ക്രമസമാധാന ചുമതല നൽകരുത്, അപ്രധാനമായ തസ്തികയിൽ രണ്ടാം സ്ഥാനം; എ​സ്പി ചൈ​ത്രയെ ഒതുക്കാൻ പാർട്ടിയുടെ  കടുത്ത  തീരുമാനങ്ങൾ ഇങ്ങനെയൊക്കെ…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ ആ​​​ക്ര​​​മ​​​ണ​​ക്കേ​​​സി​​​ലെ പ്ര​​​തി​​​യെ അ​​​ന്വേ​​​ഷി​​​ച്ച് സി​​​പി​​​എം ജി​​​ല്ലാ ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ൽ റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ഡി​​​സി​​​പി​​​യാ​​​യി​​​രു​​​ന്ന ചൈ​​​ത്ര തെ​​​രേ​​​സ ജോ​​​ണി​​​നെ​​​തി​​​രെ സ​​​ർ​​​ക്കാ​​​ർ ത​​​ല​​​ത്തി​​​ൽ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ നീ​​​ക്കം തു​​​ട​​​ങ്ങി ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​മാ​​​ണു സി​​​പി​​​എം ജി​​​ല്ലാ സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റേ​​​ത്.

വ​​​കു​​​പ്പ് ത​​​ല​​​ത്തി​​​ൽ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി സാ​​​ധി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ചൈ​​​ത്ര​​​യെ അ​​​പ്ര​​​ധാ​​​ന ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് സ്ഥ​​​ലം മാ​​​റ്റു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള ആ​​​ലോ​​​ച​​​ന​​​ക​​​ൾ ന​​​ട​​​ക്കു​​​ക​​​യാ​​​ണ്. വ​​​നി​​​താ സെ​​​ൽ എ​​​സ്പി​​​യാ​​​യി​​​രു​​​ന്ന ചൈ​​​ത്രയ്ക്കു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡി​​​സി​​​പി​​​യു​​​ടെ താ​​​ത്കാലി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യി​​​രി​​​ക്ക​​​വെ​​​യാ​​​ണ് സി​​​പി​​​എം ഓ​​​ഫീ​​​സി​​​ൽ റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ​​​ത്.

ചൈ​​​ത്രയ്​​​ക്ക് ഇ​​​നി ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​​ചു​​​മ​​​ത​​​ല ന​​​ൽ​​​ക​​​രു​​​തെ​​​ന്ന നി​​ർ​​ദേ​​ശം പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വം സ​​​ർ​​​ക്കാ​​​രി​​​നെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ചൈ​​​ത്ര​​​യ്ക്ക് ഇ​​​പ്പോ​​​ൾ ല​​​ഭി​​​ക്കു​​​ന്ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ കു​​​റ​​​യ്ക്കാ​​നും അ​​​പ്ര​​​ധാ​​​ന​​​മാ​​​യ ത​​​സ്തി​​​ക​​​യി​​​ൽ ര​​​ണ്ടാം സ്ഥാ​​​നം ന​​​ൽ​​​കി ഒ​​​തു​​​ക്കാ​​​നു​​​മാ​​​ണ് ആ​​​ലോ​​​ച​​​ന​​​കൾ.

Related posts