ചാ​വി​യെ പ​രി​ശീ​ല​ക​സ്ഥാ​ന​ത്തു​നി​ന്ന് പു​റ​ത്താ​ക്കി ബാ​ഴ്സ​ലോ​ണ

ബാ​ഴ്സ​ലോ​ണ: ചാ​വി ഹെ​ർ​ണാ​ണ്ട​സി​നെ ബാ​ഴ്സ​ലോ​ണ പ​രി​ശീ​ല​ക​സ്ഥാ​ന​ത്തു​നി​ന്ന് പു​റ​ത്താ​ക്കി. ഞാ​യ​റാ​ഴ്ച സെ​വി​യ്യ​യ്ക്കെ​തി​രേ​യു​ള്ള മ​ത്സ​ര​മാ​കും ബാ​ഴ്സ പ​രി​ശീ​ല​ക​നാ​യു​ള്ള ചാ​വി​യു​ടെ അ​വ​സാ​ന മ​ത്സ​രം.

2024-25 സീ​സ​ണി​ൽ ചാ​വി തു​ട​രി​ല്ലെ​ന്ന് ബാ​ഴ്സ​ലോ​ണ പ്ര​സി​ഡ​ന്‍റ് ഹ്വാ​ൻ ലാ​പോ​ർ​ട്ട അ​റി​യി​ച്ചു. ബ​യേ​ണ്‍ മ്യൂ​ണി​ക് മു​ൻ പ​രി​ശീ​ല​ക​ൻ ഹാ​ൻ​സി ഫ്ളി​ക് ബാ​ഴ്സ​യു​ടെ പു​തി​യ പ​രി​ശീ​ല​ക​നാ​കും. 2026 വ​രെ​യാ​ണ് ഫ്ളി​ക്കു​മാ​യു​ള്ള ക​രാ​ർ എ​ന്നാ​ണ് സൂ​ച​ന.

2021ലാ​ണ് ചാ​വി ബാ​ഴ്സ പ​രി​ശീ​ല​ക​നാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. 2022-23 സീ​സ​ണി​ൽ ബാ​ഴ്സ​ലോ​ണ​യെ ലാ ​ലി​ഗ ചാ​ന്പ്യ​ന്മാ​രാ​ക്കി​യ ചാ​വി​ക്ക് ഈ ​സീ​സ​ണി​ൽ ട്രോ​ഫി​ക​ളൊ​ന്നും നേ​ടി​ക്കൊ​ടു​ക്കാ​നാ​യി​ല്ല.

ഈ ​സീ​സ​ണി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ ക്ല​ബ് വി​ടു​മെ​ന്ന് ചാ​വി ജ​നു​വ​രി​യി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഏ​പ്രി​ലി​ൽ ചാ​വി​യും ലാ​പോ​ർ​ട്ട​യും ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ അ​ദ്ദേ​ഹം പ​രി​ശീ​ല​ക​നാ​യി 2025 ജൂ​ണ്‍ വ​രെ തു​ട​രു​മെ​ന്ന് ക​രാ​റാ​യി​രു​ന്നു.

Related posts

Leave a Comment