ഇ​റ​ച്ചിക്കോ​ഴി വി​ല്പ​ന​യു​ടെ മ​റ​വി​ൽ വാ​റ്റ് ചാ​രാ​യം വില്പന; സ്ത്രീ ​ഉ​ൾ​പ്പെടെ ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ

 

മാ​ന്നാ​ർ: വ്യാ​ജ​മ​ദ്യം വി​ൽ​ക്കു​ക​യും വാ​ങ്ങു​ക​യും ചെ​യ്ത ര​ണ്ടു പേ​ർകൂ​ടി മാ​ന്നാ​ർ പോ​ലീ​സ് പി​ടി​യി​ലാ​യി.​ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ന​ട​ന്ന പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ പോ​ലീ​സി​നെ ക​ണ്ടു കൊ​ണ്ട് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഒ​രു ലി​റ്റ​ർ വാ​റ്റു​ചാ​രാ​യം ഉ​പേ​ക്ഷി​ച്ച് ഓ​ടി​യ പ​ന്ത​ളം തെ​ക്കേ​ക്ക​ര ഭാ​ഗ​വ​തി​ക്കും പ​ടി​ഞ്ഞാ​റു ക​മ​ലാ​ല​യം വീ​ട്ടി​ൽ പ്ര​ജേ​ഷ് നാ​ഥ് (39) ചാ​രാ​യം വി​ല്പ​ന ന​ട​ത്തി​യ തൃ​പ്പെ​രും​തു​റ കി​ഴ​ക്കേ​വ​ഴി ചി​റ​ത്ത​ല വീ​ട്ടി​ൽ മി​നി, (44) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ചെ​ന്നി​ത്ത​ല​യി​ൽ ഇ​റ​ച്ചിക്കോ​ഴി ക​ട ന​ട​ത്തി വ​രു​ന്ന മി​നി ഇ​തി​നു മു​ന്പ് 2015ൽ​ സ​മാ​ന കേ​സി​ൽ മാ​ന്നാ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ള്ള ആ​ളാ​ണ്. ഇ​റ​ച്ചിക്കോ​ഴി വി​ല്പ​ന​യു​ടെ മ​റ​വി​ലാ​ണ് വാ​റ്റ് ചാ​രാ​യ വി​ല്പ​ന ന​ട​ത്തി വ​ന്ന​ത്.

ഒ​രാ​ഴ്ച​യ്ക്ക് മു​ന്പ് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​നയി​ൽ മി​നി ര​ക്ഷ​പ്പെ​ട്ടുവെ​ങ്കി​ലും പോ​ലീ​സ് വ്യാ​ജ മ​ദ്യ വി​ല്പ​ന​യ്ക്ക് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

അ​ത് ഉ​ൾപ്പെ​ടെ​യു​ള്ള കേ​സി​ലാ​ണ് മി​നി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്. ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. നു​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ഷെ​ബാ​ബ്‌, എ​സ്ഐ ജോ​ൺ തോ​മ​സ്, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ പ്ര​മോ​ദ്, ജ​ഗ​ദീ​ഷ്, സി​പി​ഒമാ​രാ​യ വി​ഷ്ണു​പ്ര​സാ​ദ്, സി​ദ്ദി​ഖ് ഉ​ൾ അ​ക്ബ​ർ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

 

Related posts

Leave a Comment