കുമരകം: ആൺകുഞ്ഞിനെ വിൽക്കാനുള്ള ആസാം സ്വദേശിയായ അച്ഛന്റെ ശ്രമം അമ്മയുടെ തന്ത്രപരമായ നീക്കത്തിൽ പൊളിഞ്ഞു. തിരുവാർപ്പ് പഞ്ചായത്ത് ആറാം വാർഡിൽ മടക്കണ്ട ഭാഗത്താണ് സംഭവം. ഇവരുടെ രണ്ടു മക്കളിൽ ഇളയ മൂന്നു മാസം പ്രായമുള്ള ആൺകുട്ടിയെ യുപി സ്വദേശിക്ക് അര ലക്ഷം രൂപക്ക് വില്ക്കാൻ നടത്തിയ ശ്രമമാണ് അമ്മയുടെ സമയോചിത ഇടപെടലിലൂടെ പരാജയപ്പെട്ടത്. ഭർത്താവിന്റെ ഫോൺ സംഭാഷണത്തിൽനിന്ന് കുട്ടിയെ കൈമാറാനുള്ള നീക്കം മനസിലാക്കിയ ഇവർ സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഒട്ടും വൈകാതെ തന്നെ വാർഡുമെംബ റായ ബുഷ്റാ തൽഹത്തിനെ വിവരം അറിയിക്കുകയും കുമരകം പോലീസിന്റെ സഹായം തേടുകയുമായിരുന്നു. തുടർന്ന് കുമരകം സിഐ കെ. ഷിജിയും സംഘവും നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടി. കുട്ടിയുടെ അച്ഛൻ, കുട്ടിയെ വാങ്ങാൻ ഈരാറ്റുപേട്ടയിൽനിന്നെത്തിയ യുപി സ്വദേശി, ഇടനിലക്കാരനും ബാർബർ ഷോപ്പിലെ ജോലിക്കാരനുമായ യുപി സ്വദേശി എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കുട്ടിയെ നൽകാൻ…
Read MoreCategory: Top News
നന്ദിയുണ്ട് സാറേ നന്ദി… ആനന്ദ കണ്ണീരിൽ സുമേഷിന്റെ വാക്കുകൾ ഇടറി; കളഞ്ഞുപോയ 15 പവൻ സ്വർണം മണിക്കൂറുകൾക്കുള്ളിൽ വീണ്ടെടുത്ത് നൽകി പോലീസ്
മാന്നാര്‍: യുവാവിന്റെ കൈയില്‍നിന്നു റോഡില്‍ നഷ്ടപ്പെട്ട 15 പവന് സ്വര്‍ണം മണിക്കൂറുകള്‍ക്കകം കണ്ടെത്തി നല്കി മാന്നാര്‍ പോലീസ്. മാന്നാര്‍ ഇരമത്തൂര്‍ ആച്ചാത്തറ വടക്കേതില്‍ സുമേഷിന്റെ കൈയില്‍നിന്നാണ് സ്വര്‍ണം നഷ്ടപ്പെട്ടത്. വീട് നിര്‍മാണത്തിന്റെ ആവശ്യത്തിലേക്ക് സുഹൃത്തിന്റെ കൈയില്‍നിന്നു പണയം വയ്ക്കുന്നതിനായി വാങ്ങിക്കൊണ്ടു വന്ന സ്വര്‍ണമാണ് മാന്നാര്‍ സ്റ്റോര്‍ ജംഗ്ഷനു സമീപം ഇന്നലെ മൂന്നോടെ നഷ്ടപ്പെട്ടത്. ഉടന്‍തന്നെ സുമേഷ് മാന്നാര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പെട്ടെന്നുതന്നെ മാന്നാര്‍ പോലീസ് ജൂണിയര്‍ എസ്ഐ ലിന്‍സി, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിഷ്ണു വിജയന്, അരവിന്ദ്, അനന്ദു ബാലു എന്നിവര്‍ സ്വര്‍ണം തേടിയിറങ്ങി. പ്രദേശത്തെ സിസിടിവി പരിശോധിച്ചപ്പോള്‍ സൈക്കിള്‍ യാത്രക്കാരന് സ്വര്‍ണം അടങ്ങിയ പൊതിയെടുത്ത് പോകുന്നതായി കണ്ടതിനെത്തുടര്‍ന്ന് ദൃശ്യത്തില്‍ കണ്ട ആളിനെ പോലീസ് കണ്ടെത്തി അയാളുടെ വീട്ടിലെത്തുകയും റോഡില്‍നിന്ന് ലഭിച്ച സ്വര്‍ണം തിരികെ വാങ്ങുകയും ചെയ്തു. തിരികെ സ്റ്റേഷനിലെത്തിയ പോലീസ് സ്വര്‍ണം…
Read Moreതങ്ങളോട് കാട്ടിയ അവഗണന പൊറുക്കാൻ കഴിയില്ല; ചേരമർ സംഗമത്തിൽ പങ്കെടുക്കാതിരുന്ന എല്‍ഡിഎഫ് നേതാക്കള്‍ക്ക് താക്കീതുമായി എകെസിഎച്ച്എംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ. സജീവ്
പത്തനംതിട്ട: അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ചേരമര്‍ സംഗമം എല്‍ഡിഎഫ് നേതാക്കള്‍ ബഹിഷ്കരിച്ചതില്‍ മഹാസഭ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. ചേരമര്‍ സംഗമം ഉദ്ഘാടനം ചെയ്യുന്നതിന് മന്ത്രി വി. എൻ. വാസവനെയാണ് ക്ഷണിച്ചിരുന്നത്. അദ്ദേഹവും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയും ഗോപകുമാര്‍ അടക്കം ക്ഷണിക്കപ്പെട്ട എല്‍ഡിഎഫ് നേതാക്കളാരും പങ്കെടുത്തില്ല. പട്ടിക വിഭാഗങ്ങളോടുള്ള അവഗണനയായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ. സജീവ് പറഞ്ഞു. മറ്റു സമുദായ നേതാക്കളോടും കാട്ടുന്ന അമിത പ്രീണനവും പട്ടിക വിഭാഗങ്ങളോടുള്ള അവഗണനയും കേരളത്തിലെ 60 ലക്ഷത്തിലധികം വരുന്ന ആദിവാസി ജനവിഭാഗങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ഈ ഗവണ്മെന്റ് തിരുത്തലിന് വിധേയമാക്കപ്പെടുമെന്നും ചേരമര്‍ സഭ നേതാക്കള്‍ അഭിപ്രായപ്പെട്ടു. ചേരമര്‍ക്ക് വിഭവ അധികാര പങ്കാളിത്തം ഉറപ്പാക്കണമെന്ന് പത്തനംതിട്ട: കേരളത്തില്‍ നിര്‍ണായകമായ ചേരമര്‍ സമുദായത്തിന് അധികാര വിഭവ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ചേരമര്‍…
Read Moreതലോടലാവേണ്ട കരങ്ങൾ… സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ചത് അധ്യാപകൻ; എല്ലാ അറിഞ്ഞിട്ടും ഒളിപ്പിച്ചുവച്ച് അധ്യാപിക; വീട്ടുകാരുടെ പരാതിയിൽ ഇരുവരും അറസ്റ്റിൽ
ചെന്നൈ: വിദ്യാർഥിനികളെ പീഡിപ്പിച്ച അധ്യാപകനെയും സംഭവം മറച്ചുവച്ച പ്രധാനാധ്യാപികയെയും പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. തഞ്ചാവൂർ പട്ടുക്കോട്ടയിലാണ് സംഭവം. എട്ടുപുലിക്കാട് ഗവ. മിഡിൽ സ്കൂൾ അധ്യാപകൻ ഭാസ്കർ, പ്രധാനാധ്യാപിക വിജയ എന്നിവരാണ് അറസ്റ്റിലായത്. അധ്യാപകനിൽ നിന്നുള്ള മോശം അനുഭവം വിദ്യാർഥിനി വീട്ടിൽ അറിയിച്ചതിനെ തുടർന്നു മാതാപിതാക്കൾ പ്രധാനാധ്യാപികയോടു പരാതിപ്പെട്ടെങ്കിലും ഇവർ പരാതി അവഗണിച്ചു. ഇതേത്തടുർന്നു മാതാപിതാക്കളുടെ നേതൃത്വത്തിൽ നാട്ടുകാർ സ്കൂൾ ഉപരോധിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഭാസ്കറിനെ ചോദ്യം ചെയ്തതിൽനിന്ന് ഇയാൾ മറ്റു നിരവധി കുട്ടികളെയും ഇത്തരത്തിൽ പീഡിപ്പിച്ചതായി തെളിഞ്ഞെന്നു പോലീസ് പറഞ്ഞു.
Read Moreസർക്കാർ ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി രോഗബാധ: സംഭവം ജാർഖണ്ഡിൽ
റാഞ്ചി: സർക്കാർ ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി രോഗബാധ. ജാർഖണ്ഡിലെ സിംഗ്ഭൂം ജില്ലയിലെ സർദാർ സർക്കാർ ആശുപത്രിയിലാണ് സംഭവം. ജനിതക രോഗം ബാധിച്ച കുട്ടികൾക്കാണ് എച്ച്ഐവി പോസിറ്റീവ് ആയത്. ചൈബാസ സദർ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽനിന്നും രക്തം സ്വീകരിച്ചവർക്കാണ് രോഗബാധയുണ്ടായത്. തലസീമിയ രോഗ ബാധിതനായ ഏഴ് വയസുകാരനാണ് ആദ്യം എച്ച് ഐവി സ്ഥിരീകരിച്ചത്. പിന്നാലെ നടത്തിയ പരിശോധനയിൽ നാല് കുട്ടികൾക്കു കൂടി എച്ച്ഐവിയാണെന്ന് കണ്ടെത്തുകയായിരുന്നു. ബ്ലഡ് ബാങ്കിൽനിന്ന് തലസീമിയ രോഗിയായ കുട്ടിയ്ക്ക് 25 യൂണിറ്റ് രക്തം നൽകിയിട്ടുണ്ട്. എല്ലാ തലസീമിയ രോഗികൾക്കും നൽകാറുള്ളതുപോലെ സൗജന്യമായാണ് കുട്ടിക്കും രക്തം നൽകിയത്. എന്നാൽ രക്തം സ്വീകരിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷം നടത്തിയ പരിശോധനയിൽ കുട്ടിയ്ക്ക് എച്ച്ഐവിരോഗ ബാധ കണ്ടെത്തുകയായിരുന്നു. എച്ച്ഐവി ബാധിതന്റെ രക്തം സ്വീകരിച്ചതുമൂലമാണ് കുട്ടിയ്ക്ക് രോഗബാധയുണ്ടായതെന്ന് കുടുംബം ആരോപിച്ചു. എന്നാൽ രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി ബാധിച്ചതെന്ന്…
Read Moreമാട്രിമോണിയൽ സൈറ്റിലൂടെ യുവതിയുമായി പരിചയപ്പെട്ടു: പല സ്ഥലങ്ങളിൽ കൊണ്ട്പോയി പീഡിപ്പിക്കുകയും ആഭരണങ്ങൾ കൈക്കലാക്കുകയും ചെയ്തു; യുവാവ് അറസ്റ്റിൽ
കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി പുത്തന്‍വീട്ടില്‍ ജിതിൻ ആണ് പിടിയിലായത്. ചേവായൂര്‍ സ്വദേശിനിയായ യുവതിയുമായി ഇയാൾ മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെടുകയായിരുന്നു. തുടർന്ന് പല തവണ പല സ്ഥലങ്ങളിൽ കൊണ്ട്പോയി ഇയാൾ യുവതിയെ പീഡിപ്പിച്ചു. കൂടാതെ തിരികെ നൽകാമെന്ന് പറഞ്ഞ് ഇയാൾ യുവതിയിൽ നിന്ന് പത്ത് പവന്റെ ആഭരണങ്ങളും ആറ് ലക്ഷം രൂപയും കൈക്കലാക്കുകയും ചെയ്തു. അതിനുശേഷം യുവതിയുമായി ഇയാൾ അകലം പാലിച്ചു. ഇത് ചോദ്യം ചെയ്തപ്പോൾ യുവതിയെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് ഇയാളെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read Moreകുടുംബത്തോടൊപ്പം സന്തോഷത്തോടെ യാത്രപുറപ്പെട്ടു; വഴിമധ്യേ ഭാര്യയുമായി വഴക്കിട്ടു; രണ്ട് വയസുള്ള ഇരട്ട പെൺകുട്ടികളെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി
മുംബൈ: ഇരട്ട പെൺകുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. 32കാരനായ പിതാവ് രാഹുൽ ചവാൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ വാസീം ജില്ലയിലാണ് സംഭവം. ഭാര്യയുമായി വഴക്കിട്ടതിനെതുടർന്ന് രാഹുൽ രണ്ട് വയസുള്ള കുട്ടികളെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം ഇയാൾ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. രണ്ട് പെൺമക്കൾക്കുമൊപ്പം യാത്ര ചെയ്യുമ്പോഴാണ് രാഹുൽ ചവാനും ഭാര്യയും തമ്മിൽ വഴക്കിട്ടത്. വഴക്കിനിടെ ഭാര്യ മാതാപിതാക്കളുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. തുടർന്ന് ചവാൻ മക്കളുമായി ഒറ്റയ്ക്ക് യാത്ര തുടർന്നു. അഞ്ചാർവാഡിയിലെ വനമേഖലയിലേക്ക് ഇരട്ടക്കുട്ടികളെ കൊണ്ടുപോവുകയും അവിടെ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ചവാൻ നേരെ വാസീം പോലീസ് സ്റ്റേഷനിലേക്ക് പോവുകയും കുറ്റം സമ്മതിച്ചു കീഴടങ്ങുകയുമായിരുന്നു. ഉടൻ പോലീസ് സംഘം സംഭവസ്ഥലത്തേക്ക് തിരിക്കുകയും കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തു. മൃതദേഹങ്ങൾ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
Read Moreമകന് പിന്നാലെ അച്ഛനും കണ്ണീരോർമയായി: മണ്ണിടിച്ചിലിനെ തുടർന്ന് മരിച്ച ബിജുവിന്റെ മകൻ കാൻസർ ബാധിച്ച് മരിച്ചത് ഒരു വർഷം മുൻപ്; വേദനയടക്കാനാകാതെ ഭാര്യയും മകളും
ഇടുക്കി: അടിമാലി കൂമ്പൻപാറയിൽ മണ്ണിടിച്ചിലിനെ തുടർന്ന് വീടിനുള്ളിൽ കുടുങ്ങി മരിച്ച ബിജുവിന്റെ മകൻ കാൻസർ ബാധിച്ച് മരിച്ചത് ഒരു വർഷം മുൻപ്. മകൾ കോട്ടയത്ത് നഴ്സിംഗ് വിദ്യാർഥിനിയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് വീടിനുള്ളിൽ കുടുങ്ങിയതിന് പിന്നാലെ അഞ്ചര മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ബിജുവിന്റെ ഭാര്യ സന്ധ്യയെ പുറത്തെത്തിച്ചത്. എന്നാൽ ബിജുവിനെ രക്ഷിക്കാനായില്ല. സാരമായ പരുക്കുകളോടെ അടിമാലി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയ സന്ധ്യയെ, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്കു മാറ്റി. സന്ധ്യയുടെ കാലിന് ഗുരുതര പരിക്കുണ്ടെന്നും പൊട്ടലുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പുലർച്ചെ അഞ്ചോടെയാണ് ബിജുവിനെ കോൺക്രീറ്റ് പാളികൾക്കിടയിൽ നിന്ന് പുറത്തെടുക്കാനായത്. ദേശീയപാതയുടെ നിർമാണത്തിനായി മണ്ണെടുത്തതിനെത്തുടർന്ന് 50 അടിയിലേറെ ഉയരത്തിൽ കട്ടിംഗ് ഉണ്ടായി. അതിനു മുകളിൽ അടർന്നിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും പതിച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ചയും ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് 22 കുടുംബങ്ങളെ…
Read Moreഅപ്പച്ചന്റെ മാലയുടെ ഡിസൈൻ സൂപ്പർ; മാല ഊരി മേശപ്പുറത്ത് വച്ചപ്പോഴേയ്ക്കും യുവാവ് മാലയുമായി ഓടി; മലഞ്ചരക്ക് വ്യാപാരിക്ക് നഷ്ടമായത് രണ്ടര പവന്റെ മാല
അതിരമ്പുഴ: സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ യുവാവ് വ്യാപാരിയെ കബളിപ്പിച്ച് രണ്ടര പവന്റെ സ്വർണമാല കവർന്നു. അതിരമ്പുഴ പള്ളിമൈതാനം ജംഗ്ഷനിൽ സെന്റ് മേരീസ് ഷോപ്പിംഗ് കോംപ്ലക്സിൽ മലഞ്ചരക്ക് വ്യാപാരം നടത്തുന്ന അപ്പച്ചൻ തെങ്ങുംതോട്ടത്തിലിന്റെ സ്വർണമാലയാണ് കവർന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം. വിദേശത്തേക്ക് കൊണ്ടുപോകാൻ കുരുമുളകും ഇതര സുഗന്ധവ്യഞ്ജനങ്ങളും വാങ്ങാനെന്ന പേരിലാണ് യുവാവ് എത്തിയത്. അപ്പച്ചന്റെ വിദേശത്ത് ജോലിയുള്ള മകന്റെ പേരു പറഞ്ഞ് തങ്ങൾ സുഹൃത്തുക്കളാണെന്നു ധരിപ്പിച്ച് വിശ്വാസം ആർജിച്ചശേഷം തന്ത്രപൂർവമായിരുന്നു കവർച്ച. അപ്പച്ചൻ ധരിച്ചിരുന്ന സ്വർണമാല ഇഷ്ടമായെന്നും അതുപോലൊന്ന് അമ്മയ്ക്ക് വാങ്ങണമെന്നും പറഞ്ഞ യുവാവ് മാല കാണിക്കാമോ എന്നു ചോദിച്ചു. അമ്മ കാറിൽ ഉടൻ എത്തുമെന്നുകൂടി പറഞ്ഞതോടെ അപ്പച്ചൻ മാല ഊരി മേശയിൽ വച്ചു. മാലയുടെ ഫോട്ടോ എടുക്കുന്നതിനിടെ വാങ്ങാനായി എടുത്തുവച്ചിരുന്ന സാധനങ്ങൾ ഒന്നിച്ച് ഇടാൻ കൂടു ചോദിച്ചു. കൂട് എടുത്ത് തിരിഞ്ഞു നോക്കുമ്പോഴേക്കും…
Read Moreഎന്തൊരു മര്യാദകേടാണിത്… സ്റ്റേഷനറിസാധനങ്ങൾ വാങ്ങാൻ ആംബുലൻസിനെ ചരക്കുവണ്ടിയാക്കി; തലയോലപ്പറമ്പ് പഞ്ചായത്ത് അധികൃതരുടെ നടപടി വിവാദമാകുന്നു
തലയോലപ്പറമ്പ്: പഞ്ചായത്ത് ഓഫീസിലേക്കുള്ള സ്റ്റേഷനറിസാധനങ്ങൾ വാങ്ങുന്നതിന് ആംബുലൻസ് ഉപയോഗിച്ച അധികൃതരുടെ നടപടി വിവാദമാകുന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് തലയോലപ്പറമ്പ് പഞ്ചായത്തിന് നൽകിയ ആബുലൻസ് ചട്ടം മറികടന്ന് അധികൃതർ ചരക്കുവണ്ടിയാക്കിയെന്നാണ് ആരോപണം. പഞ്ചായത്ത് ഓഫീസിലേക്ക് ആവശ്യമായ സ്റ്റേഷനറി സാധനങ്ങൾ പാലക്കാടുള്ള ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽനിന്നു കൊണ്ടുവരാനാണ് അധികൃതർ ആംബുലൻസ് ഉപയോഗിച്ചത്. ചട്ടലംഘനം നടത്തിയ പ്രസിഡന്റിനും ഉദ്യോഗസ്ഥർക്കുമെതിരേ അധികൃതർ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പാർലമെന്ററി പാർട്ടി ലീഡർ ജോസ് വേലിക്കകം ആവശ്യപ്പെട്ടു. പഞ്ചായത്ത് അംഗങ്ങളായ സജിമോൻ വർഗീസ്, വിജയമ്മ ബാബു, നിസാർ വരവുകാല, അനിതാ സുബാഷ്, സേതുലക്ഷ്മി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Read More