം വ്യക്തമാക്കി കോണ്‍ഗ്രസ് ഹൈക്കമാന്റിന് പ്രമേയം അയക്കാനാണ് തീരുമാനം.
Read Moreഇത് തുടക്കം മാത്രം, ഇനിയും ഏറെ ദൂരം പോകാനുണ്ട്; നയം വ്യക്തമാക്കി അഭിജീത് ദീപ്കെ
ന്യൂഡൽഹി: സമര വിജയത്തിനു പിന്നാലെ നന്ദി അറിയിച്ച് കോക്രോച്ച് ജനത പാർട്ടി നേതാവ് അഭിജീത് ദീപ്കെ. സമരം വിജയിപ്പിച്ച ഓരോരുത്തർക്കും വിമർശിച്ച് നേർവഴി നടത്താൻ ശ്രമിച്ചവർക്കും നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിജെപി മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ പൂർണതോതിൽ നടപ്പാക്കാൻ തങ്ങൾ ഒപ്പമുണ്ടാകും. ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയും ഏറെ ദൂരം പോകാനുണ്ടെന്നും അഭിജീത് ഓർമ്മിപ്പിച്ചു. ടൈഫോയ്ഡ് ബാധിതനായിരുന്നിട്ടും അതവഗണിച്ചാണ് അഭിജീത് കഴിഞ്ഞ ദിവസം സമരവേദിയിലേക്ക് എത്തിയത്. അതേസമയം സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ അന്തിമ തീരുമാനം കാത്തിരിക്കുകയാണ് ഡൽഹി പോലീസ്. പ്രോസിക്യൂഷൻ വിടുതൽ നടപടികളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉത്തരവുണ്ടായാൽ ഉടൻതന്നെ തുടർ അന്വേഷണം നിർത്തിവെക്കും. സമരത്തിനിടെ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള യുവതി സാക്ഷിയുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. ബീഹാറിലെ നീറ്റ് പ്രതിഷേധത്തിനിടയിൽ സിവാനിലുണ്ടായ വെടിവെപ്പിൽ മൂന്നുപേർക്കാണ് പരിക്കേറ്റത്. സംസ്ഥാനത്ത് നിലവിൽ ജാഗ്രത തുടരുകയാണെന്നും…
Read More‘അവയവങ്ങള്‍ മോഷ്ടിച്ച് പണമുണ്ടാക്കുന്ന നിരവധിപ്പേരുണ്ട്, പരാതികള്‍ കിട്ടിയതോടെയാണ് എസ്ഐടി രൂപീകരിച്ചത്’: രമേശ് ചെന്നിത്തല
കൊച്ചി: പരാതികള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് അവയവക്കച്ചവട റാക്കറ്റിനെ കുറിച്ച് അന്വേഷിക്കാന്‍ എസ്ഐടി രൂപീകരിച്ചതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആളുകളുടെ അവയവങ്ങള്‍ മോഷ്ടിച്ച് കൊടുത്ത് പണമുണ്ടാക്കുന്ന ധാരാളം ആളുകളുണ്ട്. അതിനെയൊക്കെ നിയന്ത്രിച്ചേ മതിയാവൂ എന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. വളരെ വ്യാപകമായി കേരളത്തില്‍ ചില ആശുപത്രികള്‍ കേന്ദ്രീകരിച്ചു കൊണ്ട് അവയവക്കച്ചവടം നടക്കുന്നുണ്ടെന്ന പരാതികള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐടി രൂപീകരിച്ചത്. ശക്തമായി തന്നെ അവയവക്കച്ചവടത്തെ നിയന്ത്രിക്കും. അതിലൊരു സംശയവും വേണ്ട. എസ്ഐടിയുടെ പ്രവര്‍ത്തനം ഉടന്‍ തന്നെ ആരംഭിക്കും. കേരളത്തില്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല ഇത്. അതിന് വ്യവസ്ഥാപിതമായ നടപടികളുണ്ട്, സുപ്രീം കോടതിയുടെ നിര്‍ദേശങ്ങളുണ്ട്, അതൊന്നും പാലിക്കാതെ ആളുകളുടെ അവയവങ്ങള്‍ മോഷ്ടിച്ച് കൊടുത്ത് പണമുണ്ടാക്കുന്ന ധാരാളം ആളുകളുണ്ട്. അതിനെയൊക്കെ നിയന്ത്രിച്ചേ മതിയാവൂ എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എറണാകുളം റൂറല്‍ എസ്പി കെ.എസ്. സുദര്‍ശനാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.…
Read Moreനിർണായക വഴിതിരിവിൽ മാസപ്പടിക്കേസ്: പിണറായി വിജയനെതിരെ അന്വേഷണ സാധ്യതയെന്ന് സൂചന
കൊച്ചി: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഇഡി ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ട്. പിണറായി വിജയന്റെ മകളും കേസിലെ പ്രതിയുമായ വീണയുടെതുൾപ്പെടെയുള്ള സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് മുന്നോടിയായി ഡൽഹിയിലെ ഇഡി അഡ്ജുഡിക്കേറ്റിംഗ് അഥോറിറ്റിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച നിർണായക സൂചനകളുള്ളത്. കേസ് അന്വേഷിച്ച കൊച്ചി ഇഡി ഓഫീസാണ് ഈ റിപ്പോർട്ട് സമർപ്പിച്ചത്. എക്സാലോജിക് കമ്പനിക്കും ഡയറക്ടറായ വീണയ്ക്കും പണം നൽകിയത് പിണറായി വിജയനുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലാണെന്ന് സിഎംആർഎൽ എംഡി എസ്.എൻ. ശശിധരൻ കർത്ത 2024 ഏപ്രിൽ 17ന് മൊഴി നൽകിയിരുന്നു. സേവനങ്ങളൊന്നും നൽകാതെയാണ് ഈ പണമിടപാട് നടന്നതെന്നും മൊഴിയിലുണ്ട്. ഐടി കൺസൾട്ടൻസി സേവനങ്ങളുടെ പേരിൽ 2.78 കോടി രൂപ കൈപ്പറ്റിയെങ്കിലും സേവനങ്ങളൊന്നും തിരിച്ചു നൽകിയിട്ടില്ലെന്ന് വീണയും സമ്മതിച്ചതായി ഇഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കർത്തായുടെ ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും പിണറായി വിജയനെ ചോദ്യം ചെയ്യുക. അതേസമയം പിണറായി വിജയനു…
Read Moreമുട്ടുമടക്കി കേന്ദ്ര സർക്കാർ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു
ന്യൂഡൽഹി: നീറ്റ് ചോദ്യപോപ്പർ ചോർച്ചാ വിഷയത്തിൽ സിജെപിയും പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചു. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ സർക്കാർ വഴങ്ങുകയായിരുന്നു.
Read Moreമദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോലീസുകാർ കുടുങ്ങി; വകുപ്പുതല നടപടിക്ക് ശിപാർശ
തൊടുപുഴ: ലോകകപ്പ് ഫൈനൽ ബിഗ് സ്ക്രീൻ പ്രദർശനത്തിനിടെ ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് കുരുക്ക് മുറുകുന്നു. കരിമണ്ണൂർ എസ്ഐ റോയ്, സിവിൽ പോലീസ് ഓഫീസർ എൻ.എസ്.റോയി, ജിജോ ആന്റണി എന്നിവരാണ് മദ്യപിച്ചതായി കണ്ടെത്തിയത്. കാക്കനാട് റീജിയണൽ ലാബിൽ നടത്തിയ രാസപരിശോധനയിലാണ് ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചത്. ഇവർക്കെതിരെ കർശന വകുപ്പുതല നടപടി സ്വീകരിക്കാൻ ഇടുക്കി എസ്പി എറണാകുളം റേഞ്ച് ഡിഐജിക്ക് ശിപാർശ നൽകി. മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ പ്രദർശനത്തിനിടെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ ഈ ഉദ്യോഗസ്ഥരെ അന്ന് നാട്ടുകാർ തടഞ്ഞുവെച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ ഔദ്യോഗിക വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും കണ്ടെത്തിയിരുന്നു.
Read Moreസിക്കിം തുരങ്ക ദുരന്തം: അനീഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
കൊച്ചി : സിക്കിമില്‍ തുരങ്കം തകര്‍ന്നുണ്ടായ അപകടത്തിൽ മരിച്ച അനീഷ് മോഹനന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. കോൽക്കത്തയിൽ നിന്ന് വിമാനമാർഗം കൊച്ചിയിലെത്തിച്ച മൃതദേഹം കോട്ടയം പാമ്പാടിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് രണ്ടിന് സംസ്കാരം നടത്തും. കഴിഞ്ഞ തിങ്കളാഴ്ചയാണ് നാഷണൽ ഹൈഡ്രോ പവർ കോർപറേഷനിലെ സിക്കിം യൂണിറ്റ് മാനേജറായിരുന്ന അനീഷ് മോഹനെ ദുരന്തത്തിൽ കാണാതായത്. സിക്കിമിലെ നാംചി ജില്ലയിലുള്ള സമർദുങ്ങിൽ എൻഎച്ച്പിസിയുടെ തീസ്ത സ്റ്റേഞ്ച് 6 ഹൈഡ്രോ പവർ പ്രോജക്ടിന് വേണ്ടിയുള്ള തുരങ്കപാത നിർമാണത്തിനിടെയാണ് അപകടം സംഭവിച്ചത്.
Read Moreപാറ്റാ പരാമർശം യുവതലമുറയെ ലക്ഷ്യമിട്ടല്ല; വിശദീകരണവുമായി ചീഫ് ജസ്റ്റീസ്
ന്യൂഡൽഹി: വിവാദമായ പാറ്റാ പരാമർശത്തിൽ വിശദീകരണവുമായി ചീഫ് ജസ്റ്റീസ് സൂര്യകാന്ത്. താൻ നടത്തിയ പരാമർശം രാജ്യത്തെ യുവാക്കളെ ഉദ്ദേശിച്ചല്ലെന്നും വ്യാജ ബിരുദം നേടി അഭിഭാഷകരാകുന്ന സാമൂഹിക വിരുദ്ധർക്കെതിരെയാണ് ആ പ്രയോഗം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. യുവതലമുറയെ കുറ്റപ്പെടുത്തി സംസാരിച്ചതല്ലെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ചീഫ് ജസ്റ്റീസ് പറഞ്ഞു. രാജ്യത്തെ യുവാക്കളിൽ നിന്നാണ് താൻ ഊർജം ഉൾക്കൊള്ളുന്നതെന്നും അവർക്കായി സുപ്രീംകോടതിയുടെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തട്ടിപ്പിലൂടെയും വ്യാജ ബിരുദങ്ങളിലൂടെയും അഭിഭാഷക വേഷമണിയുന്നവരെയാണ് ആ പരാമർശത്തിലൂടെ ലക്ഷ്യമിട്ടത്. തന്റെ വാചകങ്ങൾ തെറ്റിദ്ധരിക്കപ്പെട്ട പശ്ചാത്തലത്തിലാണ് വ്യക്തത വരുത്തുന്നത്. സുപ്രീംകോടതി എപ്പോഴും യുവതലമുറയെ സ്വാഗതം ചെയ്യുകയും അവരുടെ കഴിവുകളെ ആദരിക്കുകയും ചെയ്യുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കൂട്ടിച്ചേർത്തു.
Read Moreകുരുക്കായി കർത്തയുടെ മൊഴി; മാസപ്പടി കേസിൽ പുതിയ വഴിത്തിരിവ്
തിരുവനന്തപുരം: സിഎംആർഎൽ -എക്സാലോജിക് സാമ്പത്തിക ഇടപാടുകേസിൽ പിണറായി വിജയനും മകൾ വീണ വിജയനും കുരുക്ക് മുറുകുന്നു. കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഇഡിക്ക് നൽകിയ മൊഴിയാണ് പിണറായി കുടുംബത്തിന് വലിയ തിരിച്ചടിയായിരിക്കുന്നത്. 2024 ഏപ്രിലിൽ വീട്ടിൽ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് കർത്ത മൊഴി നൽകിയത്. പിണറായി വിജയനുമായുള്ള അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും കമ്പനിക്കും പണം നൽകിയത്. വീണയോ എക്സാലോജിക്കോ സിഎംആർഎലിന് യാതൊരു സേവനങ്ങളും നൽകിയിട്ടില്ലെന്നുമാണ് കർത്ത ഇഡിക്ക് നൽകിയ മൊഴിയിൽ പറയുന്നത്. 2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ ഏകദേശം 2.78 കോടി രൂപയാണ് വീണയ്ക്കും എക്സാലോജിക്കിനുമായി കൈമാറിയത്. വീണയ്ക്ക് പ്രതിമാസം അഞ്ചുലക്ഷം രൂപയും എക്സാലോജിക്കിന് മൂന്നുലക്ഷം രൂപയും എന്ന നിലയിലായിരുന്നു പണമിടപാട് നടത്തിയത്. എന്നാൽ ഇല്ലാത്ത സേവനത്തിന്റെ പേരിലാണ് ഈ പണം കൈമാറിയതെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. സേവനങ്ങളൊന്നും നൽകിയിരുന്നില്ലെന്ന കാര്യം വീണ തന്നെ…
Read More