മ​ണി​ക്കൂ​റി​ന് 50 രൂ​പ കൂ​ലി; കൊ​ച്ചി​യി​ല്‍ ബാ​ല​വേ​ല​യ്‌​ക്കെ​ത്തി​ച്ച ഒ​മ്പ​തു കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി; കു​ട്ടി​ക​ളെ എ​ത്തി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട മ​ല​യാ​ളി ഏ​ജ​ന്‍റി​നാ​യി അ​ന്വേ​ഷ​ണം

കൊ​ച്ചി: ബി​ഹാ​റി​ല്‍ നി​ന്നും ബാ​ല​വേ​ല​യ്‌​ക്കെ​ത്തി​ച്ച ഒ​മ്പ​തു ആ​ണ്‍​കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. കു​ട്ടി​ക​ളെ കൊ​ച്ചി​യി​ല്‍ എ​ത്തി​ച്ച ര​ണ്ടു ബി​ഹാ​ര്‍ സ്വ​ദേ​ശി​ക​ളെ റെ​യി​ല്‍​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബി​ഹാ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഡ​ബ്ലു​നാ​ട്ട് (35), സു​നി​ല്‍ മൊ​ണ്ടാ​ല്‍ (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​രു​മ്പാ​വൂ​രി​ലെ പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ലെ ജോ​ലി​ക്ക് മ​ണി​ക്കൂ​റി​ന് 50 രൂ​പ കൂ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണ് കു​ട്ടി​ക​ളെ എ​ത്തി​ച്ച​ത്. കു​ട്ടി​ക​ളെ എ​ത്തി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട മ​ല​യാ​ളി ഏ​ജ​ന്‍റി​നാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. ബി​ഹാ​റി​ല്‍ നി​ന്നു ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ​യാ​ണ് പ​ട്‌​ന-​എ​റ​ണാ​കു​ളം സൂ​പ്പ​ര്‍ ഫാ​സ്റ്റ് എ​ക്‌​സ്പ്ര​സി​ല്‍ എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ കു​ട്ടി​ക​ളെ എ​ത്തി​ക്കു​ന്ന​ത്. സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട പ​തി​നൊ​ന്നം​ഗ സം​ഘ​ത്തെ ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് കു​ട്ടി​ക​ളെ ബാ​ല​വേ​ല​യ്ക്ക് വേ​ണ്ടി എ​ത്തി​ച്ച​താ​ണെ​ന്ന വി​വ​രം ല​ഭി​ക്കു​ന്ന​ത്. മ​ല​യാ​ളി ഏ​ജ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​ര​മാ​ണ് കു​ട്ടി​ക​ളെ കൊ​ണ്ടു​വ​ന്ന​ത് എ​ന്നാ​ണ് ബി​ഹാ​ര്‍ സ്വ​ദേ​ശി​ക​ളു​ടെ മൊ​ഴി. ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ഹോ​മി​ല്‍ പാ​ര്‍​പ്പി​ച്ച…

Read More

നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; പ്ര​തി ചെ​ന്താ​മ​ര​യ്ക്ക് വ​ധ​ശി​ക്ഷ; പ്ര​തി​ക്ക് മാ​ന​സാ​ന്ത​രം ഉ​ണ്ടാ​കി​ല്ലെ​ന്ന് കോ​ട​തി; തൂ​ക്കി​ക്കൊ​ന്നോ​ളു​വെ​ന്ന് ചെ​ന്താ​മ​ര

പാ​ല​ക്കാ​ട്:​നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സി​ൽ പ്ര​തി ചെ​ന്താ​മ​ര​യ്ക്ക് വ​ധ​ശി​ക്ഷ. പാ​ല​ക്കാ​ട് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് വി​ധി. ചെ​ന്താ​മ​ര​യ്ക്ക് വ​ധ​ശി​ക്ഷ ത​ന്നെ ന​ൽ​ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കേ​സി​ൽ ചെ​ന്താ​മ​ര കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. ബി​എ​ന്‍​എ​സ് വ​കു​പ്പ് 103(1), 126 (2) എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് ചെ​ന്താ​മ​ര കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി വി​ധി​ച്ച​ത്. വി​ധി പ്ര​ഖ്യാ​പി​ക്കും മു​മ്പ് എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടോ​യെ​ന്ന് കോ​ട​തി ചോ​ദി​ച്ച​പ്പോ​ള്‍ തൂ​ക്കി കൊ​ന്നോ​ളൂ​വെ​ന്നാ​യി​രു​ന്നു ചെ​ന്താ​മ​ര​യു​ടെ പ്ര​തി​ക​ര​ണം. നി​ല​വി​ൽ സ​ജി​ത വ​ധ​ക്കേ​സി​ൽ ഇ​ര​ട്ട​ജീ​വ​പ​ര്യ​ന്തം ത​ട​വ് അ​നു​ഭ​വി​ച്ചു​വ​രി​ക​യാ​ണ് ചെ​ന്താ​മ​ര. ഈ ​കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യാ​ണ് സ​ജി​ത​യു​ടെ ഭ​ർ​ത്താ​വാ​യ പോ​ത്തു​ണ്ടി തി​രു​ത്തം​പാ​ടം ബോ​യ​ൻ ഉ​ന്ന​തി​യി​ൽ സു​ധാ​ക​ര​ൻ (55), അ​മ്മ ല​ക്ഷ്മി (75) എ​ന്നി​വ​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Read More

വി​ര​ട്ട​ലൊ​ന്നും വേ​ണ്ടെ… എ​ൻ​എ​സ്എ​സി​ന്‍റെ ഭ​ര​ണ​ഘ​ട​ന പൂ​ഴ്ത്തി​യ നി​ല​യി​ൽ; ഏ​കാ​ധി​പ​തി​ക​ൾ ത​ക​രും; ജി.സു​കു​മാ​ര​നെ വി​മ​ർ​ശി​ച്ചും സ​തീ​ശ​നെ ത​ലോ​ടി​യും ഗ​ണേ​ഷ് കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: എ​ൻ​എ​സ്എ​സി​ൽ ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​ക​ൾ വ​ള​രു​ക​യാ​ണെ​ന്നും, എ​വി​ടെ​യാ​യാ​ലും ഏ​കാ​ധി​പ​തി​ക​ൾ ത​ക​രു​മെ​ന്നും കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. എ​ൻ​എ​സ്എ​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ​ക്കെ​തി​രെ​യും ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി അ​ദ്ദേ​ഹം രം​ഗ​ത്ത്. “സോ​ഡാ കു​പ്പി​യി​ൽ ഗോ​ലി ഇ​ട്ടാ​ൽ പി​ന്നെ കു​പ്പി പൊ​ട്ടി​ച്ചാ​ലേ എ​ടു​ക്കാ​ൻ പ​റ്റൂ” എ​ന്ന് പ​റ​യു​ന്ന​തു​പോ​ലെ, എ​ൻ​എ​സ്എ​സ് നേ​തൃ​ത്വ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ താ​നേ വ​രു​മെ​ന്നും ഏ​കാ​ധി​പ​ത്യം അ​വ​സാ​നി​ക്കു​മെ​ന്നും ഗ​ണേ​ഷ് കു​മാ​ർ വ്യ​ക്ത​മാ​ക്കി. എ​ൻ​എ​സ്എ​സി​ന്‍റെ ഭ​ര​ണ​ഘ​ട​ന താ​ൻ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും അ​ത് ഒ​ളി​ച്ചു​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍റെ സ​മാ​ധി മ​ന്ദി​രം ക്ഷേ​ത്ര​മാ​ണെ​ന്നാ​ണ് സു​കു​മാ​ര​ൻ നാ​യ​ർ പ​റ​യു​ന്ന​ത്, എ​ന്നാ​ൽ അ​ത് എ​ല്ലാ​വ​ർ​ക്കു​മാ​യി തു​റ​ന്നു ന​ൽ​ക​ണ​മെ​ന്നാ​ണ് താ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​ൻ​എ​സ്എ​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ നി​ന്ന് ത​ന്നെ പു​റ​ത്താ​ക്കി​യ​തി​ലെ നീ​തി സ​മൂ​ഹം പ​രി​ശോ​ധി​ക്ക​ട്ടെ എ​ന്നും, മ​ര്യാ​ദ​യു​ള്ള​വ​ർ നീ​തി പു​ല​ർ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്നെ​യും പി​താ​വ് ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള​യെ​യും ത​ണ​ലാ​യി ക​രു​തി​യ​വ​രാ​ണ് ഇ​പ്പോ​ൾ…

Read More

ക​ണ്ണീ​രി​ൽ മു​ങ്ങി ളാ​ക്കാ​ട്ടൂ​ർ; കോ​ട്ട​യ​ത്ത് ക​ള​നാ​ശി​നി ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച കു​ടും​ബ​ത്തി​ലെ ഗൃ​ഹ​നാ​ഥ​നും മ​രി​ച്ചു; മ​ര​ണ​ത്തോ​ട് മ​ല്ല​ടി​ച്ച് മ​ക​ൻ

കോ​ട്ട​യം: ളാ​ക്കാ​ട്ടൂ​രി​ൽ വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ടും​ബ​നാ​ഥ​ൻ തോ​മ​സ് എ​ബ്ര​ഹാ​മും (50) മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. തോ​മ​സി​ന്‍റെ ഭാ​ര്യ​യും മൂ​ത്ത മ​ക​ളും ശ​നി​യാ​ഴ്ച മ​രി​ച്ചി​രു​ന്നു. മ​ക​ൻ നി​ല​വി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ചി​റ​പ്പു​റ​ത്ത് തോ​മ​സ് എ​ബ്ര​ഹാം, ഭാ​ര്യ ജോ​സ്ന, മൂ​ത്ത മ​ക​ൾ മ​രി​യ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് മ​രി​യ മ​രി​ച്ച​ത്. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​തി​ന് പി​ന്നാ​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ അ​മ്മ ജോ​സ്ന​യും മ​രി​ച്ചു. ഇ​വ​രു​ടെ സം​സ്കാ​രം പി​ന്നീ​ട് ന​ട​ക്കും. ക​ഴി​ഞ്ഞ ജൂ​ലൈ 13-നാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. അ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം ജോ​സ്ന​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​ട്ട് കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്ന് സ​ഹോ​ദ​ര​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ടി​നു​ള്ളി​ൽ ക​ള​നാ​ശി​നി​യു​ടെ കു​പ്പി ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ നാ​ലു​പേ​രെ​യും ഉ​ട​ൻ ത​ന്നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്…

Read More

കു​ട​കി​ലെ മ​റ​വി​ൽ നി​ന്ന്… ദ​ന്ത​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ലെ മു​ഖ്യ​പ്ര​തി ഡോ. ​എം.​കെ. റാം ​കു​ട​കി​ൽ അ​റ​സ്റ്റി​ൽ; ക​ടു​ത്ത ബ​ല​പ്ര​യോ​ഗം വേ​ണ്ടി​വ​ന്നെ​ന്ന് പോ​ലീ​സ്

ക​ണ്ണൂ​ർ: ദ​ന്ത​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ലെ മു​ഖ്യ​പ്ര​തി​യാ​യ ഡോ. ​എം.​കെ. റാം ​പി​ടി​യി​ൽ. കു​ട​കി​ൽ നി​ന്നാ​ണ് ഡോ. ​റാ​മി​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ എ​ത്തി​ച്ചു. സു​പ്രീം​കോ​ട​തി കൂ​ടെ മു​ൻ​കൂ​ർ ജാ​മ്യം ത​ള്ളി​യ​തോ​ടെ​യാ​ണ് റാം ​ഒ​ളി​വി​ൽ പോ​യ​ത്. ആ​ന്ധ്ര​യി​ലെ ഗു​ണ്ടൂ​രി​ലും ചി​റ്റൂ​രി​ലു​മാ​ണ് ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. നേ​ര​ത്തെ റാ​മി​നെ തേ​ടി അ​ന്വേ​ഷ​ണ സം​ഘം ചി​റ്റൂ​രി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ൾ അ​വി​ടെ നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ, കു​ട​കി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ് റാ​മി​നെ കീ​ഴ​ട​ക്കി​യ​തെ​ന്നാ​ണ് വി​വ​രം.

Read More

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി യു​വ​തി മ​രി​ച്ചു;​ഭ​ർ​ത്താ​വി​നും സു​ഹൃ​ത്തി​നും സാ​ര​മാ​യ പ​രി​ക്ക്; വി​സി​റ്റിം​ഗ് വി​സ​യി​ൽ ഭ​ർ​ത്താ​വി​ന്‍റെ അ​ടു​ത്തെ​ത്തി​യ​താ​യി​രു​ന്നു ഫാ​ത്തി​മ​ത്ത്

ഒ​മാ​ൻ: സ​ലാ​ല​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വ​തി മ​രി​ച്ചു. ക​ണ്ണു​ർ താ​ഴെ​ചൊ​വ്വ ഇ​ള​യാ​വൂ​ർ സീ​ബ് മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ഷാ​നി​ദി​ന്‍റെ ഭാ​ര്യ താ​ഴെ​ചൊ​വ്വ തി​ല​ന്നൂ​ർ ബ​ർ​ഷ​മ​ഹ​ലി​ൽ ഫാ​ത്തി​മ​ത്ത് ഷാ​ന​യാ​ണ് (24) മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദ് ഷാ​നി​ദി​നെ​യും (31) കൂ​ടെ യാ​ത്ര ചെ​യ്ത മു​ഹ​മ്മ​ദ് അ​ന​സ് പൂ​ള​ക്ക​ലി​നെ​യും (26) പ​രി​ക്കു​ക​ളോ​ടെ സ​ലാ​ല​യി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഹൈ​മ​യി​ൽ സൈ​ൻ ബോ​ർ​ഡ് ജോ​ലി ക​ഴി​ഞ്ഞ് തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. മ​സ്ക​ത്തി​ലെ സീ​ബി​ൽ ഫാ​ൽ​ക്ക​ൺ ഗ്രാ​ഫി​ക്സ്’ എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് മു​ഹ​മ്മ​ദ് ഷാ​നി​ദും മു​ഹ​മ്മ​ദ് അ​ന​സും. അ​ടു​ത്തി​ടെ​യാ​ണ് ഫാ​ത്തി​മ​ത്ത് ഷാ​ന വി​സി​റ്റിം​ഗ് വി​സ​യി​ൽ ഒ​മാ​നി​ലെ​ത്തി​യ​ത്.

Read More

കോ​ൺ​ഗ്ര​സി​ൽ ആ​ഭ്യ​ന്ത​ര ക​ല​ഹം രൂ​ക്ഷം; വ​ക്താ​ക്ക​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി കെ​പി​സി​സി

തി​രു​വ​ന​ന്ത​പു​രം: പാ​ർ​ട്ടി​ക്കു​ള്ളി​ലെ ചേ​രി​പ്പോ​രും പ​ര​സ്യ​പ്ര​തി​ക​ര​ണ​ങ്ങ​ളും രൂ​ക്ഷ​മാ​യ​തോ​ടെ വ​ക്താ​ക്ക​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി കെ​പി​സി​സി നേ​തൃ​ത്വം. വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ൾ പാ​ടി​ല്ലെ​ന്നും, അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ പാ​ർ​ട്ടി വേ​ദി​ക​ളി​ൽ മാ​ത്രം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും കെ​പി​സി​സി ഔ​ദ്യോ​ഗി​ക കു​റി​പ്പി​ലൂ​ടെ നി​ർ​ദേ​ശി​ച്ചു. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രെ ചി​ല വ​ക്താ​ക്ക​ൾ പ​ര​സ്യ​മാ​യി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​താ​ണ് നേ​തൃ​ത്വ​ത്തെ ചൊ​ടി​പ്പി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് വ​ക്താ​ക്ക​ൾ​ക്ക് കൂ​ച്ചു​വി​ല​ങ്ങി​ട്ടു​കൊ​ണ്ടു​ള്ള തീ​രു​മാ​നം. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ ഡി.​എ​സ്. ശ​ര​ത്തി​നെ സീ​നി​യ​ർ ഗ​വ​ൺ​മെ​ന്‍റ് പ്ലീ​ഡ​റാ​യി നി​യ​മി​ച്ച​തി​നെ​തി​രെ കെ​എ​സ്‌​യു രം​ഗ​ത്തു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ കെ​എ​സ്‌​യു​വി​ന്‍റെ നി​ല​പാ​ടി​നെ മു​ഖ്യ​മ​ന്ത്രി ത​ള്ളി​ക്ക​ള​ഞ്ഞ​ത് വ​ലി​യ രാ​ഷ്ട്രീ​യ വി​വാ​ദ​ത്തി​ന് കാ​ര​ണ​മാ​യി. മു​ഖ്യ​മ​ന്ത്രി​യെ പ​രോ​ക്ഷ​മാ​യി പ​രി​ഹ​സി​ച്ച് കെ​പി​സി​സി വ​ക്താ​വ് ജി​ന്‍റോ ജോ​ൺ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത് വ​ലി​യ വി​വാ​ദ​മാ​യി. അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ വാ​ഗ്ദാ​ന​ങ്ങ​ൾ മ​റ​ക്കു​ന്ന “രാ​ജ​ശീ​ലം” മു​ഖ്യ​മ​ന്ത്രി​ക്കു​ണ്ടെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യെ വി​മ​ർ​ശി​ച്ച ജി​ന്‍റോ ജോ​ണി​നെ​യും അ​നൂ​പ് വി.​ആ​റി​നെ​യും പാ​ർ​ട്ടി മീ​ഡി​യ പാ​ന​ലി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന് സ​തീ​ശ​ൻ അ​നു​കൂ​ല ഗ്രൂ​പ്പ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.…

Read More

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ഓ​ർ​മ​ക്കു​റി​പ്പ്: ദേ​ശാ​ഭി​മാ​നി വാ​രാ​ന്ത​പ്പ​തി​പ്പ് വി​ത​ര​ണം ചെ​യ്‌​തി​ല്ല; സാങ്കേതിക പിഴവെന്ന് അറിയിപ്പ്

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​സി​ദ്ധീ​ക​രി​ക്കാ​നി​രു​ന്ന ദേ​ശാ​ഭി​മാ​നി വാ​രാ​ന്ത​പ്പ​തി​പ്പ് അ​വ​സാ​ന നി​മി​ഷം വി​ത​ര​ണം വേ​ണ്ടെ​ന്ന് വെ​ച്ചു. വി.​എ​സി​ന്‍റെ ഓ​ർ​മ​ക്കു​റി​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി അ​ച്ച​ടി​ച്ച പ​തി​പ്പാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ മു​ൻ പ്ര​സ് സെ​ക്ര​ട്ട​റി​യും ജീ​വ​ച​രി​ത്ര​കാ​ര​നു​മാ​യ കെ.​വി. സു​ധാ​ക​ര​ൻ എ​ഴു​തി​യ ഓ​ർ​മ​ക്കു​റി​പ്പാ​ണ് ഈ ​പ​തി​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും പ​തി​വാ​യി ഇ​റ​ങ്ങാ​റു​ള്ള വാ​രാ​ന്ത​പ്പ​തി​പ്പ്, ഇ​ന്ന​ത്തെ പ​ത്ര​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നി​ല്ല. സാ​ങ്കേ​തി​ക പി​ഴ​വ് മൂ​ല​മാ​ണ് വാ​രാ​ന്ത​പ്പ​തി​പ്പ് പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​തെ​ന്നാ​ണ് പ​ത്ര​ത്തി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ്. വി.​എ​സി​ന്‍റെ ഓ​ർ​മ​ക്കു​റി​പ്പ് അ​ട​ങ്ങി​യ പ​തി​പ്പ് അ​ച്ച​ടി​ച്ച ശേ​ഷ​മാ​ണ് വി​ത​ര​ണം വേ​ണ്ടെ​ന്ന തീ​രു​മാ​ന​മു​ണ്ടാ​യ​ത് എ​ന്ന​ത് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ളി​ലും മാ​ധ്യ​മ​ങ്ങ​ളി​ലും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​ട്ടു​ണ്ട്.

Read More

സോഷ്യൽ മീഡിയവഴി പരിചയപ്പെട്ടു: വീട്ടിൽ ആരുമില്ലാതായപ്പോൾ വിളിച്ചു കയറ്റി; പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യ്ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; യുവാവ് പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യ്ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് മാ​വൂ​ര്‍ സ്വ​ദേ​ശി അ​ഭി​ജി​ത്ത്(24) ആ​ണ് പി​ടി​യി​ലാ​യ​ത്. പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. സ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ല്‍ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് ത​ന്ത്ര​പൂ​ര്‍​വം വീ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി ത​ന്നെ​യാ​ണ് പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

Read More

മ​ദ്യ​പാ​ന​ത്തി​നി​ടെ​ വാ​ക്ക് ത​ർ​ക്കമുണ്ടായി: കോ​ട്ട​യം ന​ഗ​ര​മ​ധ്യ​ത്തി​ൽ യു​വാ​വിനെ കുത്തിക്കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ

കോ​ട്ട​യം: കോ​ട്ട​യം സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു. പാ​മ്പാ​ടി സ്വ​ദേ​ശി വി​നീ​താ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ മാ​ങ്ങാ​നം സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്ത് ശ്രീ​കാ​ന്തി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ രാ​ത്രി 12 ഓ​ടെ​യാ​ണ് സം​ഭ​വം. മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കു​ത്തേ​റ്റ വി​നീ​ത് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 

Read More