പരവൂർ: പാചകവാതക സിലിണ്ടറുകൾ ഇനിമുതൽ പ്രമുഖ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ഇൻസ്റ്റമാർട്ട് വഴിയും ഉപഭോക്താക്കളുടെ വിരൽത്തുമ്പിലെത്തും. ഇന്ത്യയിലാദ്യമായാണ് ആവശ്യാനുസരണം അതിവേഗത്തിൽ എൽപിജി. സിലിണ്ടറുകൾ എത്തിച്ചുനൽകുന്ന സേവനം ഒരു ക്വിക്ക് കൊമേഴ്സ് ആപ്പ് വഴി നടപ്പാക്കുന്നത്. പൊതുമേഖലാ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ആണ് ഈ വിപ്ലവകരമായ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. നിലവിൽ ബെംഗളൂരുവിലെ സുബ്രഹ്മണ്യപുര പ്രദേശത്ത് ഇന്നലെ മുതൽ പൈലറ്റ് അടിസ്ഥാനത്തിൽ ഈ സേവനം ആരംഭിച്ചു. അടുത്തിടെ ഹിന്ദുസ്ഥാൻ പെട്രോളിയം വിപണിയിലിറക്കിയ പത്തു കിലോഗ്രാമിന്റെ കോമ്പോസിറ്റ് എൽപിജി സിലിണ്ടറായ എച്ച്പി നവ്യയും നിലവിലുള്ള അഞ്ച് കിലോഗ്രാമിന്റെ ചെറിയ ലോഹ സിലിണ്ടറുമാണ് ഉപഭോക്താക്കൾക്ക് ഇൻസ്റ്റമാർട്ടിലൂടെ ഓർഡർ ചെയ്യാൻ സാധിക്കുക. ആപ്പിലൂടെ സിലിണ്ടർ ഓർഡർ ചെയ്താൽ ഉടനടി അത് വീട്ടുപടിക്കൽ എത്തും. ഇൻസ്റ്റമാർട്ട് വഴി സിലിണ്ടറുകൾ ഓർഡർ ചെയ്യുന്നതിനായി ഉപഭോക്താക്കൾക്ക് നിലവിൽ ഗാർഹിക എൽപിജി കണക്ഷൻ ഉണ്ടായിരിക്കണമെന്ന് നിർബന്ധമില്ല. അതേസമയം,…
Read MoreCategory: Top News
പാർലമെന്റ് വർഷകാല സമ്മേളനം: പ്രധാനമന്ത്രിയുടെ വസതിയിൽ ബിജെപി ഉന്നതതല യോഗം
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ബിജെപി ഉന്നതതല യോഗം ചേർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ദേശീയ ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) ബി.എൽ. സന്തോഷ് തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ഈ മാസം 20-ന് ആരംഭിച്ച് ഓഗസ്റ്റ് 13 വരെ നീണ്ടുനിൽക്കുന്നതാണ് പാർലമെന്റ് വർഷകാല സമ്മേളനം. യോഗത്തിൽ ചർച്ച ചെയ്ത കാര്യങ്ങളെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും, വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിലെ തന്ത്രങ്ങൾ, ബിജെപി ദേശീയ ഭാരവാഹികളുടെ മാറ്റം, കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന എന്നിവ യോഗത്തിൽ ചർച്ചയായതായാണ് സൂചനകൾ. സമ്മേളനത്തിൽ സ്വീകരിക്കേണ്ട പൊതുവായ തന്ത്രങ്ങൾ രൂപീകരിക്കുന്നതിനായി ജൂലൈ 21-ന് എൻഡിഎ സഖ്യകക്ഷികളുടെ പ്രത്യേക യോഗവും ചേരുന്നുണ്ട്.
Read Moreഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാർ തമ്മിൽ ഏറ്റുമുട്ടി; രണ്ടുപേർക്ക് ഗുരുതര പരിക്ക്
മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പരേൽ-അംബർനാഥ് ലോക്കൽ ട്രെയിനിന്റെ ലഗേജ് കോച്ചിൽ വ്യാഴാഴ്ച പുലർച്ചെ 12:30 ഓടെയായിരുന്നു സംഭവം. ട്രെയിൻ യാത്രയ്ക്കിടയിൽ രണ്ട് യാത്രക്കാർ തമ്മിൽ തർക്കമുണ്ടാകുകയും, ഇത് പിന്നീട് കടുത്ത അക്രമത്തിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിൽ ഇരുവർക്കും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ട്രെയിൻ കല്യാൺ സ്റ്റേഷനിൽ എത്തിയപ്പോൾ ആർപിഎഫും ഗവൺമെന്റ് റെയിൽവേ പോലീസും ലഗേജ് കോച്ചിലേക്ക് എത്തി. തമ്മിലടിച്ച രണ്ട് പേരെയും ശാന്തരാക്കി. പരിക്കേറ്റ ഇരുവർക്കും ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി. പിന്നീട് സ്ട്രെച്ചറുകളെത്തിച്ച് ആംബുലൻസിൽ രുക്മാഭായ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിൽ ഒരാളുടെ തലയ്ക്കേറ്റ പരിക്ക് അതീവ ഗുരുതരമാണ്. ഇയാളെ പിന്നീട് സയൺ ആശുപത്രിയിലേക്ക് മാറ്റി. ഇടിവള ഉപയോഗിച്ചാണ് ആക്രമണമെന്നാണ് വിവരം. റെയിൽവേ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇരുവരുടെയും കൈയിൽ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. വഴക്കിനിടയിൽ ഒരാളുടെ…
Read Moreഓടുന്ന ട്രെയിനിലെ പൂജ വിവാദത്തിൽ ന്യായീകരണ പ്രതികരണവുമായി റെയിൽവേ
പരവൂർ: ഓടുന്ന ട്രെയിനിനുള്ളിൽ വൻ സജ്ജീകരണങ്ങളോടെ പൂജ നടത്തുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവച്ചതിന് പിന്നാലെ ഔദ്യോഗിക വിശദീകരണവുമായി ഇന്ത്യൻ റെയിൽവേ രംഗത്ത്. ഐആർസിടിസി വഴി സ്വകാര്യവ്യക്തി വാണിജ്യ ആവശ്യത്തിനായി ബുക്ക് ചെയ്ത പ്രത്യേക ‘സലൂൺ കോച്ചിലാണ്’ പൂജ നടന്നതെന്ന് നോർത്തേൺ റെയിൽവേ വ്യക്തമാക്കി. ഇക്കഴിഞ്ഞ ജൂലൈ പത്തിന് ന്യൂഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തിയ 12926 പശ്ചിം എക്സ്പ്രസ് ട്രെയിനിലായിരുന്നു വിവാദത്തിനാസ്പദമായ സംഭവം നടന്നത്. ജൂലൈ എട്ടിന് 3,08,580 രൂപ അഡ്വാൻസായി നൽകിയാണ് ഈ പ്രത്യേക കോച്ച് ബുക്ക് ചെയ്തതെന്ന് റെയിൽവേ അറിയിച്ചു. ട്രെയിനിന്റെ നടുവിലിരുന്ന് പൂജാരി കാർമികത്വം വഹിക്കുന്നതും വെള്ളവസ്ത്രം ധരിച്ച ഒരുകൂട്ടം ആളുകൾ ഇതിൽ പങ്കാളികളാകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. യാത്രക്കാരുടെ സുരക്ഷയ്ക്കും ട്രെയിൻ സർവീസിനുമായിരുന്നു തങ്ങൾ മുൻഗണന നൽകിയതെന്നും സമയനിഷ്ഠയും സുരക്ഷിതത്വവും പൂർണമായി ഉറപ്പുവരുത്തിയിരുന്നതായും റെയിൽവേ അധികൃതർ കൂട്ടിച്ചേർത്തു. സംഭവവുമായി…
Read Moreചിക്കനിത്തിരി മുറ്റാ: ഇറച്ചിക്കോഴിയുടെ വില രണ്ടാഴ്ചയ്ക്കിടയില്‍ വർധിച്ചത് 30 രൂപ
കോട്ടയം: ജില്ലയിലെങ്ങും ഇറച്ചിക്കോഴി, മീന്‍വില വന്‍തോതില്‍ വര്‍ധിക്കുന്നു. ഇറച്ചിക്കോഴിയുടെ വില കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ 30 രൂപ വര്‍ധിച്ച് കിലോഗ്രാമിനു 195 രൂപയിലെത്തി. സംസ്ഥാനത്ത് ട്രോളിംഗ് നിരോധനമുള്ളതിനാല്‍ മീന്‍ വിലയും റോക്കറ്റ് പോലെ കുതിക്കുകയാണ്. മത്തി കിലോഗ്രാമിനു 350 രൂപയും അയലയ്ക്കു 400 രൂപയുമായി വിപണിയില്‍. വിലവര്‍ധന ഹോട്ടലുകള്‍ക്കും വലിയ തിരിച്ചടിയാണ്. ഉത്പാദനത്തിലെ കുറവും കോഴിത്തീറ്റ വിലയിലുണ്ടായ വര്‍ധനയുമാണ് വില ഉയരാന്‍ പ്രധാന കാരണമായി പറയുന്നത്. കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കോഴികള്‍ എത്താത്തതും തിരിച്ചടിയായെന്ന് വ്യാപാരികള്‍ പറയുന്നു. വില ഉയര്‍ന്നതോടെ, പലയിടത്തും കച്ചവടം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഹോട്ടലുകളില്‍ ചിക്കന്‍, മീന്‍ വിഭവങ്ങള്‍ക്കു വില വര്‍ധിപ്പിക്കേണ്ടി വരുമെന്നു ഹോട്ടലുടമകള്‍ പറയുന്നു. ബീഫ്, പോര്‍ക്ക്, മീന്‍ തുടങ്ങി നോണ്‍ വെജ് വിഭവങ്ങള്‍ വേണമെങ്കില്‍ പോക്കറ്റ് കാലിയാകുന്ന സ്ഥിതിയാണ്. വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കാമെന്ന് വ്യാപാരികള്‍ പറഞ്ഞു. ഇറച്ചിക്കോഴി…
Read Moreഭക്ഷ്യസുരക്ഷാ ലംഘനം: സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് കാരണം കാണിക്കൽ നോട്ടീസ്
പരവൂർ: ഓൺലൈൻ വഴി പലചരക്ക് സാധനങ്ങളും ഭക്ഷണസാധനങ്ങളും വിതരണം ചെയ്യുന്ന പ്രമുഖ ശൃംഖലയായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിനെതിരേ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ. 2006-ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡ നിയമങ്ങളുടെ ഗുരുതര ലംഘനം ചൂണ്ടിക്കാട്ടി സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് എഫ്എസ്എസ്എഐ ഒമ്പത് നോട്ടീസുകൾ അയച്ചു. ഇൻസ്റ്റാമാർട്ട് വഴി വിതരണം ചെയ്യുന്ന ഉത്പന്നങ്ങളെക്കുറിച്ച് ഉപഭോക്താക്കളിൽ നിന്ന് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഭക്ഷ്യ സുരക്ഷാ അഥോറിറ്റിയുടെ അടിയന്തര ഇടപെടൽ. നോട്ടീസിന്മേൽ വിശദമായ വിശദീകരണവും നിയമങ്ങൾ പാലിച്ചതു സംബന്ധിച്ച അനുസരണ റിപ്പോർട്ടും അടിയന്തരമായി സമർപ്പിക്കാൻ സ്വിഗ്ഗിയോട് നിർദേശിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനകം മറുപടി നൽകാതിരിക്കുകയോ വിശദീകരണം തൃപ്തികരമല്ലാതിരിക്കുകയോ ചെയ്താൽ കമ്പനിക്കെതിരേ ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് എഫ്എസ്എസ്എഐ ഔദ്യോഗികമായി അറിയിച്ചു. സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി വിതരണം ചെയ്യുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങൾ പലതും കാലാവധി കഴിഞ്ഞതും ചീഞ്ഞതും മലിനമായതുമാണെന്ന് ഉപഭോക്താക്കൾ വ്യക്തമാക്കുന്നു.…
Read Moreഗ്രഹാം സ്റ്റെയിൻസ് കൊലപാതകം: പ്രതി ദാരാ സിംഗിനെ വിട്ടയക്കാൻ നീക്കം; ‘നല്ല നടപ്പ്’ പരിഗണനയിൽ
ന്യൂഡൽഹി: ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസിനെയും മക്കളായ ഫിലിപ്പ്, തിമോത്തി എന്നിവരെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന രവീന്ദ്ര പാൽ എന്ന ദാരാ സിംഗിനെ മോചിപ്പിക്കാൻ നീക്കം. ജയിലിലെ ‘നല്ല നടപ്പിന്റെ’ അടിസ്ഥാനത്തിൽ ദാരാ സിംഗിനെ വിട്ടയക്കാൻ ഒഡീഷ സ്റ്റേറ്റ് സെന്റൻസ് റിവ്യൂ ബോർഡ് ശിപാർശ ചെയ്തു. 26 വർഷമായി ദാരാ സിംഗ് ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. കഴിഞ്ഞ ജൂലൈ ആദ്യം ചേർന്ന റിവ്യൂ ബോർഡ് യോഗത്തിലാണ് ഇദ്ദേഹത്തിന്റെ മോചനത്തിനുള്ള ശിപാർശ അംഗീകരിച്ചത്. കേസ് മുൻപ് ബോർഡ് മാറ്റിവെച്ചിരുന്നു. ദാരാ സിംഗിന്റെ സ്വദേശമായ ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിലെ അധികാരികളിൽ നിന്ന് പുതുക്കിയ റിപ്പോർട്ട് ലഭിക്കുന്നതിനായി നടപടികൾ വൈകുകയായിരുന്നു. ഈ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണ് ഇപ്പോൾ മോചനത്തിന് വഴിയൊരുങ്ങിയത്. 1999 ജനുവരി 22-ന് കിയോഞ്ജാർ ജില്ലയിലെ മനോഹർപൂരിലാണ് സംഭവം നടന്നത്. ഗ്രഹാം…
Read Moreജയിലിൽ നിന്ന് ഈശ്വരനാമത്തിൽ; ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: കാപ്പ കേസ് പ്രതിയായ ബിജെപി തിരുവനന്തപുരം കോർപറേഷൻ കൗണ്‍സിലർ ആർ. സുഗതൻ വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതി നിർദേശപ്രകാരമാണ് വിയ്യൂർ സെൻട്രൽ ജയിൽ ലൈബ്രറി ഹാളിലെ വേദിയിൽ രാവിലെ 11ന് സത്യപ്രതിജ്ഞ നടത്തിയത്. മേയർ വി.വി. രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഹൈക്കോടതി വിധി വ്യക്തമാക്കുന്ന സ്വാഗതം മുതൽ സത്യപ്രതിജ്ഞവരെയുള്ള നടപടികൾ അഞ്ചു മിനിറ്റ് കൊണ്ട് അവസാനിച്ചു. മേയർ, കോർപറേഷൻ സെക്രട്ടറി, ജയിൽ സൂപ്രണ്ട് എന്നിവർക്കു മാത്രമാണ് വേദിയിൽ സൗകര്യമൊരുക്കിയത്. ഡെപ്യൂട്ടി മേയർ ആശാനാഥ് എത്തിയെങ്കിലും വേദിയിലേക്കു പ്രവേശിപ്പിച്ചില്ല. തിരുവനന്തപുരം വാഴോട്ടുകോണം വാർഡ് കൗണ്‍സിലറാണ് സുഗതൻ. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണു കാപ്പ കേസ് പ്രതി ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്. രക്തസാക്ഷികളുടെയും ദേവീദേവൻമാരുടെയും പേരിൽ ചെയ്ത സത്യപ്രതിജ്ഞ കോടതി റദ്ദാക്കിയിരുന്നു. കേരള മുനിസിപ്പൽ ആക്ടിൽ പറഞ്ഞതിനു വിരുദ്ധമായിരുന്നു ഇത്. മറ്റു കൗണ്‍സിലർമാർ പിന്നീടു സത്യപ്രതിജ്ഞ ചെയ്തെങ്കിലും സുഗതൻ…
Read Moreകേരള രാഷ്ട്രീയത്തിൽ അത്യപൂർവ സംഭവം; കാപ്പ തടവുകാരനായ ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ ജയിലിൽ
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ ജയിലിൽ നടക്കും. കാപ്പ കേസിൽ പ്രതി ചേർക്കപ്പെട്ടാണ് സുഗതൻ വിയ്യൂർ ജയിലിൽ കഴിയുന്നത്. വധശ്രമം, ഭീഷണിപ്പെടുത്തൽ, പോലീസിനെ കൈയേറ്റം ചെയ്യൽ, വീടുകയറി വാഹനം തകർക്കൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതിനെ തുടർന്ന് കാപ്പ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ചരിത്രത്തിലാദ്യമായാണ് ജയിലിനുള്ളിൽവച്ച് നടക്കുന്നത്. ഗുരുദേവ നാമത്തിലും ബലിദാനികളുടെ പേരിലും നടത്തിയ മുൻ സത്യപ്രതിജ്ഞ നിയമവിരുദ്ധമാണെന്ന് കണ്ട് കോടതി റദ്ദാക്കിയതിനെ തുടർന്നാണ് സുഗതന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്. എന്നാൽ ഇതിനിടെ കാപ്പ ചുമത്തപ്പെട്ട് വിയ്യൂർ ജയിലിലായതോടെ ബിജെപിയുടെ ഭരണസമിതി പ്രതിസന്ധിയിലാവുകയായിരുന്നു. ഭരണകൂടം രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ കാപ്പ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും കൗൺസിലറെ കള്ളക്കേസിൽ കുടുക്കിയതാണെന്നുമാണ് ബിജെപി ആരോപിക്കുന്നത്. അതേസമയം, ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിയെ സംരക്ഷിക്കുന്ന ബിജെപിയുടെ…
Read Moreഅർജൻജന്റീനയുടെ വിജയാഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചു: യുവാവിന്റെ കൈ വിരലുകൾ അറ്റുപോയി
കോഴിക്കോട്: ചക്കുംകടവില്‍ അർജൻജന്റീനയുടെ വിജയാഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ അപകടം. യുവാവിന്റെ കൈ വിരലുകൾ അറ്റുപോയി. ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദിനാണ് പരിക്കേറ്റത്. പടക്കം പൊട്ടിക്കുന്നതിനിടെ അബദ്ധത്തിൽ പടക്കം കൈയിൽ വെച്ച് പൊട്ടുകയായിരുന്നു. യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More