ചെ​മ്പ​ട ജ​യം

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ലി​വ​ര്‍​പൂ​ളി​നു ജ​യം. ഹോം ​മ​ത്സ​ര​ത്തി​ല്‍ ലി​വ​ര്‍​പൂ​ള്‍ 2-1ന് ​ബ്രൈ​റ്റ​ണി​നെ കീ​ഴ​ട​ക്കി.

ഒ​രു ഗോ​ളി​നു പി​ന്നി​ല്‍ നി​ന്ന​ശേ​ഷം ലൂ​യി​സ് ഡി​യ​സ് (27′), മു​ഹ​മ്മ​ദ് സ​ല (65′) എ​ന്നി​വ​രു​ടെ ഗോ​ളു​ക​ളി​ലാ​യി​രു​ന്നു ലി​വ​ര്‍​പൂ​ളി​ന്‍റെ ജ​യം. 67 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ലി​വ​ര്‍​പൂ​ള്‍.

മ​റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ ചെ​ല്‍​സി​യും മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡും ജ​യം കൈ​വി​ട്ടു. ചെ​ല്‍​സി 2-2ന് ​ബേ​ണ്‍​ലി​യു​മാ​യി സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞ​പ്പോ​ള്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ ജ​യമോ​ഹം ബ്രെ​ന്‍റ്‌​ഫോ​ഡ് ത​ക​ര്‍​ത്തു, മ​ത്സ​രം 1-1ന് ​സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ടോ​ട്ട​ന്‍​ഹാം 2-1ന് ​ലൂ​ട്ട​ന്‍ ടൗ​ണി​നെ തോ​ല്‍​പ്പി​ച്ചു.

Related posts

Leave a Comment