തിരുവനന്തപുരം: എഡിജിപി എം. ആര്. അജിത് കുമാറിന് വീണ്ടും രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് ശിപാര്‍ശ. ആറാം തവണയാണ് വിശിഷ്ട സേവാ മെഡലിന് അജിത് കുമാറിനെ ഡിജിപി ശിപാര്‍ശ ചെയ്യുന്നത്. നേരത്തെ അഞ്ചു തവണയും രാഷ്ട്രപതിയുടെ മെഡലിനായുള്ള ശിപാര്‍ശ കേന്ദ്രം തള്ളിയിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രം ശിപാര്‍ശ തള്ളിയത്. രാഷ്ട്രപതിയുടെ മെഡലിനായി അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. നിലവില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നതിനിടയിലാണ് ഡിജിപിയുടെ ശിപാര്‍ശ സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. ഇത് ശിപാര്‍ശയില്‍ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ അജിത് കുമാറിന് ക്ലീൻചിറ്റ് നൽകികൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചത്.
Read MoreCategory: Top News
മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു മേഖലയ്ക്കും പ്രത്യേക ഇളവോ പരിഗണനയോ നല്‍കില്ല: അന്വേഷണ നടപടികളുമായി സഹകരിക്കുമെന്ന് വിൻസി അറിയിച്ചിട്ടുണ്ട്; എം.ബി. രാജേഷ്
തിരുവനന്തപുരം: മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു മേഖലയ്ക്കും പ്രത്യേക ഇളവോ പരിഗണനയോ നല്‍കില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. ലഹരിക്കേസില്‍ നടൻ ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. വിൻസിയുമായി ഇന്നലെ സംസാരിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. അന്വേഷണ നടപടികളുമായി സഹകരിക്കുമെന്ന് വിൻസി അറിയിച്ചിട്ടുണ്ട്. വെളിപ്പെടുത്തല്‍ നടത്തിയതിന്റെ പേരില്‍ സിനിമ പ്രവർത്തകർ ഒറ്റപ്പെടുത്തുന്ന പ്രവണത ശരിയല്ല. അതിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെടാന്‍ പാടില്ല എന്ന് ഉറപ്പാക്കേണ്ടത് സിനിമ മേഖലയിലുള്ളവരാണ്. അത് സിനിമ സംഘടനകളുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. ലഹരിയില്‍ നിന്ന് പൂര്‍ണമായി നാടിനെ മോചിപ്പിക്കുക എന്നതാണ് ലക്ഷ്യം. സിനിമ മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കില്ല. സെലിബ്രിറ്റി എന്നോ അല്ലാത്തവര്‍ എന്നോ ഉള്ള ഒരു വേര്‍തിരിവും ഇക്കാര്യത്തില്‍ ഉണ്ടാവില്ല. മയക്കുമരുന്ന് ഉപയോഗത്തെ സാമൂഹിക വിപത്തായിട്ടാണ് കാണുന്നത്. സാമൂഹിക വിപത്തിനെ ഒരു വിട്ടുവീഴ്ചയുമില്ലാതെ കര്‍ക്കശമായി കൈകാര്യം ചെയ്യും. ഉരുക്കുമുഷ്ടി…
Read Moreഷഹബാസ് കൊലക്കേസ്: നിയമോപദേശം തേടാൻ പോലീസ്; ആക്രമണം നടത്താൻ ആഹ്വാനം നടത്തിയവരിൽ കൂടുതൽ കുട്ടികൾ ഉണ്ടെന്ന് കണ്ടെത്തി
താമരശേരി: ഷഹബാസ് കൊലക്കേസിൽ നിയമോപദേശം തേടാൻ പോലീസ്. കൂടുതൽ വിദ്യാർഥികളെ പ്രതി ചേർക്കാൻ കഴിയുമോ എന്നതിലാണ് നിയമോപദേശം തേടുന്നത്. ആക്രമണം നടത്താൻ ആഹ്വാനം നടത്തിയവരിൽ കൂടുതൽ കുട്ടികൾ ഉണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അതേസമയം കേസിൽ മുതിർന്നവർക്ക് പങ്കുണ്ടെന്നതിന് തെളിവ് കിട്ടിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. മേയ് അവസാനത്തോടെ കേസിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഫെബ്രുവരി 28 നാണു താമരശേരിയിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷഹബാസ് മരിച്ചത്.
Read More2000 മുതൽ 5000 വരെ: ഷൈനിന്റെ ഇടപാടുകള്‍ പരിശോധിച്ച് പോലീസ്; കടംകൊടുത്ത പണമെന്ന് താരം
കൊച്ചി: ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ വീണ്ടും ചോദ്യം ചെയ്യുന്നതിന് മുൻപ് മൊഴികൾ വിശദമായി പരിശോധിച്ച് പോലീസ്. താരത്തിന്റെ ചില സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഡിജിറ്റല്‍ പേയ്മെന്റുകള്‍ ഉള്‍പ്പെടെ ഷൈനുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകള്‍ ലഹരിയുമായി ബന്ധമുണ്ടോ എന്നതില്‍ വിശദമായ അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ചില വ്യക്തികൾക്ക് കൈമാറിയ 2000 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയിലുള്ള ഇടപാടുകളിലാണ് സംശയം. സമീപ കാലത്ത് ഇത്തരത്തിൽ നടന്ന 14 ഇടപാടുകളെ കുറിച്ച് വിശദമായ പരിശോധന നടത്തും. ഈ ഇടപാടുകൾ ലഹരിക്ക് വേണ്ടിയുള്ള പണം കൈമാറ്റമായിരുന്നോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. എന്നാൽ ഈ ഇടപാടുകളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് താൻ പലർക്കും കടം കൊടുത്ത പണമാണിതെന്നാണ് ഷൈനിന്റെ വിശദീകരണം. എന്നാൽ, ഇക്കാര്യം പൂര്‍ണമായി വിശ്വാസത്തിലെടുക്കാന്‍ പോലീസ് തയാറായിട്ടില്ല. താരത്തിന്റെ ലഹരി ഉപയോഗത്തിലെ ശാസ്ത്രീയമായ സ്ഥിരീകരണത്തിന്…
Read Moreറീയൂണിയന് എത്തിയപ്പോൾ പഴയ കാമുകനെ കണ്ടു; ഇരുവരും വീണ്ടും കൂടുതൽ അടുത്തു; ഒന്നിച്ച് ജീവിക്കാൻ മക്കൾ തടസമെന്ന് കണ്ടപ്പോൾ വിഷം കൊടുത്ത് കൊലപ്പെടുത്തി യുവതി
ഹൈദരാബാദ്: കാമുകനുമായി ജീവിക്കുന്നതിന് മക്കൾക്ക് വിഷം കൊടുത്തു കൊലപ്പെടുത്തി യുവതി. തെലങ്കാനയിലെ സങ്കറെഢിയിലാണ് സംഭവം. 45കാരി രജിതയാണ് സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരെ കൊലപ്പെടുത്തിയത്. ചോറിൽ വിഷം കലർത്തിയാണ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത്. മക്കളെ കൊലപ്പെടുത്തിയത് താൻ ആണെന്ന് സംശയിക്കാതിരിക്കാൻ രജിതയും ചെറിയ അളവിൽ വിഷം കഴിച്ചു. ഭക്ഷണം കഴിച്ചതിനു പിന്നാലെ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും രജിത ആശുപത്രിയില്‍ എത്തിച്ചില്ല. ഭർത്താവ് ചെന്നയ്യ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് അബോധാവസ്ഥയിലായ മക്കളെ കണ്ടത്. വയറു വേദനിക്കുന്നെന്ന് രജിത പറഞ്ഞതോടെ ഉടന്‍ ഇവരെ ആശുപത്രിയിൽ എത്തിച്ചു. ഭര്‍ത്താവിനെയായിരുന്നു ആദ്യം പോലീസിന് സംശയം. എന്നാല്‍ അന്വേഷണത്തില്‍ രജിതയാണ് വിഷം കലര്‍ത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. റീയൂണിയന് എത്തിയപ്പോൾ പഴയ കാമുകനുമായി യുവതി അടുക്കുകയും ഇവരുടെ പ്രണയം വീണ്ടും തുടരുകയും ചെയ്തു. കാമുകനുമൊത്ത് ജീവിക്കാൻ മക്കൾ തടസമായിരുന്നു. അതുകൊണ്ടാണ് വിഷം…
Read Moreവിൻസിയുടെ പരാതി ഈഗോയുടെ പുറത്ത് വന്നതാണ്, ഞങ്ങൾ കുടുംബ സുഹൃത്തുക്കളാണ്; ഷൈൻ ടോം ചാക്കോ
കൊച്ചി: വിൻസിയുടെ പരാതി അടിസ്ഥാനമില്ലെന്നും ഈഗോയുടെ പുറത്ത് വന്ന പരാതിയാണെന്നും ഷൈൻ ടോം ചാക്കോ. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ഷൈൻ പ്രതികരിച്ചത്. വിൻസിയോട് താൻ അപമര്യാദയായി പെരുമാറിയെന്ന് പറയുന്നത് തെറ്റാണ്. സൂത്രവാക്യം സിനിമയുടെ സംവിധായകനോ നിര്‍മാതാവോ ഇക്കാര്യം ശരിവയ്ക്കില്ലെന്നും വേണമെങ്കിൽ അവരോട് വിളിച്ചു ചോദിക്കുവെന്നും ഷൈൻ ടോം ചാക്കോ പോലീസിനോട് പറഞ്ഞു. സിനിമയുടെ സെറ്റിൽ താൻ രാസലഹരി ഉപയോഗിച്ചിട്ടില്ലെന്നും ഷൈൻ മൊഴി നൽകി.
Read Moreഒമ്പതു വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്നത് 3,070 കൊലപാതകങ്ങള്‍; ലഹരി തര്‍ക്കങ്ങളില്‍ കൊല്ലപ്പെട്ടത് 52 പേര്; 287 കൊലപാതകക്കേസുകളുമായി തിരുവനന്തപുരം റൂറല്‍ മുന്നില്‍; ശിക്ഷിച്ചത് 476 പേരെ
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ നടന്നത് 3,070 കൊലപാതകങ്ങള്‍. 2016 മേയ് മുതല്‍ 2025 മാര്‍ച്ച് 16 വരെയുള്ള കണക്കുകളാണിത്. ഇക്കാലയളവില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ 18 കൊലപാതകക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ലഹരി ഉപയോഗം മൂലമുണ്ടായ തര്‍ക്കങ്ങളില്‍ 52 കൊലപാതകങ്ങളാണ് നടന്നത്. സംസ്ഥാനത്ത് ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നത് തിരുവനന്തപുരം റൂറലിലാണ്. ഇവിടെ 287 പേരാണ് കൊല്ലപ്പെട്ടത്. രണ്ടാം സ്ഥാനം പാലക്കാട് ജില്ലയ്ക്കാണ്. 233 പേരാണ് ഇവിടെ കൊല ചെയ്യപ്പെട്ടത്. എറണാകുളം റൂറലില്‍ 219 പേരും മലപ്പുറത്ത് 200 പേരും ഇടുക്കിയില്‍ 198 പേരും കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ കൊലക്കിരയായെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കോഴിക്കോട് സിറ്റിയിലാണ് കൊലപാതകക്കേസുകളില്‍ കുറവുള്ളത്. ഇവിടെനിന്ന് 58 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എറണാകുളം സിറ്റിയില്‍നിന്ന് 130 കൊലപാതകക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. റെയില്‍വേ പോലീസിന്റെ കണക്കുകള്‍ പ്രകാരം അഞ്ച്…
Read Moreചോദ്യങ്ങൾക്ക് മുന്നിൽ പതറി നടൻ; ലഹരിക്കേസിൽ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; ലഹരി ഉപയോഗം, പ്രേരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകൾ ചുമത്തിപോലീസ്
കൊച്ചി: ലഹരി ഉപയോഗക്കേസിൽ നടന് ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷന്‍ 27, 29 വകുപ്പുകള്‍ പ്രകാരമാണ് ഷൈനിനെതിരേ കേസെടുത്തത്. ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണിത്. ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപെട്ട സംഭവത്തിലാണ് നടനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഡാന്‍സാഫ് സംഘവും സൈബര്‍ സെല്ലും കൊച്ചി നോര്‍ത്ത് സ്റ്റേഷനിലെ ലോക്കല്‍ പോലീസും ചേര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഷൈന്‍ പതറി. തുടർച്ചയായ ചോദ്യം ചെയ്യലിൽ രാസ ലഹരി ഉപയോഗിക്കാറുണ്ടെന്ന് ഷൈന്‍ മൊഴി നല്‍കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് കേസെടുത്തത്. ഷൈനിന്റെ രക്തം, നഖം, മുടി എന്നിവയുടെ സാന്പിൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
Read Moreസർക്കാരിന്റെ നാലാം വാർഷികാഘോഷം ബഹിഷ്കരിക്കും; വഖഫ് പ്രശ്നം യുഡിഎഫ് അധികാരത്തിൽ വന്നാൽ പത്ത് മിനിറ്റിൽ തീർക്കുമെന്ന് വി.ഡി. സതീശൻ
കൊച്ചി: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷം യുഡിഎഫ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ നാലാം വാർഷികം ആഘോഷിക്കാൻ സർക്കാരിന് ധാർമിക അവകാശമില്ല. പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുനമ്പത്തെ പ്രശ്നത്തിൽ സംസ്ഥാന സർക്കാരാണ് പ്രതി. ഭൂമി വിട്ടുകൊടുത്ത സേഠിന്റെ കുടുംബവും ഫറൂക് കോളജ് മാനേജ്മെന്റും ഭൂമി വഖഫല്ലെന്ന് പറയുമ്പോഴും വഖഫ് ബോർഡാണ് വിഷയത്തിൽ കടുംപിടിത്തം തുടരുന്നത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നതാണ് താൻ നേരത്തെ പറഞ്ഞത്. അത് തന്നെയാണ് ശരി. യുഡിഎഫ് അധികാരത്തിൽ വന്നാൽ പത്ത് മിനിറ്റിൽ പ്രശ്നം പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണെന്നും വി.ഡി.സതീശൻ പറഞ്ഞു.
Read Moreഷാജിയുടെ വീട്ടിൽ ആളുകളുടെ വരവും പോക്കും; നാട്ടുകാരുടെ സംശയം ശരിയായി; എക്സൈസ് പരിശോധനയിൽ അനധികൃത മദ്യം പിടിച്ചെടുത്തു
ആലപ്പുഴ: ഡ്രൈ ഡേയിൽ വീട്ടിൽ അനധികൃത മദ്യവിൽപ്പന നടത്തിയയാൾ പിടിയിൽ. ചേർത്തല കഞ്ഞിക്കുഴി മൂലം വെളിവടക്കേ കോളനിയിൽ ഷാജി( 48) ആണ് 3.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പിടിയിലായത്. വീട്ടിൽ പതിവില്ലാതെ ആളുകളുടെ വരവും പോക്കും കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വിവരം എക്സൈസിനെ അറിയിച്ചത്. എക്സൈസ് സംഘമെത്തി നടത്തിയ പരിശോധനയിൽ അനധികൃതമായി മദ്യം ശേഖരിച്ച് വെച്ച് വിൽപന നടത്തിയതായി കണ്ടെത്തി. പരിശോധനയിൽ 3.5 ലിറ്റർ മദ്യവും പിടിച്ചെടുത്തു. ചേർത്തല എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബിനേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ നൗഫൽ, ശ്രീലാൽ, അമൽ രാജ്, സുലേഖ, അസി. ഇൻസ്പെക്ടർ ഗ്രേഡ് ഡ്രൈവർ ബെൻസി എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More