സംസ്ഥാനത്ത് തോ​രാ​മ​ഴ തു​ട​രു​ന്നു; ന്യൂനമർദം കൂടുതൽ ശക്തിപ്രാപിച്ചേക്കും; വെ​ള്ളി​യാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാധ്യത

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ല്‍ രൂ​പം കൊ​ണ്ട ച​ക്ര​വാ​ത​ച്ചു​ഴി സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്നു. 12 ജി​ല്ല​ക​ളി​ൽ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശ്ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട്.

ഇ​ടി​യോ​ട് കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ദ്ധ്യ​ത​യു​ണ്ട്. മ​ണി​ക്കൂ​റി​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​തി​യി​ല്‍ കാ​റ്റ് വീ​ശാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

വെ​ള്ളി​യാ​ഴ്ച വ​രെ കേ​ര​ള​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

ഇ​ന്ന​ലെ രാ​ത്രി മു​ത​ൽ തൊ​രാ​തെ പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ൽ ത​ല​സ്ഥാ​ന​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ ക​ന​ത്ത​മ​ഴ പെ​യ്യു​ക​യാ​ണ്.

ചുള്ളി​മാ​നൂ​ര്‍ വ​ഞ്ചു​വ​ത്ത് മ​ണ്ണി​ടി​ഞ്ഞ് തി​രു​വ​ന​ന്ത​പു​രം–​ചെ​ങ്കോ​ട്ട ദേ​ശീ​യ​പാ​ത​യി​ല്‍ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി.പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലും പ​ല​യി​ട​ത്തും ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്.

പ​മ്പ​യി​ലും സ​ന്നി​ധാ​ന​ത്തും ഇ​ന്ന​ലെ ഉ​ച്ച മു​ത​ല്‍ ക​ന​ത്ത മ​ഴ​യാ​ണ്. ബം​ഗാ​ള്‍ ഉ​ള്‍​ക​ട​ലി​ല്‍ ന്യൂ​ന മ​ര്‍​ദ്ദ സാ​ധ്യ​ത​യു​മു​ണ്ട്. തെ​ക്ക​ന്‍ ആ​ന്‍​ഡ​മാ​ന്‍ ക​ട​ലി​നു മു​ക​ളി​ല്‍ ച​ക്ര​വാ​ത​ചു​ഴി നി​ല​നി​ല്‍​ക്കു​ന്നു.

ഒ​ക്ടോ​ബ​ര്‍ 20ഓ​ടെ വ​ട​ക്ക് കി​ഴ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക​ട​ലി​ല്‍ ന്യൂ​ന മ​ര്‍​ദ്ദ​മാ​യി ശ​ക്തി പ്രാ​പി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

തു​ട​ര്‍​ന്നു പ​ടി​ഞ്ഞാ​റു വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ദി​ശ​യി​ല്‍ സ​ഞ്ച​രി​ച്ചു തു​ട​ര്‍​ന്നു​ള്ള 48 മ​ണി​ക്കൂ​റി​ല്‍ കൂ​ടു​ത​ല്‍ ശ​ക്തി പ്രാ​പി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

നാ​ളെ പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment