വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാരം ശനിയാഴ്ച റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാര ചടങ്ങുകൾ ആരംഭിക്കുകയെന്ന് വത്തിക്കാൻ അറിയിച്ചു. ഇന്ന് ചേർന്ന കർദിനാൾമാരുടെ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ബുധനാഴ്ച രാവിലെ മുതൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കും. അതേസമയം ക്രിസ്തുശിഷ്യനായ വി.പത്രോസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത്. എന്നാൽ തനിക്ക് അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നാണ് മാർപാപ്പ മരണപത്രത്തിൽ പറഞ്ഞിരുന്നത്. ഇതനുസരിച്ചാണ് ഭൗതികശരീരം അവിടെ അടക്കം ചെയ്യാൻ തീരുമാനിച്ചത്. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മാർപാപ്പയുടെ മരണപത്രത്തിൽ പറഞ്ഞിരുന്നു.
Read MoreCategory: Top News
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; പ്രതി കസ്റ്റഡിയിലെന്ന് സൂചന; മകന്റെ മരണവും ഈ കേസും തമ്മിൽ ബന്ധമുണ്ടോ? സത്യമറിയാൻ സിബിഐയും
കോട്ടയം: തിരുവാതുക്കലിലെ ദമ്പതികളുടെ കൊലപാതകക്കേസിലെ പ്രതി കസ്റ്റഡിയിലെന്ന് സൂചന. വ്യവസായി വിജയ കുമാറിനേയും ഭാര്യ മീരയേയുമാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആസാം സ്വദേശിയായ യുവാവ് കസ്റ്റഡിയിലായെന്നാണ് സൂചന. ഇയാൾ ഈ വീട്ടിലെ ജോലിക്കാരനായിരുന്നു. വീട്ടിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചതിനെ തുടർന്ന് ഇയാളെ പറഞ്ഞുവിട്ടിരുന്നു. നഗരത്തിൽ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥം എന്ന ഓഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയായ പ്രമുഖ വ്യവസായിയാണ് മരിച്ച വിജയകുമാര്‍. എഴു വർഷങ്ങൾക്ക് മുമ്പ് വിജയകുമാറിന്റെ മകൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. ഈ കേസ് സിബിഐ അന്വേഷിക്കുന്നതിനിടെയാണ് വിജയകുമാറും ഭാര്യയും കൊല്ലപ്പെടുന്നത്. ഇരു കേസുകളും തമ്മിൽ ബന്ധമുണ്ടോ എന്നറിയാൻ സിബിഐ സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. അതേസമയം വിജയകുമാറിന്റെ വീട്ടിലെ കിണർ വറ്റിച്ച് പരിശോധന നടത്താനുള്ള നീക്കത്തിലാണ് പോലീസ്. സിസിടിവി ഡിവിആർ അടക്കം കണ്ടെത്താനുള്ള തെരച്ചിലിന്റെ ഭാഗമായാണ് പരിശോധന. കിണറിന്റെ പരിസരത്ത്…
Read Moreസത്യഭാമയുടേത് വല്ലാത്തൊരുകഥ… പനഞ്ചുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു; ദൃശ്യങ്ങളെല്ലാം മൊബൈലിൽ പകർത്തി ഭർത്താവ്; പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടൽ
മലപ്പുറം: പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമ (30) ആണ് പിടിയിലായത്. മലപ്പുറം തിരൂരിലാണ് സംഭവം. യുവതിയുടെ ഭർത്താവിന്റെ അറിവോടെയായിരുന്നു പതിനഞ്ചുകാരനെ പീഡിപ്പിച്ചത്. സത്യഭാമയുടെ ഭർത്താവ് സാബിക് ആണ് പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയത്. പീഡനത്തിനിരയായ പതിനഞ്ചുകാരനും ലഹരി കൊടുക്കാൻ ശ്രമിച്ചു. ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പതിനഞ്ചുകാരനിൽ നിന്ന് പണം വാങ്ങിയിരുന്നു. ഇതിനുപുറമെ സ്ത്രീകളുടെ നഗ്ന വീഡിയോ എടുത്തുതരാനും ഇവർ കുട്ടിയോട് ആവശ്യപ്പെട്ടു. സംഭവത്തിൽ പതിനഞ്ചുകാരന്റെ വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ്. തിരൂർ പൊലീസാണ് യുവതിയെ പിടികൂടിയത്. ഇവർക്കെതിരേ പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.
Read Moreശവകുടീരത്തില്‍ പ്രത്യേക അലങ്കാരങ്ങള്‍ പാടില്ല; ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതി; മാര്‍പാപ്പയുടെ മരണപത്രം പുറത്തുവിട്ട് വത്തിക്കാന്‍; ഒന്‍പതു ദിവസത്തെ ദുഃഖാചരണം
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നാണ് മാർപാപ്പ മരണപത്രത്തിൽ പറയുന്നത്. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മാർപാപ്പയുടെ മരണപത്രത്തിൽ പറയുന്നുണ്ട്. അതേസമയം ക്രിസ്തുശിഷ്യനായ വി.പത്രോസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത്. അതിനിടെ മാർപാപ്പയുടെ മരണകാരണം സംബന്ധിച്ച് വത്തിക്കാൻ വാർത്താക്കുറിപ്പ് പുറത്തിറക്കി. പക്ഷാഘാതവും ഹൃദയസ്തംഭനവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് വത്തിക്കാൻ അറിയിച്ചു. പക്ഷാഘാതത്തെ തുടർന്ന് കോമയിലായ മാർപാപ്പയ്ക്ക് പിന്നീട് ഹൃദയസ്തംഭനവുമുണ്ടായി. വത്തിക്കാൻ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് ഡയറക്ടർ പ്രഫ. ആൻഡ്രിയ ആർക്കെഞ്ജെലിയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചതെന്നും വത്തിക്കാൻ ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ശവകുടീരത്തില്‍ പ്രത്യേക അലങ്കാരങ്ങള്‍ പാടില്ല; ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതി;…
Read Moreകൊലകൊല്ലിയായി മസാലദോശയും; യാത്രക്കിടെ കഴിച്ച മസാല ദോശയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 3 വയസുകാരിക്ക് ദാരുണാന്ത്യം; ഭക്ഷണം കഴിച്ചത് അങ്കമാലിയിലെ ഹോട്ടലിൽ നിന്ന്
കൊച്ചി: ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലിരുന്ന മൂന്ന് വയസുകാരി മരിച്ചു. യാത്രക്കിടെ കഴിച്ച മസാല ദോശയിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് സംശയം. തൃശൂർ വെണ്ടോർ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകൾ ഒലിവിയ ആണ് മരിച്ചത്. സംഭവത്തിൽ പുതുക്കാട് പോലീസ് കേസെടുത്തു. വിദേശത്തായിരുന്ന കുടുംബം ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്. വീട്ടിലേക്കുള്ള യാത്രക്കിടെ അങ്കമാലിക്കടുത്തുള്ള കരയാംപറമ്പിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയിരുന്നു. കുട്ടിക്കു പുറമെ മാതാപിതാക്കളും ഹെൻട്രിയുടെ അമ്മയും മസാലദോശ കഴിച്ചു. വീട്ടിലെത്തിയതോടെ എല്ലാവർക്കും ശാരീരിക അസ്വസ്ഥതയുണ്ടായി. തുടർന്ന് ഹെൻട്രിയും ഭാര്യയും ഒലിവിയയും വീടിനടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി. ആരോഗ്യനില വഷളായതോടെ ഒലീവിയയെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പുതുക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില കൂടുതൽ വഷളാവുകയും മരിക്കുകയുമായിരുന്നു. വിദേശത്തായിരുന്ന ഹെൻട്രിയെ സ്വീകരിക്കാനായാണ് കുടുംബം നെടുമ്പാശേരിയിലെത്തിയത്. പുതുക്കാട് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
Read Moreകോട്ടയത്തെ നടുക്കി വീണ്ടും ദു:ഖവാർത്ത; വ്യവസായിയും ഭാര്യയും വീട്ടിൽ മരിച്ച നിലയിൽ; മരണവിവരം പുറത്തറിയിച്ചത് വീട്ടുജോലിക്കാരി; കൊലപാതക സാധ്യത തള്ളാതെ പോലീസ്
കോട്ടയം: വ്യവസായിയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം തിരുവാതുക്കലാണ് സംഭവം. തിരുവാതുക്കൽ സ്വദേശികളായ വിജയകുമാര്‍, മീര എന്നിവരാണ് മരിച്ചത്. വീടിനുള്ളിലെ മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീട്ടുജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇവർ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ദേഹത്ത് മുറിവേറ്റ പാടുകളടക്കമുള്ളതിനാൽ തന്നെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ജോലിക്കാരി നൽകിയ പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് നിലവിൽ പോലീസിന് ലഭിച്ചിട്ടുള്ളത്. കൊലപാതകമോയെന്ന കാര്യമടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. മോഷണ ശ്രമം നടന്നോയെന്നും അന്വേഷിക്കുന്നുണ്ട്. കോട്ടയം നഗരത്തിൽ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥം എന്ന ഓഡിറ്റോറിയത്തിന്റെയും മറ്റ് ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയായ പ്രമുഖ വ്യവസായിയാണ് മരിച്ച വിജയകുമാര്‍.
Read Moreമകൾ സ്ഥിരമായി ഓൺലൈനിൽ; ഫോൺ ഉപയോഗത്തിൽ അമ്മയുടെ താക്കീത്; സ്റ്റെയർകേസ് പടിയിൽ പതിനാലുകാരി ജീവനൊടുക്കി; നടുക്കുന്ന സംഭവം തലസ്ഥാനത്ത്
തലശേരി: ഫോണിൽനിന്നു വാട്സാപ്പ് ഡിലീറ്റ് ചെയ്യാൻ അമ്മ താക്കീത് നൽകിയതിനെ തുടർന്ന് പതിനാലുകാരി ജീവനൊടുക്കി. കൊടുവള്ളി റസ്റ്റ് ഹൗസിനു സമീപം ആമിന ക്വാട്ടേഴ്സിൽ മാതൃ സഹോദരിക്കൊപ്പം താമസിക്കുന്ന ആദിത്യയാണ് ആത്മഹത്യ ചെയ്തത്. സ്റ്റെയർകേസിന്റെ പടിയിൽ തൂങ്ങി മരിച്ച നിലയിലാണ് ആദിത്യയെ കണ്ടെത്തിയത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശി അനൂപ്-ധരണ്യ ദന്പതികളുടെ മകളാണ്. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. വേനലവധി ആഘോഷിക്കാൻ മാതൃസഹോദരിയുടെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് ആദിത്യ എത്തിയത്. മാതൃ സഹോദരി കണ്ണൂരിലാണ് ജോലി ചെയ്യുന്നത്. മകളെ സ്ഥിരമായി ഓൺലൈനിൽ കണ്ടതോടെ വാട്സാപ്പ് ഡിലിറ്റ് ചെയ്യാൻ തിരുവനന്തപുരത്തുള്ള അമ്മ ഫോണിലൂടെ നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജീവനൊടുക്കിയത്. മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂൾ വിദ്യാർഥിനിയാണ് ആദിത്യ. സഹോദരി: ദിക്ഷ.
Read Moreഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പ (88) ദിവംഗതനായി. സഭയെ പന്ത്രണ്ട് വർഷം നയിച്ച അദ്ദേഹത്തിന്റെ വിയോഗം വത്തിക്കാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ശ്വാസകോശ അണുബാധയെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ പൊതുവേദികളിൽ എത്തിയിരുന്നു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയ മാർപാപ്പ വിശുദ്ധവാര ശുശ്രൂഷകളിലും പങ്കെടുത്തിരുന്നു. 2013 ഏപ്രിൽ 13നാണ് 266-ാം മാർപാപ്പയായി ഇറ്റാലിയൻ വംശജനായ അർജന്റീനക്കാരൻ കർദിനാൾ ഹോർഹെ മാരിയോ ബെർഗോളിയോയെ തെരഞ്ഞെടുത്തത്. ബനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനത്യാഗം ചെയ്തതിനു പിന്നാലെയാണ് ഫ്രാൻസിസ് മാർപാപ്പയെ തെരഞ്ഞെടുത്തത്. 2013 മാർച്ച് 19ന് ഫ്രാൻസിസ് അഥവാ ഫ്രാൻസിസ്കോ എന്ന പേരു സ്വീകരിച്ചുകൊണ്ട് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാൻ രാജ്യത്തിന്റെ തലവനുമായി അദ്ദേഹം സ്ഥാനമേറ്റു. അന്നു മുതൽ ദോമൂസ് സാങ്തേ മാർത്തേ എന്ന ഹോസ്റ്റലിലാണ് മാർപാപ്പയുടെ താമസം. ഫ്രാൻസിസ് എന്ന…
Read Moreപ്രണയാഭ്യർഥന നിരസിച്ച് പത്താംക്ലാസുകാരി; വിദ്യാർഥിനിക്ക് അശ്ലീല സന്ദേശം അയയ്ക്കാൻ ക്വട്ടേഷൻ കൊടുത്ത് പ്ലസ് വൺകാരൻ; അമ്മയുടെ പരാതിയിൽ രണ്ടുപേർ പിടിയിൽ
വെള്ളറട: വെള്ളറടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിക്കു മൊബെലിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചു ശല്യപ്പെടുത്താന്‍ ക്വാട്ടേഷന് വാങ്ങിയ രണ്ടുപേര്‍ പിടിയിലായി. അരുവിയോട് സ്വദേശിയായ സജിന്‍ (30), നിലമാമൂട് കോട്ടുകോണം സ്വദേശി അനന്തു (19) എന്നിവരെയാണ് വെള്ളറട പോലീസ് പിടികൂടിയത്. ഒരു മാസമായി വിദ്യാര്‍ഥിനിയുടെ മൊബൈൽ ഫോണിലേയ്ക്ക് അശ്ലീല സന്ദേശം അയ്ക്കുകയും വിളിച്ചു ശല്യപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് വിദ്യാര്‍ഥിനി രക്ഷിതാവിനെ വിവരം അറിയിക്കുകയും വെള്ളറട പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടർന്നാണ് വിദ്യാർഥിനിയെ ശല്യപ്പെടുത്താൻ മറ്റൊരു പ്ലസ് വണ്‍ വിദ്യാര്‍ഥി രണ്ടുപേര്‍ക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്നു കണ്ടെത്തിയത്. പ്രതിയായ സജിന്‍ മാരായമുട്ടം പോലീസ് സ്റ്റേഷനില്‍ സ്ത്രീയെ ശല്യ ചെയ്തതിനു കേസുണ്ട്. അനന്തുവിന്റെ കൈയില്‍നിന്നും കഞ്ചാവും കണ്ടെത്തി. രണ്ടുപ്രതികളെയും പോക്സോ കേസില്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പ്രസാദ്, സബ് ഇന്‍സ്പക്ടര്‍ റസല്‍രാജ്, സിവില്‍ പോലീസുകാരായ പ്രദീപ്, ദീബു, ഷൈനു, പ്രണവ്,…
Read Moreവാടക കുടിശിക വരുത്തിയ മകളുമായി നിരന്തരം വഴക്ക്; ഭാര്യയെ ഉരുളിക്ക് അടിച്ച് വീഴ്ത്തി; വാഹനങ്ങൾ പെട്രോളൊഴിച്ച് കത്തിച്ചശേഷം ജീവനൊടുക്കി ഗൃഹനാഥൻ; നാട്ടുകാർ പറയുന്നതിങ്ങനെ…
തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടര്‍ന്ന് ഗൃഹനാഥന് പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി. തിരുവനന്തപുരം വെങ്ങാനൂര്‍ പനങ്ങോട് ഡോ. അംബേദ്കര്‍ ഗ്രാമം കൈപ്പള്ളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ് ജീവനൊടുക്കിയത്. വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ പെട്രോളൊഴിച്ച് തീയിട്ട ശേഷം കിടപ്പുമുറിയില്‍ കയറി തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ കൃഷ്ണന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കൃഷ്ണന്‍കുട്ടിയുടെ പക്കല്‍ നിന്ന് മൂത്ത മകള്‍ സന്ധ്യ കടം വാങ്ങിയ തുക തിരികെ നല്കാന് വൈകിയതുമായി ബന്ധപ്പെട്ട് കുറച്ചുദിവസം മുന്‍പ് വീട്ടില്‍ വഴക്കുണ്ടായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. വീട്ടുവളപ്പില്‍ തന്നെ കൃഷ്ണന്‍കുട്ടി നിര്‍മിച്ച ഒരു വീട് സന്ധ്യയ്ക്ക് വാടകയ്ക്ക് നല്‍കിയിട്ടുമുണ്ട്. കൃഷ്ണന്‍കുട്ടി കഴിഞ്ഞയാഴ്ച ഭാര്യയെ അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇത് തടയാനെത്തിയ മകളെയും ഉപദ്രവിച്ചതായി നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇയാള്‍ വീട്ടില്‍നിന്ന് ഭക്ഷണം കഴിക്കാതെയായി. ശനിയാഴ്ച വൈകുന്നേരത്തോടെ രണ്ട് കന്നാസുകളിലായി…
Read More