കാറോടിക്കാൻ സ്വന്തമായി റോഡ് വെട്ടി! കൊ​ച്ചു​കു​ഞ്ഞു ചാ​ന്നാ​ർ: കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി കാ​ർ വാ​ങ്ങിയ വ്യക്തി

കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി കാ​ർ വാ​ങ്ങി സ​ഞ്ച​രി​ച്ച വ്യ​ക്തി ആ​ല​പ്പു​ഴ​യി​ലെ ആ​ലും​മൂ​ട്ടി​ൽ കൊ​ച്ചു​കു​ഞ്ഞു ചാ​ന്നാ​ർ എ​ന്ന ഈ​ഴ​വ വ്യ​വ​സാ​യി ആ​യി​രു​ന്നു. 1902ൽ ​അ​ദ്ദേ​ഹം ഇം​ഗ്ല​ണ്ടി​ൽ​നി​ന്നു കാ​ർ ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യാ​യി​രു​ന്നു.

ആ​ദ്യ​മാ​യി മോ​ട്ടോ​ർ സൈ​ക്കി​ൾ വാ​ങ്ങി​യ​തും അ​ദ്ദേ​ഹം​ത​ന്നെ​യാ​യി​രു​ന്നു. ലോ​ക​ത്ത് ആ​ദ്യ​മാ​യി കാ​ർ ക​ണ്ടു​പി​ടി​ച്ച് 16 വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ചാ​ന്നാ​ർ കാ​ർ ഇ​റ​ക്കു​മ​തി ചെ​യ്ത​ത്. 1886ലാ​ണ് കാ​ൾ ബെ​ൻ​സ് കാ​ർ നി​ർ​മി​ക്കു​ക​യും ത​ന്‍റെ കാ​റി​ന്‍റെ പേ​റ്റ​ന്‍റി​നാ​യി അ​പേ​ക്ഷി​ക്കു​ക​യും ചെ​യ്ത​ത്.

എ​ന്നാ​ൽ ചാ​ന്നാ​ർ ഈ​ഴ​വ​നാ​യ​തി​നാ​ൽ പൊ​തു​വ​ഴി​യി​ലൂ​ടെ അ​ദ്ദേ​ഹ​ത്തി​ന് കാ​റി​ൽ സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലാ​യി​രു​ന്നു. ഇ​തി​നു​വേ​ണ്ടി കി​ലോ​മീ​റ്റ​റു​ക​ൾ നീ​ണ്ട റോ​ഡും അ​ദ്ദേ​ഹം സ്വ​ന്ത​മാ​യി നി​ർ​മി​ച്ചു. ആ​ല​പ്പു​ഴ ടൗ​ൺ ഹാ​ൾ മു​ത​ൽ ഠാ​ണാ പ​ടി വ​രെ നി​ർ​മി​ച്ച റോ​ഡ് പി​ന്നീ​ട് ദേ​ശീ​യ​പാ​ത​യു​ടെ ഭാ​ഗ​മാ​വു​ക​യാ​യി​രു​ന്നു. സ​ഞ്ചാ​ര​വി​ല​ക്ക് മ​റി​ക​ട​ക്കാ​ൻ ചാ​ന്നാ​ർ കാ​റി​ന്‍റെ ഡ്രൈ​വ​റാ​യി നാ​യ​ർ സ​മു​ദാ​യ​ത്തി​ലു​ള്ള ഒ​രാ​ളെ​യാ​ണ് നി​യോ​ഗി​ച്ചി​രു​ന്ന​ത്.

1700 നും 1729 ​നും മ​ധ്യേ​യാ​ണ് ആ​ലും​മൂ​ട്ടി​ൽ ത​റ​വാ​ട് സ്ഥാ​പി​ത​മാ​യ​ത്. അ​യി​ത്തം നി​ല​നി​ന്നി​രു​ന്ന അ​ക്കാ​ല​ത്ത് തീ​യ്യ​ർ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട ഈ ​കു​ടും​ബ​ത്തെ തി​രു​വി​താം​കൂ​ർ മ​ഹാ​രാ​ജാ​വ് ചാ​ന്നാ​ർ സ്ഥാ​നം ന​ൽ​കി ആ​ദ​രി​ച്ചു. ചാ​ന്നാ​ർ സ്ഥാ​നം ന​ൽ​കു​ന്ന​വ​ർ​ക്ക് ക​രം പി​രി​ക്കു​ന്ന​ത് ഉ​ൾ​പ്പ​ടെ​യു​ള്ള ചി​ല പ്ര​ത്യേ​ക അ​ധി​കാ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

ആ​ലും​മൂ​ട്ടി​ൽ ത​റ​വാ​ട്ടി​ലെ 11ാമ​ത്തെ കാ​ര​ണ​വ​രാ​യി​രു​ന്നു കൊ​ച്ചു​കു​ഞ്ഞു ചാ​ന്നാ​ർ. കാ​യം​കു​ളം, പ​ന്ത​ളം എ​ന്നീ രാ​ജ​വം​ശ​ങ്ങ​ളു​മാ​യി ന​ല്ലൊ​രു ബ​ന്ധം ത​റ​വാ​ട്ടം​ഗ​ങ്ങ​ൾ പു​ല​ർ​ത്തി​യി​രു​ന്നു. ഈ ​രാ​ജ്യ​ങ്ങ​ൾ​ക്ക് പ​ട​യാ​ളി​ക​ളെ​യും പ​ട​ക്കോ​പ്പു​ക​ളും ന​ൽ​കി​യി​രു​ന്ന​ത് ചാ​ന്നാ​രാ​യി​രു​ന്നു. തി​രു​വി​താം​കൂ​ർ കാ​യം​കു​ളം കീ​ഴ​ട​ക്കി​യ​പ്പോ​ൾ തി​രു​വി​താം​കൂ​ർ രാ​ജ​കു​ടും​ബ​വു​മാ​യും ചാ​ന്നാ​ർ കു​ടും​ബം അ​ടു​ത്തു. രാ​ജ​ഭ​ര​ണ​കാ​ല​ത്ത് തി​രു​വി​താം​കൂ​ർ പ്ര​ജാ സ​ഭാ മെ​മ്പ​റാ​യി​രു​ന്നു ആ​ലും​മൂ​ട്ടി​ൽ ചാ​ന്നാ​ർ.

ശ്രീ​മൂ​ലം തി​രു​നാ​ൾ മ​ഹാ​രാ​ജാ​വു​മാ​യും അ​ദ്ദേ​ഹ​ത്തി​ന് അ​ടു​ത്ത സു​ഹൃ​ത്ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. മു​ൻ​കൂ​ർ അ​നു​മ​തി ഇ​ല്ലാ​തെ മ​ഹാ​രാ​ജാ​വി​നെ കാ​ണാ​ൻ ക​ഴി​യു​ന്ന ചു​രു​ക്കം ചി​ല ആ​ളു​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു ചാ​ന്നാ​ർ. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ഹ​രി​പ്പാ​ട് നി​ന്ന് മാ​വേ​ലി​ക്ക​ര​യ്ക്ക് പോ​കും​വ​ഴി മു​ട്ട​ത്താ​ണ് ആ​ലും​മൂ​ട്ടി​ൽ ത​റ​വാ​ട്.

ആ​ലും​മൂ​ട്ടി​ൽ ചാ​ന്നാ​ർ മേ​ട ഇ​പ്പോ​ഴും അ​വി​ടെ​യു​ണ്ട്. നി​ര​വ​ധി മു​റി​ക​ളു​ള്ള ഈ ​കൊ​ട്ടാ​ര​ത്തി​ലാ​യി​രു​ന്നു ചാ​ന്നാ​ർ താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​തി​നു മു​ന്നി​ലാ​യി ഒ​രു എ​ട്ടു​കെ​ട്ടു​മു​ണ്ട്. മൂ​ന്ന് നി​ല​ക​ളി​ലാ​യി ത​ടി​യി​ൽ ആ​ണ് നി​ർ​മാ​ണം. ഈ മേടയിൽ അകത്തും പുറത്തുമായി 200ഓളം ജോലിക്കാണ് ഉണ്ടായിരുന്നത്.

ധാ​രാ​ളം ആ​ളു​ക​ൾ ഇ​പ്പോ​ൾ ഇ​വി​ടെ എ​ത്താ​റു​ണ്ട് മേ​ട കാ​ണാ​ൻ. എ​ന്നാ​ൽ മേ​ട​യു​ടെ ഉ​ള്ളി​ൽ ക​യ​റാ​ൻ പ​റ്റി​ല്ല. ജ​ന​ലു​ക​ൾ​ക്ക് ഉ​ള്ളി​ലൂ​ടെ മേ​ട​യു​ടെ ഉ​ൾ​ഭാ​ഗം അ​ൽ​പ്പ​മൊ​ക്കെ കാ​ണാ​ൻ ക​ഴി​യും.

നൂ​റു​ക​ണ​ക്കി​ന് ഏ​ക്ക​ർ സ്ഥ​ലം സ്വ​ന്ത​മാ​യി ഉ​ണ്ടാ​യി​രു​ന്ന ചാ​ന്നാ​റാ​യി​രു​ന്നു അ​ക്കാ​ല​ത്ത് തി​രു​വി​താം​കൂ​ർ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ നി​കു​തി​ദാ​യ​ക​ൻ. പ​ത്തൊ​ന്പ​താം നൂ​റ്റാ​ണ്ടി​ൽ പ​തി​നാ​യി​രം രൂ​പ​യും അ​തി​നൊ​ത്ത നെ​ല്ലും ക​ര​മാ​യി ചാ​ന്നാ​ർ ഖ​ജ​നാ​വി​ലേ​ക്ക് ന​ൽ​കി​യി​രു​ന്നു. ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ ഭ​ക്ത​മാ​യി​രു​ന്ന ചാ​ന്നാ​ർ പി​ന്നീ​ട് ഗു​രു​വി​നും ഒ​രു കാ​ർ വാ​ങ്ങി ന​ൽ​കി. ശ്രീ​നാ​രാ​യ​ണ ഗു​രു​വും കു​മാ​ര​നാ​ശാ​നു​മ​ട​ക്ക​മു​ള്ള പ്ര​ഗ​ത്ഭ​ർ ആ​ലും​മൂ​ട്ടി​ൽ മേ​ട​യി​ൽ വ​ന്നു താ​മ​സി​ച്ചി​രു​ന്നു.

ചാ​ന്നാ​ർ​ക്ക് കേ​ര​ള​ത്തി​ലും ചെ​ന്നൈ​യി​ലു​മാ​യി അ​ഞ്ച് മേ​ട​ക​ൾ (ചെ​റി​യ കൊ​ട്ടാ​രം പോ​ലു​ള്ള വീ​ട്) ഉ​ണ്ടാ​യി​രു​ന്നു. ചെ​ന്നൈ​യി​ലു​ള്ള മേ​ട അ​ദ്ദേ​ഹം ശ്രീ​നാ​രാ​യ​ണ ഗു​രു​വി​നു ന​ൽ​കി. ആ​ലും​മൂ​ട്ടി​ൽ ത​റ​വാ​ട്ടി​ൽ​നി​ന്നു മു​സ് ലിം ​വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​ർ​ക്കാ​യി ഒ​രു വ​ലി​യ പ​ള്ളി മു​ട്ട​ത്തു പ​ണി​യി​ച്ചു ന​ൽ​കി​യി​രു​ന്നു.

വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ലൂ​ടെ ച​രി​ത്രം സൃ​ഷ്ടി​ച്ച ടി.​കെ. മാ​ധ​വ​ൻ, തി​രു​വി​താം​കൂ​ർ-​കൊ​ച്ചി കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റും സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യും എ​ഴു​ത്തു​കാ​ര​നു​മാ​യി​രു​ന്ന എ.​പി. ഉ​ദ​യ​ഭാ​നു, തിരുവന്തപുരം മെഡിക്കൽ കോളജ് സ്ഥാപകനും ആദ്യ പ്രിൻസിപ്പലുമായിരുന്ന ഡോ. സി.ഒ. കരുണാകരൻ എ​ന്നി​വ​ർ ആ​ലും​മൂ​ട്ടി​ൽ കു​ടും​ബാം​ഗ​ങ്ങ​ളാ​ണ്. ഉ​ദ​യ​ഭാ​നു കൊ​ച്ചു​കു​ഞ്ഞു ചാ​ന്നാ​രു​ടെ പെ​ങ്ങ​ളു​ടെ മ​ക​നാ​യി​രു​ന്നു. വി​ദ്യാ​ഭാ​സ പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കാ​യി വാ​ദി​ച്ച ച​രി​ത്ര​വും മേ​ട​യ്ക്ക് സ്വ​ന്തം. ഇ​ന്ന​ത്തെ മേ​ട പ​ണി​ത​ത് ഉ​ഗ്ര​പ്ര​താ​പി​യാ​യ കൊ​ച്ചു​കു​ഞ്ഞി​ന്‍റെ കാ​ല​ത്താ​ണ്.

ത​റ​വാ​ട് മേ​ട​യി​ൽ വ​ച്ച് 1921 മാ​ർ​ച്ച് ഏ​ഴി​ന് ആ​ലു​മ്മൂ​ട്ടി​ൽ കൊ​ച്ചു​കു​ഞ്ഞ് ചാ​ന്നാ​ർ കൊ​ല​ചെ​യ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. മേ​ട​യി​ൽ മ​രു​മ​ക്ക​ത്താ​യം അ​വ​സാ​നി​പ്പി​ച്ച് മ​ക്ക​ത്താ​യം തു​ട​ങ്ങാ​ൻ പോ​കു​ന്നു​വെ​ന്ന ശ്രു​തി പ​ര​ന്ന​തോ​ടെ ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ ച​തി​യി​ലൂ​ടെ കൊ​ച്ചു​കു​ഞ്ഞ് ചാ​ന്നാ​രെ അ​ന​ന്തി​ര​വ​ർ വെ​ട്ടി​ക്കൊ​ന്ന​താ​യാ​ണ് ച​രി​ത്രം. കു​റ്റ​മേ​റ്റ ചാ​ന്നാ​രു​ടെ മൂ​ത്ത അ​ന​ന്തി​ര​വ​ൻ ശ്രീ​ധ​ര​നെ രാ​ജാ​വ് ഒരു വർഷത്തിനുള്ളിൽ തന്നെ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​നാ​ക്കി.

നൃ​ത്ത​ത്തി​ലും ക​ല​ക​ളി​ലും ചാ​ന്നാ​ർ​ക്കു താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്നു. ത​ഞ്ചാ​വൂ​രി​ൽ നി​ന്ന് ഒ​രു ന​ർ​ത്ത​കി​യെ കൊ​ണ്ടു​വ​ന്ന് ചാ​ന്നാ​ർ വീ​ടി​നു സ​മീ​പം താ​മ​സി​പ്പി​ച്ചി​രു​ന്നു. ഇ​വ​രാ​ണ് ചാ​ന്നാ​രു​ടെ കൊ​ല​യ്ക്ക് പി​ന്നി​ലെ​ന്നും കിം​വ​ദ​ന്തി ഉ​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് പി​ന്നീ​ട് ഈ ​ത​റ​വാ​ട്ടു​കാ​ര​നാ​യ മ​ധു മു​ട്ടം എ​ന്ന തി​ര​ക്ക​ഥാ​കൃ​ത്ത് മ​ണി​ച്ചി​ത്ര​ത്താ​ഴ് എ​ന്ന ക​ഥ​യാ​ക്കി മാ​റ്റി​യ​ത്. ചാ​ന്നാ​ർ കൊ​ല്ല​പ്പെ​ട്ട​തോ​ടെ 1927ൽ ​ത​റ​വാ​ട് സ്വ​ത്തു​ക്ക​ൾ അം​ഗ​ങ്ങ​ൾ​ക്കാ​യി വീ​തം വ​ച്ചു ന​ൽ​കി.

– തയാറാക്കിയത്
എസ്. റൊമേഷ്

Related posts

Leave a Comment