കൊല്ലം: മകനെ പൊള്ളലേൽപ്പിച്ച പിതാവ് അറസ്റ്റിൽ. കൂട്ടുകാരുമൊത്ത് മകൻ കളിക്കാൻ പോയതിൽ പ്രകോപിതനായ അച്ഛൻ പ്രായപൂർത്തിയാകാത്ത മകന്റെ ശരീരത്തിൽ പലയിടത്തായി ഇരുമ്പുകമ്പി പഴുപ്പിച്ചുവച്ച് പൊള്ളിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പത്തനാപുരം കാരന്മൂട് സ്വദേശി വിൻസുകുമാറിനെ (40) പോലീസ് അറസ്റ്റ് ചെയ്തു. പതിനൊന്നുകാരനായ മകൻ അമ്മയുമൊത്ത് പത്തനാപുരം പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. വിലക്കിയിട്ടും കുട്ടി വീണ്ടും കളിക്കാൻ പോയതാണ് പ്രകോപനകാരണം. മകൻ തിരികെ വീട്ടിലെത്തിയപ്പോൾ ഗ്യാസ് അടുപ്പിൽവച്ചു പഴുപ്പിച്ച വീതിയുള്ള ഇരുമ്പുകമ്പികൊണ്ട് പൊള്ളലേൽപ്പിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു . ഇടത് തുടയിലും കാൽമുട്ടിനു താഴെയുമായി പലയിടത്തും സാരമായി പൊള്ളലേറ്റു. പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സതേടിയശേഷമാണ് ഇരുവരും പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ എത്തിയത്. തുടർന്ന് വിൻസുകുമാറിനെ പോലീസ് പിടികൂടുകയായിരുന്നു.
Read MoreCategory: Top News
ലോകം വത്തിക്കാനിൽ; മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു
വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. സെന്റ് പീറ്റേഴ്സ് ചത്വരത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി, രാഷ്ട്രപതി ദ്രൗപതി മുർമു തുടങ്ങി 130 രാജ്യങ്ങളിൽ നിന്നുള്ള ലോകനേതാക്കൾ വത്തിക്കാനിലെത്തിയിട്ടുണ്ട്. മാർപാപ്പയ്ക്ക് വിടചൊല്ലാൻ ആയിരക്കണക്കിന് വിശ്വാസികളും വത്തിക്കാനിലെത്തി. ഇന്നത്തെ സംസ്കാരശുശ്രൂഷയിൽ പങ്കെടുക്കാനായി വെള്ളിയാഴ്ച അർധരാത്രിയിൽത്തന്നെ ആളുകൾ ക്യൂവിൽ നിരന്നുകഴിഞ്ഞിരുന്നു. വിമാനത്താവളത്തിലേതിനു സമാനമായ ത്രിതല സുരക്ഷാസംവിധാനത്തിലൂടെയാണ് ആളുകളെ ചത്വരത്തിൽ പ്രവേശിപ്പിക്കുന്നത്. കർദിനാൾ തിരുസംഘത്തിന്റെ തലവൻ കർദിനാൾ ജൊവാന്നി ബാത്തിസ്ത റെ ചടങ്ങിന്റെ മുഖ്യകാർമികത്വം വഹിക്കും. സംസ്കാരശുശ്രൂഷകൾക്കുശേഷം ഭൗതികദേഹം വിലാപയാത്രയായി റോമിലെ പരിശുദ്ധ കന്യാകാമറിയത്തിന്റെ വലിയ പള്ളിയിലേക്ക് കൊണ്ടുപോകും. റികൺസിലിയേഷന്‍ റോഡ്, വിക്ടർ ഇമ്മാനുവൽ പാലം, വിക്ടർ ഇമ്മാനുവൽ കോഴ്സ്, വെനീസ് ചത്വരം, റോമൻ ഫോറം, കൊളോസിയം, ലാബിക്കാന റോഡ്, മെരുളാന റോഡ് വഴിയാണ് വിലാപയാത്ര കടന്നുപോവുക. കബറടക്കം ലളിതവും സ്വകാര്യവുമായ…
Read Moreടെൻഷൻ കുറയ്ക്കാൻ ഇനി അൽപം മദ്യമാകാം… അബ്കാരി ചട്ടങ്ങളിൽ ചെറിയൊരു ഭേദഗതി; സംസ്ഥാനത്തെ ഐടി പാർക്കുകളിൽ മദ്യം വിൽക്കാൻ അനുമതി നൽകി സർക്കാർ
തിരുവനന്തപുരം: മദ്യവില്പന കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിപ്പിച്ച് സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ ഐടി പാർക്കുകളിലും മദ്യം വിൽക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. സർക്കാർ-സ്വകാര്യ ഉടമസ്ഥതയിലുള്ള ഐടി പാർക്കുകൾക്കു മദ്യവില്പനയ്ക്കുള്ള അനുമതി നൽകി അബ്കാരി ചട്ടങ്ങളിൽ ഭേദഗതിയും വരുത്തി. ഐടി കന്പനികളിലെ ജീവനക്കാർക്കൊപ്പം ഔദ്യോഗിക സന്ദർശകർക്കും അതിഥികൾക്കും മദ്യം വിൽക്കാമെന്ന് നിർദേശത്തിൽ പറയുന്നു. ഇതോടെ സംസ്ഥാനത്തെ ഐടി പാർക്ക്, ടെക്നോ പാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് തുടങ്ങിയ ഇടങ്ങളിൽ മദ്യവില്പന നടത്താം. ഐടി പാർക്ക് ഡെവലപ്പറുടെ പേരിലാണ് ലൈസൻസ് അനുവദിക്കുക. ഒരു സ്ഥാപനത്തിന് ഒരു ലൈസൻസ് മാത്രമേ നൽകൂ. 10 ലക്ഷം രൂപയാണ് വാർഷിക ലൈസൻസ് ഫീസ്. ലൈസൻസ് ലഭിക്കുന്ന കന്പനികൾ എഫ്എൽ 9 ലൈസൻസുള്ളവരിൽനിന്ന് മാത്രമേ വിദേശമദ്യം വാങ്ങാൻ പാടുള്ളൂവെന്നാണു ചട്ടം. ഒന്നാം തീയതിയും സർക്കാർ നിശ്ചയിച്ച മറ്റ് ഡ്രൈഡേകളിലും മദ്യം നൽകരുത്. ഉച്ചയ്ക്ക് 12…
Read Moreഉറങ്ങിക്കിടന്ന അമ്മയെ കുത്തിപ്പരിക്കേൽപിച്ച് മകൻ ; മാനസിക രോഗിയായി ചിത്രീകരിക്കാന്‍ ശ്രിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം; യുവാവ് അറസ്റ്റിൽ
കാസർഗോഡ്: ഉപ്പള മണിമുണ്ടയില് ഉറങ്ങിക്കിടന്ന അമ്മയെ മകൻ കുത്തി പരിക്കേല്‍പ്പിച്ചു. ഡ്രൈവറായ മുഹ്സിനാണ് അമ്മ ഷമീം ബാനുവിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷമീം ബാനു ചികിത്സയിലാണ്. മുഖത്തും കഴുത്തിനും കൈയ്ക്കും കുത്തേറ്റിട്ടുണ്ട്. ഉപ്പള മണിമുണ്ടയില് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം. മകന് മുഹ്സിനെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. മുഖത്തെ പരിക്ക് ഗുരുരമായതിനാല്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ വിദഗ്ധ ചികിത്സയിലാണ്. മാനസിക രോഗിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് ആക്രമണം നടത്തിയത്. നേരത്തെ ചില മാനസിക അസ്വസ്ഥതകൾ കാണിച്ച മുഹ്സിനെ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ ശ്രമം നടത്തിയിരുന്നു.
Read Moreപെൺകുട്ടികളുടെ ചിത്രങ്ങൾ ഫോർഫ് ചെയ്ത് സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കും; പുലർച്ചെ അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പും ചിത്രങ്ങൾ പോസ്റ്റു ചെയ്തു; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഉള്‍പ്പെടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്ന സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ടിവി പുരം ചെമ്മനത്തുകര നെടിയത്ത് വീട്ടില്‍ എന്‍.എ. അരുണാണ് (35) അറസ്റ്റിലായത്. ഇയാള്‍ ഡിവൈഎഫ്ഐ വൈക്കം ടിവി പുരം നോര്‍ത്ത് മേഖലാ കമ്മിറ്റി അംഗമാണ്. ഹരിപ്പാട് സ്വദേശികളായ എട്ട് പേര് നല്കിയ പരാതിയിലാണ് അറസ്റ്റ്. ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് പകര്‍ത്തി മോര്‍ഫ് ചെയ്ത് നഗ്നഫോട്ടോയാക്കി പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. വീട്ടമ്മമാരുടെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെയും ഫോട്ടോയാണ് പ്രചരിപ്പിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിച്ച വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത് അരുണ്‍ ആണെന്ന് കണ്ടെത്തി. 10 മുതല്‍ 15 പേര് വരെയുള്ള ഫേസ്ബുക്ക് ഗ്രൂപ്പുണ്ടാക്കിയാണ് ഇതു പ്രചരിപ്പിച്ചത്. അരുണ്‍ 2020 മുതല്‍ നഗ്നഫോട്ടോകള്‍ പ്രചരിപ്പിച്ചതായി പോലീസ്…
Read Moreവെള്ളം നൽകിയില്ലെങ്കിൽ യുദ്ധം; ആണവ ഭീഷണിയുമായി പാക് പ്രതിരോധമന്ത്രി; ജമ്മുകാഷ്മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി തകർത്ത് അധികൃതർ
ഇസ്ലാമാബാദ്: സിന്ധു നദീജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ നടപടിയോട് രൂക്ഷമായി പ്രതികരിച്ച് പാക്കിസ്ഥാൻ. വെള്ളം നൽകിയില്ലെങ്കിൽ യുദ്ധമെന്ന് പാക് പ്രതിരോധ മന്ത്രി, പാക്കിസ്ഥാൻ ആണവ രാഷ്ട്രമാണെന്ന് മറക്കരുതെന്നും പറഞ്ഞു. കൂടാതെ, നിയന്ത്രണ രേഖയിൽ വെള്ളിയാഴ്ച രാത്രിയും പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായി. അതേസമയം, ജമ്മുകാഷ്മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി അധികൃതർ തകർത്തു. പുൽവാമ സ്വദേശികളായ അഹ്സാനുൽ ഹഖ്, ഹാരിസ് അഹ്മദ് എന്നിവരുടെ വീടുകളാണ് അധികൃതർ തകർത്തത്. കഴിഞ്ഞ ദിവസം പഹൽഗാമിലെ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട രണ്ട് തീവ്രവാദികളുടെ വീടുകൾ തകർത്തിരുന്നു. ജില്ലാ ഭരണകൂടമാണ് നടപടി സ്വീകരിച്ചത്.
Read Moreനാഷണൽ ഹെറാൾഡ് കേസിൽ ഇഡിക്ക് തിരിച്ചടി; രാഹുലിനും സോണിയയ്ക്കും നോട്ടീസയക്കാൻ കോടതി വിസമ്മതിച്ചു
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ നോട്ടീസ് അയക്കാൻ കോടതി വിസമ്മതിച്ചു. ഡൽഹി റോസ് അവന്യൂ കോടതിയിലാണ് ഇഡിക്ക് തിരിച്ചടി നേരിട്ടത്. കേസിൽ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രം അപൂർണമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടുതൽ രേഖകൾ ഹാജരാക്കാൻ ഇഡിയോട് കോടതി നിർദേശിച്ചു. കേസിൽ രാഹുലിനും സോണിയയ്ക്കും നോട്ടീസ് നൽകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടണമെന്ന് വ്യക്തമാക്കിയ കോടതി കേസ് മെയ് രണ്ടിന് പരിഗണിക്കാൻ മാറ്റി.
Read Moreജാമ്യം തരപ്പെടുത്താനും അധോലോകം; ജാമ്യം നിൽക്കാൻ സ്ത്രീകളും കേസ് വാദിക്കാൻ വക്കിലൻമാരും തയാർ; ഇങ്ങനെ പുറത്തിറങ്ങുന്നവരിൽ കൂടുതലും അന്യസംസ്ഥാനക്കാർ
കോട്ടയം: കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ആറു മാസം കോട്ടയം ജയിലില്‍ കഴിഞ്ഞപ്പോള്‍ ജാമ്യത്തിലിറങ്ങാന്‍ ആരും സഹായിക്കാനില്ലാതിരുന്ന അമിതിനു പുറത്തിറങ്ങാന്‍ സൗകര്യം ചെയ്തത് ജയിലില്‍ ഒപ്പമുണ്ടായിരുന്ന കല്ലറ സ്വദേശിയാണ്. ജാമ്യത്തിന് ആളെ ഏര്‍പ്പാടാക്കിയതും ഇയാളാണ്. ഇയാള്‍ ഏര്‍പ്പാടാക്കിയ രണ്ടു സ്ത്രീകളാണ് ജാമ്യക്കാരായി കോടതിയില്‍ എത്തിയത്. പോലീസ് വിശദമായി ചോദ്യം ചെയ്തെങ്കിലും സ്ത്രീകള്‍ക്ക് അമിതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയില്ല. 5,000 രൂപ വീതം വാങ്ങിയാണ് സ്ത്രീകള്‍ ജാമ്യം നിന്നത്. കോട്ടയം കേന്ദ്രീകരിച്ചു കേസുകളില്‍ ജയിലില്‍ കഴിയുന്നപ്രതികള്ക്ക് ജാമ്യത്തിന് സഹായിക്കുന്ന സ്ത്രീകളും ഏതാനും അഭിഭാഷകരുമുണ്ട്. 5,000 രൂപ മുതല്‍ 10,000 രൂപ വരെ പ്രതിഫലം വാങ്ങിയാണ് ഇത്തരക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് പറയുന്നു. ഇത്തരത്തില്‍ കൂടുതലായി പുറത്തിറക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണ്. ഈ സംഘത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ച പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreഗർഭിണിയായ കാമുകിയെ നാട്ടിലേക്ക് മടക്കി അയച്ചതും മോഷണക്കേസ് പിൻവലിക്കാത്തതിലുമുള്ള കടുത്ത വൈരാഗ്യം; വിജയകുമാറിനെ ഉറംഗ് കൊലപ്പെടുത്തിയത് നെഞ്ചത്ത് കയറിയിരുന്ന്
കോട്ടയം: ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കല്‍ ശ്രീവത്സം ടി.കെ. വിജയകുമാര്‍ (64), ഭാര്യ ഡോ. മീര (60) എന്നിവരെ കൊലപ്പെടുത്തിയ പ്രതി ഇവരുടെ മുന്‍ ജോലിക്കാരനായ ആസാം ദിബ്രുഗ്രാ ജില്ലയില്‍ പിതാഗുട്ടി ടീ എസ്റ്റേറ്റില്‍ ജൗര ഉറംഗിന്റെ മകന് അമിത് ഉറംഗി (24)നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിശദമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം ഇന്നലെ ഉച്ചകഴിഞ്ഞു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മേയ് എട്ടു വരെയാണു കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍ കയറി കൊലനടത്തിയശേഷം ഒളിവില്‍പ്പോയ അമിതിനെ തൃശൂര്‍ മാള ആലത്തൂരില്നിന്നുമാണ് പോലീസ് പിടികൂടിയത്. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിലും പിന്നീട് ശ്രീവത്സം വീട്ടിലും ജോലിക്കുനിന്നിരുന്ന ഇയാള്‍ വിജയകുമാറിന്റെ ഫോണ്‍ മോഷ്ടിച്ച് ഓണ്‍ലൈനിലൂടെ 2,78,000 രൂപ തട്ടിയെടുത്തിരുന്നു. കേസിനെത്തുടര്‍ന്ന് അമിത് ജയിലിലായി. ഭാര്യയാണെന്ന വ്യാജേന ആസാമില്‍നിന്നുള്ള ഒരു പെണ്‍കുട്ടിയെ അമിത് കൂടെ പാര്‍പ്പിച്ചിരുന്നു. ഇതില്‍ അസ്വാഭാവികത…
Read Moreവിഷുകുമാർ വിവാഹം കഴിച്ചു, ഫോട്ടോ സമൂഹമാധ്യമത്തിലിട്ടു; പിന്നാലെ എക്സൈസ് വീട്ടിലെത്തിയപ്പോൾ കട്ടിലിനടിയിൽ ഒളിച്ച് യുവാവ്; പിന്നീട് സംഭവിച്ചത്….
കുമ്പള: ലഹരിക്കേസുകളിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയതിനുശേഷം വിവാഹം കഴിച്ച് ഫോട്ടോ സമൂഹമാധ്യമങ്ങളിലിട്ട യുവാവിനെ എക്സൈസ് സംഘം ഭാര്യവീട്ടിൽനിന്നു പിടികൂടി. പൈവളിഗെ പഞ്ചായത്തിലെ കുടൽമേർക്കള സ്വദേശി എടക്കാന വിഷുകുമാറി (34) നെയാണ് സമൂഹമാധ്യമങ്ങളിലിട്ട വിവാഹഫോട്ടോ കുടുക്കിയത്. ബേള ധർമത്തടുക്ക സ്വദേശിയായ യുവതിയെയാണ് ഇയാൾ വിവാഹം കഴിച്ചത്. എക്സൈസ് സംഘം തിരക്കിയെത്തിയപ്പോൾ കട്ടിലിനടിയിൽ ഒളിച്ച യുവാവിനെ സംഘാംഗങ്ങൾ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2019 മുതൽ 2023 വരെ കർണാടകയിൽ നിന്നുള്ള മദ്യക്കടത്തും ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകളിലെ പ്രതിയായിരുന്നു വിഷുകുമാർ.
Read More