പൂ​ജാ​രി​മാ​ർക്കെതിരേ പറഞ്ഞിട്ടില്ലെന്ന് ഓട്ടോഡ്രൈവർ രേ​വ​ദ് ബാ​ബു ; പൂ​ജ അ​റി​യി​ല്ലെന്നും വെളിപ്പെടുത്തൽ


തൃ​ശൂ​ർ: ആ​ലു​വ​യി​ൽ കൊ​ല്ല​പ്പെ​ട്ട അ​ഞ്ചു വ​യ​സു​കാ​രി​യു​ടെ ശേ​ഷ​ക്രി​യ ചെ​യ്യാ​ൻ പൂ​ജാ​രി​മാ​ർ ത​യാ​റാ​യി​ല്ലെ​ന്ന് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച തൃ​ശൂ​ർ സ്വ​ദേ​ശി രേ​വ​ദ് ബാ​ബു ത​നി​ക്ക് പൂ​ജ അ​റി​യി​ല്ലെ​ന്നും അ​വി​ടെ എ​ത്തി​ച്ചി​രു​ന്ന പു​ഷ്പ​ങ്ങ​ളും അ​രി​യും അ​ർ​പ്പി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും പ​റ​ഞ്ഞു.

ഹി​ന്ദി​ക്കാ​രി ആ​യ​തി​നാ​ൽ ശേ​ഷ​ക്രി​യ ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് താ​ൻ സ​മീ​പി​ച്ച ഒ​രു പൂ​ജാ​രി​മാ​രും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും രേ​വ​ദ് ആ​വ​ർ​ത്തി​ച്ചു.

അ​ച്ഛ​നും അ​മ്മ​യും ജീ​വി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ശേ​ഷ​ക്രി​യ ചെ​യ്യാ​ൻ പാ​ടി​ല്ല എ​ന്നു​മാ​ത്ര​മാ​ണ് അ​വ​ർ പ​റ​ഞ്ഞ​ത്. പൂ​ജാ​രി​മാ​ർ വി​സ​മ്മ​തി​ച്ചു എ​ന്ന​ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്നും രേ​വ​ദ് പ​റ​ഞ്ഞു.

ത​ന്‍റെ പ്ര​തി​ക​ര​ണം തെ​റ്റാ​യി പോ​യെ​ങ്കി​ൽ പൂ​ജാ​രി സ​മൂ​ഹ​ത്തോ​ട് മാ​പ്പ് പ​റ​യു​ന്ന​താ​യും രേ​വ​ദ് ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment