സമ്പൂർണ മദ്യനിരോധനത്തിൽ വാറ്റാൻ സജീവമായി സ്ത്രീകളും; ആലപ്പുഴ ജില്ലയിലെ എ​ക്സൈ​സിന്‍റെ മിന്നൽ പ​രി​ശോ​ധ​ന കോ​ട​യും ചാ​രാ​യ​വും പി​ടി​കൂ​ടി

ചാ​രും​മൂ​ട്: നൂ​റ​നാ​ട് എ​ക്സൈ​സ് റേ​ഞ്ച് സം​ഘം താ​മ​ര​ക്കു​ളം ക​ണ്ണ​നാ​കു​ഴി ഭാ​ഗ​ത്തെ വ്യാ​ജ​വാ​റ്റ് കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ മാ​വേ​ലി​ക്ക​ര താ​മ​ര​ക്കു​ളം ക​ണ്ണ​നാ​കു​ഴി​യി​ൽ വീ​ട്ടി​ൽ നി​ന്നും 250 ലി​റ്റ​ർ കോ​ട​യും പ​ത്തു​ലി​റ്റ​ർ ചാ​രാ​യ​വും ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.

രാ​ജീ​വ് ഭ​വ​ന​ത്തി​ൽ അ​ച്ചാ​മ്മ എ​ന്ന് വി​ളി​ക്കു​ന്ന രാ​ജ​മ്മ (75) താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നാ​ണ് ഇ​വ ക​ണ്ടെ​ടു​ത്ത​ത്. നൂ​റ​നാ​ട് എ​ക്സൈ​സ് റേ​ഞ്ച്ഇ​ൻ​സ്പെ​ക്‌​ട​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ അ​ബ്ദു​ൽ ഷു​ക്കൂ​റി​ന്‍റെ നേ​തൃ​ത്വത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ഒ​രു ലി​റ്റ​ർ ചാ​രാ​യം ആ​യി​രം രൂപ നി​ര​ക്കി​ലാ​ണ് ഇ​വ​ർ ന​ൽ​കി​യി​രു​ന്ന​ത്. മു​ൻ​കൂ​ട്ടി ഓ​ർ​ഡ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് ഒ​രു ചെ​റി​യ കു​പ്പി ചാ​രാ​യം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യി​രു​ന്നു. പി​ടി​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ ഇ​വ​ർ വീ​ട്ടി​ലി​രു​ന്ന് ചാ​രാ​യം ക​ഴി​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.

എ​ക്സൈ​സി​ന്‍റെ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ശ​ക്ത​മാ​യ​തോ​ടെ പ​ക​ൽ സ​മ​യ​ത്താ​ണ് ഇ​വ​ർ വാ​റ്റി​യി​രു​ന്ന​ത്. വാ​റ്റ് സ​മ​യ​ത്ത് മ​ണം പു​റ​ത്ത​റി​യാ​തി​രി​ക്കാ​ൻ ച​ന്ദ​ന​ത്തി​രി​യും സാ​മ്പ്രാ​ണി​യും പു​ക​യ്ക്ക​ന്ന​തി​ന്‍റെ അ​വ​ശി​ഷ്‌​ട​ങ്ങ​ൾ ല​ഭി​ച്ച​താ​യി എ​ക്‌​സൈ​സ് പ​റ​ഞ്ഞു. ഇ​വ​ർ മു​ൻ ചാ​രാ​യ കേ​സി​ലെ പ്ര​തി​യാ​ണ്.

രാ​ജ​മ്മ​യ്ക്കെ​തി​രേ കേ​സെ​ടു​ത്തു. റെ​യ്ഡി​ന് ഗ്രേ​ഡ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സ​ന്തോ​ഷ് കു​മാ​ർ സി​ഇ​ഒ​മാ​രാ​യ അ​ശോ​ക​ൻ, താ​ജു​ദീ​ൻ, രാ​ജീ​വ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ഹ​രി​പ്പാ​ട്: ബാ​റു​ക​ളും ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ വി​ല്പ​ന ശാ​ല​ക​ളും പൂ​ട്ടി​യ​തോ​ടെ വ്യാ​ജ​വാ​റ്റ് വ്യാ​പ​ക​മാ​കു​ന്നു.

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു വാ​റ്റും വി​ല്പ​ന​യും നി​ർ​ത്തി​യ പ​ല​രും ഇ​പ്പോ​ൾ വീ​ണ്ടും രം​ഗ​ത്തി​റ​ങ്ങി​ത​യാ​ണ് പോ​ലീ​സി​ന് വി​വ​രം ല​ഭി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം തൃ​ക്കു​ന്ന​പ്പു​ഴ എ​സ്എ​ൻ ന​ഗ​റി​ൽ നി​ന്നും 120 ലി​റ്റ​ർ കോ​ട പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു.

പ​ള്ളി​പ്പാ​ട് പു​ല്ല​മ്പ​ട​യ്ക്ക് വ​ട​ക്ക്, ചേ​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വ്യാ​ജ​വാ​റ്റ് തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബാ​റു​ക​ളും വി​ദേ​ശ മ​ദ്യ​വി​ല്പ​ന കേ​ന്ദ്ര​ങ്ങ​ളും അ​ട​ച്ചി​ട്ട സാ​ഹ​ച​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ് വ്യാ​ജ വാ​റ്റു​കാ​ർ ശ്ര​മി​ക്കു​ന്ന​ത്.

ത​രി​ശു പാ​ട​ങ്ങ​ളും കാ​യ​ൽ പു​റ​മ്പോ​ക്കു​ക​ളു​മാ​ണ് കേ​ന്ദ്ര​ങ്ങ​ൾ. പോ​ലീ​സും എ​ക്‌​സൈ​സും ഊ​ർ​ജി​ത​മാ​യി തെ​ര​ച്ചി​ൽ തു​ട​ങ്ങി. വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണ​മു​ള്ള​തി​നാ​ൽ പ്രാ​ദേ​ശി​ക വി​ല്പ​ന​യാ​ണ് വാ​റ്റു​കാ​രു​ടെ ല​ക്ഷ്യം. ഇ​തി​നാ​ൽ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.

തൃ​ക്കു​ന്ന​പ്പു​ഴ എ​സ്എ​ൻ ന​ഗ​റി​ൽ കാ​യ​ലോ​ര​ത്ത്നി​ന്നു കോ​ട​ പി​ടി​ച്ചെ​ങ്കി​ലും ആ​രുടേ താണെ​ന്ന് മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ആ​രു​ടെ​യും പേ​രി​ൽ കേ​സെ​ടു​ത്തി​ട്ടി​ല്ല. പ്ര​ദേ​ശ​ത്ത് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ശ​ർ​ക്ക​ര​യും മ​റ്റും വ​ൻ​തോ​തി​ൽ വാ​ങ്ങി​ക്കൂ​ട്ടു​ന്ന​വ​രെ കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല​യി​ല്‍ വ്യാ​ജ​വാ​റ്റ്‍ വ​ര്‍​ധിക്കു​ന്നു. ഇ​ന്ന​ലെ മാ​ത്രം പോ​ലീ​സും എ​ക്സൈ​സും ന​ട​ത്തി​യ റെ​യ്ഡി​ല്‍ പി​ടി​കൂ​ടി​യ​ത് 160 ഓ​ളം ലി​റ്റ​ര്‍ കോ​ട​യും ഉ​പ​ക​ര​ണ​ങ്ങ​ളും. സം​ഭവ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ചേ​ര്‍​ത്ത​ല തെ​ക്കി​ല്‍ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ല്‍ അ​രീ​പ്പ​റ​മ്പി​ന് തെ​ക്കു​വ​ശം വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ക​യ​ർ ഷെ​ഡി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ചാ​രാ​യ​വും കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. ചാ​രാ​യം വാ​റ്റു​ന്ന​തി​നു​വേ​ണ്ടി സൂ​ക്ഷി​ച്ചി​രു​ന്ന 140 ലി​റ്റ​ർ കോ​ട​യും, 750 മി​ല്ലി ചാ​രാ​യ​വും, വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡി​ൽ ചാ​ണി​കാ​ട്ടു​വെ​ളി ര​തീ​ഷി​നെ പ്ര​തി​യാ​ക്കി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

ചേ​ര്‍​ത്ത​ല തെ​ക്ക് പ‍​ഞ്ചാ​യ​ത്ത് 15-ാം വാ​ര്‍​ഡ് ചി​ന്ന​ക്ക​വ​ല ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ന്ന റെ​യ്ഡി​ല്‍ ച​ക്ക​നാ​ട്ട് ഭാ​ഗ​ത്ത് പ​ഞ്ചാ​യ​ത്ത് തോ​ടി​നു​സ​മീ​പം ക​ന്നാ​സി​ല്‍ കു​ഴി​ച്ചി​ട്ട നി​ല​യി​ല്‍ 35 ലി​റ്റ​ര്‍ കോ​ട​യും ചാ​രാ​യം വാ​റ്റു​ന്ന​തി​നു​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി.

ചേ​ർ​ത്ത​ല എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ പ്രി​വന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ എ. ​കു​ഞ്ഞു​മോ​ന്‍, സി.​എ​ന്‍. ജ​യ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന റെ​യ്ഡി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഡി. ​മാ​യാ​ജി, സി.​എ​ന്‍. ബി​ജു​ലാ​ല്‍, സി. ​സാ​ലി​ച്ച​ന്‍, കെ.​പി. സ​ജി​മോ​ന്‍, കെ.​ആ​ർ. ഗി​രീ​ഷ് കു​മാ​ർ, കെ.​ടി. ക​ലേ​ഷ്, ഡ്രൈ​വ​ര്‍ എ​സ്.​എ​ന്‍. സ​ന്തോ​ഷ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

അ​ർ​ത്തു​ങ്ക​ല്‍ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ ന​ട​ന്ന റെ​യ്ഡി​ല്‍ അ​ര്‍​ത്തു​ങ്ക​ല്‍ ആ​യി​രം​തൈ​യി​ലെ ആ​ള്‍​താ​മ​സം ഇ​ല്ലാ​ത്ത വീ​ട്ടി​ല്‍ നി​ന്ന് 30 ലി​റ്റ​ർ കോ​ട​യും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. സം​ഭവ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

തൈ​ക്ക​ല്‍, ആ​യി​രം​തൈ സ്വ​ദേ​ശി​ക​ളാ​യ ഷി​ജു, ന​വ​റോ​ജി, ഓ​ങ്കാ​ര്‍​ജി, വി​ഷ്ണു, അ​രു​ണ്‍​ബാ​ബു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഷി​ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട്ടി​ലാ​ണ് വാ​റ്റാ​ന്‍ ശ്ര​മി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ചേ​ര്‍​ത്ത​ല​യി​ല്‍ എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​യി 250 ലി​റ്റ​ർ വൈ​ൻ, 200 ലി​റ്റ​ർ കോ​ട, 750 മി​ല്ലി വാ​റ്റുചാ​രാ​യം, വാ​റ്റു​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തി​രു​ന്നു.

മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചേ​ർ​ത്ത​ല റേ​ഞ്ച് പ​രി​ധി​യി​ൽ വ്യാ​ജ​മ​ദ്യ​ത്തി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും വ്യാ​ജ​വാ​റ്റ്, വ്യാ​ജ​മ​ദ്യം എ​ന്നി​വ​യെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള പ​രാ​തി​ക​ൾ 0478-2823547, 9400069497 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​ളി​ച്ച​റി​യി​ക്ക​ണ​മെ​ന്നും പ​രാ​തി​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ന്ന​താ​ണെ​ന്നും ചേ​ർ​ത്ത​ല എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്‌​ട​ർ എ​സ്. ബി​നു പ​റ​ഞ്ഞു.

Related posts

Leave a Comment