കോവിഡ് 19; കോ​ഴി​ക്കോ​ട്-​മ​ല​പ്പു​റം ജി​ല്ലാ അ​തി​ർ​ത്തി​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ചെ​ക്ക് പോ​സ്റ്റ് തു​ട​ങ്ങി


കൊ​ണ്ടോ​ട്ടി: കൊ​വി​ഡ്-19 രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന്‍റെ​യും ജാ​ഗ്ര​ത​യു​ടേ​യും ഭാ​ഗ​മാ​യി മ​ല​പ്പു​റം ജി​ല്ലാ അ​തി​ർ​ത്തി​യാ​യ പ​തി​നൊ​ന്നാം മൈ​ലി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ചെ​ക്ക് പോ​സ്റ്റ് തു​റ​ന്നു.

ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്ന് ചെ​റു​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ചെ​റു​കാ​വ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും, പു​ളി​ക്ക​ൽ, കു​ഴി​മ​ണ്ണ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കൊ​ണ്ടോ​ട്ടി സി​എ​ച്ച്സി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​രോ​ഗ്യ ചെ​ക്ക് പോ​സ്റ്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.

അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ യാ​ത്ര​ക്കാ​രെ​യും ഇ​വി​ടെ സ്ക്രീ​നിം​ഗി​ന് വി​ധേ​യ​മാ​ക്കും. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ ആ​ശു​പ​ത്രി​യി​ൽ നീ​രി​ക്ഷ​ണ​ത്തി​ലാ​ക്കും. മ​തി​യാ​യ യാ​ത്രാ​രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത​വ​രെ തി​രി​ച്ച​യ​യ്ക്കും.

രോ​ഗ​ല​ക്ഷ​ണ കേ​സു​ക​ളി​ൽ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലേ​ക്ക് അ​യ​ക്കു​ക​യും ചെ​യ്യു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത് മു​ത​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഇ​വി​ടെ പോ​ലീ​സ് പ​രി​ശോ​ധ​ന​യും തു​ട​ർ​ന്ന് വ​രു​ന്നു​ണ്ട്.

ആ​രോ​ഗ്യ​വ​കു​പ്പ് ചെ​ക്ക് പോ​സ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം ചെ​റു​കാ​വ് ഗ്രാ​മ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി.​ഷെ​ജി​നി ഉ​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ണ്ടോ​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഫൈ​സ​ൽ കൊ​ല്ലോ​ളി, ചെ​റു​കാ​വ് ഗ്രാ​മ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​വി.​എ.​ജ​ലീ​ൽ, ബ​ദ​റു പേ​ങ്ങാ​ട്, കെ.​പി.​ഉ​ണ്ണി, പു​ളി​ക്ക​ൽ പി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ​സ്.​സ​ന്തോ​ഷ്, കൊ​ണ്ടോ​ട്ടി ട്രാ​ഫി​ക്ക് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഒ.​കെ.​രാ​മ​ച​ന്ദ്ര​ൻ,

കൊ​ണ്ടോ​ട്ടി ബ്ലോ​ക്ക് സി​എ​ച്ച്സി ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ എം.​അ​നി​ൽ കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​കൃ​ഷ്ണ​ൻ, കെ.​കെ.​നാ​സ​ർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​വി​ജേ​ഷ് കു​മാ​ർ, പി.​നി​ഷ, പി.​മു​ര​ളി, യു.​റൗ​ഫ്, സ​ന്തോ​ഷ്, ജെ.​പി.​എ​ച്ച്. എ​ൻ.​ഹ​രി​പ്രി​യ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി.​ഹ​രി​ദാ​സ​ൻ, കെ.​രാ​ജേ​ഷ്, സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment