ദി​ലീ​പി​ന്‍റെ നാ​യി​ക​യും പെ​ട്ടു…! നായകൻ നടിയെ ആക്രമിച്ച കേസിലെങ്കിൽ നായിക മയക്കുമരുന്ന് കേസിലും; ഇവരെ കൂടാതെ ആറോളം നടൻമാർക്കും പങ്കുള്ളതായി സൂചന; എക്സൈസ് കേസെടുത്തതായാണ് റിപ്പോർട്ടുകൾ

arrest-charmiഹൈ​ദ​രാ​ബാ​ദ്: മ​യ​ക്കു​മ​രു​ന്നു കേ​സു​മാ​യി ബ​ന്ധ​പെ​ട്ട് 6 അ​ഭി​നേ​താ​ക്ക​ള​ട​ക്കം 12 തെലുങ്ക്‌ സി​നി​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നോ​ട്ടീ​സ്. എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​തു സം​ബ​ന്ധി​ച്ച് നോ​ട്ടീ​സ് അ​യ​ച്ച​താ​യാ​ണ് അ​നൗ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തു സം​ബ​ന്ധി​ച്ച് ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ജൂ​ലൈ 19നും 27 ​നും ഇ​ട​യി​ൽ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

സം​വി​ധാ​യ​ക​ൻ പു​രി ജ​ഗ​ന്നാ​ഥ്, ന​ട​ൻ ര​വി തേ​ജ, പി.​ന​വ​ദീ​പ്, ത​രു​ണ്‍​കു​മാ​ർ, എ.​ത​നി​ഷ്, പി ​സു​ബ്ബ​രാ​ജ്, ന​ടി ചാ​ർ​മി കൗ​ർ, ന​ടി മു​മൈ​ത് ഖാ​ൻ, ഛായാ​ഗ്ര​ഹ​ക​ൻ ശ്യാം ​കെ.​നാ​യി​ഡു, ഗാ​യ​ക​ൻ ആ​ന​ന്ദ് കൃ​ഷ്ണ ന​ന്ദു, ക​ലാ​സം​വി​ധാ​യ​ക​ൻ ചി​ന്ന എ​ൻ.​ധ​ർ​മ​റാ​വു എ​ന്നി​വ​ർ​ക്കാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ള്ള​ത്. ആ​ഗ​ത​ൻ എ​ന്ന സി​നി​മ​യി​ൽ ദി​ലീ​പി​ന്‍റെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച ന​ടി​യാ​ണ് ചാ​ർ​മി.

പി​ടി​യി​ലാ​യ മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ ത​ല​വ​ൻ കെ​ൽ​വി​ൻ ഫോ​ണ്‍ ചെ​യ്ത​വ​രു​ടെ പ​ട്ടി​ക​യി​ൽ താ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ചോ​ദ്യം ചെ​യ്യ​ൽ നോ​ട്ടീ​സ്.അ​തേ​സ​മ​യം, മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​യോ​ട് സ​ന്ധി​യി​ല്ലാ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ തെ​ലു​ങ്കാ​ന എ​ക്സൈ​സ് ഡ​യ​റ​ക്ട​ർ അ​കു​ൻ സ​ബ​ർ​വാ​ളി​നോ​ട് അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള മ​റ്റു പ്ര​മു​ഖ​രു​ടെ മു​ഖം ര​ക്ഷി​ക്കാ​നാ​ണ് സ​ബ​ർ​വാ​ളി​നെ അ​വ​ധി​യി​ൽ വി​ട്ട​തെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്നു. 2009ൽ ​ഹൈ​ദ​രാ​ബാ​ദ് ഡി​സി​പി​യാ​യി​രി​ക്കെ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യെ അ​ഴി​ക്കു​ള്ളി​ലാ​ക്കി ഒ​തു​ക്കി​യ ച​രി​ത്ര​വും 2001 ബാ​ച്ച് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​കു​ൻ സ​ബ​ർ​വാ​ളി​നു​ണ്ട്.

Related posts